ചെങ്ങൽ ഭഗവതി ക്ഷേത്രം (കൊച്ചിന്‍ ദേവസം ബോര്‍ഡ്): എറണാകുളം ജില്ലയിലെ കാലടിയില്‍ നിന്നും 2 km മാറി കാഞ്ഞൂര്‍ പഞ്ചായത്തിലാണ് ചെങ്ങള്‍ ഭഗവതി ക്ഷേത്രം സ്തിഥി ചെയ്യുന്നത്.
ഐതീഹ്യം: ദിവ്യപുരുഷനായ പരശുരമാനാല്‍ പ്രതിഷ്ടിക്കപെട്ട 108 ദുര്‍ഗക്ഷേത്രങ്ങളില്‍ ക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ചെങ്ങള്‍ ഭഗവതി ക്ഷേത്രം.
സാക്ഷാല്‍ ജഗതംഭികയുടെ അവതാരമാണ് കാര്‍ത്യായനി എന്ന് അറിയപ്പെടുന
്ന ദുര്‍ഗാദേവി. പണ്ട് മഹിഷാസുരന്‍ ഭ്രാഹ്മാവില്‍ നിന്നും, ഒരു പുരുഷനും തന്നെ വധിക്കുവാന്‍ കഴിയരുത് എന്ന വരം നേടി. അസുരരാജവായിതീര്‍ന്ന മഹിഷന്‍ തുടര്‍ന്ന് ദേവലോകം പിടിച്ചടക്കി. വിഷ്ണുഭഗവാന്റെ ഉപാതിയനുസരിച്ചു ത്രിമൂര്തികളുടെയും മറ്റു ദേവിദേവന്മാരുടെയും തേജസ്സും ശക്തിയും ഒത്തുചേര്‍ന്നു ഒരു ഒരു ദിവ്യ തേജസ് രൂപം കൊണ്ടു. തുടര്‍ന്ന് കാര്‍ത്യായനമഹര്‍ഷിയുടെ സഹായത്താല്‍ ദുര്‍ഗ്ഗാദേവി ഉത്ഭവിച്ചു. തുടര്‍ന്ന് ഘോരയുദ്ധത്തില്‍ ദുര്‍ഗ്ഗദേവി മഹിഷാസുരനെ നിഗ്രഹിച്ചു.
ശ്രീ ദുര്‍ഗ്ഗാദേവി ശാന്തരൂപത്തില്‍ കിഴക്കോട്ടു ദര്‍ശനം നല്‍കുന്ന രീതിയിലാണ് ചെങ്ങള്‍ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ട്ടിക്കപെട്ടിട്ടുള്ളത്. ശാന്തരൂപിണിയായ അമ്മയെ കുടുംബസമേതം ചൊവ്വ, വെള്ളി ദിവസങ്ങളിലും, മീനമാസത്തിലെ ഉത്സവനാളുകളിലും, കാര്‍ത്തിക നാളുകളിലും, ക്ഷേത്രത്തില്‍ വന്നു ദേവിദര്‍ശനവും ആരാധനയും നടത്തുന്നത് സര്‍വ്വഐശ്വര്യവര്‍ധനവിനും, ശത്രുസംഹരത്തിനും, ഇഷ്ടവരധാനലബ്ധിക്കും അത്യുത്തമമാണ്. ക്രിത്യനിഷ്ടമായ വ്രതനുഷ്ടനങ്ങലോടെ മുടങ്ങാതെയുള്ള ദേവിദര്‍ശനം ഉധിഷ്ടകാര്യലബ്ധി നേടിതരുമെന്നു അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിട്ടുല്ലതാണ്.
ഈ ക്ഷേത്രം അകവൂര്‍ മനയുടെ ഊരാന്മയിലായിരുന്നു. ഇന്ന് ഈ ക്ഷേത്രം കൊച്ചിന്‍ ദേവസം ബോര്‍ഡിന്‍റെ കീഴിലാണ്.
നവീകരണകലശം: ചെങ്ങള്‍ ഭഗവതി ക്ഷേത്രത്തില്‍ 1183 കുംഭം 21 മുതല്‍ 29 തീയതി വരെ (2008 മാര്‍ച്ച് 4 മുതല്‍ 12 തീയതി വരെ) അഷ്ടമംഗല്യവിധിപ്രകാരം നവീകരണകലശം നടത്തിയിരുന്നു. ഭഗവതിയുടെ സാന്നിദ്യം ഉറപ്പാക്കാനും, ക്ഷേത്രം ഐസ്വര്യവല്‍ക്കരിക്കാനും, ചൈതന്യവത്താക്കാനും വീണ്ടിയാണ് നവീകരണകലശം.ക്ഷേത്ര തന്ത്രി ബഹ്മശ്രീ വേഴപ്പറാമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്മികത്തിലാണ് നവീകരണകലശവും, പരിവാരപ്രതിഷ്ടയും, ധ്വജപ്രതിഷ്ടയും നടന്നത്.
ഉത്സവം: മീനമാസത്തില്‍ കാര്‍ത്തിക നാളില്‍ കൊടികയറി തിരുവാതിരനാളില്‍ ആണ് ഇവിടത്തെ ഉത്സവം. വര്‍ഷങ്ങളായി മേളതോട് കൂടിയ അഞ്ജ് ഗജവീരന്മാര്‍ അനിരക്കുന്ന പകല്‍പ്പൂരമാണ് ഇവിടെ നടക്കാറുള്ളത്. വലിയ ആറാട്ട്, ആറാട്ട് ഊട്ട് എന്നിവയോട് കൂടി ഉത്സവത്തിന് കൊടിയിരങ്ങുന്നതാണ്.
ചെങ്ങള്‍ ഭഗവതി ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളും വിശേഷദിവസങ്ങളും:
ശ്രീ ദുര്‍ഗ്ഗാദേവി:
വിശേഷദിവസങ്ങള്‍: ചൊവ്വ, വെള്ളി
കാര്‍ത്തികയൂട്ടു, പിഴിഞ്ഞ് പായസം, നെയ്പയാസം, നെയ്‌വിളക്ക്, പുഷ്പാഞ്ജലി, നിറമാല, നാരങ്ങമാല, നാരങ്ങവിളക്ക്
ശാസ്താവ്:
വിശേഷദിവസങ്ങള്‍: ശനി, ബുധന്‍
എള്ളുതിരി, ശര്‍ക്കരപായസം, നീരാഞ്ജനം, കര്‍പ്പൂരം കത്തിക്കല്‍, വെള്ളനിവേദ്യം
മഹാദേവന്‍:
വിശേഷദിവസങ്ങള്‍: തിങ്കള്‍, ശനി
ധാര, കൂവളമാല, മൃത്യുഞ്ജയപുഷ്പാഞ്ജലി, കൂട്ടുപയാസം, പിന്‍വിളക്ക്, മുന്‍വിളക്ക്
ഭദ്രകാളി:
വിശേഷദിവസങ്ങള്‍: ചൊവ്വ, വെള്ളി
ഗുരുതി, പുഷ്പാഞ്ജലി, കടുംപായസം, മാലവിളക്ക്
ഗണപതി:
വിശേഷദിവസങ്ങള്‍: വെള്ളി
ഗണപതിഹോമം, കറുകമാല, പുഷ്പാഞ്ജലി, നെയ്‌വിളക്ക്
ഭുവനേശ്വരി:
വിശേഷദിവസങ്ങള്‍: ചൊവ്വ, വെള്ളി
വെള്ളനിവേദ്യം, പുഷ്പാഞ്ജലി, കൂട്ട്പായസം, വിളക്ക്മാല