Mar Bursouma Orthodox Church, Maranadu

Mar Bursouma Orthodox Church, Maranadu Mar Bursouma Orthodox Syrian Church, Maranadu is a parish of the Malankara Orthodox Church. Mar Bursouma is the patron saint of the parish.

The parish is under the Metropolitan of the Diocese of Kollam.

വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം. പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത ...
12/07/2026

വിഖ്യാത ഗായിക എസ് ജാനകി (88) വിടവാങ്ങി. മൈസൂരുവിലാണ് അന്ത്യം. പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി പിൽക്കാലത്ത്‌ മദ്രാസിലെത്തിയത്.

തലമുറകളെ താരാട്ടുപാടിയുറക്കിയ, പ്രണയരാവുകള്‍ക്ക് കൂട്ടിരുന്ന വാനമ്പാടിയാണ് വിട വാങ്ങിയിരിക്കുന്നത്. 1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ ലഭിച്ച രണ്ടാംസ്ഥാനത്തോടെയാണ് ജാനകിയമ്മയുടെ സംഗീതജീവിതം തുടങ്ങിയത്. 'വിധിയിന്‍ വിളയാട്ട്' എന്ന തമിഴ് ചിത്രത്തില്‍ പാടിയായിരുന്നു ചലച്ചിത്ര സംഗീതലോകത്തേക്കുള്ള കടന്നുവരവ്. 1957ല്‍ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍' എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്.തളിരിട്ട കിനാക്കള്‍തന്‍' (മൂടുപടം), 'അഞ്ജന കണ്ണെഴുതീ' (തച്ചോളി ഒതേനന്‍), 'സൂര്യകാന്തീ..' (കാട്ടുപൂവ്), 'ഒരു കൊച്ചു സ്വപ്നത്തിന്‍' (തറവാട്ടമ്മ), 'താമര കുമ്പിളിലല്ലോ മമഹൃദയം' (അന്വേഷിച്ചു കണ്ടെത്തിയില്ല) അങ്ങനെ നീളുന്നു ആ കോംബിനേഷനില്‍ പിറന്ന ഹിറ്റ് ഗാനങ്ങള്‍. മികച്ച ഗായികയ്ക്കുള്ള നാല് ദേശീയ പുരസ്‌കാരമടക്കം നേടി. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണയാണ് എസ്ജാനകിക്ക് ലഭിച്ചത്. 1977-ല്‍ പതിനാറു വയതിനിലേ' എന്ന തമിഴ് ചിത്രത്തിലെ 'സിന്ദൂര പൂവേ...' എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980-ല്‍ 'ഓപ്പോള്‍' എന്ന മലയാളചിത്രത്തിലെ 'ഏറ്റുമാനൂര്‍ അമ്പലത്തില്‍...' എന്ന ഗാനത്തിനും 1984-ല്‍ തെലുങ്കു ചിത്രമായസിതാര'യില്‍ വെന്നല്ലോ 'ഗോദാരി ആനന്ദം…' എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ല്‍ തമിഴ് ചിത്രമായ `തേവര്‍മകനില്‍' ഇഞ്ചി ഇടിപ്പഴകാ… എന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്.
മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണ ലഭിച്ചു. 2013ല്‍ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും നിരസിക്കുകയായിരുന്നു. പ്രണയം, വിരഹം, ഭക്തി, വാത്സല്യം, കുട്ടിത്തം എന്നിങ്ങനെ ജാനകിക്ക് വഴങ്ങാത്ത ഭാവങ്ങളുണ്ടായിരുന്നില്ല. മൗനം പോലും മധുരമാക്കിയ ശബ്ദം.

ഇടവകയുടെ അനുശോചനം

പ്രിയരേഇടവകാംഗവും പാലവിള ഒ.പി. സദനത്തിലെ പരേതനായ ശ്രീ പി. വി. ഉമ്മന്റെ സഹധർമ്മിണിയുമായ ശ്രീമതി പി. സി. ലില്ലിക്കുട്ടി (9...
08/07/2026

പ്രിയരേ
ഇടവകാംഗവും പാലവിള ഒ.പി. സദനത്തിലെ പരേതനായ ശ്രീ പി. വി. ഉമ്മന്റെ സഹധർമ്മിണിയുമായ ശ്രീമതി പി. സി. ലില്ലിക്കുട്ടി (93) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

സംസ്കാരം: ജൂലൈ 8 വ്യാഴാഴ്ച രാവിലെ 11 മണിക്ക്

പ്രിയരേ,ഇടവക അംഗമായ തോട്ടത്തിൽ വീട്ടിൽ പരേതനായ ശ്രീ. യോഹന്നാൻ പണിക്കരുടെ ഭാര്യ  ശ്രീമതി മറിയാമ്മ  (98)  കർത്താവിൽ നിദ്ര ...
27/06/2026

പ്രിയരേ,
ഇടവക അംഗമായ തോട്ടത്തിൽ വീട്ടിൽ പരേതനായ ശ്രീ. യോഹന്നാൻ പണിക്കരുടെ ഭാര്യ ശ്രീമതി മറിയാമ്മ (98) കർത്താവിൽ നിദ്ര പ്രാപിച്ചു. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

സംസ്‌കാരം: ജൂൺ 29 തിങ്കളാഴ്ച്ച ഉച്ചക്ക് 2:30 ന്

15/06/2026

"ശുദ്ധമുള്ള ശ്ലീഹാനോമ്പ്‌"

ജൂൺ 16 മുതൽ 29 വരെ

പരിശുദ്ധ സഭ ശുദ്ധമുള്ള ശ്ലീഹാ നോമ്പിലേക്ക് പ്രവേശിക്കുന്നു.വിശുദ്ധ സഭയുടെ അഞ്ച്‌ കാനോനിക നോമ്പിൽ ആരാധനാ വർഷ കണക്കിൽ നാലാമതായി വരുന്ന നോമ്പാണ് ശുദ്ധമുള്ള ശ്ലീഹാ നോമ്പ്‌.

കേരള യൂണിവേഴ്സിറ്റി BA സംസ്കൃതം പരീക്ഷയിൽ സംസ്ഥാന തലത്തിൽ 8-ാം റാങ്ക് കരസ്ഥമാക്കിയ ഇടവകാംഗമായ കുമാരി.മെറിൻ കെ പണിക്കർക്ക...
15/06/2026

കേരള യൂണിവേഴ്സിറ്റി BA സംസ്കൃതം പരീക്ഷയിൽ സംസ്ഥാന തലത്തിൽ 8-ാം റാങ്ക് കരസ്ഥമാക്കിയ ഇടവകാംഗമായ കുമാരി.മെറിൻ കെ പണിക്കർക്ക് ഇടവകയുടെ അനുമോദനങ്ങൾ.

പ്രിയരേ,നമ്മുടെ ഇടവകാംഗമായ കല്ലുംവിളയിൽവൈ. യോഹന്നാൻ കർത്താവിൽ നിദ്രപ്രാപിച്ചു. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.ശവസംസ...
24/05/2026

പ്രിയരേ,
നമ്മുടെ ഇടവകാംഗമായ കല്ലുംവിളയിൽ
വൈ. യോഹന്നാൻ കർത്താവിൽ നിദ്രപ്രാപിച്ചു. ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

ശവസംസ്‌കാര ശുശ്രൂഷ

25.05.2026 - തിങ്കൾ

03.00 Pm : ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ
04.00 Pm : ദൈവാലയത്തിൽ വെച്ചുള്ള ശുശ്രൂഷ

22/05/2026

"കുട്ടികൾക്കായി മാറ്റിവെക്കുന്ന ക്വാളിറ്റി ടൈം വെറുമൊരു ചിലവഴിക്കലല്ല; അത് അവരുടെ സുരക്ഷിതമായ ഭാവിക്കും നല്ല വ്യക്തിത്വത്തിനുമായി മാതാപിതാക്കൾ നടത്തുന്ന ഏറ്റവും മൂല്യമേറിയ നിക്ഷേപമാണ്."

ബിനോജ് അച്ചൻ പറഞ്ഞതുപോലെ, ഇന്ന് നമ്മൾ നൽകുന്ന ഈ സമയമാണ് നാളെ നല്ലൊരു തലമുറയായി നമുക്ക് തിരികെ ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം.

അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തായുടെ കല്പനയാൽ ദേവാലയത്തിൻ്റെ പുതിയ വികാരി ആയി നിയമിതനായ വന്ദ്യ.ഡോ. ജിബു സോളമൻ  അച്ചന് ഹൃദ...
21/05/2026

അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തായുടെ കല്പനയാൽ ദേവാലയത്തിൻ്റെ പുതിയ വികാരി ആയി നിയമിതനായ വന്ദ്യ.ഡോ. ജിബു സോളമൻ അച്ചന് ഹൃദയപൂർവ്വം സ്വാഗതം..


SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവകയിലെ കുഞ്ഞുങ്ങൾക്ക് അഭിനന്ദങ്ങൾ അറിയിക്കുന്നു. പുതിയ ലക്ഷ്യങ്ങളിലേക്ക്,...
19/05/2026

SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവകയിലെ കുഞ്ഞുങ്ങൾക്ക് അഭിനന്ദങ്ങൾ അറിയിക്കുന്നു.

പുതിയ ലക്ഷ്യങ്ങളിലേക്ക്, പുതിയ സ്വപ്നങ്ങളിലേക്ക്... അറിവിന്റെ പുതിയ ആകാശങ്ങളിലേക്ക് ചിറകടിച്ചുയരാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ✨✨

ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കായി കഴിഞ്ഞ ഒരു വർഷം സ്നേഹത്തോടെയും, സമർപ്പണത്തോടെയും ദേവാലയത്തെ നയിച്ച വന്ദ്യ. ...
17/05/2026

ഇടവകയുടെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കായി കഴിഞ്ഞ ഒരു വർഷം സ്നേഹത്തോടെയും, സമർപ്പണത്തോടെയും ദേവാലയത്തെ നയിച്ച വന്ദ്യ. മാത്യു ജോൺസൺ അച്ചന് ഇടവകാംഗങ്ങളുടെയും ആത്മീയ പ്രസ്ഥാനങ്ങളുടെയും ഹൃദയം നിറഞ്ഞ യാത്രാശംസകൾ നേരുന്നു.

തുടർന്നുള്ള ശുശ്രൂഷാ ജീവിതത്തിലും സർവ്വശക്തനായ ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.

Address

Mar Bursouma Orthodox Church, Maranadu
Irumpanangadu
691505

Opening Hours

Saturday 5pm - 9pm
Sunday 6am - 12pm

Website

Alerts

Be the first to know and let us send you an email when Mar Bursouma Orthodox Church, Maranadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category