പാരിജാതപുരം ശ്രീകൃഷ്ണ ക്ഷേത്രം,കരൂപ്പടന്ന Parijathapuram Sreekrishna Temple

  • Home
  • India
  • Irinjalakuda
  • പാരിജാതപുരം ശ്രീകൃഷ്ണ ക്ഷേത്രം,കരൂപ്പടന്ന Parijathapuram Sreekrishna Temple

പാരിജാതപുരം ശ്രീകൃഷ്ണ ക്ഷേത്രം,കരൂപ്പടന്ന Parijathapuram Sreekrishna Temple പാരിജാതപുരം ശ്രീകൃഷ്ണ ക്ഷേത്രം,കരൂപ?

പാരിജാതപുരത്തപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏വിഷുനാളിൽ പാരിജാതപുരത്തപ്പൻ്റെ എല്ലാ ഭക്തജനങ്ങളെയും വിഷുക്കണി ദർശനത്തിനായി പാരിജ...
14/04/2023

പാരിജാതപുരത്തപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വിഷുനാളിൽ പാരിജാതപുരത്തപ്പൻ്റെ എല്ലാ ഭക്തജനങ്ങളെയും വിഷുക്കണി ദർശനത്തിനായി പാരിജാതപുരേശ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു

പാരിജാതപുരത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏
13/04/2023

പാരിജാതപുരത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏

16/08/2022
09/05/2022

*ഏകാദശി വ്രതം 12/05/2022 വ്യാഴാഴ്ച*
➿🌷➿🌷➿🌷➿🌷➿🌷➿🌷➿🌷➿
*മോഹിനി ഏകാദശി*

*ഏകാദശി ഒരിക്കൽ*
11/05/2022 ബുധനാഴ്ച

*ഏകാദശി വ്രതം*
12/05/2022 വ്യാഴാഴ്ച

*ഹരിവാസര സമയം*
12/05/2022 01.00 p.m. മുതൽ 13/05/2022 12.31 a.m. വരെ

*പാരണ സമയം (വ്രതം വീടുന്ന സമയം)*

13/05/2022 വെള്ളിയാഴ്ച
06.03 a.m. മുതൽ 08.40 a.m. വരെ

ഏകാദശി തിഥി ആരംഭം
11/05/2022 07.31 p.m

ഏകാദശി തിഥി അവസാനം 12/05/2022 06.51 p.m

വൈശാഖ മാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് മോഹിനി ഏകാദശിയെന്ന് അറിയപ്പെടുന്നത്.. സൂര്യപുരാണത്തിൽ മോഹിനി ഏകാദശിവ്രതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പറയുന്നുണ്ട്. ഈ വ്രതം അനുഷ്ഠിക്കുന്നവരുടെ പാപങ്ങളെയും ദുഃഖങ്ങളെയും ഇല്ലാതാക്കി സന്തോഷവും സമാധാനവും നൽകുന്നു. ഈ ഏകാദശി വ്രതം നോൽക്കുന്ന ഭക്തർ മോഹമെന്ന മായാജാലത്തിൽ നിന്ന് മുക്തരാകുന്നു. വനവാസ സമയത്ത് സീതയുടെ വിയോഗത്തിൽ ദുഃഖിച്ചിരുന്ന ശ്രീരാമൻ വസിഷ്ഠ മഹർഷിയുടെ ഉപദേശപ്രകാരം മോഹിനി ഏകാദശി വ്രതം അനുഷ്ഠിച്ചിരുന്നു. ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം യുധിഷ്ഠിരനും മോഹിനി ഏകാദശി നോറ്റിരുന്നു. മറ്റെല്ലാ ഏകാദശിയേയും പോലെ നെല്ലരി ചോറും അരി കൊണ്ടുള്ള പദാർത്ഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്.

ദശമി ദിവസം കുളിച്ച് ഒരുനേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. (പൂർണ്ണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും കഴിക്കാവുന്നതാണ്) പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്. മോഹിനി ഏകാദശി ദിവസം തുളസി ഇലകളാൽ വിഷ്ണു ഭഗവാന് അർച്ചന നടത്തുന്നത് വളരെ നല്ലതാണ്. ഈ ദിവസം പാവപ്പെട്ടവർക്ക് വസ്ത്രവും ഭക്ഷണവും ദാനം കൊടുക്കുന്നത് നല്ലതാണ്. എല്ലാ ഏകാദശിക്കും മൗനാചരണം നല്ലതാണ്.

ഈ ഏകാദശി ദിനത്തിലാണ് മഹാവിഷ്ണു മോഹിനിരൂപം ധരിച്ചത്. അതിനാൽ ഈ ദിവസം മോഹിനി ഏകാദശിയായി അറിയപ്പെടുന്നു. അസുരന്മാരെ മോഹിപ്പിച്ച് മോഹിനി രൂപം ധരിച്ച് വിഷ്ണുഭഗവാൻ അമൃതകലശത്തെ തട്ടിയെടുത്ത അസുരന്മാരിൽ നിന്ന് തന്ത്രപൂർവ്വം അത് തിരികെ വാങ്ങി ദേവന്മാർക്ക് നൽകി. മോഹിനി ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ഭക്തരുടെ എല്ലാ ദുഃഖങ്ങളെയും അകറ്റി അവർക്ക് മാനസികമായ സന്തോഷവും സമാധാനവും നൽകി അവരെ അനുഗ്രഹിക്കുന്നു.

ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്ക്കേണ്ടത്. പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.

പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ

ക്ഷീരോദ മഥനോ‌ദ്ഭുതേ

തുള‌സീ ത്വം നമാമ്യഹം

07/05/2022

നാമജപത്തിന്റെ ശക്തി.

പവിത്ര ചിന്തകൾ എത്രത്തോളം ഉയർന്നു വരുന്നുവോ ,
ഈശ്വരനാമം എത്രത്തോളം ജപിക്കുന്നുവോ, ഈശ്വരന്റെ രൂപം എത്രത്തോളം ധ്യാനിക്കുന്നുവോ,

അത്രത്തോളം ക്രമപ്രകാരം മനസ്സ് സമരസാവസ്ഥയിൽ ആവുകയും സ്ഥിരപ്രതിഷ്ഠയിലെത്തുകയും ചെയ്യും'

.ഈ അവസ്ഥയിൽ മനസ്സിന് ഒരിക്കലും മലീമസമാകാനാവില്ല.
ദുഷ്ചിന്തകൾ ഒന്നും മനസ്സിലേക്ക് കയറി വരില്ല. മനസ്സ് സമരസപ്പെടുമ്പോൾ മാനസികമായ പല അസ്വസ്ഥതകളും താനെ അലിഞ്ഞില്ലാതാകുകയും ചെയ്യും.

മനസ്സിന്റെ ആന്തരീകമായ സമരസം
പുറമെ ശരീരത്തെയും നല്ല നിലയിൽ, -
വേണ്ട രീതിയിൽ -ക്രമപ്പെടുത്തും.
മാനസികമായി നാം തനിച്ചുണ്ടാക്കിയ പല രോഗങ്ങളും അതോടെ താനേ അപ്രത്യക്ഷവുമാകും.

ശരീരം നല്ലതാവാൻ മനസ്സുണ്ടാവണം
മനസ്സു നന്നായാലോ പല രോഗങ്ങളും ഇല്ലാതെയാകും.

ചുരുക്കി പറഞ്ഞാൽ സദാ ഈശ്വരനാമം ജപിക്കുന്നതു കൊണ്ട് മനസ്സ് ശുദ്ധമാക്കുക മാത്രമല്ല ഒരതിര് വരെ ശാരീരാരോഗ്യവും അതിലൂടെ നന്നായി നിലനിർത്തുവാൻ ഇടവരുത്തുന്നു. ..

നിരന്തരനാമജപം കൊണ്ട് നാം ഈശ്വരന്റെ അദൃശ്യ ശക്തിയെ മെല്ലെ മെല്ലെ നമ്മുടെ സ്വന്തം അകതാരിൽ അനുഭവത്തിലറിയുകയാണ്.

സ്ഥിരമായി ഈശ്വരനാമം ജപിക്കുകയെന്ന
ചിട്ട ശീലമാക്കി കഴിഞ്ഞാൽ അതുവരെ അവികസിതമായി നമ്മടെയുള്ളിൽ ഒളിഞ്ഞു കിടന്നിരുന്ന ആദ്ധ്യാത്മബോധം പുറമെ പ്രത്യക്ഷ തലത്തിൽ തന്നെ പ്രകടമായി തുടങ്ങും.

അപ്പോൾ ഞാനെന്നത് വെറും ശരീരമല്ലെന്നും ആത്മാവാണെന്നും ആ ആത്മാവിന് ഒരു നാഥനുണ്ടെന്നും ക്രമേണ സ്വയം അറിയാൻ തുടങ്ങുന്നു.

പരമമായ ശാന്തിക്കും സമാധാനത്തിനും, ആനന്ദത്തിനും നിദാനമായ പരമാത്മാവു തന്നെയാണ് നമ്മുടെ ഇഷ്ടദേവതയെന്നുമറിയുന്നു
ലളിതമായി പറഞ്ഞാൽ നാമജപത്തിന്റെ ശക്തിയെന്നത് 'നമ്മുടെയുള്ളിൽ നിറത്തിരിക്കുന്ന അഹംഭാവത്തിന്റെ ശക്തി ലഘൂകരിക്കാനിടയാക്കുന്നു എന്നതുകൂടിയാണ്.

നാമജപത്തിന്റെ ശക്തി അതു മാത്രമല്ല അതിന്റെ വ്യാപ്തി വളരെ വളരെ വലുതാണ്.
എത്ര പറഞ്ഞാലോ
എത്ര എഴുതിയാലോ
എത്ര വായിച്ചാലോ അത് മുഴുവൻ അറിയണമെന്നില്ല.

ആത്മാവിന്റെ അനുഭവമാണത്. നാമജപത്തിലൂടെ സ്വയം സ്വായത്തമാക്കേണ്ട മഹത്തായ പുണ്യമായ ഒരു അനുഭവം തന്നെയാണത്.
അത് സ്വയം അനുഭവിച്ചറിയുക തന്നെ
വേണമെന്ന് സാരം.

ഈശ്വരനാമം ജപിക്കുന്നതിന് മുമ്പായി നാമവും, നാമിയും ഒന്നാണെന്ന ചിന്തയുണ്ടാവണം.
അവ രണ്ടും വിഭിന്നമാണെന്ന ഭേദചിന്ത ആദ്യമേ വെടിയുക തന്നെ വേണം.

ഈശ്വരനാമം ഏതുമായിക്കോട്ടെ, ആ നിർദ്ദിഷ്ട നാമധാരിയെ മനസ്സിൽ ഭക്തിയോടെ അകം നിറഞ്ഞ് കാണാൻ ശ്രമിക്കണം.

അതായത് നാം ആരുടെയെങ്കിലും ഒരു പേര് ഉച്ഛരിക്കുമ്പോൾ അത് ആരുടെ നാമമാണോ അയാളെ തന്നെയാണല്ലോ അതുകൊണ്ട് ശരിക്കും ഉദ്ദേശിക്കുന്നത്.

അതായത് ആരെയെങ്കിലും നാം പേര് ചൊല്ലി വിളിക്കുമ്പോൾ അയാളുടെ രൂപം നാമറിയാതെ മനസ്സിൽ ആ സമയം തെളിയാറില്ലേ?
അപ്പോൾ അയാൾ വിളി കേൾക്കുകയോ അടുത്തു വരികയോ ചെയ്യും.
ഫലത്തിൽ അത് നാമം ചൊല്ലി വിളിക്കുമ്പോഴുണ്ടാകുന്ന ആശയ വിനിമയത്തിന്റെ ഒരു പ്രത്യക്ഷ കർമ്മഭാവമാകുകയാണ്.

ഇനശ്വരനിൽ തന്നെ മനസ്സ് കൃത്യമായി ഉറപ്പിച്ച് ശുദ്ധിയിലും,ഭക്തിയിലും ,ക്രമത്തിലും ആത്മാർത്ഥമായി നാമം ഉച്ചരിക്കുമ്പോഴുള്ള ഫലവും അതുപോലെയാണ്.
വിളി അദ്ദേഹം കേൾക്കുമെന്നും അപേക്ഷ ഉപേക്ഷിക്കുകയുമില്ലെന്ന ഭക്തിയും ദൃഡവിശ്വാസവും എപ്പോഴും ഉണ്ടായിരിക്കണമെന്നു മാത്രം.

ജപം ആത്മാർത്ഥതയോടും സമർപ്പണ മനോഭാവത്തോടെയും നിസ്വാർത്ഥമായും പൂർണ്ണ വിശ്വാസത്തോടും ചെയ്യുകയാണെങ്കിൽ ഫലപ്രാപ്തി സുനിശ്ചിതമാണെന്നറിയണം.

തുടർച്ചയായുള്ള പ്രാർത്ഥനാനുഷ്ടാനംകൊണ്ട് ഈശ്വര കാരുണ്യത്തിനുള്ള അചഞ്ചല വിശ്വാസവും ഈശ്വരസാന്നിദ്ധ്യാനുഭവവും വർദ്ധിച്ച് വർദ്ധിച്ച് മനസ്സ് ആ ഈശ്വരനിൽ തന്നെ ലയിക്കുന്ന സ്ഥിതിയും ക്രമേണ സംജാതമാകും.

അതു കൊണ്ടു തന്നെയാണ് പുരാണേതിഹാസങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളെല്ലാം തന്നെ ആവർത്തിച്ചാവർത്തിച്ച് ഉദ്ഘോഷിക്കുന്നത്- ആത്മസാക്ഷാത്കാരമെന്നത് നാമജപത്തിലുടെ സാദ്ധ്യമാകുമെന്ന് . .

കലികാലത്തിൽ വിശേഷിച്ച് നാമജപം തന്നെയാണ് മോക്ഷപ്രാപ്തിക്കുള്ള ഒരു മുഖ്യ സ്വാത്വിക മാർഗ്ഗമാവുന്നതെന്നും പറയാം..

ശാസ്ത്രീയമായി പറഞ്ഞാൽ നാമജപം
ഉത്തമമായ ഒരു മാനസിക ചികിത്സകുടിയാണ്.

നാമജപം നാമവും നാമിയും ഒന്നാണെന്ന അദ്വൈതമായ
ആത്മജ്ഞാനത്തെയാണ്
ആത്യന്തികമായി
അനുവാചകരിൽ
ആവർത്തിച്ചാവർത്തിച്ച്
അചഞ്ചലമായി
ഉണർത്തുന്നത്.

ഒരു മടിയും ഒരിക്കലും വേണ്ട,
ഭഗവാന്റെ നാമം ജപിക്കുന്നതിന് ,
ജപം ഒരു ശീലമാക്കുന്നതിന്.

അത് ഭഗവാന് വേണ്ടിയല്ല നമ്മുടെ തന്നെ നന്മക്ക് വേണ്ടിയാണെന്ന് മനസ്സിൽ ദൃഡമായി ഉറപ്പിച്ചോളു.

കടപ്പാട് : മാളവിക തത്ത്വമസി

07/05/2022

ഈശ്വരനാമം ജപിക്കുവാൻ കഴിയുന്നത് തന്നെപുണ്യപ്രദം... കുറച്ചെങ്കിലും സുകൃതം ചെയ്തവർക്ക് മാത്രമേ ഈശ്വര നാമം പോലും നാ വിൽ വിരിയുകയുള്ളു....ആർക്കും ഏത് സാഹചര്യത്തിലും ഈശ്വര നാമം ജപിക്കാം...ഈശ്വര നാമം സദാ ജപിക്കാൻ പ്രായ പരിധി ഒന്നും തന്നെയില്ല...ഈശ്വര നാമം ജപിക്കുന്നവരെ പുച്ഛിക്കുന്നത് പാപ കരമാണ്... ഈശ്വരാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമേ നാമം പോലും ജപിക്കാൻ സാധിക്കു...

ഈശ്വര ചിന്തയോ അതിലേറെ പുണ്യ ദായകമാണ്....അതിൽ പരം ഭാഗ്യം മറ്റൊന്നില്ല തന്നെ... ഈശ്വര എന്ന നാമം നാവില് വരണമെങ്കിൽ കൂടി പുണ്യം ചെയ്യണം.. അപ്പോള് ഈശ്വര ചിന്ത സദാ മനസ്സിൽ നിറയണമെങ്കിലോ എത്രമാത്രം സുകൃതമാണ് ആ ആത്മാവിനു ലഭ്യമാകുന്നത്..... സദാ ഈശ്വര നാമം ജപിക്കുക....സദാ ഈശ്വര ചിന്തയിൽ മുഴുകുക..എന്തൊരു ആനന്ദമാണ്...എന്തൊരു അനുഭൂതിയാണ്..നിർവ്വചിക്കാൻ വാക്കുകൾ ഇല്ല.. മുക്തിക്ക് വേറെ എന്ത് വേണം....നാമറിയാതെ തന്നെ നമ്മിൽ നിറയുന്ന സുകൃതം...സന്തതി പരമ്പരകൾക്ക് പോലും പുണ്യം ലഭിക്കും... ശ്വാ ശ്വതമായ ഒന്നേ ഒന്ന് അത് ഈശ്വര ചിന്ത മാത്രമാണ്....

ഈശ്വര പൂജ ചെയ്യാൻ കഴിയുക എന്നുള്ളത് എല്ലാവർക്കും ലഭിക്കുന്ന അനുഗ്രഹമല്ല....മന്ത്രങ്ങളും തന്ത്രങ്ങളും അറിഞ്ഞില്ല എങ്കിലും ശുദ്ധ മനസ്സോടെ ഈശ്വര നാമം ജപിച്ചും പൂജ ചെയ്യാം ...ഒരു പുഷ്പം സമർപ്പിക്കുന്നത് പോലും പുണ്യ കർമ്മമാകുന്നു...ഈശ്വരനിൽ ചേരുന്ന കർമ്മം...മന്ത്രം പഠിച്ചവന് മന്ത്രം പിഴച്ചാൽ ഈശ്വര കോപം ഉണ്ടാകുന്നു.എന്നാല് ഒന്നുമറിയാതെ ശുദ്ധമായ മനസ്സോടെ ഹൃദയ ശുദ്ധിയോടെ പൂജ ചെയ്യുന്ന ഭക്തന് സർവ്വ ഐശ്വര്യവും വന്നു ചേരുന്നു.....ഈശ്വര സേവനം സംസാര സാഗരത്തിൽ ഉഴറുന്ന മർത്യന് സത്കർമ്മത്തിൽ മുന്നേറി ജീവിത വിജയം നേടാൻ ഉള്ള വഴി തെളിയിക്കുന്നു.. മുക്തിക്കായി യത്നിക്കേണ്ടതില്ല.....ക്ഷേത്രങ്ങൾ തേടി അലയേണ്ട തില്ല...ഈശ്വര നാമം പോലും ഈശ്വര സേവ തന്നെ....പരോപകാരം പുണ്യം....ഈശ്വരനിൽ ചേരുന്ന കർമ്മം... സ്നേഹം കരുണ ദയ...ഈശ്വരീയമായ ഗുണങ്ങൾ ഏവരിലും നിറയാൻ ഈശ്വരൻ തന്നെ ഏവരെയും അനുഗ്രഹിക്കട്ടെ....ഈശ്വര മാർഗ്ഗത്തിൽ ചരിച്ച് ജീവിതം പുണ്യം നിറഞ്ഞതാക്കാൻ ഈശ്വര അനുഗ്രഹം ഉണ്ടാകട്ടെ.. 🙏🙏

Address

പാരിജാതപുരം ശ്രീകൃഷ്ണ ക്ഷേത്രം, കരൂപ്പടന്നParijathapuram Sreekrishna Temple, Karuppadanna
Irinjalakuda
680670

Opening Hours

Monday 6am - 9am
5:30pm - 7pm
Tuesday 6am - 9am
5:30pm - 7pm
Wednesday 6am - 9am
5:30pm - 7pm
Thursday 6am - 9am
5:30pm - 7pm
Friday 6am - 9am
5:30pm - 7pm
Saturday 6am - 9am
5:30pm - 7pm
Sunday 6am - 9am
5:30pm - 7pm

Website

Alerts

Be the first to know and let us send you an email when പാരിജാതപുരം ശ്രീകൃഷ്ണ ക്ഷേത്രം,കരൂപ്പടന്ന Parijathapuram Sreekrishna Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category