Kottamam Updates

Kottamam Updates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kottamam Updates, Religious organisation, Neeleeswaram P. O. , Kottamam, Kalady.

19/04/2026

St. Paul

27/03/2026

റെയിൽവേ പാത വികസനം: 200 വർഷം പഴക്കമുള്ള കുരിശടി പൊളിക്കാതെ 26 മീറ്റർ മാറ്റി | kochi

എല്ലാവർക്കും വേതനം കൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഞ്ച് വർഷം മുന്നെയുള്ള പരിപ്പിന്റെയും കടലയുടെയും പെട്രോളിന്റെയ...
12/03/2026

എല്ലാവർക്കും വേതനം കൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഞ്ച് വർഷം മുന്നെയുള്ള പരിപ്പിന്റെയും കടലയുടെയും പെട്രോളിന്റെയും വിലയല്ലല്ലോ ഇന്ന്. LPG ക്ക് 600 രൂപ നമ്മൾ കൊടുത്തിട്ട് അതിൽ നിന്നും സബ്‌സിഡി ആയി പകുതി പൈസ നമ്മുടെ ബാങ്ക് അകൗണ്ടുകളിലേക്ക് തന്നെ തിരികെ എത്തിയിരുന്ന ഒരു കാലമൊക്കെ ഉണ്ടായിരുന്നു എഴെട്ട് വർഷങ്ങൾക്ക് മുൻപ്. അന്നത് സാധാരണക്കാരെ സംബന്ധിച്ച്‌ ഒരാശ്വാസമായിരുന്നു. ഇന്നിപ്പോൾ അതാണോ സ്ഥിതി ? ഇന്ന് സബ്‌സിഡി ഇല്ലാതെ ആണ് LPG ക്ക് നമ്മൾ 1000 രൂപ പേമെന്റ് കൊടുക്കുന്നത് എന്നോർക്കണം 🥱

ലക്ഷങ്ങൾ ചിലവാക്കി നാലും അഞ്ചും വർഷം പഠിച്ചിറങ്ങി മണിക്കൂറുകളോളം ജോലി ചെയ്യുന്ന നേഴ്‌സുമാർക്ക് അടക്കം മറ്റ് പല ജോലികളും ചെയ്യുന്ന എല്ലാവർക്കും നാട്ടിലെ ഉയർന്ന വിലകയറ്റത്തെ അതിജീവിക്കണമെങ്കിൽ സാലറി ഇൻക്രിമെന്റ് തീർച്ചയായും ആവശ്യമാണ് 👍.

അഞ്ച് വർഷം തുടർച്ചയായി നാട്ടിൽ പണിയെടുത്താൽ പോലും ഒരു ശരാശരി വിദ്യാർഥിക്ക് പഠിക്കാൻ ചിലവായ തുകയുടെ പകുതിയെങ്കിലും അടച്ചുതീർക്കാൻ സാധിക്കുന്നുണ്ടോ അല്ലെങ്കിൽ തിരിച്ചുലഭിക്കുന്നുണ്ടോ എന്നത് തീർത്തും സംശയകരമാണ്. 🤔

40000 രൂപ സാലറി എന്നൊക്ക പറയുന്നത് 2026 എന്ന വർഷത്തിൽ എത്തി നിൽക്കുമ്പോൾ ലോൺ എടുത്ത് കഷ്ടപ്പെട്ട് പഠിച്ച് ജോലി നോക്കുന്ന ഒരാളെ സംബന്ധിച്ച്‌ സാധാരണമായ ഒരു സാലറി മാത്രമാണ്. 🥱 എല്ലാവർക്കും നിലവിലുള്ള സാലറിയുടെ മിനിമം 33 % ശതമാനമെങ്കിലും സാലറി ഉയർന്ന് കിട്ടിയാലെ നിലവിലെ സാഹചര്യത്തിൽ ജീവിതം മുന്നോട്ട് പോകുകയുള്ളൂ എന്നതാണ് വാസ്തവം.

അതായത് ഇന്ന് 10000 രൂപ സാലറി കിട്ടുന്നിടത്ത് 13300 രൂപ കിട്ടണം. സാലറി 20000 ആണെങ്കിൽ 26600 രൂപയും. 800 ബെഡുകൾക്ക് മുകളിൽ ഉള്ള ഹോസ്പിറ്റലുകളിൽ ആണെന്ന് തോന്നുന്നു ഏകദേശം 30000 രൂപക്കടുത്ത് നേഴ്‌സുമാർക്ക് സാലറി കിട്ടുന്നത്. സ്വഭാവികമായും അത് 40000 ആക്കണം.

അതിപ്പോ നേഴ്‌സുമാർക്ക് കൂടിയിട്ട് നമുക്കെന്ത് കാര്യം എന്ന മലയാളിയുടെ സ്ഥിരം അസൂയയിൽ മുങ്ങിയ കുരുട്ട് ചിന്ത തല്ക്കാലം അങ്ങോട്ട്‌ മാറ്റി നിർത്തിയെക്കുക. കാരണം അവിടെ കൂടിയാലെ പിന്നീടെപ്പോഴെങ്കിലുമൊക്കെ ഇവിടെയും കൂടുകയുള്ളൂ എന്ന് ചിന്തിക്കൂ..🏋 അല്ലാതെ എല്ലാവർക്കും ചോദിക്കാനും പറയാനും യൂണിയനൊന്നും ഇല്ലല്ല്.. 🥱

തൽകാലം നേഴ്‌സുമാർക്ക് പിന്തുണ നൽകി മുന്നോട്ടുപോകുന്ന സൈക്ലോജിക്കൽ മൂവ്മെന്റ് തന്നെയാണ് ബുദ്ധി. 👍

BSC നേഴ്‌സുമാർക്ക് 40000 ആകുമ്പോൾ സ്വാഭാവികമായും GN നേഴ്‌സുമാരെ 22000 ന് നിർത്താൻ പറ്റില്ലല്ലോ. 30000 ആക്കേണ്ടിവരും. അതിന്റൊരു പ്രതിഫലനം ഫാർമസി എന്ന് തുടങ്ങി ലബോറട്ടറി XRay ടെക്നീഷ്യൻസിനും മറ്റു പല വലിയതും ചെറിയതുമായ ഡിപ്പാർട്ട്മെന്റുകളിലെയും സാലറി ഹൈക്കിന് forcefully കാരണമാകും. കാരണം Comparison വരുമല്ലോ. Employer ന് മാനസികമായി ഉളുപ്പും തോന്നണം, കുറഞ്ഞ സാലറിക്ക് ജോലിക്ക് നിൽക്കില്ലെന്ന തീരുമാനത്തിൽ എംപ്ലോയിയും എത്തണം.

അതിന്റൊരു പ്രതിഫലനം രാജ്യത്തെ തന്നെ മറ്റുപല ജോലികളിലെയും സാലറി ഇൻക്രിമെന്റിന് പോകെ പോകെ കാരണമാകും. ഇതൊന്നും ഒന്നോ രണ്ടോ മാസം കൊണ്ട് നടക്കുമെന്നല്ല. Gradually എന്തായാലും ഒന്ന് രണ്ട് വർഷം കൊണ്ട് നടന്നേക്കാം. പക്ഷെ അതിന് ഇന്ന് ആർക്കെങ്കിലുമൊക്കെ സാലറി ഉയർന്ന് കിട്ടിയാലേ മതിയാകൂ.

അല്ലെങ്കിൽ ഇനി രണ്ട് വർഷം എന്നല്ല പത്ത് വർഷം കഴിഞ്ഞാലും ഇന്ന് കിട്ടുന്ന തുച്ചമായ വരുമാനത്തിൽ തന്നെ ശിഷ്ടകാലവും പണിയെടുക്കേണ്ടിവരും. അങ്ങനെ പണിയെടുപ്പിക്കാൻ ഒരുളുപ്പും ഇല്ലാത്ത മാനേജ്മെന്റാണ് ഇന്ന് കേരളത്തിൽ ഉള്ളത്.
തരം കിട്ടിയാൽ പത്ത് പൈസ കൊടുക്കാതെ വെറുതെ പണിയെടുത്ത് കൊടുക്കുന്ന ആരെയെങ്കിലും കിട്ടുമോ എന്ന് അന്വേഷിക്കുന്നവരാണ് നാട്ടിലെ പല എംപ്ലോയറും
🥱.

ഇവിടുത്തെ പേരെടുത്ത് പറയാത്ത പല ചെറിയ പ്രൈവറ്റ് ക്ലിനിക്കുകളിലെയും ലബോറട്ടറി ലാബ് ടെക്നീഷ്യൻമാരുടെയും നേഴ്‌സുമാരുടെയും സാലറി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. ഇപ്പോഴും 8000 നും 10000 നും മാസം ജോലിയെടുക്കുന്ന പല സ്ത്രീകളും ഉണ്ട്. ഈ ക്ലിനിക്കുകളുടെയെല്ലാം ഓണർമാർ രോഗികളെ കാണുമ്പോൾ നല്ലൊരു പുഞ്ചിരി കാഴ്ചവെച്ച് ചെന്ന് കേറുന്നവന്റെ പോക്കറ്റിലെ നല്ലൊരു പൈസ പിഴിഞ്ഞെടുക്കുന്ന നമുക്ക് തന്നെ അറിയാവുന്ന പല ഡോക്റ്റർമാരുമാണ്. വാങ്ങുന്നവർ അവരുടെ ഗതികേടുകൊണ്ട് ആണെന്ന് വെക്കാം. എന്നാ പിന്നെ ഈ തുച്ഛമായ ശമ്പളം കൊടുക്കുന്ന ഡോക്ടർമാർക്ക് കുറച്ചു മനസാക്ഷിയും ഉളുപ്പുമുണ്ടോ. അതുമില്ല 🥱. ക്ലിനിക്കുകൾ ചെറുതാണെന്നു കരുതി അവിടെയൊന്നും ബിസിനസ്സ് നടക്കുന്നില്ല എന്ന് കരുതല്ലേ. അവിടുത്തെയെല്ലാം Monthly പ്രോഫിറ്റ് അറിഞ്ഞാൽ നിങ്ങൾ ശരിക്കുമൊന്ന് ഞെട്ടും 🥵

നാട്ടിൽ ഭയാനകമായ Inflation നടക്കുമ്പോൾ പേജിന്റെ ഉദ്ദേശശുദ്ധി നോക്കിയിരുന്നിട്ട് കാര്യമില്ലല്ലോ..!!

സിസ്റ്റം ശരിയല്ല.. 😏

07/01/2026

2025 ക്രിസ്തുമസ്..
#കൊറ്റമം

07/01/2026

2025 ക്രിസ്തുമസ്..
#കൊറ്റമം
😎😍

കൊറ്റമം 2026 തിരുന്നാൾ
05/01/2026

കൊറ്റമം 2026 തിരുന്നാൾ

05/05/2021

മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് പൂർണ്ണമായും കണ്ടൈന്മെന്റ് സോൺ..

20/07/2020

മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത്.
കോവിഡ് അപ്ഡേറ്റ്. (20.07.2020)
മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് കണ്ടെയ്‌ൻമെൻറ് സോൺ ആക്കി കളക്ടർ ഉത്തരവിറക്കി.

Address

Neeleeswaram P. O. , Kottamam
Kalady
683574

Website

Alerts

Be the first to know and let us send you an email when Kottamam Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share