31/07/2024
ഇത് എന്‍റെ കൂട്ടുകാര്‍ എന്‍റെ നാട് അഭിമാനം 🫡🫡🫡🫡
ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് വയനാട്ടിലെ സഹോദരങ്ങൾക്ക് സഹായം എത്തിക്കണം എന്ന് പറഞ്ഞ് call വരുന്നു ഉടനെ സാമൂഹിക പ്രവർത്തകൻ ഷറഫുദ്ദീൻ (ശറഫുക്ക) നമ്മുടടെ ഹെല്പ് ലൈന്‍ പ്രവർത്തകരെ വിവരം അറിയിക്കുന്നു ഉടനെ ഒരു ടെക്സ്റ്റ് മെസ്സേജ് റെഡി ആക്കി നമ്മുടേ ചളിങ്ങാട് പ്രദേശത്തെ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്നു
പിന്നീട് സംഭവിച്ചത് യാന്ത്രികമായ പ്രവർത്തനങ്ങൾ മെംബർ സുജിത്ത് വിളിക്കുന്നു സഹായിക്കാൻ നിരവധി പേർ തയ്യാറാണെന്ന് അറിയിക്കുന്നു ഹോട്ടൽ നടത്തുന്ന റഫീക്ക ഒരു കുല പഴം കൊണ്ടു വന്നു തരുന്നു അങ്ങിനെ വന്നവർ വന്നവര് അവരുടെ കയ്യിൽ ഉള്ളത് തന്നും അവരുടെ സുഹൃത്തുകളെ വിളിച്ച് സാധനങ്ങൾ എത്തിക്കാൻ ഉളള തിരക്കായിരുന്നു നമ്മുടേ കാരണവർ സ്ഥാനത്തുള്ള മോമ്മദ്ക്ക ഷാഹുക്ക തുടങ്ങിയ നിരവധി കാരണവന്മാർ ആരൊ ക്കെയാണോ നമ്മളുമായി ബന്ധപ്പെട്ടവർ എല്ലാ വരും കൂടി കഠിനമായ പ്രയത്നം നടത്തുന്നു അകലെയുള്ളവർ നൗഫൽ അമ്പലത്ത് ഷാഹിർ (ബിഗ് പാര്‍ട്ടി ) ഖത്തറിൽ നിന്നു റഹിയാനത് (റെഹി) ദിൽഷ ഷജീർ എന്നിവർ ഗൂഗിൾ പേ വഴി സഹായം എത്തിക്കുന്നു നിമിഷ നേരം കൊണ്ട് ഹെല്പ് ലൈൻ ഓഫീസ് സാധനങ്ങൾ കൊണ്ട് തിങ്ങി നിറയുന്നു അങ്ങിനെ എല്ലാം വൃത്തിയായി പാക്ക് ചെയ്ത് റേഡിയക്കുമ്പോൾ സൈഫു (ലാംസി ഹെയര്‍ ഓയില്‍ ) കോൾ വരുന്നു സാധനങ്ങൾ കൊണ്ട് പോയോ എന്നും ചോദിച്ച് ഇല്ല വണ്ടി എത്താൻ പത്ത് മണി ആകും എന്ന് പറഞ്ഞപ്പോൾ ഉടനെ 100 പാക്കറ്റ് ബ്രെഡ് റെസ്ക് പഴം എന്നീ സാധനങ്ങൾ ഫ്രഷ് ആയി അപ്പോൾ തന്നെ ഉണ്ടാക്കിയത് ഉണ്ട് വന്ന് എടുക്കാൻ പറയുന്നു ഉടനെ ഹെല്പ് ലൈന്‍ സ്ക്വാഡ് പോയി ആ സാധനങ്ങൾ കൊണ്ടു വരുന്നു നിമിഷ നേരം കൊണ്ട് ആവശ്യത്തിൻ്റെ കാഠിന്യം മനസ്സിലാക്കി പ്രവർത്തിച്ചപ്പോൾ നമുക്ക് സമാഹരിക്കാൻ കഴിഞ്ഞത് ഒരു ട്രാവലർ നിറയെ സാധനങ്ങൾ അങ്ങിനെ വണ്ടി വരാൻ വേണ്ടി ഉളള കാത്തിരിപ്പിൻ്റെ സമയത്ത് നമ്മുടേ മരണപ്പെട്ടു പോയ(കല്ലൻ )ഹംസക്കാടെ മകൻ നൗഷാദ് വിളിക്കുന്നു ഒരു ചാക്ക് അരി വയനാട്ടിലെ സഹോദരങ്ങൾക്ക് കൊടുക്കാൻ വേണ്ടി തരുന്നു ഒടുവിൽ ചാരിറ്റി പ്രവർത്തകർ ആയ ഷഹീൻ കെ മൊയ്തീനും നൗഷാദ്ക്കയും (ബ്രോഡ് വെ ) ഡോ . നിഷ.മറ്റു ടീമുകളും വണ്ടിയുമായി രാത്രി 1.30 ന് എത്തുമ്പോൾ അവരെയും കാത്ത് നിൽക്കുന്ന ഹെൽപ്പ് ലൈൻ പ്രവർത്തകരെ കണ്ട് അഭിമാന പൂർവ്വം പറഞത് ഇത് പോലുള്ള ചെറുപ്പക്കാർ ആണ് ഓരോ നാടിനും ആവശ്യം എന്ന്. അങ്ങിനെ വണ്ടി ലോഡ് ചെയ്ത് രാത്രി രണ്ടരക്ക് വീട്ടിൽ പോകുമ്പോൾ അരാൾക്ക് പോലും ഒരു ക്ഷീണവും മുഖത്ത് കാണാൻ ഇല്ല അതിന് കാരണം ഈ നാടാണ് നമ്മുടേ ഈ ഒത്തൊരുമയാണ് ഒരു ചെറിയ സഹായം എത്തിക്കാം എന്ന് കരുതി തുടങ്ങിയ ഈ പദ്ധതി ഒരു വലിയ ട്രാവലർ നിറയെ സാധനങ്ങൾ കയറ്റി അയക്കാൻ വേണ്ടി നമ്മോട് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു ഇനിയും ഇത് പോലുള്ള സഹായങ്ങൾ ആവശ്യം വരുമ്പോൾ നമുക്ക് ഒരുമിക്കാം എന്ന വിശ്വാസത്തോടെ
കടപ്പാട് ; അപ്പുദു