KCYM Mudayiranji Unit

KCYM Mudayiranji Unit This is the official page of KCYM Mudayiranji Unit

01/09/2019
*മാലാഖ 2K 19*ഭൂമിയിൽ ദൈവം ചിലർക്ക് തന്റെ  കരങ്ങൾ നൽകും  ... വേദന അനുഭവിക്കുന്നവരെ  തൊട്ടു സുഖപ്പെടുത്താൻ .. വീഴ്ചകളിൽ ആശ...
10/05/2019

*മാലാഖ 2K 19*

ഭൂമിയിൽ ദൈവം ചിലർക്ക് തന്റെ കരങ്ങൾ നൽകും ...
വേദന അനുഭവിക്കുന്നവരെ തൊട്ടു സുഖപ്പെടുത്താൻ .. വീഴ്ചകളിൽ ആശ്വാസമാകാൻ....

അത്തരത്തിൽ ദൈവത്തിന്റെ കരങ്ങളുമായി ,
വെള്ള വസ്ത്രം ധരിച്ച് , രോഗികളുടെ ഇടയിലൂടെ ഓടി നടക്കുന്ന മാലാഖമാരുണ്ട് നമ്മുക്കിടയിൽ - നഴ്സുമാർ .
ആയിരങ്ങളുടെ ജീവിതങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം പകരുന്നവർ , ചെറു ചിരി കൊണ്ട് ലോകം കീഴടക്കുന്നവർ......

അവർക്കായുള്ള ദിവസമാണ് മെയ് 12 ഞായറായച്ച

ഭൂമിയിലെ ഈ മാലഖമാരുടെ ദിനത്തിന് നിറമേകാൻ ...
സന്തോഷം ഒപ്പം പങ്കുവെയ്ക്കാൻ തലശ്ശേരി അതിരൂപത യുവജനപ്രസ്ഥാനവും അവരോടൊപ്പം ചേരുന്നു
മെയ് പന്ത്രണ്ട് ഞായറാഴ്ച രാവിലെ ഒൻപതരയ്ക്ക്
കൂത്തുപറമ്പ് ക്രിസ്തുരാജ നഴ്സിംഗ് സ്കൂളിൽ കെ.സി.വൈ.എം , എസ്.എം.വൈ.എം തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ *മാലാഖ* എന്ന പേരിൽ NURSES MEET സംഘടിപ്പിക്കുന്നു
അതിരൂപതയിലെ മുഴുവൻ യുവജനങ്ങളെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു ഈ മാലാഖമാരുടെ മാത്രം ദിവസം നമ്മുക്ക് ഒന്നിച്ച് ആഘോഷിക്കാൻ

*കെ.സി.വൈ.എം , എസ്.എം.വൈ.എം തലശ്ശേരി അതിരൂപത*

14/08/2016
ഇന്ന് ജൂൺ 22, വിശുദ്ധ തോമസ് മൂർ ദിനം  - കെ സി വൈ എം പ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥനാണ്  വി. തോമസ് മൂർ.ലണ്ടനിൽ 1477 ല...
22/06/2016

ഇന്ന് ജൂൺ 22, വിശുദ്ധ തോമസ് മൂർ ദിനം -

കെ സി വൈ എം പ്രസ്ഥാനത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥനാണ് വി. തോമസ് മൂർ.

ലണ്ടനിൽ 1477 ലാണ്‌ തോമസ് മോറിന്റെ ജനനം. കാന്റർബറി ആർച്ച്ബിഷപ്പായിരുന്ന കാർഡിനൽ ജോൺ മോർട്ടന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നടത്തി. 14- ആം വയസിൽ ഓക്സ്ഫോഡിലെ വിദ്യാർത്ഥിയായി. 22- മത്തെ വയസ്സിൽ നിയമ ബിരുദം നേടി . 26- ആം വയസ്സിൽ നിയമസഭാംഗമായി. 27-ആം വയസ്സിൽ 17 കാരിയായ ജയിൻ കോൾട്ട് എന്ന യുവതിയെ വിവാഹം ചെയ്തു. മാഗരറ്റ്, സിലി, എലിസബത്ത്, ജോൺ എന്നിവരാണ്‌ മക്കൾ. 1511 ൽ ജയിനിന്റെ മരണത്തെ തുടർന്ന് ആലിസ് മിൽട്ടൺ എന്ന വിധവയെ വിവാഹം ചെയ്തു. ലണ്ടൻ നഗരത്തിനടുത്തുള്ള ബക്കിൾസ് ബറിയിൽ നിന്നും തേംസ് നദീതീരത്തിലുള്ള ചെൽസിയിൽ താമസമാക്കിയ മോർ ലണ്ടൻ നഗരത്തിന്റെ ഉപാദ്ധ്യക്ഷൻ, നിയമാദ്ധ്യാപകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. 37- ആം വയസ്സിൽ രാജതന്ത്രജ്ഞനും ( നയതന്ത്രജ്ഞൻ) സ്ഥാനപതിയുമായ (അംബാസിഡർ) മോർ 43-ആമത്തെ വയസ്സിൽ ഇംഗ്ലണ്ടിന്റെ ധനകാര്യാലയത്തിൽ ഉപാദ്ധ്യക്ഷൻ, ജനസഭയുടെ സ്പീക്കർ, ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സർവകലശാലയുടെ രക്ഷാധികാരി എന്നീ ഉന്നത പദവികളിൽ നിയമിതനായി. 1529 ൽ 51-ആം വയസ്സിൽ ഇംഗ്ലണ്ടിലെ സമുന്നത പദവിയായ ലോർഡ് ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
16-ആം നൂറ്റാണ്ടിൽ രാഷ്ട്രത്തെക്കുറിച്ച് എഴുതപ്പെട്ട ശ്രദ്ധേയമായ ഗ്രന്ഥമായിരുന്നു തോമസ് മോറിന്റെ യുട്ടോപ്പ്യ. സമത്വം, സാഹോദര്യം തുടങ്ങിയ സുവിശേഷമൂല്യങ്ങളിൽ അടിസ്ഥാനമിട്ടതും ജനാധിപത്യക്രമത്തിലുള്ളതുമായ ഒരു ആദർശരാഷ്ട്രത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ്‌ ഇതിലെ ഇതിവ്രത്തം. നർമ്മബോധമുള്ളവനും നടനും ലഘുനാടകങ്ങളുടെ കർത്താവുമായ തോമസ് മോറിനാണ്‌ ഇറാസ്മൂസ് തന്റെ പ്രസിദ്ധമായ "മണ്ടത്തരത്തിന്‌ സ്തുതി" എന്ന ഗ്രന്ഥം സമർപ്പിച്ചത്.
മാർപ്പാപ്പയെ ലംഘിച്ചു പ്രവർത്തിക്കുകയും ഇംഗ്ലണ്ടിലെ സഭയുടെ മേധാവിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഹെൻറി എട്ടാമനെതിരെ ശബ്ദമുയർത്തി. ഇതേ തുടർന്ന് 1535 ജൂലൈ ആറിന്‌ രക്തസാക്ഷിത്വം വഹിച്ചു. മനസ്സാക്ഷിക്കൊത്തവിധം ജീവിക്കുകയും സഭാവിരുദ്ധപ്രവർത്തനങ്ങളെ എതിർത്ത് രക്തസാക്ഷിത്യം വഹിച്ചതിന്റെ പേരിലും 1935 മെയിൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ തോമസ് മോറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു

Address

St. Joseph's Church Mudayiranji, Kiliyanthara PO Kannur(Dist)
Iritty
670706

Telephone

04902422992

Website

Alerts

Be the first to know and let us send you an email when KCYM Mudayiranji Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share