Light Of Christ

Light Of Christ ഈശോയ്ക്ക് വേണ്ടി

10/05/2024

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം

പതിനൊന്നാം തീയതി

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദൈവവചനം ശ്രവിക്കുന്നതില്‍ മറിയം നമ്മുടെ മാതൃക.

ജപം.

മരിയാംബികയേ! അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു."നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ." എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യ ലോകത്തെ സൃഷ്ടിച്ചു. നാഥേ! ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കേണമേ. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്‍പര്യമില്ലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ഞങ്ങള്‍ മന:സ്തപിക്കുന്നു. ഞങ്ങളുടെ ഭാവി ജീവിതം അങ്ങേ ദിവ്യകുമാരന്‍റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായിനയിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ.

എത്രയും ദയയുള്ള മാതാവേ......

തുടർന്ന് ..

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ.

1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..

3പ്രാവശ്യം

ലുത്തിനിയ

തുടർന്ന്...

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

സുകൃതജപം

ദൈവപുത്രന്‍റെ മാതാവേ, ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍, ഞങ്ങളെ പഠിപ്പിക്കേണമേ.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ആവേ മരിയ

✝️✝️✝️✝️✝️✝️✝️✝️✝️✝️✝️

03/05/2024

മാതാവിന്റെ വണക്കമാസം.

മൂന്നാം ദിവസം.

ജപം

"ദൈവമേ,അങ്ങു പരിശുദ്ധ കന്യകാമറിയത്തെ അമലോത്ഭവം എന്ന സ വിശേഷ ദാനത്താല് അലങ്കരിക്കുകയുണ്ടായല്ലോ..ഞങ്ങള് അങ്ങേക്ക് കൃതജ്ഞത പറയുന്നു.അമലോത്ഭവജനനീ,അങ്ങു പാപരഹിതമായ ജന്മത്തെ അത്യധികം വിലമതിക്കുന്നതായി ഞങ്ങളെ അറിയിച്ചു.അമലോത്ഭാവ നാഥേ,പാപരഹിതമായ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്ക്കു നല്കണമേ.ആത്മശരീരവിശുദ്ധി ഞങ്ങളെ അവിടുത്തേക്ക് പ്രിയങ്കരമാക്കിത്തീർക്കുന്നു എന്നു ഞങ്ങൾക്കറിയാം.അതിനാല്,ഞങ്ങള്ക്ക് അതിനുള്ള ദാനങ്ങള് ദിവ്യസുതനില് നിന്നും പ്രാപിച്ചു തരണമേ".

എത്രയും ദയയുള്ള മാതാവേ......

തുടർന്ന് ..

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ !പാപികളുടെ സങ്കേതമേ !ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ തേടിവന്നിരിക്കുന്നു.. ഞങ്ങളുടെ മേൽ അലിവായിരുന്നു ഞങ്ങൾക്ക് വേണ്ടി നിന്റെ തിരുക്കുമാരനോട് പ്രാർഥിച്ചുകൊള്ളണമേ.

1സ്വർഗ്ഗ. 1നന്മ. 1ത്രിത്വ..

3 പ്രാവശ്യം

ലുത്തിനിയ

തുടർന്ന്...

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ തിരുസഭക്കുവേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !വിജാതീയർമുതലായവർ മനസുതിരിയുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !രാഷ്ട്രീയ അധികകാരികൾ സത്യവും നീതിയും പാലിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ ! മാർപാപ്പ മുതലായ തിരുസഭ അധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

പാപികളുടെ സങ്കേതമേ !അങ്ങേ പ്രിയപ്പെട്ട മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലേ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

1നന്മ

സുകൃതജപം

"അമലോത്ഭവജനനീ, മാലിന്യം കൂടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തുകൊള്ളേണമേ

03/05/2024

#അമലോത്ഭവകന്യകമറിയം

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

മറിയം അമലോത്ഭവയാണോ? ക്രിസ്തുവിന്റെ മുന്നോടിയായ യോഹ ന്നാനെ അമ്മയുടെ ഉദരത്തില്‍ വച്ചു തന്നെ ദൈവം ശുദ്ധീകരിച്ചു. (ലൂക്കാ 1:15,41). മാതാവിന്റെ ഉദരത്തില്‍ ജെറമിയായ്ക്ക് രൂപം നല്‍കുന്നതിനു മുമ്പേ ദൈവം ജെറമിയായെ അറിഞ്ഞു. ജനിക്കുന്നതിനു മുമ്പേ ദൈവം ജെറമിയായെ വിശുദ്ധീകരിച്ചു. ജനതകള്‍ക്ക് പ്രവാചകനായി ദൈവം നിയോഗിച്ചു (ജെറ 1:4-5). ജെറമിയാ പ്രവാചകനെയും യേശുവിന്റെ മുന്നോടിയെയും ജനിക്കുന്നതിന് മുമ്പ് ദൈവം വിശുദ്ധീകരിച്ചെങ്കില്‍ ദൈവപുത്രന്റെ അമ്മയാകാന്‍ അനാദിയിലേ തിരഞ്ഞെടുക്കപ്പെട്ടവളെ, ദൈവകൃപ നിറഞ്ഞവളെ അമ്മയുടെ ഉദരത്തില്‍ രൂപം നല്‍കുന്നതിനു മുന്‍പേ വിശുദ്ധീകരിക്കില്ലേ? തീര്‍ച്ചയായും വിശുദ്ധീകരിക്കും. എമ്മാനു വേലിന്റെ, രക്ഷകന്റെ അമ്മയാകാന്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടവളെ എത്രയോ അധികമായി വിശുദ്ധീകരിച്ചിരിക്കും. ''താന്‍ മുന്‍കൂട്ടി നിശ്ചയി ച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി'' (റോമ 8:30). തിരഞ്ഞെടുപ്പും വിശുദ്ധീകരിക്കലും മനുഷ്യാവതാരവുമെല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണ്. 1854-ല്‍ ഒന്‍പതാം പീയൂസ് മാര്‍പ്പാപ്പ, പരിശുദ്ധ കന്യകമറിയം ദൈവത്തിന്റെ കൃപയാലും ദൈവപുത്രനായ യേശുക്രിസ്തുവിന്റെ യോഗ്യതകളാലും പരിശുദ്ധാത്മ പ്രവര്‍ത്തനത്താലും അമലോത്ഭവയായി ജനിച്ചുവെന്ന സത്യം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. തിരുസഭയുടെ ആരംഭകാലം മുതല്‍ വിശ്വാസി കളായ നമ്മുടെ പിതാക്കന്മാര്‍ വിശ്വസിച്ചിരുന്ന സത്യമാണിത്; അല്ലാതെ 1854 - ലെ കണ്ടുപിടിത്തമല്ല.
''എന്റെ മാടപ്രാവ്, എന്റെ പൂര്‍ണവതി ഒരുവള്‍ മാത്രം. അമ്മയ്ക്ക് അവള്‍ ഓമനയാണ്. ഉദരത്തില്‍ വഹിച്ചവള്‍ക്ക് അവള്‍ അവികലയാണ്. കന്യകമാര്‍ അവളെ കണ്ട് ഭാഗ്യവതി എന്നു വിളിച്ചു. രാജ്ഞിമാരും ഉപനാ രികളും അങ്ങനെ തന്നെ അവളെ പുകഴ്ത്തി. ഉഷസ്സുപോലെ ശോഭിക്കു ന്നവളും ചന്ദ്രനെപ്പോലെ കാന്തിമതിയും സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെപ്പോലെ ഭയദയുമായ ഇവള്‍ ആരാണ്?'' (ഉത്തമ 6:9-10). നിര്‍മ്മല കന്യകയായ പരിശുദ്ധ മറിയത്തെ പ്രവചനതുല്യ മായ വാക്കുകളിലൂടെ എത്ര ഹൃദ്യമായി തിരുവചനം അവതരിപ്പിക്കുന്നു! പൂര്‍ണവതിയും ഭാഗ്യവതിയുമായ അവളെ നമുക്കും ആദരിക്കാം.

🙏🙏🙏ആവേ മരിയ

കടപ്പാട്

നിന്റെ മൺപാത്രം

https://youtu.be/_c6J60_bfCY
01/05/2024

https://youtu.be/_c6J60_bfCY

പരിശുദ്ധ കന്യകയെ ദൈവം തിരഞ്ഞെടുക്കുന്നു ജപം "ലോകപരിത്രാതാവിന്‍റെ മാതാവാകുവാന്‍ ദൈവത്താല്‍ പ്രത്യേകവിധം തിര.....

Address

Kadavanthra

Website

Alerts

Be the first to know and let us send you an email when Light Of Christ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share