Church of God in India - Irinjalakuda

Church of God in India - Irinjalakuda Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Church of God in India - Irinjalakuda, Pentecostal Church, Gandhi Gram Link Road, Irinjalakuda.

Church of God (FG) in India, Irinjalakuda seeks to fulfill the Great Commission of our Lord Jesus Christ to “Therefore go and make disciples of all nations, baptizing them in the name of the Father and of the Son and of the Holy Spirit” (Matthew 28:19

*ഒന്നാം റാങ്കിന്റെ സുവർണ്ണ തിളക്കവുമായി ഇരിഞ്ഞാലക്കുട  ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഹന്ന ജെയ്സൺ*തൃശ്ശൂർ: ഇരിങ്ങാലക്കുട സ്വദേ...
20/10/2022

*ഒന്നാം റാങ്കിന്റെ സുവർണ്ണ തിളക്കവുമായി ഇരിഞ്ഞാലക്കുട ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ഹന്ന ജെയ്സൺ*

തൃശ്ശൂർ: ഇരിങ്ങാലക്കുട സ്വദേശികളായ ആലപ്പാട്ട് ജെയ്സൻ ബിന്ദു ദമ്പതികളുടെ ഏകമകൾ ഹന്നാ ജെയ്സൺ കാലിക്കട്ട് യൂണിവേഴ്സിയിൽ നിന്നും ബി എസ് സി സൈക്കോളജിയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി. ജോലിയോടുള്ള ബന്ധത്തിൽ ജെയ്സൺ ബിന്ധു ദമ്പതികൾ ദീർഘകാലമായി യു എ ഇ-ൽ താമസമാക്കിയിരിക്കുന്നതിനാൽ, +2 വരെയുള്ള ഹന്നയുടെ വിദ്യഭ്യാസം അൽ ഐൻ ഇൻഡ്യൻ സ്കൂളിൽ ആയിരുന്നു. കേരളത്തിൽ ഇരിങ്ങാലക്കുട ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങൾ ആയ ഇവർ യു എ ഇ-ൽ അലൈൻ സയോൺ ചർച്ച് ഓഫ് ഗോഡ് സഭയുടെ സജീവ അംഗങ്ങളാണ്. ചർച്ച് ഓഫ് ഗോഡ് ഇരിഞ്ഞാലക്കുട ദൈവസഭയിലെ Pr. John Joseph ഉം എല്ലാ അംഗങ്ങളും റാങ്ക് നേതാവിന് പ്രിത്യേകം അഭിനന്ദിക്കുന്നു.

28/03/2021

*Goodmorning Today 💡| *ചിന്താപ്രഭാതം* |💡

*ഈ ജീവിതത്തിൽ നാമെല്ലാം യാത്രക്കാരാണ്. മിക്കവാറും എല്ലാവരും തന്നെ ലക്ഷ്യത്തിന് വേണ്ടി കാത്തിരിക്കുന്നവരുമാണ്. എന്നാൽ ചിലരാവട്ടെ യാത്ര നന്നായി ആസ്വദിക്കുന്നവരും.*

*നമുക്ക് ജീവിതത്തിന് ഒരു ലക്ഷ്യവും ലക്ഷ്യബോധവും ഉണ്ടാവണം തീർച്ച. എന്നാൽ അത് ആസ്വദിക്കാനും കൂടി സദൃശ്യവാക്യങ്ങൾ
15:16 ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
15:17 ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
15:18 ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.

26/02/2021

*Goodmorning Today 💡| *ചിന്താപ്രഭാതം* |💡

*ആദ്യം സ്വന്തം കഴിവിൽ വിശ്വാസം വേണം. അതാണ് വിജയത്തിലേക്കുള്ള ആദ്യ ചുവട്.*

*തനിയെ സംഭവിച്ചുകൊള്ളും എന്ന നിലയിൽ കാര്യങ്ങളെ നോക്കി കാണാതെ പ്രതീക്ഷയോടെ ദൈവാശ്രയത്തിൽ ഓരോ കാര്യങ്ങൾക്ക് വേണ്ടി മുന്നേറുക. തന്റെ ഭാഗം പൂർത്തീകരിക്കുമ്പോഴാണ് ദൈവത്തിന്റെ പ്രവർത്തി വെളിപ്പെടുക.*

*ശുഭദിനാശംസകൾ.*
: മത്തായി
6:21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.
6:22 ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.
6:23 കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു!

23/02/2021

*Goodmorning Today 💡| *ചിന്താപ്രഭാതം* |💡

*"തോന്നുന്നതെല്ലാം അതേപടി പറയാൻ പാടില്ല എന്നും, അല്പം ശ്രദ്ധിക്കേണ്ടതുണ്ട് ഇല്ലെങ്കിൽ അയാൾ എന്തു കരുതും "എന്നും ചിന്തിച്ചു തുടങ്ങുമ്പോൾ മുതൽ ബന്ധങ്ങൾ തമ്മിലുള്ള ആത്മാർത്ഥതയ്ക്കും സുതാര്യതക്കും ഭംഗം വന്നു തുടങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിയുക.!"*

*എന്തെന്നാൽ ചിലതെല്ലാം ഒളിപ്പിച്ചു വെക്കേണ്ടതാണെന്നും ,ചെറിയ കാര്യങ്ങൾക്കു പോലും വലിയ വിശദീകരണങ്ങൾ നൽകേണ്ടി വരുമെന്നും ഉള്ള തിരിച്ചറിവ് ബന്ധങ്ങളുടെ തകർച്ചയെ സൂചിപ്പിക്കുന്നു.!!*

*ബന്ധങ്ങൾ പവിത്രമായി സൂക്ഷിക്കാം - മനുഷ്യരോടും ദൈവത്തോടും.*

*ശുഭദിനാശംസകൾ*
യാക്കോബ് 4:8 ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ;

22/02/2021

*Goodmorning Today 💡| *ചിന്താപ്രഭാതം* |💡

*ദൂരെനിന്നും കാണുന്നത്ര സുന്ദരവും സുഖകരവുമായിരിക്കില്ല അടുത്തെത്തുമ്പോൾ പലതും. സൂര്യനെത്തന്നെ നോക്കൂ, രാവിലെയും വൈകുന്നേരവും എത്ര മനോഹരങ്ങളാണ്; പക്ഷെ ഉച്ചക്ക് നോക്കാൻ പോലും കഴിയില്ല. ഇവിടെ സൂര്യന് മാറ്റമൊന്നുമില്ല. കാഴ്ചയുടെ അകലങ്ങളാണ് അനുഭവത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. അകലത്തിലെ അടുപ്പങ്ങൾ, അടുക്കുമ്പോൾ അകലുന്നത് ഇതുകൊണ്ടാവാം.*

*ബന്ധങ്ങളിലും, ഈ അനുഭവങ്ങൾ എങ്ങനെ പക്വതയോടെ ഉൾക്കൊള്ളാൻ തയ്യാറാകുന്നുവോ അതിനനുസരിച്ചായിരിക്കും അവയുടെ നിലനിൽപ്പിന്റെ സാധ്യതയും.*

*ശുഭദിനാശംസകൾ.*
1 യോഹന്നാൻ
1:8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
1:9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
1:10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.

17/02/2021

*Goodmorning Today 💡| *ചിന്താപ്രഭാതം* |💡

*നമ്മുടെ ജീവിതത്തെ ഉയർത്തേണ്ടത് നാം തന്നെയാണ്. കഠിന പ്രയത്നത്തിലൂടെയും അർപണ ബോധത്തിലൂടെയും നാം നമ്മെ ഉയർത്തുമ്പോൾ നാം തന്നെ നമ്മുടെ ഏറ്റവും നല്ല ''സുഹൃത്താവുന്നു.'' എപ്പോഴും സ്വയം ഒരു നല്ല സുഹൃത്തായി ജീവിക്കാം.*

*എന്നാൽ അതൊരിക്കലും അഹംഭാവമായി മാറാതിരിക്കാൻ സൂക്ഷിക്കേണ്ടി ഇരിക്കുന്നു. എളിമയും ദൈവസ്നേഹവും ജീവിതത്തിന്റ മുഖമുദ്രയാവണം.*

*ശുഭദിനാശംസകൾ.*
സദൃശ്യവാക്യങ്ങൾ
14:23 എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.
14:26 യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കൾക്കും ശരണം ഉണ്ടാകും.
14:30 ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്തികൾക്കു ദ്രവത്വം.

13/02/2021

*Goodmorning Today 💡| *ചിന്താപ്രഭാതം* |💡

*നല്ലൊരു ആശ്വാസകൻ ആവുക എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഒരു നല്ല ശ്രോതാവ് നല്ലൊരു ആശ്വാസകനും കൂടി ആയിരിക്കും. ഒരു കൊച്ചുകുഞ്ഞിനു പോലും നല്ലൊരു തലോടലാൽ മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ കഴിയും.*

*തങ്ങളെ ശ്രവിക്കുവാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്നു ചിന്തിക്കുന്നവർക്കു മുമ്പിൽ അവരെ കേൾക്കാൻ നമുക്ക് സമയം കണ്ടെത്താം.*

*ശുഭദിനാശംസകൾ.* യാക്കോബ്
1:19 പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.
1:20 മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.

12/02/2021

*Goodmorning Today 💡| _*ചിന്താപ്രഭാതം*_ |💡

*_പ്രോത്സാഹനങ്ങൾ ഒരു വ്യക്തിയിൽ പ്രതീക്ഷയും പ്രത്യാശയും നിറച്ചു അവനെ ലക്ഷ്യം നേടാൻ ഉത്തേജിപ്പിക്കുന്നതിനും, ചെയ്യുന്ന കർമ്മം ഒന്നുകൂടി മികവുറ്റതാക്കുവാനും സഹായിക്കും. ഇക്കാര്യത്തിൽ നാം പലപ്പോഴും പിന്നിലല്ലേ?_*

_*നല്ല കാര്യങ്ങൾ ചെയ്യുവാനും, ചെയ്യുമ്പോഴും പ്രോത്സാഹിപ്പിക്കാം - പ്രത്യേകിച്ച് പുതു തലമുറയെ.*_

_*ശുഭദിനാശംസകൾ*_
യോഹന്നാൻ
1:2 പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
1:5 പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു.

11/02/2021

*Goodmorning Today 💡| *ചിന്താപ്രഭാതം* |💡

*മറ്റുള്ളവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുക എന്നത് അല്പം ശ്രമകരമായ കാര്യം തന്നെയാണ്. അവർ പറയുന്നത് സ്വീകരിക്കാൻ, സ്വാഗതം ചെയ്യാൻ, അംഗീകരിക്കാൻ, താഴ്മയുള്ള ഒരു മനസ് ആവശ്യമാണ്. മറ്റുള്ളവർ പറയുന്നത് നിശബ്ദമായി നാം ശ്രദ്ധിക്കുമ്പോൾ അവരുടെ ഹൃദയങ്ങളിൽ നമുക്ക് ഇടം ലഭിക്കുകയാണ് ചെയ്യുക.*

*മറുപടി പറയാൻ ക്ഷമയോടെ കാത്തിരിക്കുന്ന ചെയ്യുന്ന ശീലം നമുക്കുണ്ടാവണം. കേൾക്കുവാൻ വേഗതയും, പറയുവാവാൻ താമസവും, കോപത്തിന്നു താമസവുമുള്ളവർ ആകാം.*

*ശുഭദിനാശംസകൾ.*
യാക്കോബ്
1:19 പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.
1:20 മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവർത്തിക്കുന്നില്ല.

All are Welcome..
28/10/2020

All are Welcome..

05/09/2020

Address

Gandhi Gram Link Road
Irinjalakuda
680121

Opening Hours

Tuesday 10am - 12pm
Friday 10am - 12pm
Sunday 8am - 10:45am

Telephone

+919946070772

Alerts

Be the first to know and let us send you an email when Church of God in India - Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share