19/10/2022
#പരിശുദ്ധ ശക്രെള്ള മോർ ബസെലിയോസ് ബാവ* 📕📕✍️✍️ (കണ്ടനാട് )
*******************
*പരിശുദ്ധ ശക്രെള്ളമോർ ബസെലിയോസ് മഫ്രിയാന പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നു ഭാരതത്തിലേക്കു വന്ന അനേകം പിതാക്കന്മാരെ പോലെ ഏറെ പ്രതിസന്ധികൾ നേരിടുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്യേണ്ടി വന്ന പിതാവാണ്. മലങ്കര സഭ നെസ്തോറിയാൻ വിശ്വാസത്തിലുള്ളവരുടെ പീഡനങ്ങളാൽ ആടിയുലഞ്ഞപ്പോൾ പരി. സഭക്ക് ധീരമായ നേതൃത്വം നൽകുകയും, സഭയെ സത്യവിശ്വാസത്തിലും, ശുദ്ധമുള്ള പൗരോഹിത്യ പിന്തുടർച്ചയിലും വഴിനടത്തി മലങ്കര സഭയെ തകരാതെ നിലനിർത്തുകയും ചെയ്തു. പരിശുദ്ധ പിതാവ് തന്റെ പോരാട്ടം പൂർത്തിയാക്കി മലങ്കര മണ്ണിൽ തന്നെ കബറടങ്ങുകയും ചെയ്തു. മലങ്കര സഭയുടെ ചരിത്ര ത്തിൽ ഒരേട് തുന്നി ചേർത്തിട്ടാണ്f പരി. ബാവ സ്വർഗീയ ഒന്ന്യത്യങ്ങളിലേക്ക് വാങ്ങി പോയത്.*
*പരി. ശക്രെള്ള ബാവ സിറിയയിലെ ആലപ്പോ പട്ടണത്തിൽ മൂസ അൽ ശെമ്മാശന്റെ മകനായി ജനിച്ചു. സുറിയാനി യിലും അറബിയിലും പ്രാവണ്യം നേടിയ പിതാവ് വേദശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷം പുരോഹിത നായി വാഴിക്കപ്പെട്ടു. അനിതര സാധാരണമായ സ്വഭാവ ശുദ്ധിയും, കറപുരളാത്ത വിശ്വാസതീക്ഷണയും അഗതമായ പാണ്ഡിത്യവും അദ്ദേഹത്തെ ഏവരുടെയും പ്രീയങ്കാരനാക്കി മാറ്റി. അറബിയിൽ വി. ദൈവമാതാവിനെ കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ആലപ്പോയിലെ ദൈവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.*
*A D 1688ൽ കോതമംഗലത്തു കബർ അടങ്ങിയിരിക്കുന്ന പരി. എൽദോ മോർ ബാസെലിയോസ് ബാവയോടൊപ്പം (AD 1685)വന്ന അന്ത്യോഖ്യാ പ്രതിനിധി ഹിദായത്തുള്ള മോർ ഇവാനിയോസ് ബാവ (മുളന്ത്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ കബറടങ്ങി)നാലാം മാർത്തോമാ തിരുമേനി യെ മലങ്കര സഭയുടെ തലവൻ ആയി വാഴിച്ചു. നാൽപതു വർഷ കാലം നാലാം മാർത്തോമാ മലങ്കര സഭയെ നയിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്തു A D 1708ൽ നെസ്തോറിയൻ ബിഷപ്പ് മാർ ഗബ്രിയേൽ മലങ്കരയിലേക്ക് വരുകയും, വി. ദൈവമാതാവിനെയും, പരിശുദ്ധൻ മാരെയും ബെഹിഷ്കരിച്ചു കൊണ്ടുള്ള നെസ്തോറിയാൻ വിശ്വാസം നടപ്പിലാക്കുവാനുള്ള പ്രചരണം ആരംഭിക്കുകയും ചെയ്തു. പരി. സഭയുടെ ഈ പ്രതിസന്ധി ഒറ്റയ്ക്ക് നേരിടുവാൻ ഏറെ പ്രയാസപെട്ട നാലാം മാർത്തോമാ തിരുമേനി സഹായത്തിനായി കൂടുതൽ പിതാക്കന്മാരെ മലങ്കരയിലേക്ക് അയക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് പരി. പാത്രിയാർക്കീസ് ബാവയ്ക്ക് കത്തുക്കൾ അയച്ചു. എന്നാൽ അന്നത്തെ ഭരണ സാഹചര്യങ്ങൾ മൂലം കത്തുക്കൾ പരി. ബാവയ്ക്കു ലെഭിക്കുക ഉണ്ടായില്ല. അത്തരത്തിൽ എഴുതിയ കത്തുക്കളിൽ ഒന്ന് ആoസ്റ്റഡാമിൽ എത്തിയതായി തെളിവുണ്ട്. മറ്റൊന്ന് ഇപ്പോഴും വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. തനിക്കു പിൻഗാമിയെ വാഴിക്കുന്നതിനു മുൻപ് നാലാം മാർത്തോമാ തിരുമേനി കാലം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ അന്തിമഫലം ആണ് മാർ ശക്രെള്ള മോർ ബാസെലിയോസ് ബാവയുടെ മലങ്കര എഴുന്നുള്ളത്. കണ്ടനാട്, മോർത് മറിയംകാത്തിഡ്രലിന്റെ വി.മദ്ബഹയുടെ മുമ്പിൽ തെക്കുഭാഗത്തു നാലാം മാർത്തോമായുടെ വടക്കുഭാഗത്തു പരി. ശക്രെള്ള മോർ ബസെലിയോസ് ബാവയുടെയും കബറിടംങ്ങൾ സ്ഥിതിചെയ്യുന്നത് എത്ര അർത്ഥവത്തായിരിക്കുന്നു. നാലാം മാർത്തോമായെയും, പരി. ബാവയുടെ വരവിനെയും കുറിച്ച് പ്രസ്ഥാവിക്കുന്നതിനു മുൻപായി പരി. ബാവ ഇത്രയേറെ ക്ലെശങ്ങൾ സഹിച്ചു മലങ്കര എത്തിയത് എന്ത് കൊണ്ട് എന്ന് വിശദമായിരിക്കണം. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം മലങ്കര സഭയെ കുറിച്ച് അത്ര വാത്സല്യത്തോടും കരുതലോടും കൂടെയാണ് വർത്തിച്ചിരുന്നത്*
*നാലാം മാർത്തോമാ തിരുമേനി കാലം ചെയ്തതിനെ തുടർന്ന് അവിടെ അവിടെ കൂടിയ ഒരു വിഭാഗം വൈദ്ധീകർ തോമകത്തനാരെ അഞ്ചാം മാർത്തോമായായി വഴിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ മറ്റോരു വിഭാഗം അതിനോട് യോജിച്ചില്ല. തന്റെ വാഴ്ചയുടെ ന്യുനത അറിയാവുന്ന മാർത്തോമാ അഞ്ചാമന് പരി. പാത്രിയാർക്കീസ് ബാവയോട് തന്റെ ആ ന്യുനത പരിഹരിക്കുവാൻ അപേക്ഷിച്ഛിച്ചു. അതിന്റെ വെളിച്ചത്തിൽ പരി. ബാവ അമീദിയിലെ യൂഹാനോൻ മോർ ഇവാനിയോസ് നെ* *മലങ്കരയിലേക്ക് അയച്ചു*. *എന്നാൽ അദ്ദേഹത്തിന് ഇക്കാര്യത്തിൽ സമവായമുണ്ടക്കാൻ കഴിഞ്ഞില്ല. തുടർന്ന് അഞ്ചാം മാർത്തോമായുംമോർ* *ഇവാനിയോസ് സും ചേർന്ന് പരി. പാത്രിയാർക്കീസ് ബാവയ്ക്കുള്ള അപേക്ഷ, അന്ന് സിറിയയിൽ നിന്നും* *മലബാറിൽ എത്തിച്ചേർന്ന അന്തോന്ണിയോസ് ശേംമാശൻ വശം അന്ത്യോഖ്യായിലേക്ക്* *കൊടുത്തുവിടുകയും ചെയ്തു. അതിന് പ്രകാരം 1748ആഗസ്ത് മാസം* *ആലപ്പോയിലെ ശക്രെള്ള റെംബാനെ ബാസെലിയോസ് ശക്രെള്ള എന്ന നാമത്തിൽ പരിശുദ്ധ*
*ഈഗ്നെത്തിയോ സ്ഗീവർഗീസ് മൂന്നാമ്മൻ പാത്രിയാർക്കീസ് ബാവ മഫ്രിയനയായി വാഴിച്ചു മലങ്കരയിലേക്ക് അയക്കുകയും ചെയ്തു.ഇതിനായി ഡച്ചുകമ്പനി യുടെ കപ്പലിൽ വരുന്ന പരി. ബാവയുടെയും സംഘത്തിന്റെയും യാത്രചിലവുകൾ മുഴുവൻ ഇവിടെത്തെ നാണയമായി നൽകികൊള്ളാമെന്നു 5-ആം മാർത്തോമാ ഡച്ചു ഈസ്റ്റ് ഇന്ത്യ കമ്പനി യുമായി ഉടമ്പടിയാവുകയും ചെയ്തു. പരിശുദ്ധ ശക്രെള്ളബാവ, ജെറുസലേംമിലെ യൂഹാനോൻ മോർ ഗ്രീഗോറിയോസ് തിരുമേനി (മുളന്ത്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ കബറടങ്ങി.)ഇറാക്കിലെ യോഹന്നാൻ റെമ്പാൻ, ഗീവർഗീസ് കോർ എപ്പിസ്കോപ്പ, യോഹന്നാൻ കശീശ, ശെമ്മാശൻ മാരായ സക്കറിയ,മൂശ, ഹദയ ശക്രെള്ള, പരിചാരകനായ അബ്‌ദുള്ളാ എന്നിവരോടൊപ്പം, മലങ്കര സഭക്ക് വേണ്ടി, 64കൈയെഴുത്തു ഗ്രന്ഥങ്ങൾ, വിശുദ്ധ മൂറോൻ, സ്ലീബ, വി. കൂദശാ വസ്തുക്കൾ, വിശുദ്ധൻമാരുടെ തിരുശേഷിപ്പുക്കളും കൊണ്ട് ഓമിദിൽ നിന്ന് ആലപ്പോ യിലെത്തി (Old alab or Halab, Syria)തുടർന്ന് ബറൂവയിലേക്കും, അവിടെ നിന്നും ബാഗ്ധദിലേക്കും യാത്ര ചെയ്തു. ബാഗ്ദ്ധതിലേക്കുള്ള യാത്രയിൽ ഫ്രിയാനയും സംഘവും ആക്രമിക്കപെടുകയും, കുറെ പണം നഷ്ടപെടുകയും ചെയ്തു. ബാഗ്ദാഡിൽ നിന്ന് ബസ്രയിലേക്ക് (Al Basrah, Iraq) വള്ളത്തിൽ യാത്ര ചെയ്തു. ബസ്രായയിൽ ഏതാനും നാളുകൾ താമസിച്ചശേഷം ഒരു ഇംഗ്ലീഷ് കപ്പലിൽ ബന്ധറാബാസിലെത്തി (Bander-e Abbas, Iran) കടൽകൊള്ളക്കാരെ ഭയന്നും, പേർഷ്യൻ രാജാക്കന്മാർ തമ്മിലുള്ള യുദ്ധവും മൂലം ബന്ധറാബാസിൽ 7 മാസം താമസിക്കേണ്ടി വന്നു. പരി. ശക്രെള്ള ബാവയുടെ മലങ്കരയിലേക്കുള്ള യാത്ര വിവരണം 1751ൽ എഴുതിയത് "അൽ മജല്ല അൽ പെട്രിയർക്കിയ " എന്ന പാട്രീയാർക്ക മാസികയിൽ (Vol. 7,pp 125-133) പരിശുദ്ധ അപ്രേം പ്രഥമൻ പാത്രിയാർക്കീസ് ബാവ പ്രസീദീകരിച്ചിട്ടുണ്ട് (Aphrem 1,2000)*
*1751 കുഭം 24-തിയതി മോർ ശക്രെള്ള ബാവയും സംഘവും സൂറത്തിലെത്തി. ബന്ധറാബാസിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രയിലും കവർച്ചകാരല് ആക്രമിക്കപ്പെട്ടു. സൂറത്തിൽ നിന്നു കൊച്ചിയിലേക്ക് കപ്പലിൽ യാത്ര ചെയ്തു 1751മേടമാസം 23-ആം തിയതി മോർ ഗീവർഗീസ് സാഹദായുടെ പെരുന്നാൾ ദിവസം കൊച്ചിയിലെത്തി.കൊച്ചി കോട്ടയിൽ ഗവർണ്ണറുടെ അതിഥി ആയി താമസിച്ചു. ഡച്ചു കമ്പനി യുമായി ഉണ്ടാക്കിയ ധാരണപ്രകാരം യാത്രചെലവ് ഇവിടത്തെ നാണയമായി നൽകാൻ കഴിയാതെ വന്നതിനെ തുടർന്നു മോർ ഇവാനിയോസ് യൂഹാനോൻ മെത്രാപോലീത്ത കൊച്ചി കോട്ടയിലെത്തി മഫ്രിയനയെ സന്ദർശിച്ചു. മോർ ഇവാനിയോസ് യൂഹാനോൻ മെത്രാപോലീത്ത 1740ൽ പരി . ഈഗ്നെത്തിയോസ് ശക്രെള്ള പാത്രിയാർക്കീസ് ബാവ പാത്രിയാർക്ക അരമനയുടെ മെത്രാപോലീത്തയായി വാഴിക്കപെടുകയും 1746ൽ പരിശുദ്ധ ഗീവർഗീസ് ത്രിദീയൻ പാത്രിയാർക്കീസ് ബാവായാൽ മലങ്കരയിലേക്ക് അയക്കപെടുകയും ചെയ്ത മെത്രാപോലീത്തയാണ്. ഇദ്ദേഹം മോർ ശക്രെള്ള മഫ്രിയാന മലങ്കരയിൽ വന്നശേഷം.*
*1751 കർക്കിടകം 3-ആം തിയതി കൊച്ചി രാജാവിനെ സന്ദർശിച്ച ശേഷം ജൂലൈ 4-ആം തിയതി ഞായറാഴ്ച വൈകിട്ട് പരിശുദ്ധ പിതാവ് കണ്ടനാട് വി. മോർത്ത് മറിയം കത്തീഡ്രലിൽ എത്തി സന്ധ്യ പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. അതിന്റെ സ്മരണക്കായി പരി. ബാവയുടെ 250-ആം ദുഖറോനോ യോട്നുബന്ധിച്ചു ഒക്ടോബർ 22നു മുൻപുള്ള 5ദിവസം സന്ധ്യപ്രാർത്ഥനയോടൊപ്പം പരിശുദ്ധ ശക്രെള്ള ബാവ യോടുള്ള മധ്യസ്ഥ പ്രാർത്ഥനകളും അനുസ്മരണ ചടങ്ങുകളും നടന്നു വരുന്നു.*
*മലങ്കര സഭയിലെ തന്റെ ആൻമീയ ഭരണകാലത്ത് പരിശുദ്ധ ശക്രെള്ള ബാവ 475നാണയം നൽകി കൊച്ചി രാജാവിൽ നിന്ന് മട്ടാഞ്ചേരി പള്ളിക്കാവശ്യമായ സ്ഥലം വാങ്ങുകയും സ്വന്തം ചിലവിൽ അവിടെ ഒരു ദൈവാലയം നിർമ്മിക്കുകയും ചെയ്തു. മലങ്കര സഭയിൽ സത്യവിശ്വാസം നിലനിർത്തുവാൻ പരിശുദ്ധ ബാവ തന്റെ സകലതും സമർപ്പിച്ചു പ്രയത്നിച്ചു.16,17, നൂറ്റാണ്ടുകളിൽ പോർട്ടുഹീസ് ഭരണകൂടത്തിന്റെ സ്വാധീനം വഴി ദൈവാലയങ്ങളിൽ സ്ഥാപിച്ചിരുന്ന പ്രതിമകൾ അദ്ദേഹം നീക്കം ചെയ്തു. കണ്ടനാട്മോർത് മറിയം യാകോബായ സുറിയാനി കത്തീഡ്രലിൽ വച്ചു അന്ത്യോഖ്യായിൽ നിന്നു തന്നോടൊപ്പം വന്ന യൂഹാനോൻ റെംബാനെ 1752മെയ് 30ന് യൂഹാനോൻ മോർ ഇവാനിയോസ് (ചെങ്ങന്നൂർ, St. Mary s പള്ളിയിൽ കബറടങ്ങി) എന്ന നാമത്തിൽ മലങ്കര മെത്രാപോലീത്തയായി വാഴിച് കണ്ടനാട്ടും, യൂഹാനോൻ മോർ ഗ്രീഗറിയോസ് നെ കോതമംഗലത്തും നിയമിച്ചു. പരി. ശക്രെള്ള ബാവ അനാരോഗ്യo വകവയ്ക്കാതെ മലങ്കരയിൽ അങ്ങോളം മിങ്ങോളം ഉള്ള 14പള്ളികൾ സന്ദർശിച്ചു നെസ്തോറിയൻ വിശ്വാസത്തിനു എതിരെ സുവിശേഷമെന്ന ആയുധത്തിലൂടെ ആൻമീയമായ രീതിയിൽ പോരാട്ടം നടത്തി. സഭമക്കളിൽ സത്യവിശ്വാസം പകർന്നു നൽകി. അത് മലങ്കര സഭയുടെ നിലനിൽപ്പിനും വളർച്ചക്കും നിദാനമായി എന്നത് പ്രത്യേകം പ്രസ്ത്യമാവ്യമാണ്.*
*പരിശുദ്ധ ശക്രെള്ള ബാവ ദീർഘകാലം കായംകുളം കാദീശ പള്ളിയിൽ താമസിച്ചിട്ടുണ്ട്. ക്രിസ്തുമത വിശ്വാസത്തെ സംബന്ധിച്ച് അറബി ഭാഷയിൽ "ക്വൽ അറ്റ് അൽ ഇമ്രാ" എന്ന പുസ്തകം രചിച്ചിട്ടുണ്ട്. സമൂഹത്തിലെ നാനാജാതി മതസ്ഥരായ പാവപെട്ടവർക്കും, പാർശ്വവൽക്കരിക്ക പെട്ടവർക്കും അദ്ദേഹം അത്താണിയായി.കണ്ടനാട് വി. മോർത് മറിയം യാക്കോബായ സുറിയാനി കത്തിഡ്രലിന് സമീപം അനേകം കൃഷിയിടങ്ങൾ വാങ്ങി നെല്ലും മറ്റു വിളകളും കൃഷിചെയ്ത് അതിൽനിന്നും ലെഭിച്ച വിളവ് ഉപയോഗിച്ച് പഞ്ഞ മാസങ്ങളിൽ പട്ടിണി പാവങ്ങൾക്ക് ആയി കഞ്ഞി നേർച്ച നടത്തിവന്നു. വിദൂരസ്ഥലങ്ങളിൽ നിന്നു പോലും നാനാജാതി മതസ്ഥർ ആ കഞ്ഞി നേർച്ചയിൽ പങ്കുകൊണ്ടു. അതിന്റെ സ്മരണക്കായി കണ്ടനാട് വി. മോർത്മറിയാം സുറിയാനി കത്തീഡ്രലിൽ ഞായറാഴ്ചകളിൽ ("ബാവയുടെ കഞ്ഞി") എന്ന പേരിൽ ഇന്നും കഞ്ഞിനേർച്ച നടത്തിവരുന്നു. തികഞ്ഞ പ്രകൃതി സ്നേഹിയായ പരി. ബാവ പാരിസ്ഥിതീക, ബൌമീക മാനങ്ങൾക്ക് അനുയോജ്യമായ ഔഷധ ഫല വൃക്ഷങ്ങൾ വച്ചു പിടിപ്പിച്ചു അവയെ പരിപാലിക്കുവാൻ ഏറെ ഉത്സാഹം കാട്ടി.*
*ജീവകാരുണ്യ, സാമൂഹ്യ ക്ഷേമ രംഗങ്ങളിൽ പരി. ബാവ കാട്ടിത്തന്ന മാർഗം പിന്തുടർന്ന് ഇന്നും കണ്ടനാട് വി. മോർത് മറിയം യാക്കോബായ സുറിയാനി കാത്തിഡ്രൽ അനേകം ജീവകാരുണ്യ സാമൂഹിക ക്ഷേമപദ്ധതികൾനാനാജാതിമതസ്ഥർക്ക് ആയി നടപ്പാക്കി വരുന്നു*
*പതിമൂന്ന് വർഷത്തിൽ പരം മലങ്കരയിൽ താമസിച് സഭാ ഭരണം നടത്തിവന്ന പരിശുദ്ധ ശക്രെള്ള ബാവ 1764ൽ മട്ടാഞ്ചേരി പള്ളിയിൽ വച്ച് കാലം ചെയ്യുകയും വിശുദ്ധന്റെ ബൌദ്ധീഹ ശരീരം വേമ്പനാട്ടു കായൽ, കൊണോത്തുപുഴ വഴി കണ്ടനാട് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എത്തിച് ഒക്ടോബർ 22ന് കബർ അടക്കുകയും (1764,) ചെയ്തു. പരിശുദ്ധന്റെ മധ്യസ്ഥത യിൽ അപേക്ഷിക്കുന്നവർക്ക് ഇന്ന് അനേകം അനുഭവങ്ങൾ സാക്ഷിക്കുന്നു.*
*ശക്രള്ള മോർ ബസെലിയോസ് ബാവ കാട്ടുമങ്ങാട്ട് എബ്രഹാം കത്തനാർക്കും, കറ്റാടിയിൽ കുരുവിള കത്തനാർക്കും കണ്ടനാട് പള്ളിയിൽ വച്ച് റമ്പാൻ സ്ഥാനം നൽകി*
*2008 ഒക്ടോബർ 21ന് ആകാമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ പര മ്ധ്യക്ഷൻ പരിശുദ്ധ ഈഗ്നെത്തിയോസ് സാഖ പ്രഥമൻ പത്രിയർകീസ് ബാവ പരിശുദ്ധൻ അന്ത്യവിശ്രമം കൊള്ളുന്ന കണ്ടനാട്ന്റെ മണ്ണിലേക്ക് എഴുന്നുള്ളി വന്ന് കണ്ടനാട് വി. മോർത് മറിയം ദൈവാലയത്തെ കത്തീഡ്രൽ ആയും, പരിശുദ്ധ ശക്രെള്ള ബാവയെ വിശുദ്ധ പദവിയിലേക്കും ഉയർത്തി പരിശുദ്ധ സഭയെ അനുഗ്രഹിച്ചു.*🌷🌷🌷