St. Mary's Church, Karunapuram

St. Mary's Church, Karunapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. Mary's Church, Karunapuram, Church, Koottar/Cumbummettu Road, Idukki.

St.Mary's Church, Karunapuram is the Catholic church of Syro Malabar Christians under Anakkara Forane of Kanjirappally Diocese in Idukki District of Kerala, India. കരുണാപുരം ഇടവക ചരിത്രം

1958 മുതല്‍ മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവര്‍, കാട്ടാനയോടും കാട്ടുപോത്തിനോടും മല്ലിട്ട് വിശ്വാസം കൈമുതലാക്കി മണ്ണില്‍ കനകം വിളയിക്കാന്‍ അക്ഷീണം ശ്രമിച്ചവരാണ് നമ്മുടെ പൂര്‍വ്വിക

ര്‍.1960ഫെബ്രുവരി 1 ന് ബഹുമാനപ്പെട്ട കുമ്പുകാട്ട് തോമസച്ചന്‍ കരുണാപുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബലിയര്‍പ്പണം നടത്തി. 36 -ഓളം കത്തോലിക്കാ കുടുംബങ്ങളുണ്ടായിരുന്ന ഈ പ്രദേശം 1960ല്‍ മാര്‍ മാത്യു കാവുകാട്ട് പിതാവ് സന്ദര്‍ശിക്കുകയും വിശ്വാസികളുടെ താത്പര്യപ്രകാരം നെറ്റിത്തൊഴു ഇടവക വികാരി ബഹുമാനപ്പെട്ട തൈച്ചേരില്‍ ജോര്‍ജ്ജച്ചനെ ഇവിടുത്തേയ്ക്കുകൂടി വികാരിയായി നിയമിക്കുകയും ചെയ്തു. 1964 മെയ് 1- മുതലാണ് കരുണാപുരം ഇടവകയ്ക്ക് ഒരു സ്ഥിരം വികാരിയെ ലഭിക്കുന്നത്. ബഹുമാനപ്പെട്ട ജോര്‍ജ്ജച്ചന്റെ നേതൃത്വത്തില്‍ പള്ളിയും പള്ളിമുറിയും പണിയുകയും 1968മാര്‍ച്ച് 5- ന് കാവുകാട്ട് പിതാവ് ദേവാലയം കൂദാശ ചെയ്യുകയും ചെയ്തു.മണിയമ്പ്രായില്‍ ബഹുമാനപ്പെട്ട വര്‍ഗ്ഗീസച്ചന്റെ ശ്രമഫലമായി പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരം 1998 മെയ് 28 -ന് അഭിവന്ദ്യ വട്ടക്കുഴി പിതാവ് ആശിര്‍വ്വദിച്ചു.2011 ഫെബ്രുവരി 1ന് പുതിയ ദേവാലയനിര്‍മ്മാണത്തിന് അഭിവന്ദ്യ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് തറക്കല്ലിട്ടു. ബഹുമാനപ്പെട്ട ഫ്രാന്‍സിസ് കല്ലുമാടിയില്‍ അച്ചന്റെ നേതൃത്വത്തില്‍ ദേവാലയ നിര്‍മ്മാണം പൂർത്തിയായി.

വികസന പ്രവര്‍ത്തനങ്ങള്‍

ഊന്നുകല്ലില്‍ ബഹുമാനപ്പെട്ട ജോര്‍ജ്ജച്ചന്റെ ശ്രമഫലമായി തപാലാഫീസ് സ്ഥാപിതമായി.കൂട്ടാര്‍ പള്ളി,പള്ളിമേട എന്നിങ്ങനെയൊക്കെ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് കരുണാപുരം എന്ന പേര് നല്കിയത് ബഹുമാനപ്പെട്ട ജോര്‍ജ്ജച്ചനാണ്.1975 മാര്‍ച്ചില്‍ ബഹുമാനപ്പെട്ടആന്റണി നെടിയകാലാപ്പറമ്പിലച്ചന്റെ ശ്രമഫലമായി പാരീഷ് ഹാള്‍ നിര്‍മ്മിച്ചു.1982 സെപ്റ്റംബര്‍ 20-ന് തിരുഹൃദയ സന്യാസിനീ മഠം വെഞ്ചരിച്ചു. 1984- ല്‍ ഇവരുടെ നേതൃത്വത്തില്‍ പ്രൈമറി സ്കൂള്‍ ആരംഭിച്ചു.

സേവനം അനുഷ്ഠിച്ച വൈദികര്‍

ഫാദര്‍ തോമസ് കുമ്പുകാട്ട് -1960-1961

ഫാദര്‍ ജോര്‍ജ്ജ് തൈച്ചേരില്‍-1961-1963

ഫാദര്‍ ആന്റണി പാറക്കുഴി -1963-1964

ഫാദര്‍ ജോര്‍ജ്ജ് ഊന്നുകല്ലില്‍-1964-1968

ഫാദര്‍ തോമസ് കറുകക്കളം -1968-1970

ഫാദര്‍ ജെയിംസ് പറപ്പള്ളില്‍ -1970-1971

ഫാദര്‍ ജോസഫ് ഇല്ലിക്കല്‍ -1971-1973

ഫാദര്‍ ജോസഫ് പുളിക്കല്‍ -1973

ഫാദര്‍ സേവ്യര്‍ കുന്നിപ്പറമ്പില്‍ -1973-1974

ഫാദര്‍ആന്റണിനെടിയകാലാപ്പറമ്പില്‍-1974-1978

ഫാദര്‍ തോമസ് പുറക്കരി -1978-1979

ഫാദര്‍ മാത്യു ചെരിപുറം -1979-1981

ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കേകൊട്ടാരം-1982

ഫാദര്‍ എബ്രാഹം മണ്ണംപ്ളാക്കല്‍ -1982-1988

ഫാദര്‍ ലോറന്‍സ് ചക്കുംകുളം -1988

ഫാദര്‍ ജോസഫ് പാലത്തിങ്കല്‍ -1988-1995

ഫാദര്‍ വര്‍ഗ്ഗീസ് മണിയമ്പ്രായില്‍ -1995-1999

ഫാദര്‍ ഔസേപ്പച്ചന്‍ വാഴപ്പനാടി -1999-2001

ഫാദര്‍ ജോസ് മണ്ണൂക്കുളം -2001-2005

ഫാദര്‍ ഇമ്മാനുവേല്‍ മടുക്കക്കുഴി -2005-2007

ഫാദര്‍ സില്‍വാനോസ് മടത്തിനകത്ത് -2007-2011

ഫാദര്‍ ഫ്രാന്‍സിസ് കല്ലുമാടിയില്‍ -2011-2017

ഫാദർ വർഗീസ് കാഞ്ഞമല - 2017- 2020

ഫാദർ റോബിൻ പട്രകാലായിൽ - 2020-2022

ഫാദർ ജോസഫ് ആലപ്പാട്ടുകുന്നേൽ - 2022-

31/05/2026

പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ

21/05/2026

ആയിരം മണി ജപമാല ഇന്ന് വ്യാഴാഴ്ച - 21/05/26 ഉച്ചയ്ക്ക് 2.30 pm മുതൽ..

18/05/2026
🙏
11/05/2026

🙏

26/04/2026

ബഹുമാനപ്പെട്ട മുരിക്കൻ പിതാവ് പെരുന്നാൾ ദിനത്തിൽ അർപ്പിച്ച റാസ കുർബാനയിൽ നിന്നും..

ബഹുമാനപ്പെട്ട മുരിക്കൻ പിതാവ് ഇന്നേദിവസം രാവിലെ നമ്മുടെ പുതിയ കുരിശുമലയിലെ കുരിശടി സന്ദർശിച്ചപ്പോൾ...
26/04/2026

ബഹുമാനപ്പെട്ട മുരിക്കൻ പിതാവ് ഇന്നേദിവസം രാവിലെ നമ്മുടെ പുതിയ കുരിശുമലയിലെ കുരിശടി സന്ദർശിച്ചപ്പോൾ...

Address

Koottar/Cumbummettu Road
Idukki
685552

Opening Hours

Monday 6am - 10pm
Tuesday 6am - 10pm
Wednesday 6am - 10pm
Thursday 6am - 10pm
Friday 6am - 10pm
Saturday 6am - 10pm
Sunday 6am - 10pm

Telephone

+914868279334

Alerts

Be the first to know and let us send you an email when St. Mary's Church, Karunapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category