Sree Kurumba Bhagavathi Kshethram Ajanur Kadappuram, Kanhangad

Sree Kurumba Bhagavathi Kshethram Ajanur Kadappuram, Kanhangad Its all about "Sree Kurumba" our eternal mother. Its a platform to bring all the believers of Sree Kurumba Bhagavathi Temple situated at Ajanur Beach, KHD

ആധ്യാത്മിക പ്രധാനമായ ഒരു സംസ്കാരത്തിന്റെ മൂര്‍ത്തരൂപമായ നമ്മുടെ ഭാരത വര്‍ഷത്തിന്റെ പ്രത്യേകതയാണ് എല്ലാ ഭാഗത്തും തല ഉയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ . വ്യക്തിയുടെ മാത്രമല്ല, ജനതയുടെ സാമൂഹ്യ ജീവിതത്തിലും ക്ഷേത്രങ്ങള്‍ വഹിക്കുന്ന പങ്ക് സുപ്രധാനമാണ്‌. വ്യാസന്റെ ഭാഷയില്‍ "ഹിതം ശരീരം കൌന്തേയ ക്ഷേത്ര മിത്യ വിധീയതെ".പ്രപഞ്ച ശരീരത്തിന്റെയും വ്യക്തി ശരീരത്തിന്റെയും പ്രത്യക്ഷ പ്രതീകങ്ങളത്രേ ക്ഷേത്രങ്ങള്‍ .നമ്മുടെ പൂര്‍വ്വികരായ ഋഷി വര്യന്മാരല്‍ സംഭുഷ്ടമാക്കപ്പെട്ട സനാതന സംസ്കാരത്തിന്റെ പ്രതിഫലനങ്ങളായ ക്ഷേത്രങ്ങളില്‍ ആധിപരാശക്തിയുടെ അപൂര്‍വ ചൈതന്യതാല്‍ ധന്യമാണ് അജാനൂര്‍ കടപ്പുറം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം.

സര്‍വ്വമംഗളകാരിണിയാണ് ശ്രീ കുറുംബാ ഭഗവതി. ഋഗ്ഗ് , യജസ്സ് , സാമം , അഥര്‍വം എന്നീ ചതുര്‍വേദങ്ങളും സര്‍വ്വമംഗളാത്മികയും മഹാതേജസ്വിനിയും പരബ്രഹ്മ സ്വരൂപിണിയും ആയ ശ്രീ മഹാദേവിയുടെ, ശ്രീ കുറുംബാ ഭഗവതിയുടെ മൂലപ്രകൃതിയുടെ മഹിമാ വിശേഷതയാണ് ഉദ്ഘോഷിക്കുന്നത് .മൂലപ്രകൃതിയാകുന്ന പരാശക്തിയുടെ കരുണാമിശ്രിണമായ മ്രിതു പുഞ്ചിരി കണ്ടാനന്ദിക്കാന്‍ മായ നിബദ്ധിതനായ മനുഷ്യനെ കൊണ്ട് സാധിക്കുന്നതല്ല.പരമാര്‍ത്ഥയെ മറച്ച് സ്വാര്‍ത്ഥയാകുന്ന കുണ്ടിലേക്ക് നരനെ അനവരധമാഴ്ത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഈ സംസാര ജീവിതം.എന്നാണോ ലോക ജീവിതം മനുഷ്യന് വിരളമായി തീരുന്നു. എന്നാണോ സ്വാര്‍ത്ഥയാകുന്ന പിശാചു അവനെ കൈവിടുന്നു. അന്ന് മാത്രമേ അവനു ദേവിയുടെ പാദപത്മ ദളങ്ങളില്‍ വിളങ്ങുന്ന പൊന്‍ ചിലങ്കകളുടെ മണിമഞ്ചു നാദം ശ്രവിച്ച്‌ ആനന്ദമണയാന്‍ സാധിക്കുകയുള്ളൂ.സര്‍വ്വത്തിലും വ്യാപിച്ചിരിക്കുന്ന അനിര്‍വചനീയവും അപ്രമേയവുമായ ശക്തി വിശേഷമാണ് പരാശക്തിയായായ ശ്രീ കുറുംബ അമ്മ.

അനര്‍ഗ്ഗമായ ആചാരവിശ്വാസങ്ങളുടെ കലവറയാണ് ഉത്തരകേരളം.ആത്മീയതയും കലയും അനുഷ്ഠാനങ്ങളും ഒരേ തട്ടില്‍ ഇട്ട് വാര്‍ത്തെടുത്ത അനശ്വര സാംസ്കാരിക സമ്പത്ത് ആണ് നമ്മുടെ ക്ഷേത്രങ്ങളും ദൈവ കലകളും. അവ നൈരാശ്യം ബാധിച്ച മനസുകള്‍ക്ക് സായൂജ്യമേകി തലമുറകള്‍ പിന്നിട്ട സത്യങ്ങളായി നിലകൊള്ളുന്നു.വടക്കന്‍ കേരളത്തിലെ ക്ഷേത്ര സമുജ്ജയങ്ങളില്‍ പ്രസിദ്ധമാണ് അജാനൂര്‍ കടപ്പുറം ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം.അഗാതതയില്‍ നിന്നും ജീവിത സ്വപ്‌നങ്ങള്‍ നെയ്തെടുക്കുന്ന അധ്വാനത്തിന്റെ പ്രതീകങ്ങള്‍ ആയ കടലിന്റെ മക്കള്‍ക്ക് വേദനിക്കുമ്പോള്‍ തൃക്കാല്‍ക്കല്‍ അമരയായി വരദായിനിയായി സര്‍വ്വസംരക്ഷകയായി അഭീഷ്ടഫല സിദ്ധിയേകി കുടികൊള്ളൂകായാണ് ശ്രീകുറുംബാ ദേവി.നൂറാണ്ടുകളുടെ കഥപറയാന്‍ ഉള്ള ക്ഷേത്രം ചീരുംബ നാല്‍വരുടെ സങ്കേതം ആണ്.ശ്രീ മഹാദേവന്റെ തൃക്കണ്ണില്‍ നിന്നും ജന്മമെടുത്തവരാണ് ചീരുംബ മൂത്തവളും ഇളയവളും. തന്‍ പൊന്‍മക്കള്‍ ദേവലോകത്ത് വസൂരിയും പേമാരിയും പരത്തുന്നത് കണ്ട് സഹികെട്ട പരമശിവന്‍ വിശ്വകര്‍മ്മാവിനാല്‍ ഒരു മരക്കലം തീര്‍പ്പിച്ച് സമുദ്രത്തിലിറക്കി ഇവരെ ഭൂലോകത്തേക്ക് നാടുകടത്തുന്നു.ആഴകടലുകള്‍ക്ക് അധിപനായിരുന്ന ശംഖുപാലകന്‍ എന്ന മുക്കുവ രാജാവ് മുത്തുമോഷ്ടിക്കാന്‍ വരുന്ന കടല്‍കൊള്ളക്കാരാണെന്ന് കരുതി മരക്കലത്തിനു നേരെ വെടി വെക്കുന്നു. വെടി ഏല്‍ക്കാത്തത് കണ്ട് അത്ഭുത പെട്ട രാജാവ് ഏതോ ദൈവ ചൈതന്യം ഇതില്‍ ഉണ്ടെന്നു തിരിച്ചറിയുകയും മരക്കലത്തെ വണങ്ങി അതിലുള്ള ചീരുംബാമാരെ കൊല്ലത്തുള്ള സ്വന്തം കൊട്ടിലില്‍ കുടി ഇരുത്തി പൂജയും ചെയ്തു. അവിടുന്ന് വടക്കോട്ടുള്ള പ്രയാണത്തില്‍ ദേവിമാര്‍ വിവിധ കടലോരങ്ങളില്‍ സ്ഥാനംഉറപ്പിച്ചു.

അജാനൂര്‍ കടപ്പുറം ഭണ്ഡാര വീടിലെ അമ്പാടി ഒരു ദിവസം സന്ധ്യാസമയത്ത് കടലില്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുമ്പോള്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെടുകയും വിശപ്പടക്കാന്‍ ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തു.സ്ത്രീയെയും കൂട്ടി ഭണ്ഡാര വീട്ടില്‍ എത്തിയ അമ്പാടി വലവീശി കിട്ടിയ ഏട്ട മത്സ്യം കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം നല്‍കി അവരെ സല്‍ക്കരിക്കുമ്പോള്‍ പുറത്ത് മറ്റൊരു സ്ത്രീകൂടി എത്തി ചേരുന്നു.അവരെ സല്‍ക്കാരത്തിനു ക്ഷണിച്ചെങ്കിലും മത്സ്യ-മാംസാദികള്‍ നിഷിദ്ധമാണെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.ദാഹം ശമിപ്പിക്കാന്‍ അടുത്തുള്ള ഒരു തീയനെ വിളിച്ച ഇളനീര്‍ ഇട്ടു കൊടുക്കുകയും ചെയ്തു.സല്‍ക്കാരം സ്വീകരിച്ച ശേഷം സുന്ദരിമാര്‍ തെക്കോട്ട് നടന്നു നീങ്ങി.അമ്പാടിയുടെ മനസില്‍ അതിനു ശേഷം എന്തെന്നില്ലാത്ത പ്രകാശം പരക്കുകയും ഉറക്കത്തില്‍ സ്വപ്ന ദര്‍ശനവും ഉണ്ടായി.പ്രശ്ന ചിന്ത ചെയ്തതില്‍ താന്‍ സല്‍ക്കരിച്ചത് കുറുംബാ മൂത്തവളെയും ഇളയവളെയും ആണെന്ന് അറിയുകയും വിധിപ്രകാരം ഭണ്ഡാര വീടിനടുത്ത് തന്നെ മൂലസ്ഥാനം പണിത് പ്രതിഷ്ഠിച്ചിരുത്തുകയും ചെയ്തു. പിന്നീട് മൂലസ്ഥാനത്തിന് തെക്കുമാറി ചീരുംബ മൂത്തവള്‍ക്കും ഇളയവള്‍ക്കും കൂട്ടിനായി ദണ്ഡന്‍, ഘണ്ഡാകര്‍ണന്‍ എന്നിവരോടൊപ്പം ലോകനാഥനായ വിഷ്ണുമൂര്‍ത്തി ചണ്ടമുണ്ടാര്‍ദ്ധിനിയായ ചാമുണ്ഡി, ധര്‍മ്മ ദേവനായ ഗുളികന്‍ എന്നിവര്‍ക്കും ഇരിപ്പിടം നല്‍കി ക്ഷേത്രം നിര്‍മ്മിച്ചു.ക്ഷേത്ര ചൈതന്യത്താല്‍ സമീപത്ത് സമ്പല്‍സമൃദിയും പുരോഗതിയും വര്‍ദ്ധിച്ചു വന്നു.ഇന്ന് ക്ഷേത്രം ഈ പ്രദേശത്തിന്റെ രക്ഷാസ്ഥാനമായി നിലകൊള്ളുന്നു.

പൂജാതി കര്‍മ്മങ്ങള്‍ കൊണ്ടും ആചാര അനുഷ്ഠാനങ്ങള്‍ കൊണ്ടും ശ്രദ്ധേയമാണ് ശ്രീകുറുംബാ ഭഗവതി ക്ഷേത്രം.ദേവ കര്‍മ്മവും അസുര കര്‍മ്മവും ഇവിടെ നടക്കുന്നുണ്ട്.വര്‍ഷത്തില്‍ പന്ത്രണ്ട് സംക്രമ ദിനങ്ങള്‍ ,കര്‍ക്കിടകം18,മൂലസ്ഥാന കലശാട്ട് ദിനമായ മിഥുനം12,നാലംമ്പല കലശാട്ട് ദിനമായ കുംഭം28, തുലാമാസത്തിലെ പത്താമുദയം,ധനു27-ന് പാട്ട് ഉത്സവത്തോട് അനുബന്ധിച്ച് മഡിയന്‍ കൂലോം ക്ഷേത്രത്തിലേക്ക് തെയ്യം എഴുന്നള്ളത്ത് എന്നിവ ഇവിടുത്തെ പ്രധാന ചടങ്ങുകള്‍ ആണ്.എന്നാല്‍ മീനമാസത്തിലെ കാര്‍ത്തിക മുതല്‍ പൂരം വരെയുള്ള പൂരോല്‍സവം ആണ് ഏറെ പ്രസിദ്ധം.ഒമ്പത് ദിവസങ്ങളിലായി നടത്തുന്ന ഉത്സവ നാളുകളില്‍ അലയാഴിയില്‍ അമരാന്‍ വെമ്പുന്ന നദിയൊഴുക്ക് പോലെ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി അമ്മയുടെ തിരുസന്നിധിയിലേക്ക് ഒഴുകി എത്തി അമ്മയുടെ കാരുണ്യ കടാക്ഷത്തിന്റെ കനക കതിരുകള്‍ ആത്മപ്രകാശത്തിന്റെ നിത്യ ജ്യോതിസായി ജനസഹസ്രങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു.അറിവും ആശ്രയവും ഇല്ലാതെ അഞ്ജാനത്തിന്റെ അന്ധകാരത്തില്‍പ്പെട്ട് ഉഴലുന്നവര്‍ക്ക് ജ്ഞാനപ്രകാശം നല്‍കി അത്താണിയാവുന്ന മഹാചൈതന്യമാണ് ശ്രീകുറുംബാ ഭഗവതി.!! "ശ്രീ കുറുംബാ ഭഗവതി നിന്റെ കനിവുണ്ടെന്നു വന്നാല്‍
ഗിരിയെ ചാടി കടന്നീടുമീയുടവനും മൂകനും-
കവി സാര്‍വ്വ ഭൗമനായ് ഭവിക്കുമീ
ലോകത്തിന്നാധാരം നീ തന്നെയാണെല്ലായ്പ്പോഴും ."

ചതുര്‍ദശലോകങ്ങള്‍ ബ്രഹ്മാണ്ഡം എന്നിവയെ സൃഷ്ടിക്കുകയും സംഹരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിത്യലീല.!! സര്‍വ്വ ലോക നിയന്ത്രിത ..!! അനാദ്യയും ആദ്യയുമായ പരാശക്തി..!!
ശ്രീ മഹാദേവനെ നീലകണ്‌ഠ മനോഹര നാമലാഭാത്താല്‍ വിജയശ്രീ ലാളിതനാക്കിയ പരബ്രഹ്മ സ്വരൂപിണിയായ സാക്ഷാല്‍ ശ്രീ കുറുംബാ ഭഗവതി വിളിച്ചാല്‍ വിളിപ്പുറത്ത് എത്തി എല്ലാ ഭക്തജനങ്ങളെയും അനുഗ്രഹിക്കുന്നു.കാലോചിതമായ വചനങ്ങള്‍ നമുക്ക് അന്യം നിന്ന് പോകുന്ന കര്‍മ്മ തീരത്ത് കലുഷിതമായ വ്യാഖാന പുഴയില്‍ പങ്കായം ഇട്ടടിക്കുന്ന മനുഷ്യന് കായലും കടലും പുഴയും തോടും പാലവും എല്ലാം ആഗ്രഹിക്കുന്ന പോലെ സമ്മാനിക്കുന്നത് ഒന്ന് വിളിച്ചാല്‍ ഒന്‍പത് വിളികേള്‍ക്കുന്ന ഒരു പൂ ചോദിച്ചാല്‍ ഒരു വസന്തം തന്നെ സമ്മാനിക്കുന്ന കരുണാമയിയായ കുറുംബാ ഭഗവതി അമ്മയാണ്. ഹേ ..അമ്മേ ..!! എനിക്ക് നിത്യമായ ആനന്ദം തന്നാലും എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ നിത്യാനന്ദ സ്വരൂപിണിയായും , കാഞ്ചിയില്‍ കാമാക്ഷിയായും , മധുരയില്‍ മീനാക്ഷിയായും ,കൊടുങ്ങല്ലൂരില്‍ കണ്ണകിയായും , ശൃംഖേരിയില്‍ ശാരദയായും ,കൊല്ലൂരില്‍ മൂകാംബികയായും ലക്ഷ്മിയായും പാര്‍വ്വതിയായും സരസ്വതിയായും, ഭക്തജനങ്ങള്‍ എന്ത് പേരിട്ട് വിളിക്കുന്നുവോ അതാത് രൂപഭാവങ്ങളില്‍ പ്രത്യക്ഷമാകുന്ന ഈ ചരചാര പ്രപഞ്ചത്തിന്റെ ശക്തി സ്രോതസ്സാണ് ഈ സന്നിധിയില്‍ കുടികൊള്ളുന്ന സാക്ഷാല്‍ ശ്രീകുറുംബ ഭഗവതി അമ്മ.സകല സുരാ സുര ഗന്ധര്‍വ്വ യക്ഷ വിദ്യാധര കിന്നര കിംബുരുഷന്മാര്‍ സ്തുതിക്കുന്ന സുര സുന്ദരി,കാലാധി രുദ്രകാളി കാല സംഘര്‍ഷിണി സര്‍വ്വ ദാരിദ്ര്യനാശിനി, അതല വിതല നിതല സുതല തലാതല രസാതല മഹാതല പാതാള ഭൂര്‍ : ഭുവസ്യ വര്‍ജ്ജുന സത്യപാത ഈരേഴ് പതിനാല് ലോകങ്ങള്‍ക്കും നാഥ.ശബ്ദ സ്പര്‍ശ -രൂപ-രസ ഗംബാധി സ്വരൂപയായിരിക്കുന്ന ശ്രീ കുറുംബ ഭഗവതിയുടെ തൃപ്പാദ പദ്മങ്ങളില്‍ നമുക്ക് ഭക്തിപൂര്‍വ്വം നമിക്കാം. അഭീഷ്ട വരദായിനിയാണ് അന്നപൂര്‍ണേശ്വരിയാണ് ജഗഥംബികയാണ് ഭക്തവല്‍സലയാണ് ആദിമഹസ്സാണ് സകല ജനങ്ങളെയും കാത്തരുളുന്ന ശ്രീ കുറുംബാ ഭഗവതി.അമ്മയുടെയും പരിവാരങ്ങളുടെയും മഹാനുഗ്രഹത്താല്‍ എല്ലാ ഭക്തജനങ്ങള്‍ക്കും ഐശ്വര്യം നിറഞ്ഞു പൊലിയുമാറാകട്ടെ.

Address

Kanhangad

Website

Alerts

Be the first to know and let us send you an email when Sree Kurumba Bhagavathi Kshethram Ajanur Kadappuram, Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category