Mamanam sree mahadevi temple

Mamanam sree mahadevi temple This Temple is situated on the eastern bank of Irikkur River. This part of the country was formerly occupied by Namboodiri Bramhins. They were living there

Beliefs
Even as recently as 50 years ago, this part of the country was dense forest. Beyond the gramam occupied by Brahmins before, it was all forest land. It is believed that thousands of years ago this was ‘Yajna Bhoomi’ of Parsurama. Many rishis were doing penance in the forest. The hillock on which the temple is now situated was the seat of number of rishis. Therefore it came to be known as “M

amunikkunnu”. That name suffered a small alteration in the long run and became “Mamanikkunnu”. After destroying the demons causing havoc in the three worlds, Shree Mahadevi first went to Shree Kannangode temple of Vishnu and rested for some years there. Then Devi came to “Mamanikunnu” to have an abode for herself. When her presence in the hillock was noticed by the people of the gramam, they constructed the original temple and inducted Devi into it. In a Devaprasnam conducted some years ago it was found that Devi was not happy because Kannangode temple was neglected and ruined and that she wished that temple to be taken up by Mamanikkunnu temple. A special counter for receiving donations for that purpose was opened in Mamanikunnu and devotees are contributing lavishly.

19/08/2026

🙏🙏

അനന്തൻ, വാസുകി, നാഗരാജാവ്, നാഗയക്ഷി തുടങ്ങിയവരാണ് കേരളത്തിലെ പ്രധാന നാഗദൈവങ്ങൾ.അനന്തൻ (ആദിശേഷൻ): മഹാവിഷ്ണുവിന്റെ കിടക്കയ...
14/08/2026

അനന്തൻ, വാസുകി, നാഗരാജാവ്, നാഗയക്ഷി തുടങ്ങിയവരാണ് കേരളത്തിലെ പ്രധാന നാഗദൈവങ്ങൾ.

അനന്തൻ (ആദിശേഷൻ): മഹാവിഷ്ണുവിന്റെ കിടക്കയായി സങ്കൽപ്പിക്കപ്പെടുന്ന സർപ്പശ്രേഷ്ഠൻ.

വാസുകി: നാഗങ്ങളുടെ രാജാവ്. പാൽക്കടൽ കടഞ്ഞപ്പോൾ മന്ദരപർവ്വതത്തെ ചുറ്റാൻ ഉപയോഗിച്ചത് വാസുകിയെയാണ്

നാഗരാജാവ്: നാഗങ്ങളുടെ പൊതുവായ അധീതനായ ദൈവം (പത്മനാഭസ്വാമി ക്ഷേത്രത്തിലും മറ്റും പ്രാധാന്യമുണ്ട്).

നാഗയക്ഷിയും നാഗകരിഗളും: സർപ്പക്കാവുകളിൽ അമ്മദൈവങ്ങളോടൊപ്പം ആരാധിക്കപ്പെടുന്ന ശക്തികൾ.

നാഗങ്ങള്‍ക്ക്‌ “നുറും പാലും” നിവേദിക്കുക എന്നത് കേരളത്തിലെ ഹിന്ദുക്കള്‍ ക്കിടയിലെ ഒരു പ്രധാന ആചാരം ആണ്. അധികമായും സര്‍പ്...
29/05/2026

നാഗങ്ങള്‍ക്ക്‌ “നുറും പാലും” നിവേദിക്കുക എന്നത് കേരളത്തിലെ ഹിന്ദുക്കള്‍ ക്കിടയിലെ ഒരു പ്രധാന ആചാരം ആണ്. അധികമായും സര്‍പ്പ ദോഷം, രാഹു ദോഷം എന്നിവയുടെ ദോഷഫലങ്ങളെ ഒരു അളവ് വരെ കുറക്കാന്‍ ഇതുകൊണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്നു. ഈ ആരാധന പ്രധാനമായും നാഗ രാജാവിനും, നാഗ യക്ഷിക്കും പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും, അതുകൂടാതെ എല്ലാ ശിവക്ഷേത്രങ്ങളിലും നടത്തി വരുന്നു. ഇത് കൂടാതെ സര്‍പ്പകാവുള്ള തറവാടുകളില്‍ വര്‍ഷത്തില്‍ ഒരു ദിവസം നൂറും പാലും വഴിപാട് നടത്താറുണ്ട്‌. ഇതുകൊണ്ട് തറവാട്ടിലെ എല്ലാ അംഗങ്ങള്‍ക്കും , സന്തതി പരമ്പരകള്‍ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും എന്നാണ് വിശ്വാസം.
പാല് നിവേദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുമ്പോള്‍, ഈ നൂറിന്റെ പ്രാധാന്യം എന്താണെന്നും, അതിന്‍റെ പിന്നിലെ കഥ എന്താണെന്നും നോക്കാം
തന്‍റെ പിതാവായ പരീക്ഷിത്ത് രാജാവിനെ നാഗ രാജാവായ തക്ഷകന്‍ കൊന്ന വിവരം അറിഞ്ഞ ജനമേജയ രാജാവ് പ്രതികാരത്തിനായി ഒരു സര്‍പ്പയജ്ഞം നടത്തി. പുരോഹിതന്മാര്‍ ഓരോരോ നാഗങ്ങളുടെ പേര്‍ പറഞ്ഞു വരുത്തി, അവരെ, യാഗാഗ്നിയില്‍ ഹോമിക്കുക എന്നതായിരുന്നു ആ യാഗം. തക്ഷകനെ ഉദേശിച്ചായിരുന്നുയജ്ഞം എങ്കിലും, ഒരു കുറ്റവും ചെയ്യാത്ത ഒരു പാട് നാഗങ്ങള്‍ അഗ്നിയില്‍ എരിഞ്ഞു തീര്‍ന്നു.

തക്ഷകന്‍ തന്‍റെ ആത്മ മിത്രമായ ദേവേന്ദ്രന്റെ സംരക്ഷണയിലാണന്നു മനസ്സിലാക്കിയ രാജാവ് യജ്ഞത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഒരു പാട് പാവം നാഗങ്ങള്‍ പൊള്ളലും, മുറിവും ഒക്കെയായി കഷ്ടപ്പെട്ടു. വളരെ അധികം എണ്ണം കൊല്ലപ്പെടുകയും ചെയ്തു. നാഗങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട ദേവന്മാര്‍ രാജാവിനെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം യജ്ഞം അവസാനിപ്പിച്ചു.

അങ്ങിനെ യജ്ഞം ഫലപ്രാപ്തിയില്‍ എത്താതെ അവസാനിച്ചു എങ്കിലും, ഒരു പാട് നാഗങ്ങള്‍ പൊള്ളലും, മുറിവും, വേദനയും, ദാഹവും, ചൂടും ഒക്കെയായി കഷ്ടപ്പെട്ടു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നപോലെയുള്ള ഇവരുടെ കഷ്ടപ്പാട് കണ്ടു മനസ്സലിഞ്ഞ ആദിശേഷ നാഗം , തന്‍റെ നാഥനായ മഹാവിഷ്ണുവിങ്കല്‍ ഈ വൃത്താന്തങ്ങള്‍ ഉണര്‍ത്തിക്കുകയും എന്തെങ്കിലും പരിഹാരം ചെയ്യുവാന്‍ അപേക്ഷിക്കുകയും ചെയ്തു.

ആദിശേഷന്റെ പ്രാര്‍ഥനമാനിച്ചു വിഷ്ണുദേവന്‍ നാഗങ്ങളെ എല്ലാം ഒരു സ്ഥലത്ത് വരുത്തി, അവരുടെയെല്ലാം ദേഹത്ത് മഞ്ഞള്പ്പൊടി, കരിക്കിന്‍ വെള്ളത്തില്‍ കലക്കി, അടയ്ക്കപൂവില്‍ മുക്കി തളിച്ചു. അതുകൊണ്ട് അവരുടെ ദേഹാസ്വാസ്ത്യങ്ങള്‍ മാറുകയും, ആരോഗ്യം തിരിച്ചു കിട്ടുകയും ചെയ്തു. നാഗങ്ങളെ സൌഖ്യം ആക്കിയത് ഒരു ആയില്യം നാളില്‍ ആയിരുന്നു. അങ്ങിനെ ആയില്യം നാള്‍ നാഗങ്ങളുടെ ഇഷ്ടനാള്‍ ആകുകയും ചെയ്തു.

നാഗങ്ങള്‍ക്ക്‌ “നൂറും പാലും” നല്‍കിയാല്‍ അവര്‍ സന്തുഷ്ടര്‍ ആകുമെന്നും, നമ്മെ അനുഗ്രഹിക്കുമെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അതിനാല്‍ സമ്പത്തിനും, ആരോഗ്യത്തിനും,സന്തതിപരമ്പരകള്‍ക്കും വേണ്ടി ആയില്യം നാളില്‍ നാഗങ്ങള്‍ക്ക്‌ “നൂറും പാലും” എന്ന ചടങ്ങ് അതിന്റെ വിധി പ്രകാരം നടത്തപ്പെടുന്നു.

🌺🔥 മാമാനിക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്രം 🔱🙏കണ്ണൂരിന്റെ ആത്മീയ പാരമ്പര്യത്തിൽ അതുല്യ സ്ഥാനമുള്ള ദിവ്യശക്തി സാന്നിധ്യമാണ് ✨ മ...
11/05/2026

🌺🔥 മാമാനിക്കുന്ന് ശ്രീ ഭഗവതീ ക്ഷേത്രം 🔱🙏

കണ്ണൂരിന്റെ ആത്മീയ പാരമ്പര്യത്തിൽ അതുല്യ സ്ഥാനമുള്ള ദിവ്യശക്തി സാന്നിധ്യമാണ് ✨ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രം 🛕

ഇരിക്കൂറിൽ പുഴയുടെ കിഴക്കേ കരയിൽ 🌿 ഒരു ചെറിയ കുന്നിൻ മുകളിലായി പ്രകൃതിസൗന്ദര്യത്തോടൊപ്പം ദിവ്യചൈതന്യമായി ഉയർന്നുനിൽക്കുന്ന ഈ ക്ഷേത്രം, ഭക്തിയുടെ അനന്ത അനുഭവമാണ് 🙏✨

🔱 ഹൈന്ദവ-ശാക്തേയ വിശ്വാസപ്രകാരം സർവലോക നായികയായ *ആദിപരാശക്തി*യാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.
ദുർഗ്ഗ, ഭദ്രകാളി, ഭുവനേശ്വരി ഭാവങ്ങളിൽ അമ്മ ഇവിടെ അനുഗ്രഹവർഷം ചൊരിയുന്നു 🌺🔥

🕉️ ക്ഷേത്രത്തിലെ പ്രധാന ഉപദേവതകൾ:

✨ ശിവൻ
✨ ക്ഷേത്രപാലൻ (കാലഭൈരവൻ)
✨ ശാസ്താവ്
✨ നാഗരാജാവ്

ഇവരുടെ സാന്നിധ്യം ഈ ക്ഷേത്രത്തിന്റെ ആത്മീയതയെ കൂടുതൽ മഹിമാപൂർണ്ണമാക്കുന്നു 🙏

🌿 ഒരുകാലത്ത് കല്ല്യാട് താഴത്തുവീട് വകയായിരുന്ന ഈ മഹാക്ഷേത്രം, ഇന്ന് മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ സംരക്ഷിക്കപ്പെടുന്നു.

🔥 കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ശക്തിക്ഷേത്രങ്ങളായ
🌺 മാടായി
🌺 കളരിവാതുക്കൽ
🌺 പള്ളിക്കുന്ന്
എന്നിവയുടെ ആത്മീയ പാരമ്പര്യവുമായി ചേർന്ന് നിൽക്കുന്ന അപൂർവ ദേവീസങ്കേതമാണ് മാമാനിക്കുന്ന് 🙏✨

🌸 കുന്നിൻ മുകളിൽ വിരാജിക്കുന്ന അമ്മയുടെ സന്നിധിയിൽ എത്തുമ്പോൾ മനസ്സിൽ നിറയുന്നത് ഒരു അതുല്യ ശാന്തിയും ഭക്തിയുമാണ് 🤍

🪔 അമ്മയുടെ അനുഗ്രഹം തേടി അനേകം ഭക്തർ ദിനംപ്രതി ഇവിടെ എത്തുന്നു. വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നവരുടെ മനസ്സിൽ ആത്മവിശ്വാസവും കരുത്തും പകരുന്ന ദിവ്യശക്തിയാണ് മാമാനിക്കുന്ന് ഭഗവതി 🌺🔥

🙏 അമ്മയുടെ കൃപ എല്ലാവർക്കും ഉണ്ടാകട്ടെ 🙏✨

#മാമാനിക്കുന്ന് 🔱

Address

Irikkur
Irikkur
670593

Telephone

+914602257016

Website

Alerts

Be the first to know and let us send you an email when Mamanam sree mahadevi temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category