KCYM Palathinkadavu- യുവജന കൂട്ടായ്മ

  • Home
  • India
  • Iritti
  • KCYM Palathinkadavu- യുവജന കൂട്ടായ്മ

KCYM Palathinkadavu- യുവജന കൂട്ടായ്മ KCYM PALATHUMKADAVU

കൈകോർക്കാം നൽകാം ജീവന്റെ വിലയുള്ള ഒരു കൈ സഹായം പ്രിയപ്പെട്ടവരെ ഈ കഴിഞ്ഞ ഞായറാഴ്ച 23/04/2023 വൈകുന്നേരം കൽപ്പറ്റക്ക് സമീപ...
27/04/2023

കൈകോർക്കാം നൽകാം ജീവന്റെ വിലയുള്ള ഒരു കൈ സഹായം

പ്രിയപ്പെട്ടവരെ ഈ കഴിഞ്ഞ ഞായറാഴ്ച 23/04/2023 വൈകുന്നേരം കൽപ്പറ്റക്ക് സമീപം പുഴമുടി എന്ന സ്ഥലത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലെ മൂന്ന് വിദ്യാർത്ഥികൾ മരിച്ച കാര്യം നാം എല്ലാവരും അറിഞ്ഞു കാണുമല്ലോ മരിച്ചവരിൽ ഒരാൾ പാലത്തിൻകടവ് സ്വദേശി അഡോണ്‍ ബെസ്റ്റി ചെന്നേലിൽ ആണ്. ഒരു നാടിനെ മുഴുവൻ ദുഃഖത്തിലാഴ്ത്തി കൊണ്ടാണ് അഡോൺ കടന്നുപോയത്. ഈ അപകടത്തിൽ പരിക്കേറ്റ അഡോണിന്റെ സഹോദരി ഡിയോണ ചെന്നേലിൽ അതീവ ഗുരുതരാവസ്ഥയിൽ കൽപ്പറ്റക്ക് സമീപമുള്ള മേപ്പാടി wims ഹോസ്പിറ്റലിൽ ചികിത്സയിലാണ്. രണ്ടു മക്കളുള്ള കുടുംബത്തിൽ ഒരാൾ മരിക്കുകയും മറ്റേയാൾ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയും ചെയ്യുന്നത് വളരെ വേദനാജനകമായ സാഹചര്യമാണ്. അതികഠിനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മാതാപിതാക്കന്മാർക്ക് നമുക്ക് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യമെന്നത് ഡിയോണയെ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ്. ഡിയോണയെ തിരികെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുവാനായി ചികിത്സ ചിലവായി വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട് ഏകദേശം 50 ലക്ഷത്തിലധികം രൂപയാണ് ചികിത്സയ്ക്കായി ആവശ്യമുള്ളത് തീർത്തും നിസഹായ അവസ്ഥയിൽ ഉള്ള കുടുംബത്തെ സഹായിക്കുക നാടിന്റെ ഉത്തരവാദിത്വം ആയതിനാൽ പേരാവൂർ MLA അഡ്വ. സണ്ണിജോസഫ്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യച്ചൻ പൈമ്പളിക്കുന്നേൽ എന്നിവർ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി റെജി കോട്ടയിൽ കൺവീനറായും പാലത്തിൻകടവ് ഇടവക വികാരി ഫാ ജിന്റോ പന്തലാനിക്കൽ ചെയർമാനായും വാർഡ് മെമ്പർ ബിജോയ് പ്ലാത്തോട്ടത്തിൽ ട്രഷററായും സിജു കൊച്ചുപുരയിൽ സെക്രട്ടറിയായും ഡിയോണ ചെന്നേലിൽ ചികിത്സാസഹായ സമിതി രൂപീകരിച്ച് ഈ ഭാരിച്ച തുക കണ്ടെത്തുക എന്ന പരിശ്രമത്തിലേക്ക് പ്രവേശിക്കുകയാണ് എല്ലാ സുമനസ്സുകളുടെയും നിസ്വാർത്ഥമായ സഹകരണം സ്നേഹപൂർവ്വം പ്രതീക്ഷിക്കുന്നു
എന്ന്
ഡിയോണ ചെന്നേലിൽ ചികിത്സ സഹായ സമിതി

Jinto Joseph ,Federal Bank, Vallithode branch, account number:
11740100177219
Ifsc code -FDRL0001174

Google pay
8281013978(Rojus Mathew:Brother)

Google pay
9526126113(jinto joseph:chairman)

03/08/2022
27/09/2021

പെരിങ്കരിയിൽ കട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധ സമരം
KCYM-കുന്നോത്ത് കൂട്ടായ്മ

അഭിനന്ദനങ്ങൾ
14/08/2021

അഭിനന്ദനങ്ങൾ

ആശംസകൾ അച്ചാ
04/08/2021

ആശംസകൾ അച്ചാ

ഇവർ പാലത്തുംകടവിന്റ അഭിമാന താരങ്ങൾ
15/07/2021

ഇവർ പാലത്തുംകടവിന്റ അഭിമാന താരങ്ങൾ

ആശംസകൾ ജിന്റോ അച്ചാ 🥳🥳
27/06/2021

ആശംസകൾ ജിന്റോ അച്ചാ 🥳🥳

ഓഫ്‌ലൈൻ Palathumkadavu
08/06/2021

ഓഫ്‌ലൈൻ Palathumkadavu

ആദരാജ്ഞലികൾ ജോർജ്അച്ചാ💐💐💐പാലത്തിൻ കടവ് ഇടവക സമൂഹത്തിന്റെ ആദരാഞ്ജലികൾ     കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും കാലഘട്ടത...
03/06/2021

ആദരാജ്ഞലികൾ ജോർജ്അച്ചാ💐💐💐

പാലത്തിൻ കടവ് ഇടവക സമൂഹത്തിന്റെ ആദരാഞ്ജലികൾ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും കാലഘട്ടത്തിൽ പാലത്തിൻ കടവ് ഇടവകാ സമൂഹത്തിലേക്ക് കടന്നുവന്ന സൗമ്യനായ യുവ വൈദികൻ അവിടെ അത്ഭുതങ്ങൾ തീർക്കുകയായിരുന്നു ദൈവ ജനത്തോട് ചേർന്ന് കഷ്ടപ്പെട്ട് മനോഹരമായ ഒരു ദേവാലയം ഈ മലയോര ഗ്രാമത്തിൽ പണിതുയർത്തി തന്റെ സ്നേഹം കൊണ്ടും പ്രാർത്ഥന കൊണ്ടും ആത്മീയജീവിതം കൊണ്ടും അച്ഛൻ അനേകരെ ദൈവസന്നിധിയിലേക്ക് ചേർത്തുനിർത്തി സ്നേഹം നിറഞ്ഞ അച്ചാ അങ്ങ് സ്വർഗ്ഗത്തിലേക്ക് യാത്രയാവുമ്പോൾ ഞങ്ങൾ പ്രാർത്ഥനയോടെ അങ്ങേക്കായി ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തുന്നു ഓർമ്മകൾക്ക് മരണമില്ലാത്തി ടത്തോളം കാലം അച്ഛൻ ഞങ്ങളുടെ മനസ്സുകളിൽ നിറവുള്ള ഓർമ്മയായി എന്നും കൂട്ടിനുണ്ടാവും പ്രിയ ജോർജ്ജ് അച്ചാ അങ്ങയുടെ സ്വർഗ്ഗീയ യാത്രയിൽ ഞങ്ങൾ അങ്ങേയ്ക്ക് പ്രാർത്ഥിക്കുന്നു. അങ്ങ് ഞങ്ങൾക്കായി ദൈവതിരുസന്നിധിയിലായിരുന്നു കൊണ്ട് പ്രാർത്ഥിക്കണമേ ജോർജ്ജ് അച്ഛന്റെ മരണമില്ലാത്ത ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികളോടെ പാലത്തിൻ കടവ് ഇടവക സമൂഹം 🙏🙏🙏🙏

ആദരാഞ്ജലികൾ 💐💐
06/05/2021

ആദരാഞ്ജലികൾ 💐💐

🚨🚨🚨🚨✝️☪️🕉️🚨🚨🚨🚨*🛑ചികിത്സാ സഹായം തേടുന്നു.🛑**സ്നേഹമുള്ളവരെ,,*കച്ചേരിക്കടവിൽ ഹോട്ടൽ നടത്തിയിരുന്ന രാമേട്ടന്റെ മകളുടെ മകനും ...
15/04/2021

🚨🚨🚨🚨✝️☪️🕉️🚨🚨🚨🚨

*🛑ചികിത്സാ സഹായം തേടുന്നു.🛑*

*സ്നേഹമുള്ളവരെ,,*

കച്ചേരിക്കടവിൽ ഹോട്ടൽ നടത്തിയിരുന്ന രാമേട്ടന്റെ മകളുടെ മകനും പാലത്തും കടവിൽ ഇലവുങ്കൽ ജംഗ്ഷനിൽ താമസക്കാരനുമായ

*പുല്ലാട്ടുകുന്നേൽ രാഘവൻ , സരസു ദമ്പതികളുടെ മകനുമായ രാഗേഷ് രാഘവൻ (26) വിദ്യാർത്ഥി ഇദ്ദേഹത്തിന്റെ രണ്ട് കിഡിനിയും തകരാറിലായി കോഴിക്കോട് മിംസ്. ഹോസ്പിറ്റലിൽ ചികിൽസയിലാണ്*

*ഇയാളുടെ അമ്മയുടെ കി ഡ് നി ഇദ്ദേഹത്തിന് മാച്ചാവുകയും 23/04/21-ന് ഓപ്പറേഷന് ഡേറ്റ് നൽകുകയും ചെയ്തിട്ടുണ്ട്.*

തീർത്തും നിരാലം ബരായ ഇവർക്ക് 10 ലക്ഷത്തോളം രൂപ ചിലവു വരുന്ന ശസ്ത്രക്രിയക്ക് വേണ്ടുന്ന സഹായം ചെയ്യുന്നതിനുവേണ്ടി കച്ചേരിക്കടവ്, പാലത്തുംകടവ് എന്നീ രണ്ട് ഇടവകാ വികാരിമാർ രക്ഷാധികാരിയായും മെമ്പർമാർ കൺവീനർമാരായും

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചെയർ പേർസണായും

മുൻ മെമ്പർ ട്രഷറർ ആയും കമ്മറ്റി രൂപീകരിച്ച് ഇവർക്ക് വേണ്ടുന്ന സഹായം ചെയ്തു കൊടുക്കുവാൻ തിരുമാനിച്ചു.

12/04/21 - മുതൽ സഹായ നിധി രൂപികരിക്കുന്നതിനു വേണ്ടി ജനങ്ങളെ സമീപിക്കുവാനും വാട്സപ്പ് ഫേയ്സ്ബുക്ക് . കൂട്ടായ്മകൾ രൂപികരിക്കുവാനും തീരുമാനിച്ചു നല്ലവരായ മുഴുവൻ നാട്ടുകാരുടെയും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിച്ചു കൊണ്ട്.

കച്ചേരിക്കടവ്
11/04/2021 ജനകീയകമ്മിറ്റി
*രാഗേഷ് രാഘവൻ ചികിൽസാനിധി*
എന്ന് നോർത്ത് മലബാർ ഗ്രാമീണ ബാങ്ക് പേരട്ട ശാഖയിൽ A/C ഓപ്പണാക്കിയിട്ടുണ്ട്

രാഗേഷിന്റെ സഹോദരൻ രൂപേഷിന്റെയും വാർഡ് മെസറുടെയും മുൻ മെമ്പറുടെയും ജോയിന്റ് അയിട്ടാണ് A/c ഓപ്പണാക്കിയിട്ടുള്ളത്.👇

*North Malabar Gramin Bank Peratta*
AC No 40443101038888
IFSC KLGB0040443

*👆🙏നിങ്ങളാൽ കഴിയുന്ന സഹായം നല്കി ഈ സഹോദരനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ സഹകരിക്കണമെന്ന പേക്ഷിക്കുന്നു..🙏*

Address

Iritti

Telephone

+918281229106

Website

Alerts

Be the first to know and let us send you an email when KCYM Palathinkadavu- യുവജന കൂട്ടായ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share