Fatima Natha Church - Kattoor

Fatima Natha Church - Kattoor ഫാറ്റിമ നാഥാ പള്ളി - കാട്ടൂർ

അചഞ്ചലമായ ദൈവ വിശ്വാ സം , അകവികലമായ പ്രാർത്ഥനാ ചൈതന്യം അനിതരസാധാരണമായ ആർജ്ജവത്വം എന്നിവ അരനൂറ്റാണ്ടിലേറെക്കാലം ഒരു കൊച്ചു സമൂഹത്തിൽ തളിരിട്ടു വളർന്നു പുഷ്പിച്ചതാണ് കാട്ടൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് പൂർവ്വാ ഭിമുഖമായി മാനം മുട്ടെ ഉയർന്നു നിൽക്കുന്നു ഫാറ്റി മ നാഥാ പള്ളി.

കാട്ടൂർ ആസ്പത്രിയിൽ രോഗികളായും , അവരെ പരിച്ചരിക്കുന്നതിനു വരുന്നവർക്കും പ്രാർത്ഥിക്കാനായി ഒരു ആശ്വാസകേന്ദ്രം സ്ഥാപിക്കുക എന്ന ലക

്ഷ്യം വെച്ച് 1944 ൽ ശ്രീ ചിറ്റിലപ്പിള്ളി വാറു മകൻ ദേവസ്സി, ശ്രീ .ചിറ്റിലപ്പിള്ളി മകൻ കൊച്ചാപ്പു, ശ്രീ .ചിറ്റിലപ്പിള്ളി ഔസേപ്പ് മകൻ മത്തായി എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രാർത്ഥന സാമൂഹം ഉടലെടുത്തു.നാല് വർഷങ്ങൾക്കുശേഷം ,അന്നു എടത്തിരുത്തി പള്ളി വികാരിയായിരുന്ന റവ .ഫാദർ ജേയ്ക്കബ്ബു അവർകളുടെ,അനുവാദ ത്തോടും ,ആശിർവാദത്തോടും കൂടി കാട്ടൂർ സ്കൂളിനു വടക്കു ഭാഗത്തുള്ള എല്ലാ കത്തോലിക്കരെയും ചേർത്തു (39 കുടുംബങ്ങൾ ) .കാട്ടൂർ മണ്ണു ക്കാട് കപ്പേള സമുദായം എന്ന പേരിൽ ഒരു സമുദായം നിലവില വന്നു .അചിരേണ കാട്ടൂർ ഗവ: ആസ്പത്രിക്ക് മുൻവശത്ത് ശ്രീ .എ .ടി .കുഞ്ഞിപ്പാലു അവർകളുടെ സ്ഥലത്ത് കാത്തലിക്ക് സൊസൈറ്റി ഹിൽ ഗ്രോവ് .കാട്ടൂർ എന്ന പേരിൽ ഓലകൊണ്ട് ഉണ്ടാക്കിയ ഒരു മേൽക്കുരയിൽ ഒരുമിച്ചു പ്രാർത്ഥിക്കാൻ ഒരു സങ്കേതം സ്ഥാപിതമായി ക്രമേണ ഒരു കപ്പേള പണിയാനുള്ള അഭമ്യമായ ആഗ്രഹം സമുദായഅംഗ ങ്ങളിൽ വർദിധിചു വന്നു .കപ്പേള പണിയാൻ സ്ഥലം തരാമെന്നു പലരും സമ്മതിച്ചു.

ശ്രീ . ചിറ്റലപ്പിള്ളി മത്തായി കുഞ്ഞു വറീത് 14 സെന്റ് സ്ഥല വും ( പണ്ടു കപ്പേള സ്ഥിതി ചെയ്യിതിരുന്ന സ്ഥലം )2000 വെട്ടു കല്ലുകളും കപ്പേള പള്ളിക്ക് ദാനമായി നല്കി .ബഹു .വികാരി അച്ഛൻ ,ശ്രീ എ .കെ ഫ്രാൻസിസ് ,prof .പി പി ജോസ് മാസ്റ്റർ എന്നിവർ യോഗത്തിൽ പങ്കെ ടുത്തു. 19 സെപ്റ്റംബർ 11 - തിയ്യതി ചേർന്ന യോഗത്തിൽ പങ്കെ ടുത്ത് എല്ലാവരും പ്രാർത്ഥനക്ക്ശേഷം ഏതു വിശുദ്ധന്റെ /വിശുദ്ധയുടെ പേരിലായിരിക്കണം കപ്പേള എന്നതിന്റെകുറിച്ച് ചർച്ചയുണ്ടായി .യോഗത്തിൽ പങ്കെടു ത്തവർ ഓരോ പേരുഴുതി നറുക്കി ട്ടെടുത്തപ്പോൾ ഫാറ്റിമാമാതാവിന്റെ പേരാണ് കിട്ടിയത് . അങ്ങനെ സമുദായത്തിന്റെ പേര് ഫാറ്റി മാ നാഥ കപ്പേള സമുദായം എന്നായി .പ്രതി വാരം ഒരണ പിന്നീടു രണ്ടണ ,പിടിയരി പിരിവു എന്ന നിലയിൽ ഫണ്ട് സ്വരൂപിക്കാൻ തുടങ്ങി .എല്ലാ ഞായരാഴ്ചകളിലും ത്രിശ്ശൂര് രൂപതയിലെ ദൈവലയങ്ങളിൽ സംഭാവന പിരിക്കാൻ സമുദായ അംഗങ്ങളിൽ പോകുക പതിവായിരുന്നു.


ക്രൈ സ്തവ വിശ്വാ സത്തിന്റെ കൈത്തിരിയുമായി കടൽ കടന്നു വന്ന നമ്മുടെ പിതാവ് മാർ തോമസ് ശ്ലീ ഹയുടെ പാവന പാദ സ്പർശ മേറ്റു പുളക മണിഞ്ഞ ഈ ഭാഗത്തെ വിശ്വാസികൾ നമ്മുടെ രൂപതയിലെ പടിഞ്ഞാ റെ അതിർത്തിയിലുള്ള ഈ ദൈവാലയത്തിന്റെ പുത്തൻ നിർമ്മാണ ത്തോടെ ക്രിസ്തുവിനു സജീവ സാക്ഷ്യം വഹിക്കാൻ ഒ രു ങ്ങുക യാണ്

Address

Near Kattoor Government Hospital
Irinjalakuda
680702

Alerts

Be the first to know and let us send you an email when Fatima Natha Church - Kattoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share