Konathu Sree Durga Bhagavathi Kshetram

Konathu Sree Durga Bhagavathi Kshetram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Konathu Sree Durga Bhagavathi Kshetram, Religious organisation, Kaniyapuram Konathu Sree Durga Bhagavathi Kshetram Trust, Kaniyapuram.

കാർത്തിക വിളക്ക് @ ശബരിമല 🙏🙏🙏🙏🙏 .............
07/12/2017

കാർത്തിക വിളക്ക് @ ശബരിമല 🙏🙏🙏🙏🙏 .............

കെട്ടുനിറ - നാല്പത്തൊന്ന് ദിവസമോ അല്ലെങ്കിൽ എടുക്കാൻ പറ്റുന്നിടത്തോളം ദിവസമോ വൃതമെടുത്ത് കെട്ട് നിറയ്ക്ക് തയ്യാറാകണം. സ്...
24/11/2017

കെട്ടുനിറ - നാല്പത്തൊന്ന് ദിവസമോ അല്ലെങ്കിൽ എടുക്കാൻ പറ്റുന്നിടത്തോളം ദിവസമോ വൃതമെടുത്ത് കെട്ട് നിറയ്ക്ക് തയ്യാറാകണം. സ്വന്തം ഭവനത്തിലോ ക്ഷേത്രത്തിലോ വച്ച് കെട്ട് നിറയ്ക്കാം. കെട്ട് നിറയ്ക്കാൻ ഗുരു സ്വാമിയെ കിട്ടിയില്ലെങ്കിൽ അമ്പലത്തിൽ വച്ച് നിറയ്ക്കുകയാണ് വേണ്ടത്. അമ്പലത്തിൽ ഏതെങ്കിലും ഗുരു ഭൂതന്മാരുടെ സഹായം കിട്ടുമല്ലോ. വീട്ടിൽ വച്ച് കെട്ട് നിറക്കുകയാണെങ്കിൽ ഗണപതി സുബ്രമണ്യൻ ശാസ്താവ് എന്നിവരെ സങ്കൽപ്പിച്ചു പീഠം വച്ച് കർപ്പൂര ആരാധന നടത്തിയാണ് കെട്ട് നിറ തുടങ്ങേണ്ടത്. കെട്ട് നിറയ്ക്ക് ഏറ്റവും ചുരുങ്ങിയതായി വേണ്ടത് ഒരു ഇരു മുടി (പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ ഇരു മുടി വാങ്ങുവാൻ കിട്ടും, കിട്ടിയില്ലങ്കിൽ വലിയ നേരിയ ഇഴയടുപ്പമുള്ള തോർത്ത് വാങ്ങി രണ്ടായി മടക്കി തയ്ച്ചു നീള ഭാഗത്ത് നടുക്ക് ഒരടി വലുപ്പത്തിൽ തയ്ക്കാതിരുന്നാൽ ഇരു മുടിയാക്കാം), നാളികേരം ഇടുവാൻ പാകത്തിനുള്ള ഒരു സഞ്ചി, ഒരു പുതപ്പ്, മുദ്ര നിറയ്ക്കാൻ ഒരു തേങ്ങ, നിറച്ച് ഇറങ്ങുമ്പോഴും പതിനെട്ടാം പടിയുടെ താഴെ ചെന്നും ഉടയ്ക്കാൻ വേണ്ടി രണ്ട് നാളികേരം, ഉരി (ഏകദേശം 75 ഗ്രാം) ശുദ്ധമായ പശുവിൻ നെയ്യ്, രണ്ടര നാഴി (ഏകദേശം ഒരു കിലോ) ഉണക്കലരി, മൂന്ന് വെറ്റില, ഒരു അടയ്ക്ക, ഒരു ചെറിയ പാക്കറ്റ് കര്‍പ്പൂരം, ഒരു കോർക്ക്, സ്വൽപ്പം കോലരക്ക്, ചെറിയ കഷ്ണം പട്ട്, ചെറിയ പാക്കറ്റ് മഞ്ഞപ്പൊടി, കാൽ കിലോ ശർക്കര. നല്ലപോലെ വിളഞ്ഞതും താരതമ്യേനെ ചെറുതുമായ തേങ്ങകൾ പുറത്ത് നീണ്ടു നിൽക്കുന്ന ചകിരി നൂലുകൾ ചിരണ്ടി കളഞ്ഞു വൃത്തിയാക്കി എടുക്കണം. അതിൽ ഒരു തേങ്ങാ തുളച്ചു വെള്ളം കളഞ്ഞു വെയിലത്ത് വച്ച് ചെറുതായൊന്നു ഉണക്കി എടുക്കണം (മുദ്ര നിറയ്ക്കുവാൻ വേണ്ടി). കന്നി അയ്യപ്പന്മാർ കൂടെ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ചുവന്ന നിറമുള്ള ഇരുമുടി വാങ്ങണം.ഗുരുവിന്റെ ആജ്ഞയോടെയും സഹായത്തോടെയും മാതാ പിതാ ബന്ധു മിത്രാദികളുടെ സമീപത്തിരുന്നുമാണ് കെട്ട് നിറയ്ക്കേണ്ടത്‌. കെട്ട് നിറയ്ക്കാൻ ഇരിക്കുന്നതിനു മുമ്പ് ദേവതമാരെ തൊഴുത് ശബരി മല യാത്ര ശുഭമാക്കുവാൻ പ്രാർഥിക്കണം, മാതാ പിതാക്കൾക്കും ഗുരുവിനും പ്രായമുള്ള ബന്ധു ജനങ്ങൾക്കും ദക്ഷിണ നൽകി കാൽ തൊട്ടു വന്ദിക്കണം. കെട്ട് നിറക്കുന്ന സ്ഥലത്ത് ഇരുന്ന് രണ്ടു വെറ്റിലയും അടക്കയും ആദ്യം തന്നെ മുൻ കെട്ടിൽ നിക്ഷേപിക്കണം ഭഗവാനെ മനസ്സിൽ കരുതി നേരെത്തെ ഉരുക്കി വച്ച നെയ്യ് ഒരു ഗ്ലാസ്സിൽ എടുത്ത് ഗുരുവിനോട് മുദ്ര നിറയ്ക്കാനുള്ള നാളികേരം വാങ്ങി നെയ്യ് അതിനകത്തെയ്ക്ക് പതുക്കെ ഒഴിക്കണം. ഒഴിക്കുന്ന സമയത്ത് സ്വാമിയേ ശരണം അയ്യപ്പാ എന്ന ശരണ മന്ത്രം ഉരുവിട്ട് കൊണ്ടേയിരിക്കണം. നാളികേരത്തിൽ നെയ്യ് നിറഞ്ഞാൽ കോർക്ക് കൊണ്ട് അടച്ച് കോലരക്ക് ഉരുക്കി സീൽ ചെയ്യണം (ചില സ്ഥലങ്ങളിൽ മര കഷ്ണം ചെത്തിയെടുത്തു അടയ്ക്കുകയും പപ്പടം നനച്ചു സീൽ ചെയ്യുന്നതും കണ്ടിട്ടുണ്ട്). എന്നിട്ട് ശരണം വിളിയോടെ സഞ്ചിയിൽ ഇട്ട്, ഇരുമുടിയുടെ മുൻ കെട്ടിൽ നിക്ഷേപിക്കണം. ഒരു രൂപ നാണയം വെറ്റിലയിൽ പൊതിഞ്ഞു നൂൽ കെട്ടി കാണി പൊന്നായി മുൻ കെട്ടിൽ നിക്ഷേപിക്കണം. അതിനു ശേഷം അയ്യപ്പ സ്വാമിക്ക് ഏറ്റം പ്രിയങ്കരമായ കര്‍പ്പൂര ആരാധനയ്ക്ക് വേണ്ടിയുള്ള കര്‍പ്പൂരം മുൻ കെട്ടിൽ നിക്ഷേപിക്കണം. മൂന്ന് കൈ കുടന്ന ഉണക്കലരി മുൻ കെട്ടിൽ നിക്ഷേപിക്കണം അതിനു ശേഷം ബന്ധു മിത്രാദികൾ മൂന്ന് മുഷ്ടി വീതം ഉണക്കലരി മുൻ കെട്ടിൽ നിക്ഷേപിക്കണം. മാളികപ്പുറത്തമ്മയ്ക്ക് വേണ്ടി പട്ട്, മഞ്ഞപ്പൊടി, ശർക്കര എന്നിവ മുൻകെട്ടിൽ നിക്ഷേപിക്കണം ഇത്രയുമായാൽ മുൻ കെട്ട് കെട്ടാം. താൽപര്യമുണ്ടെങ്കിൽ ഭഗവാനും ദേവിയ്ക്കും നിവേദിക്കാൻ വേണ്ടി കദളി പഴം, മലർ പൊടി, ചന്ദനത്തിരി തുടങ്ങിയ പൂജാ സാധനങ്ങളും മുൻ കെട്ടിൽ നിറയ്ക്കാം നിർബന്ധമില്ല. പിൻ കെട്ട് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ നിറയ്ക്കാനുള്ളതാണ്‌. ഇന്നത്തെ കാലത്ത് വഴി നിറയെ ഭക്ഷണ ശാലകൾ ഉള്ളത് കൊണ്ട് അവയൊക്കെ കരുതുന്നത് ബുദ്ധിമുട്ട് ആയിരിക്കുമല്ലോ അതുകൊണ്ട് പതിനെട്ടാം പടിയുടെ താഴെ അടിക്കാനുള്ള നാളികേരം മാത്രം നിക്ഷേപിച്ചാലും മതിയാകും. എങ്കിലും കുറച്ചു അരിയും (ഉണക്കലരി ബാക്കി ഉണ്ടെങ്കിൽ അതായാലും മതി) ലേശം പച്ചക്കറികളും മാളികപ്പുറത്ത് ഉരുട്ടുവാൻ വേണ്ടി ഒരു നാളികേരം കൂടിയും കരുതുന്നത് നല്ലതാണ്. ഇനി ഭദ്രമായി ഇരു മുടി കെട്ടണം അതിനു ഗുരുവിന്റെ സഹായം വേണ്ടതാണ് പരിചയമുള്ളവർ കെട്ടിയാൽ തലയ്ക്കു വേദന തോന്നാതെ, ചെറിയ അനക്കം കൊണ്ട് കെട്ട് താഴെ വീഴാതെ തലയിൽ തന്നെ ഇരുന്നു കൊള്ളും, എപ്പോഴും കൈ കൊണ്ടു പിടിക്കേണ്ട ആവിശ്യം ഇല്ല. കൂടെ വരുന്ന എല്ലാവരും കെട്ട് മുറുക്കി കഴിഞ്ഞാൽ ബന്ധു മിത്രാദികളോട് യാത്ര പറഞ്ഞ് ഉച്ചത്തിൽ ശരണം വിളിച്ചു കൊണ്ട് ഗുരുവരൻ എടുത്തു തരുന്ന ഇരുമുടി കെട്ട് ഭക്ത്യാദര പൂർവ്വം തലയിൽ വയ്ക്കണം. കെട്ടിന് മുകളിൽ എട്ടായി മടക്കിയ പുതപ്പ് ഇടണം (കെട്ട് താങ്ങുന്നതിനു മുമ്പ് രണ്ടായി മടക്കിയ ഒരു തോർത്ത് തലയിൽ കെട്ടുന്നത് നന്നായിരിക്കും).മല യാത്രയ്ക്ക് വരുന്ന എല്ലാവരും വരിയായി കെട്ട് നിറച്ച സ്ഥലം മൂന്നു തവണ വലം വച്ച് നാളികേരം ഉടയ്ക്കാൻ തയാറാക്കിയ കല്ലിലോ, സ്ഥലത്തോ തേങ്ങ അടിച്ചു തിരിഞ്ഞു നോക്കാതെ യാത്ര തിരിക്കണം. വീട്ടിൽ വച്ചാണ് കെട്ട് നിറയ്ക്കുന്നതെങ്കിൽ നാളികേരം അടിക്കുന്ന കല്ല്‌ കുട്ടയോ അതു പോലെ എന്തെങ്കിലും വച്ച് മൂടിയിടണം. മല യാത്ര കഴിഞ്ഞു തിരിച്ചു വന്ന് തേങ്ങ അടിക്കുന്ന വരെ കല്ല്‌ ശുദ്ധമായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ളവരുടെ കടമയാണ്.മുന്‍ കെട്ടില്‍ ഈ ജന്മം ആര്‍ജ്ജിക്കേണ്ട പുണ്യങ്ങളും പിന്‍ കെട്ടില്‍ ഉപേക്ഷിക്കണ്ട പാപങ്ങളുമാണ്. യാത്രയില്‍ ഉടനീളം കുറേശ്ശെയായി പാപങ്ങള്‍ ഉപേക്ഷിച്ചു പതിനെട്ടാം പടിയ്ക്ക് താഴെ ചെല്ലുമ്പോഴേക്കും പിന്‍ കെട്ടില്‍ അവസാനമായുള്ള നാളികേരം അടിച്ചു ശൂന്യമായ പാപങ്ങളും നേടാനുള്ള പുണ്യവുമായി പടി കയറണം. സ്വാമിയെ ശരണമയ്യപ്പ........

06/03/2017

പഞ്ചമഹായോഗം

ഗജകേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ അരോഗദൃഢഗാത്രരും , സദ് വൃത്തരും , കീർത്തിമാൻമാരുമായി തീരും എന്നുള്ളതാണു ഫലം.

ശ്രീ കണ്ഠയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ വിശ്വൈകജ്ഞാനികളും വിശ്രുതതപസ്വികളും ധർമ്മസ്ഥാപകരും ആയിത്തീരും

സാരസ്വതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ സാഹിത്യകാരന്മാരുടെയും ഗുരുസ്ഥാനമലങ്കരിക്കാൻ പോന്ന മഹാസാഹിത്യകാരൻ ആയി തീരുമെന്നു കാണുന്നു.

കേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ കളത്രസ്ഥാനത്ത് കേസരിയോഗം കാണുന്നതിനാൽ വേളി നടക്കുകയില്ല എന്നു ഫലം

ഉഭയചരിതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ ഉത്സാഹികളും , വിജയികളും , അംബരത്തോളം വളർന്ന സല്കീർത്തി പേറുന്നവരും ആയിരിക്കും.

ആദിത്യപുരം സൂര്യദേവ ക്ഷേത്രം !!!!!!!!!!!!!!!!!സൂര്യനെ മുഖ്യ ദേവനായി ആരാധിക്കുന്ന ക്ഷേത്രങ്ങൾ  ഭാരതത്തിൽ വളരെ അപൂർവമാണ്.ആ...
19/12/2016

ആദിത്യപുരം സൂര്യദേവ ക്ഷേത്രം !!!!!!!!!!!!!!!!!

സൂര്യനെ മുഖ്യ ദേവനായി ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഭാരതത്തിൽ വളരെ അപൂർവമാണ്.ആ നിലക്ക് സൂര്യനെ പ്രധാന മൂർത്തിയായി ആരാധിച്ചു വരുന്ന ആദിത്യപുരം ക്ഷേത്രത്തിനു വളരെയധികം പ്രാധാന്യമുണ്ട്.നവഗ്രഹങ്ങളോട് കൂടി ചില ദിക്കിൽ കാണാറുണ്ട്.ഇവിടെ നവഗ്രഹ പ്രതിഷ്ഠ ഇല്ല.വൃത്താകാരമായ ശ്രീ കോവിലിൽ പടിഞ്ഞാറ് ദർശനമായിട്ടാണ് സൂര്യപ്രതിഷ്ഠ.ത്രേതായുഗത്തിലാണ് പ്രതിഷ്ഠ നടന്നിട്ടുള്ളത് എന്ന് വിശ്വസിക്കപ്പെടുന്നു.

ആദിത്യപുരം സൂര്യദേവ ക്ഷേത്രം

ഇരവിമംഗലം പി.ഒ

മുട്ടുചിറ , കടുത്തുരുത്തി,കോട്ടയം

686613

ആനകേറാമല ആളുകേറാമല അവിടെ വിരിഞ്ഞൊരു പൊന്‍‌താമര പണ്ടവിടെ വിരിഞ്ഞൊരു പൊന്‍‌താമര അയ്യപ്പസ്വാമിതന്‍ പൊന്നമ്പലമല അയ്യപ്പന്മാര...
16/11/2016

ആനകേറാമല ആളുകേറാമല
അവിടെ വിരിഞ്ഞൊരു പൊന്‍‌താമര
പണ്ടവിടെ വിരിഞ്ഞൊരു പൊന്‍‌താമര
അയ്യപ്പസ്വാമിതന്‍ പൊന്നമ്പലമല
അയ്യപ്പന്മാരുടെ ദിവ്യമല - ശബരിമല.........

ശുഭ ദീപാവലി ......................
28/10/2016

ശുഭ ദീപാവലി ......................

Sree Bhadrakali Devi Kalamezhuthu / ശ്രീ ഭദ്രകാളി ദേവി കളമെഴുത്ത് ..............
26/10/2016

Sree Bhadrakali Devi Kalamezhuthu / ശ്രീ ഭദ്രകാളി ദേവി കളമെഴുത്ത് ..............

മാവേലി നാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംആപത്തങ്ങാർക്കുമൊട്ടില്ല താനുംആധികൾ വ്യാധികളൊന്നുമ...
12/09/2016

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ

01.ചിങ്ങം.1192...!!!!!!!!!!!!!!!!!!പൂവും പൂവിളികളുമായി ചിങ്ങമാസം വരവായി എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവര്‍ഷാശം...
17/08/2016

01.ചിങ്ങം.1192...!!!!!!!!!!!!!!!!!!

പൂവും പൂവിളികളുമായി ചിങ്ങമാസം വരവായി എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍....

കറുത്തിരുണ്ട കര്‍ക്കടക രാവുകള്ക്കപ്പൂറം ചിങ്ങനിലാവിന്റെ നാളുകളിലേക്ക് കാത്തിരിക്കാം. കൊയ്ത്തുപാട്ടിന്റെയും ഓണത്തുംബികളുടെയും വരവറിയിച്ചുകൊണ്ട് വരികയായി ചിങ്ങമാസം... മനസ്സും മുറ്റവൂം കളമെഴുതി ഒരുക്കിവയ്ക്കാം, നന്മയുടെ പൂവിതളുകള്‍ പറിച്ച്‌ സ്നേഹത്തിന്റെ പൂക്കളമെഴുതാന്‍......................

ഭാഗ്യലബ്ധിക്ക് ഓരോ ദിവസവും ധരിക്കേണ്ട നിറങ്ങൾ...ഞായർ – ഓറഞ്ച് തിങ്കൾ – വെളുപ്പ്, ചന്ദനം (ക്രീം) ചൊവ്വ – ചുവപ്പ് ബുധൻ – പ...
30/07/2016

ഭാഗ്യലബ്ധിക്ക് ഓരോ ദിവസവും ധരിക്കേണ്ട നിറങ്ങൾ...

ഞായർ – ഓറഞ്ച്
തിങ്കൾ – വെളുപ്പ്, ചന്ദനം (ക്രീം)
ചൊവ്വ – ചുവപ്പ്
ബുധൻ – പച്ച
വ്യാഴം – മഞ്ഞ
വെളളി – വെളുപ്പ്, ചുവപ്പ്, പിങ്ക്
ശനി – കറുപ്പ്, നീല......

സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്ന സമയമാണ് സംക്രമം. കൊല്ലവർഷത്തിലെ പന്ത്രണ്ടാം മാസവും ഉത്തരായണത്തിൽ...
16/07/2016

സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്ന സമയമാണ് സംക്രമം. കൊല്ലവർഷത്തിലെ പന്ത്രണ്ടാം മാസവും ഉത്തരായണത്തിൽ നിന്നു ദക്ഷിണായണത്തിലേക്കു കടക്കുന്ന മാസവുമാണ് കർക്കടകം. മിഥുനമാസത്തിലെ അവസാന ദിനമാണ് കർക്കടക സംക്രമം. അതിനാൽ കർക്കിടക സംക്രമ ദിവസം ഭക്തിയോടെ ക്ഷേത്രദർശനം നടത്തിയാൽ ആ വർഷം മുഴുവൻ ദർശനം നടത്തിയ പുണ്യം ലഭിക്കും എന്നാണ് വിശ്വാസം....

സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന മാസമാണ് കർക്കടകം. തുള്ളിക്കൊരുകുടം മഴ പെയ്യുന്നതിനാൽ കള്ളകർക്കടകം, പഞ്ഞമാസം എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും ആധ്യാത്മിക കാര്യങ്ങൾക്ക് ഈ മാസത്തെ കണക്കാക്കുന്നത്....

Address

Kaniyapuram Konathu Sree Durga Bhagavathi Kshetram Trust
Kaniyapuram

Opening Hours

Monday 6am - 9:30am
5:30pm - 8:30pm
Tuesday 6am - 9:30am
5:30pm - 8:30pm
Wednesday 6am - 9:30am
5:30pm - 8:30pm
Thursday 6am - 9:30am
5:30pm - 8:30pm
Friday 6am - 9:30am
5:30pm - 8:30pm
Saturday 6am - 9:30am
5:30pm - 8:30pm
Sunday 6am - 9:30am
5:30pm - 8:30pm

Website

Alerts

Be the first to know and let us send you an email when Konathu Sree Durga Bhagavathi Kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share