28/10/2024
*🔥🐚 തന്ത്രശാസ്ത്രം* 🔥🐚*
പൂജയുടെ പൊരുള്‍
(ഭാഗം ഒന്ന്)
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
പുരാണ ഹിന്ദുമതഗ്രന്ഥങ്ങളിൽ അഞ്ച് പഞ്ചോപചാരങ്ങളേയും പത്ത് ദശോപചാരങ്ങളേയും പതിനാറ് ഷഡോപചാരങ്ങളേയും പറ്റി വിവരിച്ചിട്ടുണ്ട്.ഇതിന് പുറമെ നൂറ്റിയെട്ട് തരം ഉപചാരക്രമങ്ങളും ഉണ്ട്. ഇതില്‍ ഇവിടെ പ്രതിപാദിക്കുന്നത് സാധാരണയായി ആചരിച്ചു പോരുന്ന ഷഡോപചാരത്തെ കുറിച്ചാണ്.
ഷഡോപചാരപൂജയില്‍ പതിനാറ് പടികളാണുള്ളത്. സമയവും സന്ദര്‍ഭവും അനുസരിച്ചും വ്യക്തിഹിതമനുസരിച്ചും ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാമെങ്കിലും താഴെ കൊടുത്തിരിക്കുന്ന ക്രമത്തിലാണ് അതു് ആചരിച്ചു പോരുന്നത്
*ആചാരക്രമം*
--------------------------
01. ആവാഹനം - ക്ഷണിക്കുക
02. ആസനം - ഇരിപ്പിടം നല്‍കുക
03. പദ്യം - പാദസ്നാനം
04. അര്‍ഘ്യം - കൈ കഴുകാന്‍ ജലം
05. ആചമനം - ചുണ്ട് നനക്കാന്‍ തെളിഞ്ഞ ജലം
06. സ്നാനം - കുളി
07. വസ്ത്രം - ശരീരം പൊതിയുക
08. യജ്ഞോപവീതം - പൂണൂല്‍ ധരിപ്പിക്കുക
09. ഗന്ധം - ചന്ദനലേപനം
10. പുഷ്പം - പൂവിടീല്‍
11. ധൂപം - ചന്ദനത്തിരി
12. ദീപം - വിളക്കു കൊളുത്തല്‍
13. നൈവേദ്യം - ഭക്ഷണം
14. താമ്പൂലം - വെറ്റിലയും പാക്കും
15. നീരാജനം - കര്‍പ്പൂരം
16. ആത്മപ്രദക്ഷിണനമസ്ക്കാരം - സാഷ്ടാഗപ്രണാമം
*01. ആവാഹനം*
-----------------------------
(മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന ജീവചൈതന്യത്തിലൊരംശം സങ്കൽപശക്തിയാൽ പ്രണവ ജപത്തോട്കൂടി സുഷുമ്ന നാഡിവഴി വിഗ്രഹത്തിൽ സമർപ്പിക്കുന്നു )
മുന്നിലിരിക്കുന്ന പ്രതിമയിലോ പടത്തിലോ ഈശ്വരചൈതന്യമുണ്ടെന്ന് സങ്കല്പിച്ച് ആ മാധ്യമം വഴി ഈശ്വരനു പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥന ഈശ്വരന്‍ സ്വീകരിക്കുന്നുവെന്നും അതു വഴി അനുഗ്രഹങ്ങള്‍ ചൊരിയുന്നുവെന്നും വിശ്വസിക്കുന്നു.
*02. ആസനം/സിംഹാസനം* --------------------------------------------
സര്‍വ്വജീവചരാചരങ്ങള്‍ക്കും അധിപനായ ഈശ്വരനു അവനവന്റെ നിലയില്‍ ഇരിക്കാന്‍ പീഠം ഒരുക്കി അതില്‍ ഈശ്വരന്‍ വന്ന് ഉപവിഷ്ഠനാവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
*03. പദ്യം*
-----------------
വാഹന സൗകര്യമൊന്നുമില്ലാതിരുന്ന മനുഷ്യന്‍ കാല്‍നടയായി യാത്രചെയ്തിരുന്ന കാലത്ത് ഉത്ഭവിച്ച ഈ ആചാരപ്രകാരം ഈശ്വര ചൈതന്യത്തിനു മനുഷ്യരൂപം സങ്കല്‍പ്പിച്ച് മുന്നിലെത്തിയ വിശിഷ്ഠ വ്യക്തിയെ ബഹുമാനസൂചകമായ് കാല്‍ കഴുകി സ്വീകരിക്കുന്നു.
*04. അര്‍ഘ്യം*
-----------------------
ആരാധിക്കുന്നവര്‍ നല്‍കുന്നവ സ്വീകരിക്കുന്നതിന് ഒരുക്കമായി കൈ കഴുകാന്‍ ജലം നല്‍കുന്നു.
*05. ആചമനം*
--------------------------
ബാഹ്യമായി ശുദ്ധിയാവാന്‍ കുളിക്കുന്നത് പോലെ മൂന്നു പ്രാവശ്യം മന്ത്രജപത്തോടൊപ്പം ജലം കൊണ്ട് ചുണ്ട് നനച്ച് ഉള്ളം ശുദ്ധിവരുത്തുന്നത് പോലെ ആഗതനായ ദൈവത്തിന് ജലം അര്‍പ്പിക്കുന്നു.
*06. സ്നാനം*
-----------------------
വിഗ്രഹത്തിനെ ഗംഗാജലം, പാല്‍, തേന്‍, പനിനീര്‍ എന്നിവ കൊണ്ട് കുളിപ്പിക്കുന്നു.
*07. വസ്ത്രം*
-----------------------
വിഗ്രഹത്തെ അണിയിച്ചൊരുക്കുന്നു.
*08. യജ്ഞോപവീതം*
----------------------------------
വിഗ്രഹത്തിനെ പൂണുനൂല്‍ ധരിപ്പിക്കുന്നു.
*09. ഗന്ധകം*
-----------------------
അണിയിച്ചൊരുക്കല്‍. കുളിര്‍മ്മ നല്‍കാന്‍ ചന്ദനം പൂശി, തിലകം അണിയിച്ച്, ആഭരണങ്ങളണിയിച്ച്.
*10. പുഷ്പാര്‍ച്ചന*
------------------------------
സ്നേഹഭക്തി ബഹുമാനാദരവോടെ ഈശ്വര നാമങ്ങള്‍ ഉരുവിട്ട് കൊണ്ട് പുഷ്പമെടുത്ത് ആദ്യം നെഞ്ചോട് ചേര്‍ത്തു ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ഈശ്വരന്റെ പാദത്തില്‍ അര്‍പ്പിച്ചു ഇവ സ്വീകരിച്ചു സര്‍വ്വദോഷങ്ങളും അകറ്റുവാന്‍ ദൈവത്തോടു അഭ്യര്‍ത്ഥിക്കുന്നു.
*11. ധൂപം*
--------------------
സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്
*12. ദീപം*
------------------
ഈശ്വരരൂപം വ്യക്തമായി ദര്‍ശിക്കാനും ആ ദിവ്യരൂപത്തിന്റെ സകല ഭംഗി ആസ്വദിക്കാനും മാത്രമല്ല, അജ്ഞത നീക്കി വെളിച്ചം പകരുക, മംഗളം സൂചിപ്പിക്കുക, ശുഭകര ലക്ഷണം എന്നും അര്‍ത്ഥം.
*13. നൈവേദ്യം*
-------------------------
പഞ്ചേന്ദ്രിയങ്ങളില്‍ രുചിയെ സ്വാധിനിക്കുന്ന രീതി. യശോദ കൃഷ്ണനെ ഊട്ടുന്നത് പോലെ. ശബരി രാമനു കായ്കനികള്‍ നല്‍കുന്നതു പോലെ. അതിഥിക്കു ആദിഥേയന്‍ അന്നം നല്‍കുന്നത് പോലെ. അന്നദാനം സര്‍വ്വ ദാനാല്‍ പ്രധാനം എന്നാണല്ലോ ശാസ്ത്രം.
*14. താമ്പൂലം*
--------------------
ഭക്ഷണം കഴിഞ്ഞാല്‍ അടുത്തത് ഈശ്വരനു മുറുക്കാന്‍ കൊടുക്കുന്നു.
*15. നീരാജനം*
------------------------
ധൂപദീപാദികള്‍ കൊണ്ടുള്ള ഉഴിയല്‍. പൂജാകര്‍മ്മങ്ങളിലാചരിക്കുന്നവ കഴിഞ്ഞാല്‍ ഭഗവാന്റെ അലങ്കരിച്ച ബിംബത്തിന് ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണിതത്.
*16. ആത്മപ്രദക്ഷിണം*
------------------------------------
സാഷ്ടാംഗപ്രണാമം.
ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു.
കര്‍മ്മദോഷങ്ങള്‍ പൊറുക്കാന്‍.
അനുഗ്രഹിക്കാന്‍.
ഇവിടെ സ്വന്തമായ ഈശ്വരാംശം തിരിച്ചറിഞ്ഞ് ഈശ്വരനില്‍ ലയിക്കുന്നു. അഹം ബ്രഹ്മാസ്മി എന്ന തത്വം തിരിച്ചറിഞ്ഞ് അത് തുടര്‍ന്നു പോകാനും ഈശ്വരചൈതന്യത്താല്‍ കര്‍മ്മങ്ങളെല്ലാം മംഗളമായി ഭവിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
*തുടരും ......*