കെസിവൈഎം വാഴവര

കെസിവൈഎം വാഴവര Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കെസിവൈഎം വാഴവര, Religious organisation, St Mary's Church Vazhavara, Idukki.

08/09/2018

ഇടുക്കിയെ രക്ഷിക്കാന്‍ പുതിയ മെത്രാന്റെ ആശയം ഏറ്റെടുത്ത് അനേകം വിശ്വാസികള്‍; 25ഓളം വ്യക്തികളും സ്ഥാപനങ്ങളുമായി നല്‍കിയത് ഏഴേക്കര്‍ ഭൂമി; ജാതിമത ഭേദമന്യേ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും: കേരളത്തിന് മുഴുവന്‍ മാതൃകയാകുന്ന പദ്ധതിയുമായി ഇടുക്കി രൂപത.

ഇടുക്കി: പ്രളയത്തിന്റെ പിടിയില്‍ അകപ്പെട്ട് ദുരിതക്കയത്തില്‍ വീണു പോയ ഇടുക്കിയെ രക്ഷിക്കാന്‍ അവിടുത്തെ പുതിയ മെത്രാന്‍ നല്‍കിയ ആശയം വിശ്വാസ സമൂഹം ഒന്നടങ്കം ഏറ്റെടുക്കുന്നു. പ്രളയത്തില്‍ വീടും സ്ഥലവും എല്ലാം നഷ്ടമായവരുടെ പുനരധിവാസത്തിനായി പകരം സ്ഥലം കണ്ടെത്തി നല്‍കുക എന്ന വലിയ ദൗത്യത്തിന് ഇടുക്കിയുടെ പുതിയ മെത്രാന്‍ രൂപപ്പെടുത്തിയ ആശയമാണ് ഇപ്പോള്‍ ഇടുക്കിക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇടുക്കി രൂപതയില്‍ പുതുതായി ചുമതലയേറ്റ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ ആഹ്വാനപ്രകാരം 25 ഓളം വ്യക്തികളാണ് പാവപ്പെട്ടവരെ സഹായിക്കാന്‍ സ്ഥലം വാഗ്ദാനം ചെയ്തത്.

ഇതിനകം തന്നെ ഏഴേക്കറോളം സ്ഥലം വിവിധ പള്ളികളും സന്യാസ സമൂഹങ്ങളും വ്യക്തികളും മെത്രാന്റെ ആഹ്വാന പ്രകാരം വാഗ്ദാനം ചെയ്തു കഴിഞ്ഞു. ഇടുക്കിക്കാരനായ ഈ പുതിയ മെത്രാന്റെ ആശയം ഏറ്റെടുത്ത വിശ്വാസികളുടെ തീരുമാനത്തിന് പൊതു സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ഏറ്റെടുക്കുന്ന സ്ഥലം അര്‍ഹരായവരെ കണ്ടെത്തി നല്‍കാനാണ് സഭയുടെ തീരുമാനം. ജാതിമതഭേദമെന്യേ ഏറ്റവും അര്‍ഹരായവരെ ആയിരിക്കും സ്ഥലം നല്‍കാന്‍ തിരഞ്ഞെടുക്കുകയെന്നും രൂപത വ്യക്തമാക്കി. അതത് മേഖലകളില്‍ സ്ഥലം നഷ്ടപ്പെട്ടവര്‍ക്കായിരിക്കും മുന്‍ഗണന. പള്ളികളുടെ സ്ഥലം ദാനം ചെയ്യുന്നതിനായി ഇടവക പൊതുയോഗം കൂടി തീരുമാനമെടുത്തിട്ട് രൂപതാ കേന്ദ്രത്തില്‍ നിന്ന് അനുവാദം വാങ്ങണം. വികാരി ജനറല്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

ഇടുക്കി രൂപതയുടെ പുതിയ മെത്രാനാണ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കിക്കാരന്‍ തന്നെയായ അദ്ദേഹം സ്വന്തം നാട്ടുകാരുടെ പുനഃരധിവാസത്തിന് പദ്ധതി തയ്യാറാക്കി ജാതി മത ഭേദമന്യേ അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കാന്‍ സ്വന്തം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു. മെത്രാനില്‍ പൂര്‍ണ്ണ വിശ്വാസമുള്ള വിശ്വാസികള്‍ തങ്ങളുടെ ഭൂമി ഇല്ലാത്തവന് വിട്ടുനല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. വ്യക്തികള്‍ക്ക് പുറമേ പള്ളികളും സന്യാസ സമൂഹങ്ങളും മെത്രാന്റെ ഈ ആശയം ഏറ്റെടുത്തു. ഇനിയും അനേകം പേര്‍ ഈ സഹായ ചങ്ങലയില്‍ കണ്ണികളാവാന്‍ എത്തുമെന്ന് തന്നെയാണ് മെത്രാന്റെ പ്രതീക്ഷ.

മെത്രാന്റെ ഈ ആശയം ഇടുക്കിക്കാര്‍ ഏറ്റെടുത്തതോടെ കേരളം നേരിട്ട വന്‍ പ്രളയത്തില്‍ വീടും സ്ഥലവും എല്ലാം നഷ്ടപ്പെട്ട പാവങ്ങളുടെ പുതു ജീവിതത്തിനാണ് പ്രതീക്ഷ പകരുന്നത്. കേരളത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ഒരു പദ്ധതിക്കാണ് മെത്രാന്‍ രൂപം നല്‍കിയിരിക്കുന്നത്. പ്രളയത്തില്‍ സര്‍വ്വതും ഒലിച്ചു പോയ കേരളത്തിന് ഒരു താങ്ങാവും ഇടുക്കി രൂപതാധ്യക്ഷന്റെ ഈ ആശയം. ഇടുക്കിക്കാര്‍ മാത്രമല്ല കേരളത്തിലുള്ള മുഴുവന്‍ ജനങ്ങളും മെത്രാന്റെ ഈ ആശയം ഏറ്റെടുത്ത് പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട സാധാരണക്കാരുടെ പുനരധിവാസത്തിനു വേണ്ടി മുന്നോട്ട് വരിക തന്നെ വേണം.

ആഗസ്റ്റ് 13: മഴ തകർത്ത് പെയ്ത അദിവസം ഇ മനുഷ്യൻ മഴയും നനഞ്ഞ് ഒറ്റക്ക് നടക്കുന്ന കണ്ടപ്പോൾ ശരിക്കും സഹതാപം തോന്നി.  ഒറ്റപെ...
25/08/2018

ആഗസ്റ്റ് 13: മഴ തകർത്ത് പെയ്ത അദിവസം ഇ മനുഷ്യൻ മഴയും നനഞ്ഞ് ഒറ്റക്ക് നടക്കുന്ന കണ്ടപ്പോൾ ശരിക്കും സഹതാപം തോന്നി. ഒറ്റപെട്ട് അപകട ഭീക്ഷണി ഉള്ള എല്ലാ വീടുകളിലും ചെന്ന് ഇടുക്കി ന്യൂമാൻ സ്കൂളിൽ രാത്രി താമസിക്കാം ഭക്ഷണം തരാം എന്ന് പറഞ്ഞാണ് അവിടെ ഒരു ക്യാമ്പ് തുടങ്ങുന്നത്. വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്ന അച്ച്ചന്റെ ഒരു നല്ല മനസിന് എത്ര നന്ദി പറഞ്ഞലും മതിയാകില്ലാ. വർഷങ്ങളായി ഇടുക്കി ജില്ലാ ആശുപത്രിയിലും ആയുർവ്വേദ ആശുപത്രിയിലും വൈകിട്ട് ഭക്ഷണം കൊടുക്കുന്നത് ഇ മനുഷ്യന്റ കഷ്ട്ടപാടാണ്: ആരേയും ഭാരമേൽപ്പിക്കാതെ.. തന്നെ അധ്വാനിച്ച്.. അത് അരി ചുമക്കണെ വിറകു കീറണങ്കിൽ.. എല്ലാം സ്വയം ചെയ്യും.. ആരും അറിയണമെന്ന് ആഗ്രഹവും ഇല്ല: ഇനിയും ഇ നല്ല മനുഷ്യന്റെ കാര്യങ്ങൾ ഒരു പാട് പറയാനുണ്ട്. ഇങ്ങനെയുള്ളവർ ലോകം അറിയണം.. അറിയിക്കണം.. ഇത് നമ്മുടെ കടമയാണ്.

കടപ്പാട്: Sijith Idukki

അവന്റ സങ്കടം പറച്ചിലിന്റെ ആവര്‍ത്തനങ്ങള്‍ എന്നെ വല്ലാതെ ബോറടിപ്പിച്ചു. പലപ്പോളും തിരക്കാണെന്നു പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി...
03/06/2018

അവന്റ സങ്കടം പറച്ചിലിന്റെ ആവര്‍ത്തനങ്ങള്‍ എന്നെ വല്ലാതെ ബോറടിപ്പിച്ചു. പലപ്പോളും തിരക്കാണെന്നു പറഞ്ഞു ഞാന്‍ ഒഴിഞ്ഞു മാറി. ഒരു പ്രത്യേക നിമിഷത്തില്‍ എനിക്കൊരു വിചാരം മരിക്കുന്നതിന് പത്ത് വര്‍ഷം മുമ്പു മുതല്‍ മറവി രോഗം വന്ന എന്റെ അമ്മ ഒരേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ അന്നൊന്നും ഞാന്‍ എന്റെ അമ്മയെ കോള്‍ക്കാതിരുന്നിട്ടില്ല. ഇപ്പോള്‍ എന്താ ഞാനിങ്ങനെയൊക്കെ. അടക്കിപ്പിടിച്ച അവന്റ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ മാത്രമേ ഉള്ളു എന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കുമറിയാം.

എയര്‍ കണ്ടിഷന്‍ മുറിയിലിരുന്ന് വാട്ട്സ് അപ്പിൽ ചികഞ്ഞുകൊണ്ടിരിന്ന ഞാന്‍ ഏഴാവര്‍ത്തി വിളിച്ച അവന്റെ കോള്‍ ഏഴുപ്രാവശ്യവും ‘കട്ടു’ ചെയ്തല്ലൊ… എനിക്കു പിന്നെ അവിടെ ഇരുക്കാനായില്ല. വേഷം മാറി വേഗം കാറില്‍ കയറി ഞാന്‍ പാഞ്ഞുപോയി അവന്‍ താമസിക്കുന്ന വാടക വീട്ടിലേയ്ക്ക്. വീട്ടിലെത്തിയ ഞാന്‍ പലപ്രാവശ്യം വാതിലില്‍ മുട്ടിയെങ്കിലും കതക് തുറന്നില്ല. പുറത്ത് തേഞ്ഞുതീര്‍ന്ന ഒന്‍പത് ഇഞ്ചിന്റെ വള്ളിപൊട്ടിയ റബര്‍ ചെരുപ്പ് കിടപ്പുണ്ട്. ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ മേശമേല്‍ കമിഴ്ന്ന് കിടക്കുന്ന ചങ്ങാതിയെ കണ്ടു. പക്ഷേ അനക്കമില്ല. ഞാന്‍ കതക് ചവിട്ടി തുറന്ന് അകത്ത് കടന്നു.

എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. അവന്റെ ചേതനയറ്റ ശരീരം. കാതോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന മൊബൈല്‍, പഴക്കം ചെന്ന ആ മേശവിരിപ്പിന്‍മേല്‍ കണ്ണീരുണങ്ങി കിടക്കുന്നു. അവസാനം അവന്‍ ഡയല്‍ചെയ്ത നമ്പര്‍ അത് എന്റേതായിരുന്നു. നിശബ്ദമായെത്തിയ ഹൃദയാഘാതം അവനെ സങ്കടങ്ങളുടെ ലോകത്തു നിന്നും കൂട്ടിക്കൊണ്ടു പോയി. തിരികെ മുറിയിലെത്തിയ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടപോലെ. എവിടെ നിന്നൊക്കെയോ വായിച്ച ചില കുറിപ്പുകള്‍ മനസ്സിന്റെ താളം തെറ്റിച്ചു. “ഒരാളും തന്റെ ഹൃദയരഹസ്യം നീയുമായി പങ്കുവയ്ക്കാനില്ലെങ്കില്‍ ആരും നിനക്ക് സുഹൃത്തല്ല സഹോദരാ..”

നാല്പത്തെട്ടു മണിക്കൂറുകള്‍ക്ക് ശേഷം ഞാന്‍ എന്റെ മൊബൈല്‍ കയ്യിലെടുത്തു. അവന്റെ അവസാനത്തെ മെസേജ് ഞാന്‍ ആര്‍ത്തിയോടെ വായിച്ചു. ” IF YOU LOVE ME, SOME WAY SHOW IT” നീ സ്‌നേഹിക്കുന്നെങ്കില്‍ അതു കാണിച്ചു തരുക.

നീ വെട്ടികളഞ്ഞ എന്റെ മേല്‍വിലാസം ഞാന്‍ വീണ്ടും നിന്റെ ഡയറിയിലെഴുതുന്നു. തിരക്കുകളില്ലാത്ത ലോകത്തില്‍ നമുക്ക് വീണ്ടും ഒന്നിക്കാം.

🎉🎊
19/05/2018

🎉🎊

Congratulations 🎊🎉
19/05/2018

Congratulations 🎊🎉

Congratulations 🎉🎊
17/05/2018

Congratulations 🎉🎊

13/04/2018

ഈ ലോകത്തു മനുഷ്യന് മാത്രം ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ട്,ചില ക്രൂരമായ കാര്യങ്ങൾ 😟

#ഹാഷ്ടാഗിട്ടാൽ ലോകം നന്നാവുമെങ്കിൽ എന്നേ നന്നായിപ്പോയേനെ.

18/02/2018
Congratulations
27/01/2018

Congratulations

Credits: Albin Joseph
06/10/2017

Credits: Albin Joseph

Address

St Mary's Church Vazhavara
Idukki
685515

Website

Alerts

Be the first to know and let us send you an email when കെസിവൈഎം വാഴവര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share