C.S.I Christ Church Kanjikuzhy

C.S.I Christ Church Kanjikuzhy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from C.S.I Christ Church Kanjikuzhy, Christian church, Kanjikuzhy.

ക്രൈസ്റ്റ് ചർച്ച് കഞ്ഞിക്കുഴി
പ്രാരംഭ ചരിത്രം ചുരുക്കത്തിൽ

ഇടുക്കി ജലസംഭരണി മേഖലയിൽ പെട്ടതും നഗരം പാറ റിസർവ്വിൽ വൈര മണി കുടാ വരയിൽ (ക്ലാവരയിൽ ) ചുരുളി, മുത്തു കണ്ടം എന്നീ പ്രദേശങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ 1971 ൽ ഇടുക്കി കഞ്ഞിക്കുഴിയിൽ കുടിയിരുത്തുകയുണ്ടായി
വീടുകളും വയലുകളും ദേഹണ്ഡങ്ങളും മറ്റ് ജീവിത സൗകര്യങ്ങളും ഉപേക്ഷിക്കുവാൻ നിർബന്ധിതരായി തീർന്ന ഇവർക്ക് ലഭിച്ചത് കൂപ്പിറങ്ങിപ്പോ

യ വെറും കാടുകളായിരുന്നു. ഗോത്രസംഖ്യക്കൊത്തവണ്ണം 14 കുടുംബങ്ങൾക്കാണ് ആദ്യം പ്രവേശനം കിട്ടിയത് തങ്ങളുടെ പിതാക്കന്മാർ കണ്ടെത്തിയ ദൈവം ഇവിടെയും ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് ആ ദൈവത്തെ ആരാധിക്കുവാനുള്ള ശ്രമം ചെയ്യുന്നതിന് ഇടയാക്കി ചിതറി പാർക്കുവാൻ ഇടയായ ദൈവമക്കളുടെ നിലവിളി സ്വർഗ്ഗത്തിലെ ദൈവം കേൾക്കുകയും ചില ക്രമീകരണങ്ങൾ ലഭിക്കുന്നതിന് ഇടയാകുകയും ചെയ്തു. പ്രാരംഭമായി ശ്രീ വി.എച്ച്. നൈനാൻ അവർകളുടെ ഭവനത്തിൽ വച്ച് ഒരു സൺഡേ സ്ക്കൂൾ ആരംഭിച്ചു. ഇതിൽ 8 കുട്ടികളുണ്ടായിരുന്നു. കണ്ണി ക്കൽ ഇടവകയിൽ വളയങ നാൽ ജെയ് ജേക്കബ്ബ് ആവർകൾ ഈ സൺഡേ സ്കൂളിന്റെ പ്രാരംഭ ശുശ്രൂഷകൾ നടത്തി ദൈവത്തെ ആരാധിക്കുവാനുള്ള എരിവും വാഞ്ചയും അടിക്കടി വർദ്ധിച്ചു വന്നതിനാൽ ചിട്ടിയിൽ ശ്രീ.സി.ജെ ജോൺ അവർകളുടെ ഭവനത്തിൽ വച്ച് പൊതു ആരാധന നടത്തുവാൻ ഇടയായി. ശരാശരി 50 ഓളം പേർ ഇവിടെ വന്നിരുന്നു ശുശ്രൂഷകൾക്ക് ഇവാഞ്ചലിസ്റ്റ് പി.ജെ ജോസഫ് പനിച്ചിക്കൽ നേത്വത്വം നൽകി
ഉൽസാഹികളായ ജനവിഭാഗം സ്വതന്ത്രമായി ദൈവത്തെ ആരാധിക്കുന്നതിനും കൂട്ടായ്മ കൂടുന്നതിനുമുള്ള ആഗ്രഹാഭിലാഷങ്ങൾ വർദ്ധിച്ചു വന്നതിന്റെ ഫലമായി സ്വന്തമായി ഒരു ദൈവാലയം പടുത്തുയർത്തുന്നതിന് ഇടയായി. ഒരു ദേവാലയത്തെ പറ്റി ദർശനം ഉണ്ടായ കുടാ വരയിൽ (ക്ലാവര) നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട മേലുകാവ് കരയിൽ പീടികയിൽ ശ്രീ ഐസക് ശാമുവേലിന് ലഭിച്ച വാഴത്തോപ്പ് പഞ്ചായത്തിലെ നാലാം വാർഡിന്റെ ഭാഗമായ ആറാം കൂപ്പിൽ (കഞ്ഞിക്കുഴി ) 307 - നമ്പർ സ്ഥലത്ത് നിന്ന് 50 സെൻറ് സ്ഥലം ടിയാൻ സി.എസ്.ഐ മദ്ധ്യ കേരള മഹായിടവകയ്ക്ക് ഇഷ്ടദാനം ചെയ്യുകയുണ്ടായി. ഇപ്രകാരം ലഭിച്ച ഭൂമിയിൽ ഇവിടുത്തെ ദൈവ മക്കളുടെ പരിശ്രമഫലമായി ഒരു വെട്ടിക്കൂട്ട് ഷെഡ് തീർക്കുകയും 1972 മാർച്ച് മാസം 16 തിയതി ഞായറാഴ്ച കൊന്ന തടി ഇടവക പട്ടക്കാരൻ റവ.പി.വി. വർഗീസച്ചൻ ബഹു. മഹായിടവക അധികാരികളുടെ അനുഗ്രഹപ്രകാരം ഉദ്ഘാടനം ചെയ്തു. അങ്ങനെ കൊന്നതടി ഇടവകയുടെ കീഴിൽ സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് കഞ്ഞിക്കുഴി എന്ന നാമത്തോടു കൂടി നമ്മുടെ സഭ രൂപം പ്രാപിക്കുന്നതിന് ഇടയായി

Address

Kanjikuzhy
685606

Website

Alerts

Be the first to know and let us send you an email when C.S.I Christ Church Kanjikuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share