07/06/2025
ഈശോയിൽ സ്നേഹമുള്ള Jesus Youth, ♥️
നമ്മുടെ Mala subzone കോഡിനേറ്റർ ആയിരുന്ന, ജോയൽ പോൾസൺ ഈശോയുടെ പ്രത്യേക വിളി തിരിച്ചറിഞ്ഞ് നാളെ വൈദിക പരിശീലനത്തിനായി ഇരിഞ്ഞാലക്കുട Minor സെമിനാരിയിൽ പ്രവേശിക്കുകയാണ്. ഒത്തിരി നാളത്തെ പ്രാർത്ഥനകൾക്കും ഒരുക്കത്തിനും ശേഷം, Infopark ലെ ജോലി ഉപേക്ഷിച്ച് സെമിനാരിയിൽ പ്രവേശിക്കാം എന്ന ധീരമായ തീരുമാനം കൈകൊണ്ടത്. ക്രൈസ്തവ വിശ്വാസത്തിന്റെ വേര് ഊന്നിയിരിക്കുന്നത് കുടുംബങ്ങളിലാണ്, ആദ്യം നവീകരിക്കപ്പെടേണ്ടത് കുടുംബങ്ങളാണ് എന്ന ബോധ്യമാണ് ജോയലിനെ നാട്ടുപട്ടം സ്വീകരിക്കാനായി പ്രചോദിപ്പിച്ചത്. ഈയൊരു തീരുമാനത്തിന് Sr. Chrisy MSMI യുടെ, Jesus Youth movement ന്റെയും പിന്തുണയും പ്രോത്സാഹനവും,guidance ഉം ഒത്തിരി സഹായിച്ചു.ജീസസ് യൂത്ത് മൂവ്മെന്റിനു വേണ്ടിയും പ്രത്യേകമായി ഇരിഞ്ഞാലക്കുട സോണിന് വേണ്ടിയും തീർച്ചയായും ജോയൽ പ്രാർത്ഥിക്കും. നമ്മുടെ സോണിന് വേണ്ടിയും Mala subzone ന് വേണ്ടിയും തളരാതെ ഓടിയ ആളാണ് ജോയൽ. നമ്മുടെ നന്ദി പ്രാർത്ഥനയായി ജോയൽന് നൽകാം. പ്രാർത്ഥനയിൽ ജോയൽനെ പ്രത്യേകം ഓർക്കാം. ഈ ഒരു വലിയ വെല്ലുവിളി ജോയൽ ഏറ്റെടുത്തപ്പോൾ സങ്കടം ഉള്ളിൽ ഒതുക്കി യാതൊരു മടിയും കൂടാതെ തന്റെ മകനെ ഈശോയ്ക്ക് വിട്ടുകൊടുക്കാൻ മനസ്സ് കാണിച്ച മാതാപിതാക്കൾക്ക് വേണ്ടിയും, സഹോദരനു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.🙏
*ഒരു വിശുദ്ധനായ വൈദികനായി ജോയൽ തീരുവാൻ നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥനയിലും, വിശുദ്ധ കുർബാനയിൽ പ്രത്യേകം ഓർത്തു പ്രാർത്ഥിക്കാം😇🙏🏾*