26/03/2023
ഇരിഞ്ഞാലക്കുടയെയും, ഇരിഞ്ഞാലക്കുടക്കാരെയും കുറിച്ച് വാ തോരാതെ സംസാരിച്ചിരുന്ന പ്രതിഭ. സിൽക്ക് ജുബയും, വലിയ രുദ്രക്ഷമണികളിൽ സ്വർണം കെട്ടിയ മാലയും ഇട്ടു ചെറുപ്പം മുതലേ കണ്ടിരുന്ന ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നച്ചൻ 😊. ജീവിതത്തിൽ ആദ്യമായി കണ്ട ഒരു സെലിബ്രറ്റി, എണ്ണിയാൽ തീരാത്ത പ്രതിഭകളുള്ള ഇരിഞ്ഞാലക്കുടയിലെ, ഒരു മാണിക്യം തന്നെയായിരുന്നു ശ്രീ. ഇന്നസെന്റ്
നാട് വിട്ട് പോയിട്ടുവർക്കറിയാം,
വീടെവിടെയാ,എന്നുള്ള ചോദ്യത്തിന്, ഇരിഞ്ഞാലക്കുടലാ എന്നാ മറുപടിക്ക് അപ്പൊ തന്നെ മറു ചോദ്യം വരും.. ഇന്നസെന്റിന്റെ വീടിനടുത്താണോ?
ഇന്ന് അദ്ദേഹം നമ്മളോട് യാത്ര പറഞ്ഞിരിക്കുന്നു. ഇനിയൊരു കൂടിക്കാഴ്ചയില്ല. കണ്ട് മുട്ടലുകൾ കുറവായിരുന്നു എങ്കിലും, ഓർമകളിൽ എന്നും ഈ നാട്ടുക്കാരൻ ഉണ്ടായിരിക്കും 🙏
ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്ത മഹാപ്രതിഭയ്ക്ക്.. യാത്രാമൊഴി *CATHEDRAL KCYM IRINJALAKUDA*