Chathanur kshethram

Chathanur kshethram ചാത്തന്നൂർ ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര?

29/11/2020
13/09/2020
*1196ചിങ്ങം ഒന്ന്* (2020 August 17)  *വറുതികൾക്ക് വിട ചൊല്ലി ചിങ്ങ പൊൻ പുലരി ആഗതമായ് - ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്...
16/08/2020

*1196ചിങ്ങം ഒന്ന്*

(2020 August 17)

*വറുതികൾക്ക് വിട ചൊല്ലി ചിങ്ങ പൊൻ പുലരി ആഗതമായ് - ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു - എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവൽസരാശംസകൾ!*

ചിങ്ങത്തെ ഐശ്വര്യത്തോട് ചേര്‍ത്തേ ചിന്തിക്കാനാവൂ മലയാളിക്ക്. ചിങ്ങം പിറക്കുമ്പോള്‍ പുതിയൊരു പ്രതീക്ഷയോ കണക്കുകൂട്ടലോ ഇല്ലാത്ത മലയാളിയുമില്ല. ചിങ്ങം ഐശ്വര്യത്തിന്റെ കാലമാണ്. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഒാണമണയും കാലം. മലയാളിയുടെ പുതുവര്‍ഷം. ചിങ്ങം വേഗം വന്നെത്താനും പഞ്ഞമൊടുങ്ങാനും കൊതിക്കാത്തവരുമില്ല.

സുഖചികിത്സയുടെയും രാമായണ ശീലുകളുടെയും കര്‍ക്കടകം പിന്നിടുമ്പോള്‍ ആഹ്ളാദപ്പിറപ്പിന്റെ ചിങ്ങം അതാ മുന്നില്‍. ചിങ്ങപ്പിറപ്പിലും വിഷുവിനെന്ന പോലെ ഐശ്വര്യക്കണി കാണല്‍ മലയാളികള്‍ ആഗ്രഹിക്കുന്നു. ഭക്തി പൂര്‍വമുള്ള ക്ഷേത്രദര്‍ശനവും അന്ന് പ്രധാനമാണ്.

മറ്റൊരു മാസത്തിനും കിട്ടാത്ത സ്വീകരണം ചിങ്ങത്തിനു ലഭിക്കുന്നു. ആടിയറുതി എന്ന പേരില്‍ ചിങ്ങത്തലേന്ന് വീടുകളില്‍ നടക്കുന്ന ഒരുക്കങ്ങള്‍ ചിങ്ങത്തിനുള്ള ഹൃദയപൂര്‍വമായ വരവേല്‍പ്പാണ്. പണ്ടുകാലത്താണെങ്കില്‍ വീടുകള്‍ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്തു ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയിരുന്നു.

പറമ്പുകള്‍ കരിയില അടിച്ചുകൂട്ടി തീയിട്ട് വൃത്തിയാക്കും. പുല്ലുകളും കളകളും ചെത്തി മുറ്റം വെടിപ്പാക്കും. വീടിനകം ചുക്കിലിയും അഴുക്കും കളഞ്ഞ് തുടച്ചിടും. പഴയ ചൂലും മുറവും പഴഞ്ചന്‍ കലങ്ങളുമൊക്കെ പറമ്പില്‍ ക്കൊണ്ടു കളയും. പുത്തന്‍ വസ്തുക്കളെ ചിങ്ങപ്പുലരിയില്‍ വീട്ടില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കം.

ചാണകം മെഴുകിയ നിലങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാ ക്കുന്ന പതിവ് ഇന്നും പലര്‍ക്കുമുണ്ട്. വീടിനുള്ള പുതിയ ചായങ്ങള്‍ നല്‍കി ചിങ്ങത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. ഐശ്വര്യകാലമായ ചിങ്ങത്തില്‍ മാംസം ഉപേക്ഷിക്കണമെന്നു കരുതിയാവാം.

കര്‍ഷക കുടുംബങ്ങള്‍ക്ക് ഉത്സവകാലമാണ് ചിങ്ങം. കൊയ്ത്തും മെതിയുമൊക്കെ യായി ആരവമൊഴിഞ്ഞ നിമിഷമുണ്ടാവില്ല. കലവറകളും പത്തായങ്ങളും നിറയുന്ന കാലം. നേന്ത്രന്‍കായുടെയും മറ്റു ചേമ്പ്, ചേന, കാച്ചില്‍, കൂര്‍ക്ക തുടങ്ങി കിഴങ്ങുവര്‍ഗങ്ങളുടെയും ധാരാളിത്തം. എല്ലാം വീട്ടില്‍ത്തന്നെ നട്ടുനനച്ചുവളര്‍ത്തിയിരുന്ന കാലത്ത് ചിങ്ങം സമൃദ്ധമായിരുന്നു.

ഇന്നും അന്യനാട്ടില്‍നിന്നു വരുന്ന പച്ചക്കറി കൊണ്ടായാലും ചിങ്ങത്തെ സമൃദ്ധമാക്കാറുണ്ട് മലയാളി.
ഒാണം. ലോകത്തെവിടെയുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഉത്സവം. ചിങ്ങത്തിന്റെ പ്രൗഢി പകുതിമുക്കാലും ഒാണമാസമെന്ന നിലയിലാണ്. ഒാണം പോലൊന്ന് മലയാളികള്‍ക്കു വേറെയില്ല. എല്ലാം കൊണ്ട് ജീവിതം നിറസമ്പന്നവും ആഘോഷഭരിതവു മാകുന്ന കാലം. പൂക്കളും പൂവിളികളുമായി ഒാണത്തിരക്കുകളുമായി നാടിന്റെ മുഖച്ഛായ തന്നെ മാറും.

കേരളം തൃക്കാക്കരയപ്പനെ സേവിക്കുന്ന മാസം കൂടിയാണ് ചിങ്ങം. ഭക്തോത്തമനായ മഹാബലിക്കു മോക്ഷം നല്‍കാന്‍ വാമനമൂര്‍ത്തി അവതരിച്ച ദിവസമാണ് തിരുവോണം. വാമനമൂര്‍ത്തി പ്രതിഷ്ഠയാ യുള്ള ക്ഷേത്രമാണ് തൃക്കാക്കരയിലുള്ളത്. അതുകൊണ്ട് തൃക്കാക്കരയപ്പന്‍ എന്നു പേരുവന്നു.

ഒാണത്തപ്പന്‍ എന്ന പേരില്‍ ഒാരോ ഗൃഹത്തിലും തിരുവോണനാളില്‍ മുറ്റത്തു കുടിയിരുത്തുന്നതു തൃക്കാക്കരയപ്പനെയാണ്. നാട്ടിലെ രാജാക്കന്‍മാരെല്ലാം ഒാണക്കാലത്തു തൃക്കാക്കരയിലെത്തുക പതിവുണ്ടായിരുന്നു. അവരുടെ ആര്‍ഭാടപൂര്‍വമുള്ള വരവാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയം.

അതെന്തായാലും ചിങ്ങം മലയാളികള്‍ക്കെല്ലാം ഒരുപോലെ സുപ്രധാന മാകുന്ന മറ്റൊന്നുണ്ട്. അതാണ് ഒാണം. കേരളം തൃക്കാക്കരയപ്പനെ സേവിക്കുന്ന മാസമാണ് ചിങ്ങം. ഭക്തോത്തമനായ മഹാബലിക്കു മോക്ഷം നല്‍കാന്‍ വാമനമൂര്‍ത്തി അവതരിച്ച ദിവസമാണ് തിരുവോണം. വാമനമൂര്‍ത്തി പ്രതിഷ്ഠയായുള്ള ക്ഷേത്രമാണ് തൃക്കാക്കരയിലുള്ളത്.

അതുകൊണ്ട് തൃക്കാക്കരയപ്പന്‍ എന്നു പേരുവന്നു. ഒാണത്തപ്പന്‍ എന്ന പേരില്‍ ഒാരോ ഗൃഹത്തിലും തിരുവോണനാളില്‍ മുറ്റത്തു കുടിയിരുത്തുന്നതു തൃക്കാക്കര യപ്പനെയാണ്. നാട്ടിലെ രാജാക്കന്‍മാരെല്ലാം ഒാണക്കാലത്തു തൃക്കാക്കരയിലെത്തുക പതിവുണ്ടായിരുന്നു. അവരുടെ
ആര്‍ഭാടപൂര്‍വമുള്ള വരവാണ് തൃപ്പൂണിത്തുറയിലെ അത്തച്ചമയം.

കേരളത്തില്‍ എല്ലായിടത്തും ചിങ്ങം ഒന്ന് ആണ്ടുപിറപ്പായി കണക്കാക്കപ്പെട്ടിരുന്നില്ല പണ്ട്. തെക്കന്‍ കേരളത്തില്‍ ചിങ്ങം ഒന്നും മലബാറില്‍ കന്നി ഒന്നുമാണ് കൊല്ലവര്‍ഷാരംഭമായി കണക്കാക്കപ്പെട്ടിരുന്നത്. കാലക്രമത്തിലാണ് ഇതിനു മാറ്റം വന്നത്. ചിങ്ങം ഒന്ന് ആണ്ടുപിറപ്പായി കണക്കാക്കിക്കൊണ്ടുള്ള സംവിധാനം ശങ്കരാചാര്യ സ്വാമികളാണ് വ്യവസ്ഥ ചെയ്തതത്രേ. ചില ധാരണപ്പിശകു മൂലമാണത്രേ ആണ്ടുപിറപ്പ് സംബന്ധിച്ചു വ്യത്യാസം വന്നത്.

*എല്ലാ പ്രിയ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകൾ......*

🙏🏻 *നമസ്തേ* 🌿ഇന്ന് കൊല്ലവർഷം1195,കലിവർഷം 5122*365 ൽ 198-ാം ദിവസം*കർക്കടകം 12020 ജൂലൈ 16 വ്യാഴംനക്ഷത്രം: കാർത്തികതിഥി: ഏക...
16/07/2020

🙏🏻 *നമസ്തേ* 🌿
ഇന്ന് കൊല്ലവർഷം1195,
കലിവർഷം 5122
*365 ൽ 198-ാം ദിവസം*
കർക്കടകം 1
2020 ജൂലൈ 16 വ്യാഴം
നക്ഷത്രം: കാർത്തിക
തിഥി: ഏകാദശി
പുണർതം ഞാറ്റുവേല.
വിശേഷാൽ:-
എല്ലാ പ്രിയവർക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു ദിവസം ആശംസിക്കുന്നു.

*" കൃഷ്ണ കൃഷ്ണ മഹായോഗിൻ*
*ഭക്താനാം അഭയങ്കര*
*ഗോവിന്ദ പരമാനന്ദ*
*സർവം മേ വശ മാനയ :*

15/07/2020

🕉️🔥🕉️🔥🕉️🔥🕉️🔥🕉️

💢◆◆രാമായണം എങ്ങനെ വായിക്കണം❓

💢◆◆നാളെ രാമായണ മാസാരംഭം ഏവർക്കും ഭക്തിനിർഭരമായ രാമായണമാസം ആശംസിക്കുന്നു◆◆💢

കര്‍ക്കടകത്തിലെ പുണ്യകര്‍മ്മമായ രാമായണ പാരായണത്തിന്‌ കൃത്യമായ ചിട്ടകളുണ്ട്‌.

രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ്‌ വിശ്വാസം. 24000 ഗായത്രി മന്ത്രങ്ങള്‍ രാമായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം.

നമ്മുടെ പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'രാ'യും 'നമ:ശിവ' എന്ന പഞ്ചാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ 'മ'യും ചേര്‍ന്ന ശൈവ-വൈഷ്‌ണവ ചൈതന്യ സ്വരൂപമായ രാമന്റെ ദിവ്യചരിതവും, ഒപ്പം അക്ഷരങ്ങളാല്‍ ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ഗ്‌ഗലോകം എന്നീ ത്രിലോകങ്ങളെയും സംബന്‌ധിക്കുന്ന ദേവമാതാവായ ഗായത്രിയുടെ സ്ഥൂലരൂപവും സമന്വയിക്കുന്ന ഭാരതീയ പൈതൃകത്തിലെ അക്ഷയമായ പുണ്യമാണ്‌ ഈ മഹത്‌ഗ്രന്ഥം.

അതിരാവിലെയും വൈകിട്ടും രാമായണം പാരായണം ചെയ്യാം. രാവിലെ 6 മണി മുതല്‍ വൈകിട്ട്‌ 6 മണിവരെയാണ്‌ പാരായണത്തിന്‌ ഉത്തമം. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന്‌ കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്‌ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ.

ശ്രീരാമന്റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചുതീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 32 വരെ ഓരോ ഭാഗം പാരായണം ചെയ്യാം.

ഉച്ചവരെ കിഴക്കോട്ടും അതിനുശേഷം വടക്കോട്ടും തിരിഞ്ഞിരുന്നുവേണം പാരായണം ചെയ്യാന്‍. (പടിഞ്ഞാറോട്ട്‌ അഭിമുഖമായിരുന്ന്‌ പാരായണം ചെയ്യണമെന്നും ഒരു അഭിപ്രായമുണ്ട്‌.) വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്‌ധിക്കുകയും വേണം. വലതുവശത്ത്‌ ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം അവസാനിപ്പിക്കാവൂ.

ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്‌. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും.

മിഥുനം കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്. രണ്ടുനേരവും കുളി ആവശ്യമാണ്. ക്ഷേത്രദർശനം നടത്തണം. താങ്കളുടെ സൗകര്യാർത്ഥം അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിച്ച് സൗകര്യമുള്ള ദിവസങ്ങളിൽ ദാമ്പത്യസുഖകുറവിലും വ്രതമെടുക്കണം. രാവിലെയും വൈകിട്ടും 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാൻ. 11 പേരുള്ള അതായത് ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവരുൾപ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാന്‍.

💢◆◆കർക്കടകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം❓

കർക്കടകത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്. ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു. ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം. ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമായിരിക്കുന്നത്. 5–ാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിച്ചിരിക്കുന്നത്. ആധ്യാത്മികരഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്. നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണത്തിലുണ്ട്. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു. ആയതിനാൽ കർക്കടകമാസം രാമായണമാസമായാണ് ആചരിക്കുന്നത്. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സമയം കൃഷിക്കനുയോജ്യമല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂർവ്വികർ കർക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്. ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്. പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്. ഇങ്ങനെ പല പ്രാധാന്യങ്ങളുമുള്ള തത്വസമുദ്രം കടഞ്ഞെടുത്ത അമൃതായ രാമായണം സംസാര രോഗങ്ങൾ മാറാൻ അതിങ്ങനെ തന്നെ എടുത്തുകഴിച്ചാൽ മതി തത്വം അതിൽ അലിഞ്ഞു കിടപ്പുണ്ട്. മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്. വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്. ചിങ്ങമാസം മുതൽ ഐശ്വര്യപൂർണ്ണമാകുന്നതാണ്. സൂര്യൻ ചന്ദ്രന്റെ ക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുമ്പോൾ പുണ്യാത്മാക്കൾക്ക് ബലക്ഷയം സംഭവിക്കും. ഇതിനൊരു പരിഹാരമാണ് രാമായണപാരായണവും വ്രതവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകർമ്മങ്ങളും മൈഥുനവും ഒഴിവാക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്. ഈ സമയത്ത് വീട്ടിൽ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല. പൂജയ്ക്കും, പുത്തരി ഇല്ലംനിറ തുടങ്ങിയവയ്ക്കും പ്രാധാന്യവും ഔഷധിയുടെ അധിപൻ ചന്ദ്രനായതുകൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങൾ ചാർത്താനും ഈ മാസം ഉത്തമമായത്. നവഗ്രഹശാസ്ത്രത്തിൽ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു. ഭഗവതിസേവക്കും, തൃകാലപൂജയ്ക്കും, ശ്രീചക്രപൂജയ്ക്കും, ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം കൽപിക്കുന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം. യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. വളരെ പണചിലവുമില്ല. ഭക്തിയെന്നൊരു നിഷ്ട മാത്രം മുഖ്യം. ഭക്തിപൂർവ്വം രാമായണം പാരായണം ചെയ്യുമ്പോൾ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു. രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്. മനസ്സ് ശുദ്ധമായിരുന്നാൽ എല്ലാ രോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു.

💢◆◆രാമായണവും കർക്കടകമാസവും തമ്മിലുള്ള ബന്ധമെന്ത്❓

വാത്മീകി മഹർഷി രാമായണമെഴുതിയ ശേഷം ലവകുശന്മാരെ കൊണ്ടാണ് (സീതാദേവിയുടെ മക്കൾ) ആദ്യം പാടിച്ചത്. ഇത് ഒരു കര്‍ക്കടകമാസത്തിലായിരുന്നു. കർക്കടകമാസം പൊതുവെ നിഷ്ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ്. ഇതിൽ നിന്നുള്ള മോചനത്തിന് പൂർവ്വസ്വരൂപികളായ ആചാര്യന്മാർ നൽകിയ ഉപായമാണ് രാമായണപാരായണവും മറ്റനുഷ്ഠാനങ്ങളും. രാമൻ ജനിച്ചത് കർക്കടക ലഗ്നത്തിലാണ്. വ്യാഴൻ ഉച്ചനാകുന്നത് കർക്കടകത്തിലാണ്. ദശരഥപുത്രന്മാരെ.ല്ലാം വ്യാഴൻ ഉച്ചനായാണ് ജനിച്ചത്. ജ്യോതിശാസ്ത്രത്തിലെ 4–ാമത്തെ രാശിയാണ് കർക്കടകം. ഞണ്ടാണ് അടയാളം. ജനനസമയത്തു തന്നെ മാതൃഹത്യ ചെയ്യുന്ന സ്വഭാവമാണ് ഞണ്ടിന്റേത്. ഏറ്റവും വലിയ മഹാപാപമായ മാതൃഹത്യയ്ക്കുവരെ കർക്കടകത്തിൽ രാമായണം വായിച്ചാൽ പരിഹാരമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. കാലപുരുഷന്റെ മനസ്സാണ് കർക്കടകം. പുരാണങ്ങൾ പലതുണ്ടെങ്കിലും ഒരു വ്യക്തി മരണശയ്യയില്‍ കിടക്കുമ്പോള്‍ രാമായണപാരായണം കേൾപ്പിക്കുന്നു. മരിച്ച വ്യക്തിയുടെ ബോഡി കിടക്കുമ്പോഴും രാമായണ പാരായണം നടത്തുന്നു. ദശരഥപുത്രന്മാരുടെ ചന്ദ്രൻ നിൽക്കുന്നത് കർക്കടക രാശിയിലാണ്.

💢◆◆എന്തെല്ലാമാണ് രാമായണ പാരായണത്തിന്റെ ചിട്ടകൾ❓

യാതൊരു കേടുപാടുമില്ലാത്ത മഹത്ഗ്രന്ഥമാണ് പാരായണത്തിന് ഉപയോഗിക്കേണ്ടത്. മഹത്ഗ്രന്ഥം പരിശുദ്ധമായ പീഠത്തിലോ പട്ടിലോ വച്ച് ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾ ആദ്യമായി ഗ്രന്ഥം എടുത്ത് രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് മുൻപ് പറഞ്ഞ പ്രകാരം 11 പേരുടെ പടം ഉള്ള പട്ടാഭിഷേക പടം മാത്രമേ വീട്ടിൽ വയ്ക്കാവൂ. അല്ലാത്ത പടം വയ്ക്കാൻ പാടില്ല അപൂർണ്ണമാണ്. ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വലതുകാൽ ആദ്യം പടിയിൽ ചവിട്ടി കയറണം. ക്ഷേത്രദർശനം കഴിഞ്ഞ് വന്ന് കൈകാൽ കഴുകാൻ പാടില്ല. ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വടക്ക് അഭിമുഖമായി ഇരുന്ന് കിഴക്ക് സൂര്യനുള്ളപ്പോൾ പടി‍ഞ്ഞാറ് ചന്ദ്രനുണ്ടായിരിക്കും. തെക്കോട്ടിരുന്ന് ഒരു കർമ്മവും ചെയ്യാൻ പാടില്ല. ആയതിനാൽ വടക്കോട്ടാണ് ഇരിക്കേണ്ടത്. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാൻ. മറ്റു കാര്യങ്ങളിൽ ഇടപെടാൻ പാടില്ല. എത്രത്തോളം ഏകാഗ്രതയും ശ്രദ്ധയും വേണം. രാമായണപാരായണം ആരംഭിക്കുന്നത് ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തിൽ നിന്നായിരിക്കണം. ഏതൊരു ഭാഗം വായിക്കുന്നതിനുമുമ്പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തിരിക്കണം. ശ്രേഷ്ഠകാര്യങ്ങൾ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിച്ച് നല്ല കാര്യങ്ങൾ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണ്ണിക്കുന്നിടത്തുനിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിർത്തുന്നതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോൾ യുദ്ധകാണ്ഡത്തിന്റെ അവസാനഭാഗത്തു നൽകിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാൻ.

💢◆◆ആദ്യം വായിക്കേണ്ടത് ഏതുഭാഗം❓ ഒരു ദിവസം വായിച്ച് നിർത്തിയിട്ട് അടുത്തദിവസം വായിക്കുമ്പോൾ ഏതുഭാഗത്തു തുടങ്ങണം❓

കർക്കടകമാസത്തിൽ പാരായണം ചെയ്യുമ്പോൾ ആ മാസത്തിൽ ചില വർഷങ്ങളിൽ 30, 31, 32 ദിവസങ്ങളുണ്ടാകും. ദിവസങ്ങൾ എത്രയുണ്ടെന്ന് കണക്കാക്കി രാമായണത്തിലെ പേജുകള്‍ വിഭജിക്കണം. ഒരു നല്ല ഭാഗം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കണം. ദോഷം വരുന്ന അധ്യായത്തിൽ അവസാനിപ്പിക്കരുത്. തലേദിവസം വായിച്ചു നിര്‍ത്തിയ അധ്യായം കൂടി അടുത്തദിവസം പാരായണം ചെയ്ത് പോകേണ്ടതാണ്.

💢സന്ധ്യയ്ക്ക് രാമായണം പാരായണം ചെയ്യാമോ❓

ശ്രീരാമഭക്തനായ ആഞ്ജനേയ സ്വാമി രാമ നാമം ജപിക്കുന്ന സമയമാണ് സന്ധ്യയെന്നും ഈ സമയത്ത് രാമായണം പാരായണം ചെയ്യുന്നതും രാമഹനുമത് ജപങ്ങളും ദോഷകരമാണെന്നും ഒരു അന്ധവിശ്വാസമുണ്ട്. ഹനുമാന്റെ ഭജനം തടസ്സപ്പെടുമെന്നും അതിനാൽ ഹനുമാൻ കോപിക്കുമെന്നുമാണ് കാരണങ്ങൾ പറഞ്ഞുവരുന്നത്. ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത അന്ധവിശ്വാസമാണ്. അമൃതസ്വരൂപികളും പുണ്യത്മാക്കളുമായ ജനങ്ങള്‍ ഭക്തിമൂലമാണ് ഈശ്വരനെ ഭജിക്കുന്നത്. അതുകൊണ്ടുതന്നെ ആഞ്ജനേയ സ്വാമിയുടെയോ മറ്റു ദേവന്മാരുടെയോ കോപമുണ്ടാകില്ല. മറ്റൊന്ന് ഹനുമാൻ സദാ രാമനാമം ജപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രാർത്ഥന കൊണ്ട് ഹനുമാന് പ്രാർത്ഥനയ്ക്ക് തടസ്സം നേരിടുമെങ്കിൽ ഒരിക്കലും ഹനുമത്‌ഭജനം സാധിക്കില്ലല്ലോ. രാവിലെയോ വൈകിട്ടോ രാത്രിയിലോ എപ്പോൾ വേണമെങ്കിലും തികഞ്ഞ ഏകാഗ്രതയോടെ രാമായണം പാരായണം ചെയ്യണം. സന്ധ്യാസമയത്ത് വായിക്കാത്തതിന് മറ്റൊരു കാരണമുണ്ട്. എവിടെ രാമായണ പാരായണം നടന്നാലും അവിടെയെല്ലാം ഹനുമാൻ ആനന്ദാശ്രു ചൊരിഞ്ഞുകൊണ്ട് അത് കേൾക്കാനിരിക്കുമെന്നാണ് വിശ്വാസം. ദേവന്മാർ, ഗന്ധർവന്മാർ, കിന്നരന്മാർ, യക്ഷന്മാർ, പരേതാത്മാക്കൾ തുടങ്ങിയവരെല്ലാം ഇത് കേൾക്കാൻ സന്നിഹിതരാകും. ത്രിസന്ധ്യാ സമയത്ത് രാമായണം വായിച്ചാൽ ഇക്കൂട്ടരുടെയെല്ലാം സന്ധ്യാവന്ദനം മുടങ്ങും. ഹനുമാനാണെങ്കില്‍ എല്ലാ സന്ധ്യയിലും തർപ്പണമുണ്ട്. നാരദന് നിവേദ്യം സന്ധ്യയ്ക്കാണ്. ചില അമൃതസ്വരൂപികളായ ബ്രാഹ്മണശ്രേഷ്ഠന്മാർക്ക് സന്ധ്യാവന്ദനമുണ്ട്. അത് നടപ്പിലാക്കുന്നതിനു വേണ്ടിയാണ് സന്ധ്യയ്ക്കുള്ള രാമായണ പാരായണം നിർത്തി വയ്ക്കുകയും അത് കഴിഞ്ഞ് രാമായണ പാരായണം തുടരുകയും ചെയ്യുന്നത്.

💢◆◆ഒരു ദിവസം കൊണ്ട് പാരായണം ചെയ്യുന്ന ചിട്ടകളെന്തെല്ലാം❓

മുൻപ് പറഞ്ഞ വിധിപ്രകാരം തന്നെ രാവിലെ തുടങ്ങി സൂര്യാസ്തമയത്തിനു ശേഷം തീരത്തക്ക വണ്ണം പാരായണം ചെയ്യാം. എത്ര താമസിച്ചാലും കുഴപ്പമില്ല. പൂർത്തിയാക്കുന്നതു വരെ കെടാവിളക്ക് സൂക്ഷിക്കണം.

💢◆◆കർക്കടകമാസത്തിലെ മുഴുവൻ ദിവസവും പാരായണത്തിന് കഴിയാത്തവർ എന്തുചെയ്യണം❓

ഒരു ദിവസമായോ, 3 ദിവസമായോ, 5 ദിവസമായോ, 7 ദിവസമായോ പാരായണം ചെയ്തു തീർക്കാം.

💢◆◆രാമായണ പാരായണത്തിൽ ഇന്ന് എന്തെങ്കിലും പോരായ്മകളുണ്ടോ❓ പാരായണഫലം ലഭിക്കാൻ എന്തെങ്കിലും ചെയ്യണോ❓

ചിലർ ഇത് ഒരു വഴിപാട് ചടങ്ങ് പോലെ പാരായണം ചെയ്ത് തീർക്കുന്നു. ഇതിനിടയ്ക്ക് ടിവി കാണലും വീട്ടുകാര്യവും ഓഫീസ് കാര്യവും ഫോണ്‍ സംഭാഷണങ്ങളും ചർച്ചയുമെല്ലാമുണ്ട്. ഏകാഗ്രതയും ഭക്തിയുമില്ല. അതാണ് കാരണം.

💢◆◆കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ❓

കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം.

💢◆◆കർക്കടകം ഔഷധസേവയ്ക്ക് ഉത്തമമെന്ന് പൂർവ്വികർ പറയുന്നു. വാസ്തവമുണ്ടോ❓

അതു ശരിയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും നഷ്ടപ്പെട്ട ചൈതന്യവും ആരോഗ്യവും വീണ്ടെടുക്കാൻ ആയുർവേദ വിധിപ്രകാരം ഔഷധസേവ നടത്തുന്നത് മിഥുനം കർക്കടക മാസം ഉത്തമമാണ്. ആയുർവേദ മരുന്ന് സേവിക്കുമ്പോൾ ജലവും മറ്റു പദാർത്ഥങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. ഈ സമയം തണുപ്പായതിനാൽ ഇവ നിയന്ത്രിക്കുവാൻ എളുപ്പമാണ്. കർക്കടകത്തിലെ ഒരു ദിവസം രോഗമുക്തിക്കായി ചില സന്നദ്ധ സംഘടനകളും അമ്പലങ്ങളും ഔഷധകഷായം കൊടുത്തുവരുന്നുണ്ട്. സാക്ഷാൽ വാക്ദേവതയായ ശ്രീമൂകാംബികാ ദേവിയുടെ സന്നിധിയിൽ അത്താഴശിവേലിക്കു ശേഷം എല്ലാ ദിവസവും കഷായം നൽകി വരുന്നുണ്ട്. ഇത് ഭക്തന് വഴിപാടായി നടത്താനും സാധിക്കും. ചൊറിയൊരു കുപ്പിയോ പാത്രമോ ഉണ്ടെങ്കിൽ അതിൽ അതു വാങ്ങി സേവിക്കാവുന്നതുമാണ്. മനസ്സിനെ ബലപ്പെടുത്താനും ഈശ്വരചിന്തയും അനിവാര്യമാണ്. മരുന്നും മന്ത്രവുമായും വിശ്രമവുമായും ശരീരത്തെയും മനസ്സിനെയും ഈ സമയത്ത് ശക്തിപ്പെടുത്തണം. എങ്കിൽ അടുത്ത ഒരു കൊല്ലം ഐശ്വര്യപൂർണമായൊരു കാലമായിരിക്കും.

💢കർക്കടകത്തിലല്ലാതെ രാമായണം നിത്യപാരായണത്തിന് ഉപയോഗിക്കാമോ❓ ഇതിന്റെ രീതിയെങ്ങനെ❓

365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യാം.

അതീവ പ്രസിദ്ധമായൊരു സമയം ചൈത്രമാസമായ മീനത്തിലും മേടത്തിലും (മാർച്ച്, ഏപ്രിൽ) വെളുത്തപക്ഷനവമിയെ ശ്രീരാമനവമി എന്നു പറയുന്നു. അന്നാണ് ശ്രീരാമൻ ജനിച്ചത്. ചൈത്രമാസ പൗർണ്ണമിയിലാണ് ശ്രീഹനുമാൻ സ്വാമിയുടെ ജനനവും. ഈ സമയം രാമായണ പാരായണം ഉത്തമമാണ്.

അമൃതസ്വരൂപികളായ വായനക്കാർക്ക് ഇതിനെകുറിച്ച് വലിയ അറിവില്ല. ശകവർഷരീതിയിൽ ആദ്യമാസമാണ് ചൈത്രം. പുണര്‍തം നക്ഷത്രത്തിൽ ശ്രീരാമൻ ജനിക്കുകയും അടുത്ത ദിവസം പൂയ്യം നാളിൽ ദശമി തിഥിയിൽ ശ്രീ ഭരതൻ ജനിക്കുകയും, 3–ാം ദിവസം ആയില്യത്തിൽ ഏകാദശി തിഥിയിൽ ലക്ഷ്മണ ശത്രുഘ്നൻമാരും ജനിക്കുന്നു. 6–ാം നാളില്‍ ഉത്രം നക്ഷത്രത്തിൽ വരുന്ന ഭക്തോത്തമനായ ആഞ്ജനേയ സ്വാമിയുടെ ജനനം. അന്ന് ചിലപ്പോൾ ചതുർദശിയോ പൗർണ്ണമിയോ ആയി വരും. ഈ സമയം പാരായണം ചെയ്യുന്നത് ഉത്തമമാണ്.

💢◆◆രാമായണത്തിലെ മഹർഷിമാർ❓

ആദിരാമായണമെന്നൊരു രാമായണമുണ്ട്. രചയിതാവ് സാക്ഷാൽ ബ്രഹ്മാവാണ്. അദ്ദേഹം തന്റെ മാനസപുത്രനായ നാരദനത് ഉപദേശിച്ചു കൊടുത്തു. നാരദനത് മഹർഷി വാൽമീകിക്കും പറഞ്ഞുകൊടുത്തു. അങ്ങനെ വാൽമീകി ജനങ്ങൾക്ക് വാൽമീകി രാമായണമായി രചിച്ച് നമുക്ക് നൽകി.

നാരദന്‍
💥💥💥

നാരദൻ സർവ്വ വ്യാപിയായതിനാൽ എല്ലായിടത്തും അദ്ദേഹത്തിന്റെ സാമീപ്യമുണ്ട്.

വാൽമീകി
💥💥💥

ജ്ഞാനവും പക്വതയും കാരുണ്യവും ചൊരിയുന്ന ഋഷി ശ്രേഷ്ഠനാണ് വാൽമീകി.

ഋശ്യശൃംഗൻ
💥💥💥💥

ദശരഥ മഹാരാജാവിന്റെ പുത്രകാമേഷ്ടിയില്‍ ആചാര്യനായി ക്ഷണിക്കപ്പെട്ടയാളാണ് ഇദ്ദേഹം.

വസിഷ്ഠൻ
💥💥💥💥

സൂര്യവംശത്തിന്റെ (അയോദ്ധ്യയുടെയും) കുലഗുരുവാണ് വസിഷ്ഠൻ. ഉത്തമ കുലഗുരുവിന്റെ ധർമ്മങ്ങൾ ഉചിതമായി അദ്ദേഹം നിർവ്വഹിച്ചിരുന്നു.

വിശ്വാമിത്രൻ
💥💥💥💥

രാമലക്ഷ്മണന്മാർക്ക് വസിഷ്ഠനിൽനിന്നും ലഭിച്ച വിദ്യാഭ്യാസത്തിന് പൂർണത നൽകുന്നത് വിശ്വാമിത്രനാണ്. പ്രായോഗിക പരിശീലനവും അനുഭവജ്ഞാനവും ഉൾപ്പെടുന്ന ഉപരിവിദ്യാഭ്യാസമാണ് അയോദ്ധ്യ മുതൽ മിഥില വരെയുള്ള യാത്രക്കിടയിൽ അദ്ദേഹം കുമാരന്മാർക്ക് നൽകിയത്.

ശ്രാവണൻ
💥💥💥💥

അന്ധരായ മാതാപിതാക്കളെ പരിചരിച്ചുപോന്ന ഈ മുനികുമാരൻ ദശരഥന്റെ പുത്രദുഃഖത്തിലെ മരണത്തിനു നിമിത്തമായത് ഇദ്ദേഹമായിരുന്നു.

ഭരദ്വാജമഹർഷി
💥💥💥💥💥💥

വനവാസത്തിന് പുറപ്പെട്ട സീതാരാമലക്ഷ്മണന്മാർക്ക് ആദ്യം അഭയം നൽകിയ ആളാണ് ഭരദ്വാജമഹർഷി.

അത്രിമഹർഷി
💥💥💥💥💥

ഭരതനെയും സംഘത്തേയും അയോദ്ധ്യയിലേക്ക് മടക്കി അയച്ച് നേരെ ചിത്രകൂടം ഉപേക്ഷിച്ചെത്തിയത് ഇദ്ദേഹത്തിന്റെ ആശ്രമത്തിലായിരുന്നു. ഇവിടെ അദ്ദേഹത്തിനും സീതയ്ക്കും സ്വന്തം മകനെപോലുള്ള പരിചരണം കിട്ടി

ശരഭംഗൻ
💥💥💥

അത്രിമഹർഷിയോട് വിടചൊല്ലി യാത്രയിൽ വിരാധനെന്ന രാക്ഷസനെയും വധിച്ച് എത്തിയ ആശ്രമമാണ് ശരഭംഗന്റേത്. ഉടലോടെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകാൻ ദേവേന്ദ്രൻ വന്നിട്ടും ശ്രീരാമ ദർശനമാണ് ശ്രേഷ്ഠമെന്നു പറഞ്ഞ് മടക്കിയയച്ച മഹർഷിയാണിദ്ദേഹം.

സുതീഷ്ണൻ
💥💥💥💥💥

ശരഭംഗൻ നിർദ്ദേശിച്ചതനുസരിച്ച് ശ്രീരാമനും കൂട്ടരും എത്തുന്ന ആശ്രമമാണ് ഇത്. അവിടെ 12 വർഷങ്ങൾ സമീപത്തുള്ള മുനികുടീരങ്ങൾ സന്ദർശിച്ച് കടന്നുപോയി.

അഗസ്ത്യൻ
💥💥💥💥

വിശേഷപ്പെട്ട വില്ലും വാളും അമ്പൊഴിയാത്ത ഇരട്ട ആവനാഴിയും നൽകി ശ്രീരാമനെ രാക്ഷസനിഗ്രഹത്തിന് കരുത്തനാക്കുംവിധം പടച്ചട്ട അണിയിച്ചുവിട്ടയാളാണ് അഗസ്ത്യമുനി.

വിശ്രവസ്സ്
💥💥💥💥

പുലസ്ത്യമഹർഷിയുടെ പുത്രൻ. ഇദ്ദേഹത്തിന്റെ പുത്രനാണ് വിഭീഷണൻ, രാവണകുംഭകർണ്ണൻ. അതിനാൽ രാമപക്ഷത്തിനും രാവണപക്ഷത്തിനും മദ്ധ്യേയാണ് ഈ മുനി ശ്രേഷ്ഠൻ.

വൈശ്രവണൻ
💥💥💥💥💥

വിശ്രവസ്സിന് മുനിപുത്രിയായ ദേവവണ്ണിനിയില്‍ ഉണ്ടായ ആദ്യ പുത്രനാണ് ധനേശ്വരനായ വൈശ്രവണൻ.

രാമായണം മനുഷ്യന്റെ ജീവിതത്തിന് തിരഞ്ഞെടുക്കാൻ സാധിക്കുന്ന വഴികാട്ടിയായ സന്ദേശങ്ങൾ.

ശുദ്ധാത്മാക്കളായവർ ദുഷ്ടന്മാരുടെ ഉപദേശം സ്വീകരിച്ചാൽ തിന്മയുടെ വഴിയില്‍ ചലിച്ച് നാശത്തിന്റെ പടുകുഴിയില്‍ വീഴുമെന്ന് കൈകേയി മന്ദരമാരിൽ നിന്നും പഠിക്കാം.

വാഗ്ദാനം ചെയ്യുമ്പോൾ പരിണിതഫലം അതീവസൂക്ഷ്മമായി ചിന്തിക്കണമെന്നും ജീവിതത്തിലാർക്കെങ്കിലും വാക്കുകൊടുത്താൽ അത് എന്തുസംഭവിച്ചാലും പാലിക്കപ്പെടണമെന്നും ദശരഥൻ കാട്ടിത്തരുന്നു.

അച്ഛന്റെ കടമകൾ നിർവ്വഹിക്കേണ്ടത് മകന്റെ കർമ്മമാണെന്ന് ശ്രീരാമനിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.

സഹ ഉദരബന്ധത്തിന്റെ തിളങ്ങുന്ന മാതൃകയാണ് ലക്ഷ്മണൻ ശ്രീരാമനോടൊപ്പം കാട്ടിൽ പോയി കാണിച്ചു തന്നിരിക്കുന്നത്. ഭരതന്റെ രാജ്യഭരണത്തിലൂടെ തന്നിലർപ്പിച്ച ഉത്തരവാദിത്വം എങ്ങനെ നിറവേറ്റണമെന്ന് കാണിച്ചു തരുന്നു. ഭാര്യാധർമ്മത്തിന്റെ കടമകൾ എന്തെന്ന് സുഖത്തിലും ദുഃഖത്തിലും ഭർത്താവിനൊപ്പം കാട്ടിൽ സുഖദുഃഖങ്ങൾ അനുഭവിച്ചു കാണിച്ചു തന്നതിലൂടെ സീതാദേവി വെളിപ്പെടുത്തുന്നു.

എളിമയോടെ ജീവിതം നയിക്കണമെന്നും ദശരഥപുത്രന്മാർ നമുക്കു കാണിച്ചു തരുന്നു. എല്ലാവരും ഒരു വംശത്തിലെ ദുഷ്ടന്മാരാകണമെന്നില്ല എന്ന തത്വം കബന്ധൻ കാണിച്ചു തരുന്നു. നന്മയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ശബരി, കബന്ധൻ, ജഡായു എന്നിവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചതിലൂടെ ശ്രീരാമൻ വെളിവാക്കുന്നു. കാര്യസാധ്യത്തിന് ഈശ്വരീയ ശക്തിക്കൊപ്പം പലരുടേയും സഹായം നേടേണ്ട ആവശ്യകത ശ്രീരാമലക്ഷ്മണന്മാർ സുഗ്രീവന്റെയും മറ്റും സഹായം അധർമ്മിയായ രാവണനെ നേരിടാൻ സ്വീകരിച്ചതിലൂടെ വ്യക്തമാക്കുന്നു.

ഏതുകാര്യവും തീരുമാനിക്കുന്നതിനു മുന്‍പ് എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് ആദ്യം വേണ്ടതെന്ന സന്ദേശമാണ് ശ്രീരാമൻ ഹനുമാനെ ലങ്കയിലേക്ക് അയച്ചതിലൂടെ വെളിവാക്കുന്ന വലിയ തത്വം.

രാമായണഗംഗയില്‍ ഒരു സ്വച്ഛന്ദപ്രയാണം
രാമ രാമ നമോ സ്തുതേജയ രാമഭദ്ര നമോസ്തുതേ
രാമചന്ദ്ര നമോസ്തുതേ ജയ രാഘവായ നമോസ്തുതേ! ദേവദേവ നമോസ്തുതേ ജയ ദേവരാജ നമോസ്തുതേ വാസുദേവ നമോസ്തുതേ ജയ വീരരാജ നമോസ്തുതേ
വാല്മീകി രാമായണം ഒരു മഹാസമുദ്രമാണ്. അധ്യാത്മ രാമായണം പരിപാവനമായ ഒരു ഗംഗാനദിയും. കേരളീയര്‍ കര്‍ക്കടകത്തില്‍ പാരായണത്തിനും നിത്യപാരായണത്തിനും സ്വീകരിച്ചിരിക്കുന്ന ഗ്രന്ഥം അധ്യാത്മ രാമായണമാണ്. സമുദ്രത്തില്‍ക്കൂടി എത്ര വലിയ കപ്പലും പോവും, പരിധിയില്ലാത്തതാണത്. അധ്യാത്മ രാമായണം പൂര്‍ണമായും ഒരു ഭക്തിഗ്രന്ഥമാണ്. ഇതിന് പരിധികളും പരിമിതിയും ഉണ്ട്. ചെറിയ നൗകയില്‍ ഏകാന്തമായി ഏകാഗ്രതയോടെ സഞ്ചരിക്കുമ്പോഴാണ് ഇതിന്റെ മഹിമ പൂര്‍ണമായും അനുഭവപ്പെടുക.
വാല്മീകി രാമായണത്തില്‍ ശ്രീരാമന്‍ എല്ലാം തികഞ്ഞ ഒരു പരിപൂര്‍ണ മനുഷ്യനാണ്. അധ്യാത്മ രാമായണ കര്‍ത്താവാകട്ടെ രാമനെ ഈശ്വരനായിത്തന്നെ ഉയര്‍ത്തിവെച്ചിരിക്കുന്നു. രാമന്‍ എന്നത് ഒരു ദിവ്യനാമം മാത്രമല്ല, ഒരു മഹാതത്ത്വവുമാണ് അധ്യാത്മരാമായണത്തില്‍. രാമഹൃദയത്തില്‍ ഈ മഹാതത്ത്വമാണ് ശ്രീരാമന്‍തന്നെ ഹനുമാന് ഉപദേശിക്കുന്നത്. ശ്രീരാമന്റെ തിരുമുഖത്തുനിന്നുതന്നെ ജ്ഞാനോപദേശം ലഭിച്ചതുകൊണ്ടാണ് ഹനുമാനെ 'ജ്ഞാനിനാം അഗ്രഗണ്യം' എന്ന് തുളസീദാസ കവി സ്തുതിച്ചത്. സാധാരണ കേരളീയര്‍ സ്വീകരിച്ചിരിക്കുന്ന പാരായണക്രമം രാമഹൃദയംതൊട്ട് ശ്രീരാമപട്ടാഭിഷേകം വരെയാണ്. കര്‍ക്കടകത്തിലെ പാരായണത്തിന് ചില ചിട്ടകളുണ്ട്. ഏഴുതിരിയിട്ട് നിലവിളക്ക് കൊളുത്തിവെച്ചാണ് ഗ്രന്ഥപൂജയും പാരായണവും തുടങ്ങുന്നത്.
പഞ്ചേന്ദ്രിയങ്ങള്‍ക്കും മനസ്സിനും ബുദ്ധിക്കും ഈ രാമായണ പാരായണംകൊണ്ടു തുഷ്ടിയും പുഷ്ടിയും ഓജസ്സും ഉണ്ടാവണേ എന്നാണ് ഈ ഏഴുതിരിയുടെ സങ്കല്പം. ആദ്യദിവസം പുഷ്പങ്ങള്‍ കൊണ്ട് ഗ്രന്ഥവും ദീപവും പൂജിക്കുന്നു, അവില്‍, മലര്, പഴം എന്നിവ നിവേദിക്കുന്നു. ഗ്രന്ഥപ്പലകയില്‍ ഗ്രന്ഥം നിവര്‍ത്തിവെച്ചോ മടിയില്‍ മലര്‍ത്തിവെച്ചോ പാരായണം ചെയ്യാം.
രാമായണം എന്ന പദത്തിനര്‍ഥം രാമനിലേക്കുള്ള അയനം- യാത്ര-എന്നാണ്. ഈ പാരായണം തീരുമ്പോഴേക്കും നമ്മുടെ 'ഇന്ദ്രിയങ്ങളും ബുദ്ധിയും മനസ്സും രാമപരങ്ങളായി മാറണേ' എന്ന് മനസ്സില്‍ പ്രാര്‍ഥിക്കണം. ഈ വിശിഷ്ട ഗ്രന്ഥം തന്ന് നമ്മെ അനുഗ്രഹിച്ച തുഞ്ചത്താചാര്യനെ ഇങ്ങനെ സ്തുതിച്ചശേഷം വേണം പാരായണം തുടങ്ങാന്‍..

*ഹരേ രാമ ഹരേ രാമ*
*രാമ രാമ ഹരേ ഹരേ*
*ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!!*

*🚩JAI SREE RAM 🚩*

രാമായണ മാസം ആരംഭിക്കുന്നതിന് മുൻപ് അല്പം രാമായണ ചിന്തകൾ.വാല്മീകി മഹര്‍ഷിയുടെ രാമായണ രചന.....വാല്മീകി മഹര്‍ഷിയുടെ രാമായണ ...
14/07/2020

രാമായണ മാസം ആരംഭിക്കുന്നതിന് മുൻപ് അല്പം രാമായണ ചിന്തകൾ.

വാല്മീകി മഹര്‍ഷിയുടെ രാമായണ രചന.....

വാല്മീകി മഹര്‍ഷിയുടെ രാമായണ രചന നടത്താൻ ആസ്പദമായ ഒരു കഥ ഗ്രൂപ്പ് അംഗങ്ങളുമായി പങ്കുവെക്കാം.
വാല്മീകി മഹര്‍ഷി ഒരുനാള്‍ തമസാനദിയുടെ തീരത്തുള്ള തന്റെ ആശ്രമത്തില്‍നിന്നും സന്ധ്യാവന്ദനത്തിനു പുറപ്പെട്ടു. പെട്ടെന്ന് ദയനീയവും ഭീകരവുമായ ഒരുദൃശ്യത്തിനു സാക്ഷിയാകേണ്ടിവന്നു. വൃക്ഷക്കൊമ്പില്‍ സല്ലപിച്ചുകൊണ്ടിരുന്ന ഇണപ്രാവുകളില്‍ ഒന്ന് ഒരു വേടന്റെ അമ്പേറ്റ് മഹര്‍ഷിയുടെ കാല്‍ക്കല്‍ വന്നുവീണു പിടഞ്ഞു പിടഞ്ഞു മരിച്ചു. മഹര്‍ഷിയുടെ ഉള്ളില്‍നിന്നും താപവും ഖേദവും ദുഃഖവുമെല്ലാം ചേര്‍ന്ന വികാരവിക്ഷോഭം ഒരു ശാപമായി- ഒരു ശ്ലോകമായി- പുറത്തുചാടി. പ്രാവിനെ എയ്തുവീഴ്ത്തിയ വേടനെ നോക്കി

മാ നിഷാദഃ പ്രതിഷ്ഠാം ത്വ മഗമഃ ശാശ്വതി സമാഃ
യത് ക്രൗഞ്ചമിഥുനാദേക മവധീ കാമമോഹിതംഃ

ഹേ നിഷാദാ, കാമമോഹിതരായിരുന്ന ഈ ഇണപ്രാവുകളിലൊന്നിനെ വധിച്ച നീ അധികകാലം ജീവിച്ചിരിക്കാതാകട്ടെ! എന്ന് പ്രത്യക്ഷര്‍ത്ഥം. രാക്ഷസീ ദമ്പതികളില്‍ ഒന്നിനെ (രാവണനെ) വധിച്ച ഹേ രാമചന്ദ്രാ, അങ്ങയുടെ കീര്‍ത്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കട്ടെയെന്നു പരോക്ഷാര്‍ത്ഥം. അതിമനോഹരമായ ഈ കാവ്യധ്വനി ബ്രഹ്മലോകത്തോളമെത്തി. സൃഷ്ടികര്‍ത്താവ് ഉടനെ പ്രത്യക്ഷപ്പെട്ട് വാല്മീകിയെ അനുമോദിച്ചു. ഈ ശ്ലോകത്തിന്റെ മാതൃകയില്‍ രാമകഥ രചിക്കാന്‍ വാല്മീകിയോട് ബ്രഹ്മാവ് നിര്‍ദ്ദേശിക്കുകയും ചെയ്തു. വാല്മീകി ചിന്തയിലാണ്ടു. ആരാണീ രാമന്‍? രാമനാമത്തിനു പകരം മരാമരാ ജപിച്ചയാളാണു വാല്മീകി. ബ്രഹ്മനിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കണമെങ്കില്‍ ശ്രീരാമനാരാണെന്നറിയണം. ആ രാമന്റെ ഗുണഗണങ്ങളും മാഹാത്മ്യവും അറിയണം. അതിനെന്താവഴിയെന്നു ചിന്തിച്ചിരിക്കുമ്പോള്‍ ശ്രീ നാരദമഹര്‍ഷി അവിടെ ആഗതനായി. വാല്മീക്കു സന്തോഷമായി. പറ്റിയ ആളെക്കിട്ടിയിരിക്കുന്നു. യഥാര്‍ത്ഥ നരനെപ്പറ്റി അറിവു തരുന്ന ആളാണല്ലോ നാരദന്‍. വാല്മീകി ചോദിച്ചു.

കോന്വസ്മിന്‍ സാംപ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍
ധര്‍മജ്ഞശ്ച ക്യതജ്ഞശ്ച സത്യവാക്യോ ദൃഢവ്രതഃ
ചാരിത്രേണ ച കോ യുക്തഃ സര്‍വഭൂതേഷു കോ ഹിതഃ
വിദ്വാന്‍ കഃ കഃ സമര്‍ത്ഥശ്ച കശ്ചൈക പ്രിയദര്‍ശനഃ
ആത്മവാന്‍ കോ ജിതക്രോധോ ദ്യുതിമാന്‍ കോ ള നസൂയഃ
ഏതദ്വിച്ഛാമ്യഹം ശ്രോതും പരമം കൗതൂഹലം ഹി മേ
മഹര്‍ഷേ ത്വം സമര്‍ത്ഥോസി ജ്ഞാതുമേവം വിധം നരഃ

(ഇപ്പോള്‍ ഈ ലോകത്തില്‍ ഗുണവാനും വീര്യവാനും ധര്‍മനിഷ്ഠനും ഉപകാരസ്മരണയുള്ളവനും സത്യനിഷ്ഠനും ദൃഢപ്രതിജ്ഞനുമായി ആരാണുള്ളത്? സദാചാരനിരതനും സര്‍വജീവികള്‍ക്കും ഹിതം നല്‍കുന്നവനും വിദ്വാനും സമര്‍ത്ഥനും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായിട്ടാരാണുള്ളത്? മനക്കട്ടിയുള്ളവനും ജിതക്രോധനും തേജസ്വിയും അസൂയയില്ലാത്തവനും ആയതാരാണ്? യുദ്ധക്കളത്തില്‍ ദേവന്മാര്‍പോലും ഭയക്കുന്നതാരെയാണ്? ഇപ്രകാരമുള്ള ഒരുത്തമനെക്കുറിച്ചറിയാന്‍ കഴിയുന്നെങ്കില്‍ ദയവായി എനിക്കു പറഞ്ഞുതരിക) വാല്മീകിയുടെ ചോദ്യത്തിനുത്തരമായി ശ്രീനാരദന്‍ പറയുന്നു.

ബഹവോ ദുര്‍ല്ലഭാശ്ചൈവ യേ ത്വയാ കീര്‍ത്തിതാ ഗുണാഃ
മുനേ, വക്ഷ്യാമ്യഹം ബുദ്ധ്യാ തൈര്യുക്തഃ ശ്രുയതാം നരഃ
ഇക്ഷ്യാകൂവംശ പ്രഭവോ രാമോനാമ ജനൈ ശ്രുതഃ
നിയതാമ്മാ മഹാവീര്യോ ദൃതിമാന്‍ ധ്യതിമാന്‍ വശീ
ബുദ്ധിമാന്‍ നീതിമാന്‍ വാഗ്മീ ശ്രീമാന്‍ ശത്രുനിബര്‍ഹണഃ
വിപുലാംസോ മഹാബാഹുഃ കംബുഗ്രീവോ മഹാഹനുഃ

(അങ്ങു വര്‍ണ്ണിച്ചപ്രകാരം ഗുണങ്ങളുള്ളവര്‍ വളരെ ദുര്‍ലഭമാണ്. ആ ഗുണങ്ങളെല്ലാമുള്ള ഒരു പുരുഷനെ ഞാന്‍ നല്ലതുപോലെ അറിയുന്നതു പറയാം. ഇക്ഷ്വാകുവംശത്തില്‍ പിറന്ന രാമനെന്നു പ്രസിദ്ധനായ ഒരാളുണ്ട്. അദ്ദേഹം ആത്മനിയന്ത്രണം ഉള്ളവനും, വലിയ വീര്യമാനും തേജസ്വിയും ധീരനും ഇന്ദ്രിയങ്ങളെ ജയിച്ചവനുമാണ്. അദ്ദേഹം ബുദ്ധിമാനും നീതിമാനും വാഗ്മിയും ഐശ്വര്യവാനും ശത്രുഹന്താവുമാണ്. വിസ്തൃതമായ ചുമലുകളും നീണ്ട കൈകളുമുള്ളവനും വലിയ താടിയെല്ലും ശംഖുപോലെത്തെ കഴുത്തുമുള്ളവനുമാണ്)
എന്നിങ്ങനെ ശ്രീരാമനെപ്പറ്റി നാരദന്‍ വിശദമായി വര്‍ണ്ണിച്ചു കൊടുത്തു. ശ്രീരാമനെപ്പറ്റി പൂര്‍ണമായി അറിയാന്‍ കഴിഞ്ഞപ്പോള്‍ വാല്മീകി രാമനെക്കുറിച്ചൊരു കാവ്യം നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു. ബ്രഹ്മാവിന്റെ കല്പനപ്രകാരം സരസ്വതി ആ മഹാകവിയുടെ നാവില്‍ വിളയാടാന്‍ തുടങ്ങി. അങ്ങനെ രാമായണമെന്ന വിശിഷ്ട മഹാകാവ്യം ഉടലെടുത്തു.

കടപ്പാട്. സ്വാമി സുകുമാര നന്ദ. ജന്മഭൂമി

ജയ് ശ്രീരാം..!!.

ശ്രീരാമ കഥകളും രാമായണ പാരായണവും കൊണ്ട് ഈ കർക്കിടകത്തെ ഭക്തിസാന്ദ്രമാക്കാന്‍.
നിങ്ങൾക്കൊപ്പം.

കര്‍ക്കടമാസം മലയാളികള്‍ക്കു രാമായണമാസമാണ്.തുഞ്ചന്റെ കിളിമകളെ ഭക്ത്യാദരപൂര്‍വ്വം.കേള്‍ക്കുന്നതിനുള്ളസമയമാണ് ഇനിവരാൻ.പോകുന്നത്.....

രാമായണത്തോണിയിലേറിയുള്ള തീര്‍ത്ഥ യാത്രയ്ക്കു തുടക്കമിടുന്ന കാലം ആഗതമായി...കൊറോണയും, മഴയും, ദാരിദ്രവും, ദുരിതവും നിറഞ്ഞ പഞ്ഞ കര്‍ക്കടകത്തിന്റെ അലകള്‍ മുറിച്ചു മുന്നോട്ടു പോകുമ്പോള്‍ തുണയാവുന്നതു ഒളിമങ്ങാത്ത ശ്രീരാമചന്ദ്രസ്മരണ മാത്രം...

ഭക്തഗൃഹങ്ങളില്‍ വിശുദ്ധിയുടെ ശോഭയാണ്. രാമകഥാമൃതം ഈണത്തില്‍ നിറയുന്ന വേള. ഉമ്മറത്തിണ്ണകളില്‍ കോസലവും മിഥിലയും പുനര്‍ജനിക്കുന്നു.

ശ്രീരാമ കഥകൾ കൊണ്ട് കര്‍ക്കിടകമാത്തെ ഭക്തിസാന്ദ്രമാക്കാന്‍ നിങ്ങൾക്കൊപ്പം.

കർക്കിടകം ഒന്ന് മുതൽ രാമകഥകൾ നിങ്ങളുടെമുന്നിലോട്ട്.

ഇനിയുള്ള നാളുകളൽ ചുണ്ടുകളിൽ രാമായണം മുഴങ്ങട്ടെ.

11/07/2020

*ഊർമ്മിള രാമായണം - ചില പാഠങ്ങൾ*

🌷🔯🌷🔯🌷🔯🌷🔯🌷

പതിന്നാലു വർഷത്തെ വനവാസത്തിനു ശേഷം രാമ ലക്ഷ്മണന്മാർ സീതാദേവിയോടു കൂടെ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യാ നിവസികൾ എല്ലാവരും അവരെ കാണുവാൻ കൊതിച്ച് ഓടിയെത്തി.
എന്നാൽ ഊർമ്മിളയെ മാത്രം കണ്ടില്ല. ലക്ഷ്മണൻ തന്റെ പത്നിയെ തേടി ചെന്നപ്പോൾ ഊർമ്മിള അടുക്കളയിൽ എല്ലാവർക്കും ആഹാരം പാകം ചെയ്യുന്ന തിരക്കിലായിരുന്നു.
തന്റെ പതിയെ കണ്ടീട്ടും പ്രത്യേകിച്ച് ഒരു ഭാവഭേദവും ഊർമ്മിളയിൽ കണ്ടില്യ. പതിയുടെ പാദങ്ങളിൽ നമിച്ച് തന്റെ ജോലി തുടർന്നു.
വനവാസത്തിനു കൂടെ കൂട്ടാഞ്ഞതിൽ ഉള്ള പരിഭവമോ അതോ ഇത്രയും കാലം പിരിഞ്ഞിരുന്നപ്പോൾ ഉണ്ടായ വിരക്തിയോ എന്നോർത്ത് ലക്ഷ്മണൻ അസ്വസ്ഥനായി.
രാത്രിയിൽ ലക്ഷ്മണൻ നോക്കുമ്പോൾ രാമൻ ഊർമ്മിളയുടെ അന്തപുരത്തിലേക്ക് പോകുന്നത് കണ്ടു. മര്യാദാപുരുഷോത്തമനായ ജേഷ്ഠൻ തന്നെയോ ഇത് എന്ന് ലക്ഷ്മണൻ സംശയിച്ചു.
രാമനറിയാതെ പുറകെ ചെന്നു നോക്കുമ്പോൾ ശ്രീരാമ ദേവൻ ഉറങ്ങിക്കിടക്കുന്ന ഊർമ്മിളയുടെ പാദങ്ങൾ തൊട്ടു ശിരസ്സിൽ വയ്ക്കുന്നു.
ആ കരസ്പർശം ഏറ്റപ്പോൾ ദേവി ഞെട്ടി എഴുന്നേറ്റു. രാമദേവനെ കണ്ടു അതിശയത്തോടെ ചോദിച്ചു.
" രമാദേവാ അങ്ങ് എന്താണ് ഈ ചെയ്തത്? എല്ലാവരാലും പൂജിക്കപ്പെടുന്ന മഹാപ്രഭു എന്റെ കാൽ തൊട്ടു വന്ദിക്കുന്നോ? "
രാമൻ പറഞ്ഞു.
"ദേവി സ്ഥാനം കൊണ്ട് എന്റെ അനുജത്തിയണെങ്കിലും ആ ത്യാഗത്തിനു മുൻപിൽ ഞാൻ കേവലം ശിശുവാണ്.
ഈ പാദത്തിൽ നമിക്കാൻ മാത്രമേ എനിക്ക് സാധികുകയുള്ളൂ. ഭവതിയുടെ ത്യാഗം ഒന്ന് കൊണ്ട് മാത്രമാണ് എന്റെ കർമ്മങ്ങൾ കൃത്യമായി ചെയ്തു തീർക്കനായത്.
ദേവിയും സീതയെപ്പോലെ പതിയുടെ കൂടെ വരുവാൻ ഒരുങ്ങിയിരുന്നുവെങ്കിൽ ലക്ഷമണന് ഇത്ര നന്നായി എന്നെ പരിപാലിക്കാൻ കഴിയില്ലായിരുന്നു.
മാത്രമല്ല ദേവി ഇവിടെ ഉള്ളതുകൊണ്ട് മാതാവ്‌ കൌസല്യയെ വേണ്ടപോലെ ശുശ്രൂഷിച്ചു കൊള്ളും എന്ന സമാധാനവും എനിക്ക് ഉണ്ടായി.
ഏതു കർമ്മവും കൃത്യനിഷ്ടയോടും സമാധാനത്തോടും നിർവ്വഹിക്കുവാൻ ആദ്യം ഗൃഹത്തിൽ സമാധാനം വേണം.
എല്ലാം മനസ്സിലാക്കി വേണ്ടത് പോലെ ഗൃഹം പരിപാലിക്കാൻ ഉത്തമയായ ഗൃഹസ്ഥക്കു മാത്രമേ സാധിക്കുകയുള്ളൂ.
ഇതുകൊണ്ടെല്ലാമാണ്‌ ഞാൻ ദേവിയെ നമിച്ചത്. പകല സമയത്തായാൽ ലക്ഷ്മണനും ദേവിയും ഇതിനു അനുവദിക്കില്ല എന്നറിയാവുന്നത്കൊണ്ടാണ് ഞാൻ ഈ രാത്രിയിൽ വന്നത്. "
ഇതെല്ലാം കേട്ട ഊർമ്മിള പറഞ്ഞു.
" ശ്രീരാമചന്ദ്ര പ്രഭോ! അങ്ങയുടെ അനുഗ്രഹത്താൽ ഒന്നുകൊണ്ടു മാത്രമാണ് എനിക്കിതെല്ലാം സാദ്ധ്യമായത്.
വനവാസത്തിനു പോകുമ്പോൾ അങ്ങയോടുള്ള അതിരറ്റ ഭക്തി മൂലം എന്റെ പതി കൂടെ പോരുവാൻ തീരുമാനിച്ചപ്പോൾ എന്റെ വിരഹ ദുഖത്തെ പറ്റി അദ്ദേഹം ഒട്ടും തന്നെ ചിന്തിച്ചില്ല. എന്നാൽ ദേവാ ആ സമയത്തും അങ്ങ് എന്റെ അടുത്ത് എത്തി എന്നെ സമാധാനിപ്പിച്ചു.
അപ്പോൾ ഞാൻ അങ്ങയോടു ഒരു വരം ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും എന്റെ പതിയെ പിരിഞ്ഞിരിക്കുന്നു എന്ന വിഷമം എനിക്കുണ്ടാവരുത്.
സാദാ പതിയോടു കൂടി സന്തോഷത്തോടെ ഇരിക്കുന്ന അനുഭവത്തെ എനിക്ക് വരമായി തരണം എന്ന്. അങ്ങ് തന്ന ആ വരമാണ് എന്നെ സർവ്വ കർമ്മങ്ങളും ച്യുതിയില്ലാതെ അനുഷ്ടിക്കാൻ പ്രപ്തയാക്കിയത്.
പതിയോടു കൂടി ആനന്ദത്തോടെ ഇരിക്കുന്ന പതിവൃതയായ പത്നിക്കു മാത്രമേ നല്ല ഗൃഹസ്ഥയാവാൻ കഴിയൂ. "
ഇതെല്ലാം കേട്ട് നിന്ന ലക്ഷ്മണന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

🌷🔯🌷🔯🌷🔯🌷

*⚜️🔥ഗുരു🔥⚜️*ഗുരുവെന്ന സങ്കൽപ്പം ലോകത്തെ ഒട്ടു മിക്ക മതങ്ങളിലും സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ട് . എന്നാൽ ഭാരതത്തെ പോലെ...
04/07/2020

*⚜️🔥ഗുരു🔥⚜️*

ഗുരുവെന്ന സങ്കൽപ്പം ലോകത്തെ ഒട്ടു മിക്ക മതങ്ങളിലും സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ട് . എന്നാൽ ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ലോകത്തുണ്ടോയെന്ന് സംശയമാണ് . വേദങ്ങളിലും ഉപനിഷത്തുകളിലും സ്മൃതികളിലും ശ്രുതികളിലും പുരാണേതിഹാസങ്ങളിലുമെല്ലാം ഗുരുവെന്ന സങ്കല്പം പ്രാധാന്യത്തോട് കൂടി വിവരിക്കപ്പെട്ടിട്ടുണ്ട് .
“ആചാര്യവാന്‍ പുരുഷോ വേദ”
ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു) “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി”
ഛാന്ദോഗ്യോപനിഷത് 4.9.3. (ആചാര്യനില്‍ നിന്നു അറിയപ്പെട്ട വിദ്യ സഫലയായിത്തീരുന്നു); “തദ്വിജ്ഞാനാര്‍ത്ഥം സ ഗുരുമേവാഭിഗച്ഛേത് സമിത്പാണിഃ ശ്രോത്രിയം ബ്രഹ്മനിഷ്ഠം”
(ജഗത്കാരണമായ ബ്രഹ്മത്തിനെ അറിയുവാനായി ഒരുവന്‍ യജ്ഞത്തിനാവശ്യമായ ചമതയും കൈയിലെടുത്ത് ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിന്റടുക്കല്‍ പോകേണ്ടതാണ്) എന്ന് മുണ്ഡകോപനിഷത്ത് പറയുന്നു.ഗുരുവെന്ന മഹത്തായ സങ്കല്പത്തിന് സ്ഥായീഭാവം നൽകുന്ന ഗുരുപൂർണിമ ആഷാഢ മാസത്തിലെ പൗർണമി ദിനത്തിലാണ് ആഘോഷിക്കപ്പെടുന്നത് .ഗുരുപൂർണിമ വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തിദിനമായും വ്യാസൻ വേദങ്ങളെ നാലായി വ്യസിച്ച ദിനമായും കരുതപ്പെടുന്നുണ്ട് .അടർക്കളത്തിൽ യുദ്ധസന്നദ്ധരായി നിൽക്കുന്ന ബന്ധുജനങ്ങളേയും ഗുരുക്കന്മാരേയും കണ്ട് തേർത്തട്ടിൽ തളർന്നിരുന്ന ഗാണ്ഡീവധാരിക്ക് ഭഗവാൻ ശ്രീകൃഷ്ണനിലൂടെ ഭഗവ്ദ് ഗീത ഉപദേശിച്ച ഭാരതം ഗുരുവിന്റെ മഹത്വത്തെ പകർന്ന് നൽകാൻ ഗുരുഗീതയും ഉപദേശിച്ചിട്ടുണ്ട് .
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീഗുരവേ നമ
അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം കൊണ്ടെഴുതി കണ്ണുകൾ തുറപ്പിക്കുന്ന ഗുരുവിനായി നമസ്കാരം എന്ന് പറഞ്ഞ ഭാരതം ഗുരുവിന്റെ മഹത്വത്തെ ഇങ്ങനെയും വർണിക്കുന്നുണ്ട്.
അഖണ്ഡ മണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തദ്പദം ദർശിതം യേന
തസ്മൈ ശ്രീ ഗുരവേ നമ..
അഖണ്ഡ മണ്ഡലാകാരമായ ചരാചരങ്ങൾ യാതൊന്നാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ ആ പദം യാതൊരുവനാൽ കാണിക്കപ്പെട്ടുവോ അങ്ങനെയുള്ള ഗുരുവിനായി നമസ്കാരം.
ചൈതന്യം ശാശ്വതം ശാന്തം
വ്യോമാതീതം നിരഞ്ജനം
നാദബിന്ദു കലാതീതം
തസ്മൈ ശ്രീ ഗുരവേ നമ:
ചൈതന്യമായും ശാശ്വതമായും ശാന്തമായും ആകാശത്തിന് അതീതമായും നിരഞ്ജനവും നാദബിന്ദു കലകളെ കടന്നതുമായ ശ്രീഗുരുവിനായി നമസ്കാരമെന്നും പറയുന്നു . അത് മാത്രമല്ല പിതാവും മാതാവും ബന്ധുവും ദേവതയും സംസാരമോഹങ്ങളെ നശിപ്പിക്കുന്നവനും ഗുരുതന്നെയാണെന്നും ഗുരു ഗീതയിൽ വിവക്ഷിക്കുന്നുണ്ട് .
സപിതാ, സ ചമേമാതാ
സ ബന്ധു സ ച ദേവതാ
സംസാരമോഹനാശായ
തസ്മൈ ശ്രീഗുരവേ നമ:
ലോകത്തുള്ളതെല്ലാം വ്യാസനാൽ വിരചിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പണ്ഡിത മതം . പരാശര മഹർഷിയുടേയും സത്യവതിയുടേയും പുത്രനായ കൃഷ്ണദ്വൈപായനൻ വേദങ്ങളെ വ്യസിച്ച് വേദവ്യാസനായി വിശ്വഗുരുസ്ഥാനത്തേക്കുയർന്നു . വ്യാസമഹർഷിയുമായി ബന്ധപ്പെട്ടുള്ള ആഘോഷമായതു കൊണ്ട് ഗുരുപൂർണിമ വ്യാസപൂർണിമ എന്നും അറിയപ്പെടുന്നുണ്ട് .അജ്ഞാനാന്ധകാരത്തിൽ പെട്ട് സത്യവും മിഥ്യയും തിരിച്ചറിയാതെ പോകുന്നവർക്ക് നേർവഴി കാണിച്ചു കൊടുക്കുന്നയാളാണ് ഭാരതത്തിന്റെ ഗുരുസങ്കല്പം.. ആദർശവും ചെയ്യുന്നത് ഇത് തന്നെയാണ് .ദൃഢമായ ആദർശമുള്ളയാൾക്ക് സത്യധർമ്മങ്ങൾക്ക് വിരുദ്ധനായി ജീവിക്കാൻ കഴിയില്ല തന്നെ. ആദർശശാലി ആയിരം തെറ്റ് ചെയ്യുമ്പോൾ ആദർശഹീനൻ അൻപതിനായിരം തെറ്റ് ചെയ്യുമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്.മനുഷ്യന് യഥാർത്ഥ ജ്ഞാനം പ്രദാനം ചെയ്ത് അവന് ജീവിതത്തിൽ മുന്നോട്ടു പോകാനും മരണതത്വത്തെ മനസ്സിലാക്കി നിർഭയനായി ഭൗതിക ശരീരത്തെ ത്യജിക്കാൻ പ്രാപ്തനാക്കുകയും ചെയ്യുന്ന പ്രേരാണാസ്രോതസാണ് ഗുരു. അതുകൊണ്ട് കൂടിയാണ് ത്രിമൂർത്തികളുടെ സമാഹൃത രൂപമായി ഗുരുവിനെ ഭാരതീയർ കരുതുന്നതും .
(ഈ വർഷത്തെ ഗുരുപൂർണിമ 05/07/2020 ന് )
*

Address

Irinjalakuda
680662

Website

Alerts

Be the first to know and let us send you an email when Chathanur kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chathanur kshethram:

Share