Pongini Sree Bhadrakali Paradhevatha Pullimalamma Temple Official

  • Home
  • India
  • Kalpetta
  • Pongini Sree Bhadrakali Paradhevatha Pullimalamma Temple Official

Pongini Sree Bhadrakali Paradhevatha Pullimalamma Temple Official Official Page of Sree Pongini Paradhevatha Bhadrakali Pullimalamma Temple It is GOD'S OWN LAND. Pongini is a tiny, lovely hamlet in the Wayanad area.

Wayanad district in Kerala is an area of forests surrounded by mist and green, home to a variety of wild creatures and species. This hamlet is well-known for the BHADRAKALI Temple. The temple is a complex of PARADEVATHA, BHADRAKALI, and PULLIMALAMMA Shrines on a hill surrounded by lush greenery. The word "Pongini" (Pongi Nee) suggests that this god was "Swayambhoo" (self-existent). In and around Wayanad, there are several living examples of devis' blessed devotees and occurrences.

കംസശാസനയുടെ കൽത്തുറുങ്കിൽ അർദ്ധ രാത്രിയിൽ അവതരിച്ച സ്വാതന്ത്ര്യമാണ് കൃഷ്ണഭഗവാൻ..ദ്വാപരയുഗത്തിൽ ശ്രാവണംമാസത്തിൽ കൃഷ്ണപക്ഷ...
03/09/2026

കംസശാസനയുടെ കൽത്തുറുങ്കിൽ അർദ്ധ രാത്രിയിൽ അവതരിച്ച സ്വാതന്ത്ര്യമാണ് കൃഷ്ണഭഗവാൻ..
ദ്വാപരയുഗത്തിൽ ശ്രാവണംമാസത്തിൽ കൃഷ്ണപക്ഷത്തിൽ അഷ്ടമിനാളിൽ രോഹിണി നക്ഷത്രത്തിൽ ഭൂജാതനായ ഭഗവാൻ കൃഷ്ണൻ....

ജനിച്ചപാടെ മാതാവായ ദേവകിക്ക് വിശ്വരൂപം കാണിക്കുകയും മായയാൽ ആ വിസ്മയം മാറ്റുകയും ചെയ്ത അവതാരം...

ആ അവതാരശിശുവിന്റെ ഇച്ഛയിൽ പിതാവായ വസുദേവരുടെ കാൽച്ചങ്ങലകൾ സ്വയം അഴിഞ്ഞു. കാരിരുമ്പഴിവാതിൽ താനേ തുറന്നു. കണ്ണിൽ ശ്രദ്ധയൊഴിച്ചു കാത്തിരുന്ന കാവൽച്ചാരന്മാർ മോഹാലസ്യത്താൽ ഉറങ്ങിപ്പോയി...

അപ്പോൾ വസുദേവരോട് ഭഗവദ് നാദം മുഴങ്ങിയത് ഇങ്ങനെയാണ്...

"അധാർമികരെ ഉന്മൂലനം ചെയ്ത് ധർമ്മം നിലനിർത്തുവാനാണ് എന്റെ ഈ അവതാരം. വേഗം എന്നെ അമ്പാടിയിൽ കൊണ്ടെത്തിക്കുക. പകരം,നന്ദഗോപഗൃഹത്തിൽ യശോദ പ്രസവിച്ച പെൺകുഞ്ഞിനെ ഇങ്ങോട്ടും കൊണ്ടുവരിക. ഭയം വേണ്ടാ.. പുറപ്പെടുക... "

വസുദേവരുടെ യാത്രയിൽ ആകാശം അനുഗ്രഹമഴ കോരിച്ചൊരിഞ്ഞു,അനന്തന്റെ പത്തികൾ വസുദേവശിരസ്സിനുമേൽ കുടയായി നിവർന്നു, അനന്തഫണത്തിലെ അനേകരത്നങ്ങൾ അന്ധകാരത്തിൽ വഴിവെട്ടം ചൊരിഞ്ഞു,ആർത്തലച്ചൊഴുകുന്ന യമുന രണ്ടായിട്ടകന്നു,അമ്പാടിയിലേക്കുള്ള വഴി തെളിഞ്ഞു..

ഭഗവാന്റെ ഇച്ഛ പോലെ ധർമസംരക്ഷണത്തിന് അങ്ങനെ ഒരു വച്ചുമാറ്റം വേണ്ടിവന്നു...
പിന്നീട് വിധിയാം വണ്ണമുള്ള കംസനിഗ്രഹവും...

കംസൻ മാത്രമല്ല പൂതനക്ക് മോക്ഷവും,ശകടന് ധൂളീകരണവും..
തൃണാവർത്തൻ, വത്സൻ, ബകൻ, അഘൻ, ധേനുകൻ, പ്രലംബൻ, വൃഷഭൻ, കേശി, വ്യോമൻ അങ്ങനെ നിരവധിയായ രാക്ഷസ നിഗ്രഹങ്ങൾക്കും പ്രകൃതി സാക്ഷ്യം വഹിച്ചു...

ഒരുപിടി മണ്ണുതിന്ന് വായ തുറന്നു മണ്ണും വിണ്ണും മൂവുലകങ്ങൾതന്നെയും തന്നിൽത്തന്നെയാണെന്ന് അമ്മയ്ക്കു ബോധ്യംവരുത്തിയ ബ്രഹ്മരൂപൻ....

കംസവധം എന്ന അവതാരലക്ഷ്യം പൂർത്തിയായിട്ടും കൃഷ്ണപക്ഷം ഇവിടെ തുടർന്നു...
പക്ഷത്തിനും പ്രതിപക്ഷത്തിനുമപ്പുറം കൃഷ്ണപക്ഷം വളർന്നു...
തുറുങ്കറകൾ തുറക്കപ്പെട്ടു..
ഉഗ്രസേനന് രാജ്യം കൈവന്നു...
വസുദേവരും ദേവകിയും സ്വാതന്ത്ര്യസൂര്യോദയം കണ്ടറിഞ്ഞു...
യദുകുലം തഴച്ചുവളർന്നു...
കൃഷ്ണൻ സകലചരാചരങ്ങളുടെയും ഹൃദയം കവർന്നു...

വാടാത്ത മന്ദഹാസവും വറ്റാത്ത പ്രതീക്ഷയും തെറ്റാത്ത പ്രത്യാശയുമാണ് ജീവിതം എന്നു നമ്മെ പഠിപ്പിക്കുകയായിരുന്നു ഭഗവാൻ കൃഷ്ണൻ..

ഭാരതത്തിന്റെ ആത്മാവിൽ സ്വൈരനിദ്രകൊള്ളുന്ന കാൽവിരൽത്തുമ്പു വായിൽത്തിരുകി ആലിലയിൽ കിടക്കുന്ന ഓമൽപൈതലിന്റെ ഭാവം മാത്രമല്ല..,
ചക്രായുധപാണിയായ ലോകജേതാവ്‌ കൂടിയാണ് ഭഗവാൻ ശ്രീകൃഷ്ണൻ...

അധർമ്മങ്ങളുടെ ഗുണനമാണ് അസുരപ്രകൃതി..
ഭഗവാന്റെ അവതാരലക്ഷ്യം അവയുടെ ഹരണവും...

പരീക്ഷണങ്ങളിൽ വലയുന്ന ഇന്നിന്റെ കാലഘട്ടത്തിൽ ഭഗവാന്റെ അവതാരലക്ഷ്യത്തിന്റെയും പൂർത്തീകരണത്തിന്റേയും ത്രസിക്കുന്ന സ്മരണകൾ തന്നെയാണ് ജനതയുടെ പ്രതീക്ഷ....

ശ്രീകൃഷ്ണജയന്തി ആശംസകൾ...

കൃഷ്ണം വന്ദേ ജഗദ്ഗുരും..
©

പൊങ്ങിനി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് രാമായണ മാസ സമാപനവും ഭക്തജന കൂട്ടായ്മയും സംഘടിപ്പ...
16/08/2026

പൊങ്ങിനി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് രാമായണ മാസ സമാപനവും ഭക്തജന കൂട്ടായ്മയും സംഘടിപ്പിച്ചു.
നരനാരായണ ആശ്രമം മാഠാധിപാതി സംപൂജ്യ സ്വാമി ഹംസാനന്ദ പുരി യോഗം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ശ്രീ. ആർ വി ബാബു മുഖ്യ പ്രഭാഷണം നടത്തി.
സമീപ ക്ഷേത്രങ്ങളുടെ ഭാരവാഹികൾ അവരവരുടെ ക്ഷേത്രങ്ങളെ പറ്റി ലഘു വിവരണം നടത്തി സംസാരിച്ചു. രാമായണ പാരായണം മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു.

ഹരേ രാമാ.. ഹരേ കൃഷ്ണ 🙏🏻🕉️
13/08/2026

ഹരേ രാമാ.. ഹരേ കൃഷ്ണ 🙏🏻🕉️

രാമായണപ്രശ്നോത്തരിയിലേക്ക് സ്വാഗതം 🙏🏻
08/08/2026

രാമായണപ്രശ്നോത്തരിയിലേക്ക് സ്വാഗതം 🙏🏻

ഭക്തജന സംഗമവും രാമായണ മാസം  സമാപനവും....2026 ഓഗസ്റ്റ് 16 ഞായറാഴ്ച.••••••••••സ്വാഗതം•••••••••••
05/08/2026

ഭക്തജന സംഗമവും രാമായണ മാസം സമാപനവും....
2026 ഓഗസ്റ്റ് 16 ഞായറാഴ്ച.

••••••••••സ്വാഗതം•••••••••••

31/07/2026

ശ്രീരാമജയം 🕉️

തുളസിദാസും ഹനുമാൻ ചാലീസയുടെ ചരിത്രവും..
Praveen Meenakshikutty തയ്യാറാക്കിയ
#രാമാകഥാരസം_14

30/07/2026

ശ്രീരാമജയം 🕉️

തുളസീദാസിന്റെ രാമഭക്തിയും ഹനുമാനും..
Praveen Meenakshikutty തയ്യാറാക്കിയ
#രാമകഥാരസം_13

29/07/2026

ശ്രീരാമജയം 🕉️

ശ്രീരാമനൊപ്പം തന്നെ ധർമ്മപ്രതീകമാണ് അനുജൻ ഭരതനും..
Praveen Meenakshikutty തയ്യാറാക്കിയ
#രാമകഥാരസം_12

28/07/2026

ശ്രീരാമജയം 🕉️

രാമായണത്തിൽ വന്നു പോകുന്ന ഇന്ദ്രപുത്രനും ഗരുഡനും..
Prasanth Malavayal തയ്യാറാക്കിയ
#രാമകഥാരസം_11

27/07/2026

ശ്രീരാമജയം 🕉️

ഓരോ നാട്ടിലും രാമായണത്തിലെ കഥകൾ വലിയ പ്രചാരം നേടിയിട്ടുണ്ട്.
ലക്ഷ്മണന്റെ ധർമ്മപത്നിയായ ഊർമിളയെ കുറിച്ചാവട്ടെ ഇന്ന്..
തെലുങ്കുനാട്ടിലെ രാമായണവുമായി ബന്ധപ്പെട്ട നാടോടിപാട്ടിലാണ് ഈ കഥകൾ കേൾക്കുന്നത്.
Praveen Meenakshikutty തയ്യാറാക്കിയ
#രാമകഥാരസം_10

.

Address

Kaniyambetta(PO), Pongini, Kalpetta(Via), Wayanad(Dis)
Kalpetta
673121

Opening Hours

Monday 7am - 7:30pm
Tuesday 7am - 7:30pm
Wednesday 7am - 7:30pm
Thursday 7am - 7:30pm
Friday 7am - 7:30pm
Saturday 7am - 7:30pm
Sunday 7am - 7:30pm

Telephone

+919744688150

Alerts

Be the first to know and let us send you an email when Pongini Sree Bhadrakali Paradhevatha Pullimalamma Temple Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pongini Sree Bhadrakali Paradhevatha Pullimalamma Temple Official:

Shortcuts

Share