03/05/2020
ഇന്ന് 2020 മെയ് 3... ചരിത്ര പ്രസിദ്ധവും തീർത്ഥാടന കേന്ദ്രവുമായ താഴേക്കാട് വി.കുരിശുമുത്തപ്പന്റെ തിരുനാൾ ദിനം.... ഓരോ താഴേക്കാടുകാരനും നെഞ്ചിൽ ഏറ്റിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സുദിനം.. വൈവിധ്യമാർന്ന ജീവിത അവസ്ഥകളിൽ നമുക്കെന്നും തുണയായ്.... പ്രതീക്ഷകളെയും.. സ്വപ്നങ്ങളെയും.. കൈപിടിച്ചുയർത്താൻ, ശക്തിയും പ്രചോദനവും നൽകുന്ന വിശുദ്ധൻ... മാതൃകയാക്കേണ്ടതും മാധ്യസ്ഥം അപേക്ഷിക്കേണ്ടതുമായ നമ്മുടെ സ്വന്തം വി.കുരിശുമുത്തപ്പൻ. ചങ്കാണ്..വിശുദ്ധൻ ചങ്കിടിപ്പാണ്..
ഇന്ന് ഇവിടെ ആഘോഷങ്ങളില്ല, ആർഭാട ആചാരങ്ങൾ ഇല്ല, വിശുദ്ധന്റെ തിരുസ്വരൂപം വണങ്ങുവാൻ ഉള്ള ജനങ്ങളുടെ തിക്കും തിരക്കുകളും ഇല്ല, നേർച്ചപ്പെട്ടികൾക്ക് നാണയത്തുട്ടുകളുടെ അമിതഭാരങ്ങൾ ഇല്ല, കച്ചവടക്കാരുടെ ആർപ്പുവിളികളും ഐസ്ക്രീം സ്റ്റാളുകളുടെ മത്സര പ്രകടനങ്ങളും ഇല്ല, ഭക്തരുടെ അമ്പ് പ്രദക്ഷിണം ഇല്ല,
കരി മരുന്നുകളുടെ രൂക്ഷ ഗന്ധവും..ശബ്ദകോലാഹലങ്ങളും ഇല്ല, തീൻമേശയിൽ വൈവിധ്യമാർന്ന വിഭവങ്ങൾ ഇല്ല, സ്വന്ത ബന്ധുമിത്രാദികളുടെ ഒത്തുചേരലുകളും സന്തോഷ പ്രകടനങ്ങളും ഇല്ല..വർണ്ണ കടലാസുകളുടെ അലങ്കാര പണികളും ലൈറ്റ് അറേഞ്ച് മെന്റ് കളുടെ വിസ്മയ പ്രകടനങ്ങളും ഇല്ല ... ഇവിടെ ശൂന്യം.... നിശ്ചലം.. ഇതിന് ദൃക്സാക്ഷി ആകേണ്ടി വരുമ്പോൾ അകലങ്ങളിൽ ഇരിക്കുന്നവരെക്കാളും വേദനാജനകം... കാലന്റെ മുൻപിൽ കാലത്തിന്റെ ആഘോഷങ്ങൾക്ക് പ്രസക്തിയില്ല...
മറുവശത്ത് മരുന്ന് കണ്ടുപിടിച്ചിട്ട് ഇല്ലാത്ത ഒരു മഹാമാരിക്കു മുൻപിൽ ലോകമൊന്നാകെ ഉള്ള ജനങ്ങൾ ഉൽക്കണ്ഠയോടും
ദുഃഖത്തോടും ആശങ്കയോടും കൂടെ നിസ്സഹായരായി നിൽക്കുന്ന ദയനീയമായ മറ്റൊരു ചിത്രം....
മാത്രമല്ല..
ഇന്ന് ലോക ചിരി ദിനം. മുഖത്തു നിന്നും മാഞ്ഞു തുടങ്ങിയ, മനസ്സ് തുറന്നു ചിരിക്കാൻ കഴിയാത്ത ചിരിദിനം... ചിരിക്കാൻ ഓർമ്മപ്പെടുത്തുന്ന ദിനം.. തിരിച്ചുപിടിക്കണം........ മുഖത്തുനിന്നും മാഞ്ഞുപോയ പുഞ്ചിരികൾ... എന്ന് ഈ ദിനം നമ്മളെ ഓർമപ്പെടുത്താൻ ശ്രമിക്കുന്നു.
നമുക്ക് പ്രാർത്ഥിക്കാം ശുഭപ്രതീക്ഷയോടെ... കാത്തിരിക്കാം വീണ്ടുമൊരു ആഘോഷങ്ങൾക്കും ഒത്തുചേരലും വേണ്ടി... പ്രളയവും വൈറസും ഒന്നുമില്ലാത്ത നല്ല നാളേക്ക് വേണ്ടി... അതിജീവനത്തിന്റെ നല്ല ഓർമ്മകൾക്കുവേണ്ടി.. അടുത്തവർഷം കൂടണം.... എല്ലാവരെയും നേരിൽ കാണണം..... പ്രതീക്ഷകളോടെ...പ്രാർത്ഥനയോടെ.. വി.കുരിശുമുത്തപ്പന്റെ തിരുനാൾ ആശംസകൾ...
CP CR. NIJO PAUL