The Cradle Of Christian Faith

The Cradle Of Christian Faith വിശ്വാസത്തിൻ്റെ പിള്ളതൊട്ടിൽ

06/04/2026
ഇരിഞ്ഞാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ ഇരിഞ്ഞാലക്കുട രൂപത, പൊറത്തിശ്ശേരി ഇടവകമായ റവ.  ഫാ. ആൻ്റു ആലപ്പാടനെ ഇരിഞ്ഞാലക...
03/02/2026

ഇരിഞ്ഞാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ

ഇരിഞ്ഞാലക്കുട രൂപത, പൊറത്തിശ്ശേരി ഇടവകമായ റവ. ഫാ. ആൻ്റു ആലപ്പാടനെ ഇരിഞ്ഞാലക്കുട രൂപതയുടെ പുതിയ വികാരി ജനറാൾ (സിഞ്ചലൂസ്) ആയി അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിയമിച്ചു. റവ. ഫാ. ആൻ്റു ആലപ്പാടൻ ചാലക്കുടി സെൻറ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടർ ആയി സേവനം ചെയ്തു വരവേയാണ് ഈ പുതിയ നിയോഗം. ബഹു. ആൻ്റു അച്ചൻ പൊറത്തിശ്ശേരി ആലപ്പാടൻ തറവാട്ടിൽ ആന്റണി-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ജോസ് ,യോഹന്നാൻ, തോമസ്, വർഗീസ് ,മേരി, സെലീന, ഏലിയ എന്നിവർ സഹോദരങ്ങളാണ്. സ്കൂൾ വിദ്യാഭ്യാസം ഇരിഞ്ഞാലക്കുട നാഷണൽ ഹൈസ്കൂളിലാണ് നടത്തിയത്. പ്രാഥമിക വൈദിക പരിശീലനം ഇരിഞ്ഞാലക്കുട സെൻറ് പോൾസ് മൈനർ സെമിനാരിയിലും ഫിലോസഫി-തിയോളജി പഠനങ്ങൾ ആലുവ, കാർമൽഗിരി, മംഗലപ്പുഴ സെമിനാരികളിലും പൂർത്തിയാക്കി. 1994 ഏപ്രിൽ 16ന് പൊറത്തിശ്ശേരി സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അസിസ്റ്റൻറ് വികാരിയായി ആളൂർ, കല്ലേറ്റുംകര, എടതിരുത്തി ഫൊറോന ഇടവകകളിലും വികാരിയായി തച്ചുടപ്പറമ്പ്, വെള്ളാഞ്ചിറ, പാറേക്കാട്ടുകര, പുത്തൻചിറ ഫൊറോന, ഇരിഞ്ഞാലക്കുട കത്തിഡ്രൽ ഇടവകകളിലും അജപാലന ശുശ്രൂഷ നിർവഹിച്ചു. റോമിലെ അഞ്ചേലിക്കും യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ഇരിഞ്ഞാലക്കുട രൂപതയിലെ സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് , സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ചാലക്കുടി സെൻറ് ജെയിംസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ, അവാർഡ്, ഫിനാൻസ് ഓഫീസർ എന്നീ നിലകളിലും ശുശ്രൂഷ ചെയ്തു. നിലവിൽ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റൽ ഡയറക്ടർ ആണ് അദ്ദേഹം. കൂടാതെ രൂപത പ്രസ്ബിറ്ററൽ കൗൺസിലിന്റെ സെക്രട്ടറിയായും കോളേജ് ഓഫ് കൺസൾട്ടേഴ്സ് മെമ്പറായും കത്തോലിക്ക കോൺഗ്രസിന്റെ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ആൻ്റു അച്ചൻ നല്ല വചനപ്രഘോഷകനും മികച്ച സംഘാടകനും തികഞ്ഞ ഒരു അഡ്മിനിസ്ട്രേറ്ററുമാണ്. ഇരിങ്ങാലക്കുട രൂപതയുടെ സുവർണ്ണ ജൂബിലി വർഷങ്ങളിൽ രൂപതയുടെ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വത്തിൽ കൂടിയാണ് അച്ചൻ പങ്കുചേരുന്നത്.

03/02/2026
03/01/2026
ഇരിങ്ങാലക്കുട രൂപതയിലെ നവവൈദികർ ❤️
03/01/2026

ഇരിങ്ങാലക്കുട രൂപതയിലെ നവവൈദികർ ❤️

https://www.youtube.com/live/EnJoHP9Hp7s?si=P4hHROwH_IFK_W_f
06/12/2025

https://www.youtube.com/live/EnJoHP9Hp7s?si=P4hHROwH_IFK_W_f

ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ മാർ തോമ തീർത്ഥാടനം തത്സമയ സംപ്രേഷണം ഷെക്കെയ്ന ന്യൂസിൽ ഡിസം....

റെവ. ഫാ. ജോളി വടക്കൻ ഗൾഫുനാടുകളിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റർ
18/11/2025

റെവ. ഫാ. ജോളി വടക്കൻ ഗൾഫുനാടുകളിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റർ

Address

Irinjalakuda
680121

Website

Alerts

Be the first to know and let us send you an email when The Cradle Of Christian Faith posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share