KCYM Irinjalakuda Diocese

KCYM Irinjalakuda Diocese KCYM is the official State/Regional Organization under KCBC Commission for youth.The main aim of KCYM

Kerala Catholic Youth Movement (KCYM) is the official State/Regional Organization under KCBC Commission for youth. It is affiliated to the National Youth Body ‘Indian Catholic Movement’ (ICYM). From 1968 onwards some of the dioceses began the work of organizing youth and using their youthfulness both for the church and for the society. It took a long period of 10 years to organize the movement in

the state/ regional level. And it was in 1978, with much preparation by bishops, priests and laity the youth organization started by the name Kerala Catholic Youth Movement. It is consisted of youngsters between the age group of 15- 35 years who subscribe to the Catholic values and principles. The beneficiaries will be even the youth of different religion. The main aim of KCYM is ‘the Integral Development of the Catholic Youth and the Total Liberation of Human Society in accordance with the Christian values’. It is to coordinate and empower the human potentials of youth based on the Gospel values, to make them effective agents of change in the socio-religious-political-economic and cultural reality of India, especially of Kerala through National integration. It also aims at making the youth committed to the serving mission of the Church to the least, last and the lost. In this regard, suggestions have to be called in from all sections to work out the ways and means as to how it will be possible for youngsters to bring in changes in our culture without sacrificing its values, integrity and dignity. Culture is the theme of our existence as also the backbone of the religious cultural activities. To formulate a liberative culture is not an easy task nor is it the work of an individual alone as it is associated with religion and other cultural activities. Therefore in view of this, we are called collectively and unitedly to reform cultural activities, irrespective if caste, creed and religion so that we can live in the world of today in an atmosphere of understanding, love and togetherness. It is a federation of 32 diocesan youth movements of Kerala. Each affiliated diocesan movement has equal rights in the federation. Youth between the age of 15- 35 are eligible for membership. Each diocese has its own structure in the Parish, Forane and Diocesan level under the patronage of the local bishop. The representatives of the parish units come to constitute the Forane body and the Forane representatives form the Diocesan body of KCYM. Representatives are elected from the diocesan bodies to constitute the state body which is called the Senate and Syndicate of KCYM.

കെ സി വൈ എം സംസ്ഥാന അദ്ധ്യക്ഷൻ *എബിൻ കണിവയലിന്* ജന്മദിനാശംസകൾ..*കെ സി വൈ എം ഇരിങ്ങാലക്കുട രൂപത*❤️🤍💛
14/10/2025

കെ സി വൈ എം സംസ്ഥാന അദ്ധ്യക്ഷൻ *എബിൻ കണിവയലിന്* ജന്മദിനാശംസകൾ..

*കെ സി വൈ എം ഇരിങ്ങാലക്കുട രൂപത*
❤️🤍💛

വലിയ അത്ഭുദം... സ്നേഹത്തിൻ്റെ കലവറ ✨പരിശുദ്ധ അമ്മ ✨പരിശുദ്ധ അമ്മയുടെ ജനനതിരുനാൾ ആഘോഷിക്കുന്ന ഈ മാസത്തിൽ ഇരിങ്ങാലക്കുട രൂ...
14/10/2025

വലിയ അത്ഭുദം... സ്നേഹത്തിൻ്റെ കലവറ ✨പരിശുദ്ധ അമ്മ ✨

പരിശുദ്ധ അമ്മയുടെ ജനനതിരുനാൾ ആഘോഷിക്കുന്ന ഈ മാസത്തിൽ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം ഒരുക്കിയ

*കയ്യൊപ്പ് 5.0*

Monthly challenge

*_Sketch up_* ✍️

വിജയികൾ

🥇 🏆 അജയ് ⛪ പടിഞ്ഞാറേ ചാലക്കുടി
🥈🏆 ആൽവിൻ ജോയ് ⛪ മുനിപ്പാറ
🥉🏆 അഖിൽ ജോൺസൻ⛪ആനത്തടം

🏅വിജയികൾ ആയവർക്കും മാതാവിൻ്റെ ചിത്രങ്ങൾ അയച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🥳

കെ.സി.വൈ.എം
ഇരിങ്ങാലക്കുട രൂപത
❤️🤍💛

ഇരിങ്ങാലക്കുട രൂപതയുടെ ശബ്ദമായി മാറിയ പ്രിയ കെസിവൈഎം നേതാവ്, മുൻ വൈസ് ചെയർപേഴ്സൺ *അഡ്വ. ആൻലിൻ ഫ്രാൻസിസ്...*17-ാം പാസ്റ്റ...
14/10/2025

ഇരിങ്ങാലക്കുട രൂപതയുടെ ശബ്ദമായി മാറിയ പ്രിയ കെസിവൈഎം നേതാവ്,
മുൻ വൈസ് ചെയർപേഴ്സൺ *അഡ്വ. ആൻലിൻ ഫ്രാൻസിസ്...*

17-ാം പാസ്റ്ററൽ കൗൺസിലിൻ്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ ആൻലിന് *അഭിവാദ്യങ്ങൾ*💪

കെ.സി.വൈ.എം.
ഇരിങ്ങാലക്കുട രൂപത
❤️🤍💛

31/07/2025

കാരുണ്യത്തിന്റെ കരം നീട്ടിയ കാവൽമാലാഖമാർക്കുനേരെ വർഗീയതയുടെ കൂച്ചുവിലങ്ങുയർത്തിയ കാപാലികന്മാർക്കെതിരെ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം.

ഇനിയും വായ് മൂടിക്കെട്ടിയിരിക്കുന്ന മനുഷ്യരെ ! ആട്ടിൻത്തോലണിഞ്ഞ ചെന്നായ്ക്കൾ നിങ്ങളെ നിത്യനിശബ്ദരാക്കുന്ന ദിനങ്ങൾ വിദൂരമല്ല !

ഓടിയൊളിക്കാൻ ഞങ്ങൾ തയ്യാറല്ല, മാറുവിരിച്ച് കരങ്ങളുയർത്തി ഇന്നിൻ്റെ യുവത്വം പൊരുതിക്കൊണ്ടേയിരിക്കും, ഞങ്ങളുടെ രാജ്യത്തിനായി, "നമ്മുടെ ഇന്ത്യക്കായി! "

ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ഒരുക്കിയ പ്രതിഷേധ റാലിയിൽ ചെയർമാൻ ശ്രീ. ഫ്ലെറ്റിൻ ഫ്രാൻസിസ് സംസാരിക്കുന്നു.
❤️🤍💛

31/07/2025

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകളെ തെറ്റായ ആരോപണങ്ങളുന്നയിച്ച് അറസ്റ്റ് ചെയ്ത സർക്കാരിൻ്റെ നീച നടപടിക്കെതിരെ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം യുവജനങ്ങൾ 30/07/2025 ന് പ്രതിഷേധ റാലി നടത്തി. ചാലക്കുടി ഫൊറോന ദേവാലയത്തിൽ നിന്നും ആരംഭിച്ച റാലി മാർക്കറ്റ് റോഡിലൂടെ പ്രവേശിച്ച് സൗത്ത് ജംഗ്ഷനിൽ സമാപിച്ചു. സഹനത്തിൻ്റെയും അനുസരണത്തിൻ്റെയും മാർഗത്തിലൂടെ സഞ്ചരിക്കുന്ന ക്രൈസ്തവ സമൂഹത്തിനേതിരെള്ള തുടരെത്തുടരെയുള്ള അതിക്രമങ്ങൾക്കെതിരെ ഇരിങ്ങാലക്കുട രൂപത കെസിവൈഎം ചെയർമാൻ ശ്രീ. ഫ്ലെറ്റിൻ ഫ്രാൻസിസിൻ്റെ നേതൃത്വത്തിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധവും ശബ്ദമുയർത്തുന്നവനെ നിശബ്ദനാക്കുന്ന കുടല രാഷ്ട്രീയ തന്ത്രങ്ങൾക്കെതിരെ രൂപത കെസിവൈഎം ആനിമേറ്റർ സി. ദിവ്യ തെരേസ് CHF ൻ്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്‌സിൻ്റെ വായ് മൂടി കെട്ടി പ്രതിഷേധവും സംഘടിപ്പിക്കപ്പെട്ടു. ഡയറക്ടർ ഫാ. അജോ പുളിക്കൻ, വൈസ് ചെയർ പേഴ്സൺ കുമാരി ഡയാന ഡേവിസ്, ട്രഷറർ ജോമോൻ എ.ജെ, ജോയിൻറ് സെക്രട്ടറി കുമാരി സാന്ദ്ര വർഗീസ്, രൂപത സമിതി അംഗങ്ങളും മറ്റ് വിവിധ ഇടവകകളിൽ നിന്നുള്ള കെസിവൈഎം പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി.

കെ സി വൈ എം
ഇരിഞ്ഞാലക്കുട രൂപത
❤️🤍💛

*നിശബ്ദരാക്കപ്പെട്ട സമർപ്പിത ജീവിതങ്ങൾക്ക് വേണ്ടി   സഹന പ്രതിഷേധവുമായി മുട്ടിലിഴഞ്ഞ്  KCYM യുവജനങ്ങൾ*ചാലക്കുടി : ബിജെപിയ...
31/07/2025

*നിശബ്ദരാക്കപ്പെട്ട സമർപ്പിത ജീവിതങ്ങൾക്ക് വേണ്ടി സഹന പ്രതിഷേധവുമായി മുട്ടിലിഴഞ്ഞ് KCYM യുവജനങ്ങൾ*

ചാലക്കുടി : ബിജെപിയുടെ വർഗീയകിരാത ഭരണത്തിൽ ദുരിതമനുഭവിക്കുന്ന ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്കുവേണ്ടി ഇരിങ്ങാലക്കുട രൂപത കെസിവൈഎം യുവജനങ്ങൾ അണിനിരന്നു. ചാലക്കുടി ഫൊറോന ദേവാലയത്തിൽ നിന്നും ആരംഭിച്ച് മാർക്കറ്റ് റോഡ് വഴി ചാലക്കുടി സൗത്ത് ജംഗ്ഷനിൽ സമാപിച്ച പ്രതിഷേധ റാലിയിൽ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. ചെയർമാൻ ശ്രീ. ഫ്ലെറ്റിൻ ഫ്രാൻസീസിൻ്റെ നേതൃത്വത്തിൽ കെ.സി.വൈ.എം. അംഗങ്ങൾ ത്യാഗത്തിൻ്റെയും സന്മാർഗത്തിൻ്റെയും പാത പിന്തുടരുന്ന ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. പ്രതികരിക്കുന്നവരെ അടിച്ചമർത്തുന്ന, നിശബ്ദരാക്കുന്ന കപട വർഗീയതയ്ക്ക് എതിരെ ഇരിങ്ങാലക്കുട രൂപത കെസിവൈഎം അനിമേറ്റർ സി. ദിവ്യ തെരേസ് സി. എച്ച്. എഫും ഹോളിഫാമിലി സിസ്റ്റേഴ്സും വായ്മൂടികെട്ടി പ്രതിഷേധിച്ചു. ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി അനീതിക്കെതിരെ പോരാടുമെന്ന് മുൻ കെ.സി.വൈ.എം. ഡയറക്ടർ ഫാ. വിൽസൺ ഏലുവത്തിങ്കൽ കൂനൻ മുഖ്യപ്രാഭാഷണത്തിൽ പ്രഖ്യാപിച്ചു.

കെ സി വൈ എം
ഇരിങ്ങാലക്കുട രൂപത
❤️🤍💛

🔥 *പ്രതിഷേധ്വജാല* 🔥📍 _ഭരണഘടന  ഉറപ്പുനൽകുന്ന അവകാശങ്ങൾ ലങ്ങിക്കപ്പെടുന്നതിനെതിരെ_📍 _ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അനുഭവിക്കേണ...
29/07/2025

🔥 *പ്രതിഷേധ്വജാല* 🔥

📍 _ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലങ്ങിക്കപ്പെടുന്നതിനെതിരെ_
📍 _ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അനുഭവിക്കേണ്ടി വന്ന അനീതിക്കെതിരെ കൈകോർക്കാം_!🤝🫂

ഛത്തീസ്‌ഗഡിലെ ദുർഗിൽ അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസമൂഹത്തിലെ സി. വന്ദന ഫ്രാൻസിസ്, സി. പ്രീതി മരിയ എന്നിവരെ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ആരോപിച്ച് കള്ളക്കേസിൽ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ ക്രൈസ്തവ യുവജനങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ ഇതാ അവസരം.

ഈ അനീതിക്കെതിരെ ഒന്നിച്ച് ശബ്ദമുയർത്താൻ കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപത നിങ്ങളെ ക്ഷണിക്കുന്നു.

📍 *ചാലക്കുടി ഫോറോനാ പള്ളിയിൽ നിന്ന് ആരംഭിക്കുന്നു.*

🗓️ *നാളെ (30.07.2025) വൈകുന്നേരം 5 മണിക്ക്* ⏰

*കെ.സി.വൈ.എം*
*ഇരിങ്ങാലക്കുട രൂപത*
❤️🤍💛

🩸ഡ്രോപ്സ് ഫോർ ലൈഫ്🩸ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എമ്മിൻ്റെ *ഡ്രോപ്സ് ഫോർ ലൈഫ് പ്രസ്ഥാനം 9 വർഷങ്ങൾ പൂർത്തിയാക്കി 10-ാം വർഷത...
29/07/2025

🩸ഡ്രോപ്സ് ഫോർ ലൈഫ്🩸

ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എമ്മിൻ്റെ *ഡ്രോപ്സ് ഫോർ ലൈഫ് പ്രസ്ഥാനം 9 വർഷങ്ങൾ പൂർത്തിയാക്കി 10-ാം വർഷത്തിലേക്ക് കടക്കുന്നു.*
തുടർച്ചയായ 9 വർഷങ്ങളിലും മുടങ്ങാതെ രക്തദാന ക്യാമ്പുകളും, ആവശ്യക്കാരന് ആശുപത്രികളിൽ രക്തദാതാക്കളെ നൽകിയും ഈ പ്രസ്ഥാനം മുന്നോട്ടുപോകുന്നു...

ഒമ്പതാം വാർഷികാഘോഷത്തിനും രക്തദാന ക്യാമ്പിനും ആതിഥേയത്വം വഹിച്ച *കാൽവരിക്കുന്ന് കെ.സി.വൈ.എം. യൂണിറ്റിന്* നന്ദി രേഖപ്പെടുത്തട്ടെ...

കെ.സി.വൈ.എം. ഇരിങ്ങാലക്കുട രൂപത
❤️🤍💛

ഭരണഘടനയിൽ 📌ഊട്ടി ഉറപ്പിച്ചുനിറുത്തിയിരിക്കുന്ന മതേതര ഭാരത🇮🇳 ആശയത്തിൽ, എന്തിന് 👨‍⚖നിയമത്തിൽ പോലും വർഗീയതയുടെ 🎨🖌️കാവിഛായം ...
29/07/2025

ഭരണഘടനയിൽ 📌ഊട്ടി ഉറപ്പിച്ചുനിറുത്തിയിരിക്കുന്ന മതേതര ഭാരത🇮🇳 ആശയത്തിൽ, എന്തിന് 👨‍⚖നിയമത്തിൽ പോലും വർഗീയതയുടെ 🎨🖌️കാവിഛായം കലർത്തുന്ന
തീവ്ര മത ഭ്രാന്തന്മാരോടും 🏳‍🟧‍⬛‍🟧കാവിപുരണ്ട കൊടിയുടെ മറവിലും സംഘടനകളുടെ പിൻബലത്തിലും 😶🤐റാൻ മൂളി നിന്ന ചില അധികൃതരോടും ഒന്നു ചോദിക്കട്ടെ...

❓ *ഛത്തീസ്ഗഡിൽ നിയമ പാലനം നടത്തുന്നതാര്?*
❓ *പോലീസോ അതോ മതഭ്രാന്തന്മാരുടെ സംഘടനകളോ?*

✝️ക്രൈസ്തവ സന്യസ്തർക്ക് നേരെ മാത്രം ഉയർത്തപ്പെടുന്ന മതപരിവർത്തന, മനുഷ്യക്കടത്ത് ആരോപണങ്ങളും ആ ആരോപണങ്ങളുടെ മറപറ്റി, വെറുപ്പും വിഷവും വിദ്വേഷവും ശരീര അവയവം പോലെ കൊണ്ടുനടക്കുന്ന ഹിന്ദുത്വവാദികൾ കൈക്കൊള്ളുന്ന തിണ്ണമിടുക്കിനൊപ്പം നിന്ന 👥 ഉദ്യോഗസ്ഥ വൃന്ദ നടപടിക്കെതിരെ,
ക്രൈസ്തവർക്ക് നേരെയുള്ള അനീതി മാത്രം 👀കണ്ണടച്ചു ഇരുട്ടാക്കുന്ന 📝📹കപട മാധ്യമങ്ങൾക്കെതിരെ,
*ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം. പ്രതിഷേധിക്കുന്നു.*

കെ.സി.വൈ.എം.
ഇരിങ്ങാലക്കുട രൂപത
❤️🤍💛

Address

KCYM Office, MTC, BLM Campus, Aloor
Irinjalakuda
680683

Alerts

Be the first to know and let us send you an email when KCYM Irinjalakuda Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share