St: Marys Youth Association Pallikkara

St: Marys Youth Association Pallikkara St:Marys youth association pallikkara is Non Profit charity organisation Managed by youth wing of Pallikkara Cathedral

23/12/2025
വനിതാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുപള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷനും, വി. മർത്തമറിയം വനിതാ സമാജവും,...
14/12/2025

വനിതാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷനും, വി. മർത്തമറിയം വനിതാ സമാജവും, ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് വനിതകൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച രാവിലെ 10 മുതൽ 2 മണി വരെയായിരുന്നു ക്യാമ്പ്. ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം രാജഗിരി അഡ്മിനിസ്ട്രേഷൻസ് ഡയറക്ടർ ഫാ. ജോയ് കിളിക്കുന്നേൽ നിർവഹിച്ചു. പള്ളിക്കര കത്തീഡ്രൽ വികാരി ഫാ. ബാബു വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ സഹ വികാരിമാരായ ഫാ. ഫിലിപ്പോസ് കുര്യൻ, ഫാ. എബി ബാബു, ഫാ. ജോൺ സാജു, കത്തീഡ്രൽ ട്രസ്റ്റിമാർ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ, വനിതാ സമാജം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നൂറോളം പേർ പങ്കെടുത്ത
ക്യാമ്പിൽ സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ, ഓറൽ കാൻസർ എന്നിവയുടെ സ്ക്രീനിംഗ് സൗജന്യമായിരുന്നു. കൂടാതെ ഡോക്ടർമാർ നിർദ്ദേശിച്ചവർക്ക് അൾട്രാസൗണ്ട്, മാമോഗ്രാം പരിശോധനകൾ ക്യാമ്പിൽ തന്നെ ചെയ്യുന്നതിന് 'രാജഗിരി ആരോഗ്യമിത്രം' ബസ് സജ്ജീകരിച്ചിരുന്നു.

04/12/2025

34-മത് പള്ളിക്കര കൺവെൻഷൻ - നാലാം ദിവസം

​6 PM - സന്ധ്യാ പ്രാർത്ഥന
6.30 PM - സംഗീത വിരുന്ന്
7 .10 PM - ആമുഖ സന്ദേശം – റവ ഫാ. ഹെനു തമ്പി

7.50 PM - മുഖ്യ പ്രഭാഷണം : റവ ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ ( മണർകാട് )

04/12/2025

#കൺവെൻഷൻ - നാലാം ദിവസം

​6 PM - സന്ധ്യാ പ്രാർത്ഥന
6.30 PM - സംഗീത വിരുന്ന്
7 .10 PM - ആമുഖ സന്ദേശം – റവ ഫാ. ഹെനു തമ്പി

7.50 PM - മുഖ്യ പ്രഭാഷണം : റവ ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ ( മണർകാട് Manarcad St. Mary's Cathedral)

01/12/2025

പള്ളിക്കര സെൻ്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 34-മത് പള്ളിക്കര കൺവെൻഷന് ഇന്ന് തുടക്കം.

​പള്ളിക്കര കൺവെൻഷൻ്റെ പ്രചരണാർത്ഥം തയ്യാറാക്കിയ AI വീഡിയോ 👉🏻

28/11/2025

കാലമെത്ര മാറിയാലും, പോസ്റ്റൽ മാർഗം വരുന്ന കത്തുകൾക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. ആ പഴയ കാലം ഓർമ്മിപ്പിച്ചുകൊണ്ട്, 34-മത് പള്ളിക്കര കൺവെൻഷനിലേക്ക് സമീപ ഇടവകകളിലെ പള്ളി ഭാരവാഹികളുടെയും ഭക്തസംഘടനാ പ്രവർത്തകരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, വികാരി അച്ചൻ്റെ പേരിൽ ഔദ്യോഗിക ക്ഷണക്കത്തുകൾ പോസ്റ്റൽ മാർഗ്ഗം അയച്ചു. പള്ളിക്കര കത്തീഡ്രൽ യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്ത്, ഏകദേശം നൂറോളം ഇൻലൻഡ് കത്തുകൾ ശ്രദ്ധയോടെ തയ്യാറാക്കി വിവിധ ഭാഗങ്ങളിലേക്ക് അയച്ചു നൽകി.

28/11/2025

കാലമെത്ര മാറിയാലും, പോസ്റ്റൽ മാർഗം വരുന്ന കത്തുകൾക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. ആ പഴയ കാലം ഓർമ്മിപ്പിച്ചുകൊണ്ട്, 34-മത് പള്ളിക്കര കൺവെൻഷനിലേക്ക് സമീപ ഇടവകകളിലെ പള്ളി ഭാരവാഹികളുടെയും ഭക്തസംഘടനാ പ്രവർത്തകരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി, വികാരി അച്ചൻ്റെ പേരിൽ ഔദ്യോഗിക ക്ഷണക്കത്തുകൾ പോസ്റ്റൽ മാർഗ്ഗം അയച്ചു. പള്ളിക്കര കത്തീഡ്രൽ യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ ഈ ദൗത്യം ഏറ്റെടുത്ത്, ഏകദേശം നൂറോളം ഇൻലൻഡ് കത്തുകൾ ശ്രദ്ധയോടെ തയ്യാറാക്കി വിവിധ ഭാഗങ്ങളിലേക്ക് അയച്ചു നൽകി.

05/11/2025

ലോഗോസ് 2025 ന് തുടക്കം

34-മത് പള്ളിക്കര കൺവെൻഷന് മുന്നോടിയായി നടത്തപ്പെടുന്ന ലോഗോസിന്റെ ഉദ്ഘാടന യോഗം കിഴക്കമ്പലം സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് ചാപ്പലിൽ വച്ച് നടത്തപ്പെട്ടു. കത്തീഡ്രൽ വികാരി റവ. ഫാ. ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് അസോസിയേഷൻ വർക്കിങ് പ്രസിഡൻറ് റവ. ഫാ. എബി ബാബു അധ്യക്ഷത വഹിച്ചു. സെൻ്റ് പോൾസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട യോഗത്തിൽ റവ. ഫാ. ഹെനു തമ്പി വചന സന്ദേശം നൽകി.
കത്തീഡ്രൽ സഹവികാരിമാരായ
ഫാ. ഫിലിപ്പോസ് കുര്യൻ
ഫാ.ജോൺ സാജു, കത്തീഡ്രൽ ട്രസ്റ്റിമാർ, ചീഫ് കോർഡിനേറ്റർ, കൺവെൻഷൻ കൺവീനർമാർ, യൂത്ത് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കൺവെൻഷൻ്റെ പ്രധാന വരുമാന മാർഗമായ ഉൽപന്ന ലേലവും നടന്നു.

26/06/2025

പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ബോധവത്കരണത്തിന്റെ ഭാഗമായി യൂത്ത് അസോസിയേഷൻ, സ്റ്റുഡന്റ്‌സ് മൂവ്മെന്റ് അംഗങ്ങൾ ചേർന്ന് ഫ്ലാഷ് മോബ് നടത്തി. മോറയ്ക്കാല കത്തീഡ്രൽ, ഹയർ സെക്കൻഡറി സ്‌കൂൾ, പള്ളിക്കര, കിഴക്കമ്പലം എന്നിവിടങ്ങളിൽ ആയിരുന്നു ഫ്ലാഷ് മോബ്. St. Mary's Jacobite Syrian Cathedral, Pallikkara

Address

St: Marys Jacobite Syrian Cathedral Pallikkara, Kumarapuram P. O, Ernakulam Dist
Kakkanad

Alerts

Be the first to know and let us send you an email when St: Marys Youth Association Pallikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St: Marys Youth Association Pallikkara:

Share

Category