St Thomas Orthodox community

St Thomas Orthodox community ട്രൂ ഓർത്തഡോൿസ്‌ വിശ്വാസികക്ക് വേണ്ടി

 #അകപ്പൊരുളുകൾ_തെളിഞ്ഞ_അടച്ചുപൂട്ടൽ15 വലിയ ഡയറികൾ, 15 മാസം, മൂന്ന് റഫറൻസ് ഡയറികൾ മലയാളത്തിലും ഇംഗ്ലീഷിലും ഗ്രീക്കിലും മ...
28/06/2026

#അകപ്പൊരുളുകൾ_തെളിഞ്ഞ_അടച്ചുപൂട്ടൽ

15 വലിയ ഡയറികൾ, 15 മാസം, മൂന്ന് റഫറൻസ് ഡയറികൾ മലയാളത്തിലും ഇംഗ്ലീഷിലും ഗ്രീക്കിലും മൂലഭാഷാ ബൈബിളുകള്‍. എണ്ണമറ്റ ബൈബിള്‍ വിവർത്തനങ്ങൾ കമന്ററികൾ. ഒരൊറ്റ പേന…
പിന്നെ പിറന്നത് വലിയൊരു ചരിത്രം!

ഒരു പേന കൊണ്ട് തന്നെ എഴുതി തീർക്കണം എന്നുള്ള ആഗ്രഹം കൊണ്ട് ആ പേനയിൽ മാറിമാറി റീഫില്ലറുകൾ ഉപയോഗിച്ചു. രചയിതാവായ ജേക്കബ് കുര്യനച്ചൻ വളരെ ലളിതമായി പറഞ്ഞു നിർത്തി.

കൊവിഡ് കാലത്ത് തുടങ്ങിവച്ച സംരംഭമാണ് ബൈബിൾ ഭാഷാ പരിഷ്കരണം. അതിനൊരു കാരണവുമുണ്ട്. പഴയ മലയാളം ബൈബിളില്‍ സാരം ഗ്രഹിക്കാൻ സാധിക്കാത്ത ഒട്ടേറെ ഇടങ്ങളും അർത്ഥമറിയാനാകാത്ത ഒട്ടേറെ വാക്കുകളും ക്രമരഹിതമായ വാക്യങ്ങളും കടന്നു കൂടിയിട്ടുണ്ട് എന്ന് അറിവാണ് (അനുബന്ധം ആദ്യകമന്‍റില്‍).

മൂലഭാഷ കണ്ടെത്തി അതിനോട് സമമായ മലയാളപദം എഴുതുക എന്നത് ഒരല്പം ദുഷ്കരമായ പ്രവർത്തിയാണ്. അതോടൊപ്പം തന്നെ ഓരോ പദവും അതിൻ്റെ ഘടനയും(Syntax) കൃത്യമാക്കുക എന്നതും.

ഏതൊക്കെ അധ്യായങ്ങളിൽ എന്തൊക്കെ തിരുത്തലുകളാണ് വരുത്തിയിട്ടുള്ളത് എന്നറിയാനായി അതിൻ്റെ ഒരു ഇൻഡക്സ് ബുക്ക് വേറെയും സൂക്ഷിച്ചിട്ടുണ്ട്.

വിശുദ്ധ ഗ്രന്ഥത്തിൻ്റെ മൂലകൃതിയായ സെപ്റ്റ്വജിന്‍റില്‍ ഉണ്ടായിരുന്നതും മലയാള വിവർത്തനത്തിൽ ഇല്ലാതിരിക്കുന്നതും ക്രൈസ്തവ ലോകത്തിലെ സഭകൾ പിന്തുടരുന്നതുമായ ഉത്തരകാനോനിക ഗ്രന്ഥങ്ങൾ (അപ്പോക്രിഫൽ ടെക്സ്റ്റ്) കൂടി ഈ രചനയിലുണ്ട് എന്ന് പറയുമ്പോഴാണ് ഈ അധ്വാനത്തിന്റെ മഹത്വം നാം തിരിച്ചറിയുന്നത്.

മലയാളത്തിൽ പോലും രണ്ട് മക്കാബിയർ വരെ മാത്രമേ മുദ്രണം ചെയ്തിട്ടുള്ളൂ. പെരിങ്ങനാട് മര്‍ത്തശ്മൂനി പള്ളി മക്കാബിയ ഗ്രന്ഥങ്ങളുടെ ഒരു സമാഹാരം കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്നു, അതിനും മുമ്പ് തന്നെ മൂന്ന് മക്കാബിയര്‍ ഓർത്തഡോക്സ് സ്റ്റഡി ബൈബിളിൽ നിന്നും ഈ വന്ദ്യ വൈദികൻ വിവർത്തനം ചെയ്തു ഈ സമാഹാരത്തോട് ചേർത്തിരുന്നു.

മലയാളികളുടെ മനസ്സിൽ പതിഞ്ഞ ബൈബിൾ സൊസൈറ്റിയുടെ ഭാഷാശൈലിയാണ് പ്രാഥമികമായി അവലംബിച്ചിരിക്കുന്നത് പക്ഷേ സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാക്രമങ്ങളിൽ ഉള്ളതും നേരത്തെ വിവർത്തനം ചെയ്യപ്പെട്ടതുമായ സങ്കീർത്തനങ്ങൾ തനതു ശൈലിയില്‍ നിലനിര്‍ത്തിയിരിക്കുന്നു (പ്ശീത്താ ബൈബിള്‍ പ്രകാരം) ഓർത്തഡോക്സ് കാനോനില്‍പ്പെട്ട മനശ്ശയുടെ പ്രാർത്ഥന സോളമന്‍റെ സങ്കീര്‍ത്തനം മൂന്ന് മക്കാബിയര്‍ എന്നീ പുസ്തകങ്ങളും ചേർത്ത് പൂർണ്ണത വരുത്തിയിരിക്കുന്നു.

കാലങ്ങൾക്കു മുമ്പ് മാർത്തോമാ തി

☦️☦️☦️☦️
24/06/2026

☦️☦️☦️☦️

Holy Ordination to the order of Priesthood Dn. JOHN THOMAS (Jibi...

ആചാര്യേശാ മശിഹാ കൂദാശകൾ അർപ്പിച്ചോരീ...ആചാര്യനേക്കുക പുണ്യം....നാഥാ സ്തോത്രം 🙏☦️Dear all, just informing you all that *R...
09/04/2026

ആചാര്യേശാ മശിഹാ കൂദാശകൾ അർപ്പിച്ചോരീ...
ആചാര്യനേക്കുക പുണ്യം....
നാഥാ സ്തോത്രം 🙏☦️
Dear all, just informing you all that *Rev. Fr. T. J Johnson*, Vicar of Mayur Vihar Phase -1
St. John's Orthodox Church, Delhi Diocese passed away just now due to cardiac arrest.

28/03/2026

🙏👍

28/03/2026

വിവരം വെച്ച
ചെറുപ്പക്കാർ അധികമായി എന്തുകൊണ്ട് പെന്തകൊസ്തു മാർഗം വിട്ടു പോകുന്നു ?

അനേക യുവജനങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പെന്തകൊസ്തു സമൂഹം വിട്ടു പുറത്തേക്ക് വന്നിരിക്കുകയാണ്.
അവർ വിട്ടത് പെന്തകൊസ്തു സമൂഹം ആണ്, അല്ലാതെ ദൈവ വിശ്വാസം അല്ല.

ചില കാരണങ്ങൾ നോക്കാം !

1. അവരിൽ 90 % വ്യക്തികളും ബൈബിൾ വായിച്ചിരുന്നു.

2. ബൈബിളിൾ ഉള്ളതും സഭയിൽ ഉള്ളതുമായി അധിക അന്തരം.

3. എല്ലാ വിഭാഗങ്ങളിലെയും തീവ്ര വിഭാഗങ്ങൾ പോലെ ക്രിസ്തീയ തീവ്രവാദ മേഖലയായി പെന്തകൊസ്തു പ്രവർത്തിക്കുന്നു.

4. സ്നേഹത്തിനോ, മാനുഷീക മൂല്യങ്ങൾക്കോ, വ്യക്തി ജീവിതത്തിനോ പ്രാധാന്യം ഇല്ല.

5. അടിച്ചേൽപ്പിക്കുന്ന ചട്ടങ്ങൾ (വെള്ളയും വെള്ളയും ധരിക്കണം, ആഭരണം അയിത്തം, മറ്റു മതങ്ങളോടുള്ള അയിത്തം Etc)

6. പരസപരം ബഹുമാനം ഇല്ലാത്ത അവസ്ഥ, സ്വ സഭകളിൽ ഉള്ളവരോടും, അന്യ സഭകളോടും വ്യക്തികളോടും ഉള്ള പുച്ഛം.

7. ദശാംശം കൊടുത്തില്ലേൽ മുടിഞ്ഞു പോകും.

8. ഒരു വ്യക്തി ഏതെങ്കിലും പ്രശനങ്ങളിൽ ആയാൽ ആ വ്യക്തിയെ വാക്കുകൾ കൊണ്ടോ, ഒരു കൗൺസിലിംഗ് മുഖാന്തിരമോ, സാമ്പത്തീക പ്രശ്നങ്ങളിൽ ആണെങ്കിൽ അതിൽ സഭയായി സഹായിക്കുകയോ ചെയ്യാതെ എന്ത് സംഗതി ഉണ്ടായാലും "പ്രാർത്ഥിക്കാം" എന്ന ഒരു ഒഴിവിൽ തടി തപ്പും.

9. വിവാഹങ്ങൾ നടത്തുന്നതിൽ ബേസിക് ആയുള്ള ഒരു കൗൺസിലിംഗ് പോലും നൽകുകയോ, പരസ്പരം തുറന്നു അറിയാനോ സാധിക്കുന്ന ഒരു സംഗതി ഇല്ല.

10. ചെറുപ്പക്കാരിൽ പ്രണയം പാപം, അതേപ്പറ്റി ഡിബേറ്റുകൾ, സെമിനാറുകൾ ഒക്കെ നടത്തി ജനത്തിന്റെ മനസിലേക്ക് മറ്റൊരു വിഷം കുത്തി വെക്കുന്നു.

11. വിവാഹ മോചനം എന്നത് "ഒന്ന് ഉറങ്ങി എനിക്കുമ്പോൾ ഉണ്ടാകുന്ന ഒന്നല്ല" അനേക പ്രശനനഗലും സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ ഒന്നിച്ചോ അല്ലാതെയോ എടുക്കുന്ന തീരുമാനം ആണ്. പെന്തകൊസ്തു സഭ ഇതിനെ ഒരു ഹീനമായ പ്രവർത്തിയാണ് കാണുന്നു.

12. തമ്മിൽ തല്ലി ചാകുകയോ, അല്ലേൽ ഒരാൾ ആത്മഹത്യ ചെയ്യുകയോ ചെയ്യാതെ ഇരിക്കാൻ കാര്യങ്ങൾ മനസിലാക്കി വിവേകത്തോടെ ഇടപെടാൻ സഭകളും അതിൽ ഉള്ളവരും ഇന്നും ശീലിച്ചിട്ടില്ല.

13. ഒരുവൻ ഒരു പ്രശ്‌നത്തിൽ, കുഴപ്പത്തിൽ ഒക്കെ പെട്ടാൽ അവൻ പിന്നെ സഭയിൽ ഈച്ചീച്ചി ആയി മാറുന്നു. അവനെ തഴഞ്ഞു കളയുന്നു.

14. പലയിടത്തും സഭകളിൽ ശിശ്രൂഷകർ ജനത്തിന്റെ നന്മക്കല്ലാതെ സ്വന്ത സാമ്പത്തികത്തിനായി സംസാരിക്കുന്നു അതിനായി പ്രവർത്തിക്കുന്നു.

15. പരസപരം സഭകൾ, വ്യക്തികൾ തമ്മിൽ ഒട്ടും സഹകരണം ഇല്ലാത്ത ഒരു സമൂഹം. അവരുടെ മതില്കെട്ടും അതിന്റെ ഉള്ള് ആണ് അവരുടെ ലോകം.

16. എല്ലാവര്ക്കും വെവ്വേറെ കർത്താവ്, വെവ്വേറെ സുവിശേഷം.

17. ശിശ്രൂഷകന് ഒരു നിയമം, വിശ്വാസിക്ക് ഒരു നിയമം

18. സ്വന്ത സഹോദരങ്ങളെ പോലും അവൻ ഇതര മതസ്ഥർ ആയാൽ ഈ സുവിശേഷത്തിന്റെ പേരിൽ പലതിലും മാറ്റി നിർത്താൻ പഠിപ്പിക്കുന്ന സഭകൾ.

19. സ്നേഹം ഇല്ലാത്ത സഭകൾ

20. പണം പണം പണം, അതിന്റെ ആധിക്യതലുള്ള അന്ധത

21. ⁠സകലത്തിന്റെയും ആധാരം പണം ആയി മാറി

23. കള്ള പ്രവചനങ്ങളും വ്യാജ രോഗശാന്തി ശിശ്രൂഷാ പ്രകടനങ്ങളും (ഏതൊക്കെ ജനത്തെ ആകർഷിക്കാൻ ഉള്ള വിദ്യകൾ ആയി മാറി)

24. പെന്തക്കോസ്താണു ക്രിസ്തുവിൽ ശരി, ബാക്കി എല്ലാം തെറ്റ് എന്ന ഭാവം.

16. ദിനം പ്രതി കൂടുന്ന സഭകളുടെ എണ്ണപ്പെരുപ്പം.

ഈപറഞ്ഞതിനേക്കാൾ കൂടുതൽ ഉണ്ടാകും ഇത് വായിക്കുന്ന വിശ്വാസികൾക്ക് പറയാൻ, നിങ്ങളും പറയു, കണ്ണ് തുറക്കട്ടെ സഭകളുടെ, പെന്തകൊസ്തു പ്രസ്ഥാനത്തിന്റെ.

ഇമ്മാതിരി ഉടായിപ്പ് സംഗതികളൊക്കെ ക്രിസ്തുവിന്റെ പേരിൽ വെച്ച് വിളമ്പുമ്പോൾ തലയ്ക്കു വെളിവും ബൈബിൾ വായനയും ഉള്ള ഒരാൾ എങ്ങനെ നിൽക്കും ?

ഇതൊക്കെ കണ്ടിട്ടും ജനം നില്ക്കുന്നത്, അവർക്കു എവിടേലും ഞായറാഴ്ച ഒന്ന് പോയി ഇരിക്കണമല്ലോ വിശ്വാസി എന്ന് പറഞ്ഞു, എന്നോർത്ത് മാത്രം ആണ്.

ഒരുവന്റെ ആത്മാവിന്റെ രക്ഷയോ, നിത്യജീവനോ ഒന്നും അല്ല എന്ന് സഭകളിലെ വിഷയം "അത്ഭുതം, പ്രവചനം, പണം പേരുകൾ, വിദേശയാത്ര, വണ്ടി വാഹന സാമ്പത്തീക നന്മകൾ, പുതിയ പ്രൊജെക്ടുകൾ, കെട്ടഴിയലുകൾ അങ്ങനെ.....അങ്ങനെ" ഇതിനപ്പുറം ഒരു വസ്തു സഭകളിൽ പറയുന്നില്ല.

ഇതോക്കെ എന്ന് മാറുന്നുവോ, സ്വാർത്ഥത വിടുന്നോ അന്നേ ഒരു നല്ല സഭയുടെ ഭാഗമായി എന്ന് വ്യക്തികൾ ചിന്ദിക്കൂ !

ക്രിസ്തു എന്ത് പകർന്നു തന്നു, നിങ്ങൾ ജനത്തിന് എന്ത് പകർന്നു നൽകുന്നു, ചിന്ദിക്കൂ

വിവേകം ഉണ്ടാകട്ടെ !


പോസ്റ്റിന് കടപ്പാട് ഉണ്ട് 👍

06/01/2026

ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുദേവന്റെ ജനനവും മാമോദീസായും ഒരുമിച്ചു ഒറ്റദിവസമായിട്ടാണ് ജനുവരി ആറാം തിയ്യതി ആചരിച്ചു വന്നിരുന്നത്. നാലാം നൂറ്റാണ്ടിൽ പാശ്ചാത്യർ ഡിസംബർ 25 നെ ജനനപെരുന്നാൾ ദിവസമായി ആചരിക്കയും പൗരസ്ത്യർ അതിനെ പിന്നീട് സ്വീകരിക്കയും ചെയ്തപ്പോൾ ഇവ രണ്ടു പെരുന്നാളുകളായി മാറി എങ്കിലും ദനഹാ കർത്താവിന്റെ ഉദയം എന്ന നാമം മാറ്റാതെ മാമോദീസാ പെരുന്നാളായും ലോകത്തിനു വെളിച്ചമായി ദിവ്യരക്ഷകൻ ഉദിച്ചതിനെ അനുസ്മരിക്കുവാനായും തീ തെളിയിച്ചു കൊണ്ട് പൗരസ്ത്യർ കൊണ്ടാടി. പാശ്ചാത്യർ ഈ ദിവസത്തെ വിദ്വാന്മാരുടെ വരവുമായി അനുസ്മരിക്കുന്നു. ക്രിസ്തുമസ് (യൽദോ) പെരുന്നാളിന്റെ സമാപനമായിട്ടാണ് ദനഹാ (ജനുവരിി 6) ഇന്നു കൊണ്ടാടപെടുന്നത്. ക്രിസ്തുമസിനു അലങ്കരിക്കുന്ന നക്ഷത്രങ്ങളും അലങ്കാരങ്ങളും ദനഹാപെരുന്നാളിനു ശേഷമേ കുന്നംകുളം പ്രദ്ദേശത്തു അഴിച്ചുമാറ്റാറുള്ളൂ.

ഈ പെരുന്നാളിനു പ്രാദേശികമായി നിരവധി പേരുകളുണ്ട്. തെക്കൻ പ്രദ്ദേശങ്ങളിൽ ഇതിനു രാക്കുളി പെരുന്നാളെന്നും വടക്കൻ പ്രദ്ദേശത്തുള്ളവർ പിണ്ടിപെരുന്നാളെന്നും, പിണ്ടികുത്തി പെരുന്നാളെന്നും വിളിക്കുന്നു. ചിലനാടുകളിൽ കമ്പംമെട്ട് പെരുന്നാളെന്നും മറ്റും ഇതിനു പേരുകളുണ്ട്.

രാക്കുളി പെരുന്നാൾ: മശിഹായുടെ മാമോദീസായെ അനുസ്മരിച്ച് പെരുന്നാളിന്റെ തലേദിവസം രാത്രിയിൽ അടുത്തുള്ള നദികളിലോ കുളങ്ങളിലോ പോയി പ്രാർത്ഥനാപൂർവ്വം നടത്തുന്ന ആചാരക്കുളിയിൽ നിന്നാണ് ഇതിനു രാക്കുളി പെരുന്നാളെന്ന പേർ സിദ്ധിച്ചത്. കുട്ടികൾ ഏൽ പയ്യാ എന്നു വിളിച്ചു ആർക്കുന്ന പതിവും ഉണ്ട്. യെരുശലേമിൽ യോർദ്ദാൻ നദിക്കരയിലാണ് ഇന്നും ഈ പെരുന്നാൾ ആഘോഷിക്കുന്നത്. നമ്മുടെ നാട്ടിലും ഈ ദിവസം എല്ലാവരും കുളിച്ചിരിക്കണം എന്നും കുളിക്കാത്തവർ പോത്താകും എന്നു തമാശയായി പറയാറുണ്ട്.

പിണ്ടിപെരുന്നാൾ: വടക്കൻ പ്രദ്ദേശങ്ങളിൽ ഈ പെരുന്നാളിനു പിണ്ടികുത്തി അതിൽ പന്തം കത്തിച്ചു വയ്ക്കുകയും, പന്തം തിരി എന്നിവ കത്തിച്ചു പ്രദക്ഷിണം നടത്തി, മശിഹാ ലോകത്തിന്റെ പ്രകാശമായിരുന്നു എന്നു വിളിച്ചു പറയുകയും ചെയ്യുന്നതിനാൽ ഇതിനു പിണ്ടികുത്തി പെരുന്നാളെന്നു പറയുന്നു. കൂടാതെ എപ്പിഫനി, തെയോഫനി എന്നീ പേരുകളും വേദശാസ്ത്രജ്ഞർ ഈ പെരുന്നാളിനു നൽകിയിട്ടുണ്ട്.

കുന്നംകുളം, പഴഞ്ഞി, തൃശൂർ, ഇരിഞ്ഞാലക്കുട തുടങ്ങി അങ്കമാലി വരെയുള്ള ദേശങ്ങളിൽ ഓർത്തഡോക്സ്, കത്തോലിക്ക, പൗരസ്ത്യ സഭ (സുറായി), തൊഴിയൂർ എന്നീ എല്ലാ ക്രസ്തീയസഭാവിഭാഗങ്ങളും ഈ പെരുന്നാൾ ആഘോഷിക്കുന്നു. കേരളത്തിലെ കത്തോലിക്കരല്ലാത്ത ക്രൈസ്തവസഭകൾ 1953 ൽ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിക്കുന്നതു വരെ ജൂലിയൻ കലണ്ടർ പ്രകാരം ക്രിസ്തുമസ് ജനുവരി 7 നും പിണ്ടി പെരുന്നാൾ ജനുവരി 19 നും ആയിരുന്നു ആഘോഷിച്ചു കൊണ്ടിരുന്നത്.

പിണ്ടി: പഴയകാലത്ത് അലങ്കാരത്തിനായി ഉപയോഗിച്ചിരുന്ന വസ്തുക്കൾ സ്വന്തപുരയിടത്തിൽ നിന്നു തന്നെ ധാരാളമായി ലഭിക്കുന്നതും അനായാസേന ഉപയോഗിക്കാൻ കഴിയുന്നതും കാഴ്ചയ്ക്കു മനോഹരവുമായ കുലച്ചു നിൽക്കുന്ന വാഴകൾ, കുരുത്തോലകൾ, തെങ്ങിൻ പൂക്കുലകൾ, തേങ്ങാക്കുലകൾ , നെൽപറ തുടങ്ങിയ വസ്തുക്കളായിരുന്നല്ലോ. റെഡിമെയ്ഡ് അലങ്കാര വസ്തുക്കൾ ലഭ്യമല്ലാത്ത ആ കാലത്ത് ക്രിസ്ത്യാനികളും അവരുടെ രക്ഷകന്റെ വരവിനെ ആഘോഷിക്കുവാനും അനുസ്മരിക്കുവാനും ആയി തങ്ങളുടെ വീടുകളെ അണിയിച്ചൊരുക്കിയതു ഈ വസ്തുക്കൾ തന്നെ ഉപയോഗിച്ചായിരുന്നു. ദനഹാ പെരുന്നാളിനു അലങ്കാരത്തിനു ഉപയോ​ഗിക്കുന്ന പ്രധാന വസ്തു പിണ്ടി ആയിരുന്നു അതിനാൽ ഇതിനെ പിണ്ടിപെരുന്നാളെന്ന് വിളിക്കപ്പെട്ടു. കാലക്രമേണ അതിനു അനുഷ്ഠാനക്രമവും നിലവിൽ വന്നു.

പിണ്ടികുത്തൽ രീതി:
5ാം തിയ്യതി നേരം വെളുത്താൽ ഒരുക്കങ്ങൾ ആരംഭിക്കുകയായി, വെട്ടേണ്ട പിണ്ടി തിരഞ്ഞെടുക്കുക, ഉറച്ച മണ്ണാമെങ്കിൽ കുഴിതയ്യാറാക്കാൻ വെള്ളം ഒഴിച്ചിടുക മുതലായവ. (പണ്ടു കാലത്ത് രണ്ടു ദിവസം മുമ്പ് മുറ്റം വൃത്തിയാക്കി ചാണകം മെഴുകി ഒരുക്കുമായിരുന്നു) എല്ലാതരം പിണ്ടികളും ആ കാലത്ത് ഉപയോഗിക്കുകയില്ലായിരുന്നു. പ്രധാനമായും കുലച്ച വാഴയുടെ പിണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്നാണു പറയുന്നത്. ഇല്ലെങ്കിൽ പിണ്ടി കുത്തി കഴിഞ്ഞാൽ കൂമ്പ് പിന്നേയും പൊങ്ങി വരുകയും അവ അഭംഗിക്കു കാരണമാകുകയും ചെയ്യും. കൂടാതെ കുലച്ചവാഴ ഫലഭൂഷ്ടിയുടെ പ്രതീകവുമാണ്.

രണ്ടാമതു വാഴക്കൂട്ടത്തിൽ കിഴക്കോട്ടു മുഖദർശനമായി വളർന്നു വന്നതോ കിഴക്കോട്ടു ദർശനമായി കുലവന്നതുമായ വാഴ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. കിഴക്കോട്ട് ദർശനമായ വാഴ സൂര്യപ്രകാശത്തിന്റെ ലഭ്യതയാൽ ചാഞ്ഞുപോകാത്തതും പുഷ്ടിയുള്ളതും കാഴ്ചയ്ക്കു മനോഹരവുമായിരിക്കും.

അതുപോലെ ഉണ്ണിപിണ്ടി (കാതൽ / കാമ്പ്) ഭക്ഷ്യയോഗ്യമായ പാളയംതോടൻ, പൂവൻ, കുന്നൻ തുടങ്ങിയ വാഴകളുടെ പിണ്ടികൾ മാത്രമേ ഉപയോഗിക്കാറുള്ളൂ കാരണം പെരുന്നാളിനു ശേഷം പിണ്ടിയുടെ എല്ലാഭാഗങ്ങളും ഉപേക്ഷിക്കാതെ ഉപയോഗിക്കുവാൻ സാധിക്കണമായിരുന്നു. (ഉണ്ണിപിണ്ടി തോരൻ വയ്ക്കാനും, വാഴനാരുകൾ പെരകൊട്ടാനും - ഓലപുരയുടെ കാലത്ത്).

ചിലർ ഇത്രയോന്നും നോക്കാതെ കുലച്ചവാഴകൾ ഉയരവും വണ്ണവും മാത്രം നോക്കി ഉപയോഗിക്കാറുണ്ട്. മിക്കവാറും വീടുകളിൽ അല്ലെങ്കിൽ അവരുടെ പറമ്പുകളിൽ ഓണത്തിന്റെ ഉപയോഗത്തിനായി എന്നപോലെ പിണ്ടിപെരുന്നാളിന്റെ ഉപയോഗത്തിനായും വാഴ കൃഷി ചെയ്യുമായിരുന്നു.

പിണ്ടി തിരഞ്ഞെടുത്താൽ പിന്നെ അതു വെട്ടിയെടുക്കുക അതിന്റെ പുറംപോളകൾ അതായതു കറുത്ത പോളകൾ പൊളിച്ചു കളഞ്ഞു ചുകന്നരാശിയുള്ള പോളയെത്തുമ്പോൾ നിർത്തുന്നു പിന്നെ അവ കുത്തിനിർത്തുവാനായി അതിന്റെ മുകൾ വശവും ചുവടും ചെത്തി വൃത്തിയാക്കുന്നു. ഏകദ്ദേശം ആറടിക്കുമേലേ തുടങ്ങി വളരെ ഉയരമുള്ള പിണ്ടികൾ വരെ ഉപയോഗിക്കാറുണ്ട്.

ഉച്ചയ്ക്കുശേഷം വീടിന്റെ പ്രധാന നടവാതിലിനു നേരെ വരത്തക്കവണ്ണം കുഴി കുത്തി അതിൽ പിണ്ടി കുത്തി നിർത്തുന്നു. അതിനെ കുരുത്തോലകൾ കൊണ്ട് അലങ്കരിക്കുകയും നാലുവശത്തും തവികൾ കുത്തി എണ്ണയോഴിക്കാൻ തയ്യാറാക്കുകയും ചെയ്യുന്നു.
പണ്ടു മരോട്ടിക്കായുടെ തൊണ്ട് എണ്ണയോഴിക്കാനായി ഒരു പാത്രം പോലെ ഉപയോ ഗിച്ചിരുന്നു അതിനെ പിണ്ടിയിൽ ഉറപ്പിക്കാനായി മുളയുടെ അലകുകൾ /തടികഷ്ണങ്ങൾ എന്നിവ കൂർപ്പിച്ചോ, ഈർക്കലി വളച്ചുകൊണ്ടോ ഉറപ്പിക്കുന്നു. മെഴുകുതിരി പന്തം, ചിരാത് തുടങ്ങി പ്രകാശമുണ്ടാക്കുന്ന ഏതു മാധ്യമങ്ങളും ഉപയോഗിക്കാം പക്ഷേ ആളി കത്തിക്കുന്നവ ആയിരിക്കരുത് എന്നു മാത്രം. പിന്നീട് ഇതിനു പകരം ഇലക്ട്രിക് ബൾബുകളും കൊടികളും ഒക്കെ സ്ഥാനം പിടിച്ചതായും കാണാം പിണ്ടിയിലെ തിരികൾ എപ്പോഴും ഒറ്റസംഖ്യയായിരിക്കണം അതിനായി മുകളിൽ പാണ്ടിയുടെ തലഭാഗത്ത് ഒരു പന്തമോ അല്ലെങ്കിൽ ഒറ്റസംഖ്യയിൽ അവസാനിക്കുന്ന ഓട്ടുവിളക്കിന്റെ തലയോ, തൂക്കുവിളക്കുകളോ ഉപയോഗിക്കുന്നു. ചിലർ നെല്ല് കിഴികെട്ടി അതു എണ്ണയിൽ മുക്കി പന്തം പോലെയും ഉപയോഗിക്കാറുണ്ട്.

പ്രധാനമായും മൂന്നു നേരം (5 - സന്ധ്യ, 6 - പുലർച്ച, 6 - ഉച്ചതിരിഞ്ഞ്) പിണ്ടിതെളിയിക്കുന്ന രീതിയാണ് പണ്ട് ഉണ്ടായിരുന്നത്. ഇന്ന് അതു രണ്ടു നേരമായി കുറഞ്ഞിട്ടുണ്ട്. അഞ്ചാം തിയ്യതി സന്ധ്യാനമസ്ക്കാരത്തിനു ശേഷം വൈദീകർ മദ്ബഹായിലെ തിരിയിൽ നിന്നുള്ള തീ കൊണ്ട് പള്ളിയിലെ പിണ്ടികൾ തെളിയിക്കുകയും അതിനു ശേഷം വീടുകളിലെ പിണ്ടികളും തെളിയിക്കുന്നു. പണ്ടുകാലത്ത് സന്ധ്യയ്ക്ക് പള്ളികളിൽ സന്ധ്യാ നമസ്ക്കാര സമയത്തെ മണിയടിക്ക് വിളക്കുമണിയടിക്കുക എന്നാണ് പറയുന്നത്. ഈ സമയത്ത് വീടുകളിലും വിളക്കു തെളിച്ചു വയ്ക്കുമായിരുന്നു. ഈ വിളക്കിൽ നിന്ന് കുടുംബത്തിലെ ഗൃഹനാഥൻ ആദ്യം പിണ്ടിയുടെ കിഴക്കുവശത്തു തിരിതെളിയിക്കുന്നു തുടർന്നു കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് പിണ്ടിമുഴുവൻ തെളിയിക്കുന്നു. (പിണ്ടി തെളിയിക്കുക ഗൃഹനാഥന്റെ അവകാശമാണ്) തുടർന്ന് കരിമരുന്നുകളും ദീപം തെളിയിക്കലുകളുമായി ആഘോഷിക്കുന്നു. രാത്രിയാകുമ്പോൾ വിളക്കുകൾ എല്ലാം അണയ്ക്കുകയും ഉറങ്ങാൻ പോകുകയും ചെയ്യുന്നു.

പിന്നീട് പിറ്റേന്ന് പുലർച്ച നമസ്ക്കാരത്തിനു മുമ്പോ ശേഷമോ വീണ്ടും പിണ്ടികൾ തെളിയിക്കുന്നു. കുറച്ചു നേരത്തിനു ശേഷം അവ അണയ്ക്കുന്നു. ഈ പതിവു ഇപ്പോൾ കാണുന്നില്ല. ചില സ്ഥലങ്ങളിൽ പിണ്ടി തെളിയിച്ച് അതിനു ചുറ്റും നിന്ന് കുരവയിടുന്ന പതിവും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്

ആറാം തിയ്യതി വൈകീട്ട് മൂന്നു മണിയോടെ വീണ്ടും പിണ്ടി തെളിയിക്കുവാൻ തുടങ്ങുന്നു. ഈ സമയത്താണു അംബലപള്ളിയിൽ നിന്നു അങ്ങാടി ചുറ്റിയുള്ള പ്രദിക്ഷണം ആരംഭിക്കുന്നത്. (പണ്ടു കാലത്ത് നാട്ടുരാജ്യങ്ങളായിരുന്നപ്പോൾ ഓരോ പള്ളികളിലും ഈ പെരുന്നാൾ ഉണ്ടായിരുന്നിരിക്കാം. പിന്നീട് അംബലപള്ളിയുടെ സ്ഥാപനത്തോടെ ഇതിനെ ആ പള്ളിയുടെ പെരുന്നാളായി നിശ്ചയിക്കുകയും ആചരിക്കുകയും ആയിരുന്നു. ഈ സമയത്ത് പിണ്ടി തെളിയിക്കാനുള്ള വ്യക്തി ഒഴിച്ച് ബാക്കിയെല്ലാവരും പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നു. പ്രദിക്ഷണം എല്ലാ അങ്ങാടികളിലൂടേയും സഞ്ചരിച്ച് പള്ളിയിൽ എത്തുകയ്യും ചെയ്യുന്നു. തുടർന്ന് പാതിരാത്രിവരേ പിണ്ടികൾ തെളിയിച്ചും കരിമരുന്നുകൾ കത്തിച്ചും ആഘോഷിക്കുന്നു. പിന്നെ തിരികൾ ഊതികെടുത്തുവാൻ പാടില്ല കരിന്തിരി കത്തി അവ തനിയെ അണഞ്ഞശേഷം തിരികൾ ഊരി മാറ്റി പിണ്ടി കിഴക്കോട്ട് മറിച്ചിടുന്നു. പണ്ടുകാലത്ത് പിണ്ടി മറിച്ചിടുന്നത് പിറ്റേന്ന് കാലത്തായിരുന്നു. പിന്നീട് അവ പോളപൊളിച്ചു കാമ്പ് കറിവയ്ക്കുവാനായി ഉപയോഗിക്കുന്നു.

ഒരു വീട്ടിൽ അല്ലെങ്കിൽ തറവാട്ടിൽ മരണം നടന്ന് ഒരു വർഷം തികഞ്ഞിട്ടില്ലെങ്കിൽ ആ കുടുംബങ്ങൾ ആ വർഷം പെലയുള്ളതിനാൽ പിണ്ടികുത്താറില്ല. എന്നാൽ അവർ പ്രധാന വാതിലിനു നേരെ തൂക്കു വിളക്കോ കച്ചേരി വിളക്കോ കത്തിച്ചു വയ്ക്കുകയും തിരികൾ കത്തിക്കുകയും ചെയ്തിരിക്കണം. ദേശത്ത് മേൽപട്ടക്കാരോ, പട്ടക്കാരോ ഇഹലോകവാസം വെടിഞ്ഞ് 41 കഴിയുന്നതിനു മുമ്പാണ് പിണ്ടി പെരുന്നാൾ വരുന്നതെങ്കിൽ ആ ദേശക്കാർ പിണ്ടികുത്താറില്ല. എന്നാൽ മെഴുകുതിരികളും വിളക്കുകളും തെളിയിക്കുകയും കൊടിയും കുരിശും (പ്രദിക്ഷണം) നടത്തുകയും ചെയ്യുന്നു.

ഇന്നു കാലം മാറിയതനുസരിച്ച് പിണ്ടിപെരുന്നാളിനും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓരോ വീടുകൾ പിണ്ടികുത്തുന്ന രീതി മാറി പകരം അങ്ങാടികൾ ഒന്നുചേർന്ന് പിണ്ടികൾ കുത്തുകയും അലങ്കരിക്കുകയും ചെയ്യുന്നു. അതുപോലെ പഴയ എണ്ണതിരികൾക്കുപകരം മനോഹരമായ ഇലക്ട്രിക് ബൾബുകളും തോരണങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. കൂടാതെ ക്ലബ്ബുകളുടേയും അങ്ങാടികളുടേയും നേതൃത്വത്തിൽ കരിമരുന്നു പ്രയോഗങ്ങളും ചെണ്ടമേളവും തുടങ്ങി വേറൊരു തലത്തിലേക്ക് മാറിയിരിക്കുന്നു.

പാച്ചോർ: പിണ്ടി പെരുന്നാളിന്റെ ഒരു പ്രത്യേക ഭക്ഷണമാകുന്നു പാച്ചോർ. പച്ചരിയും(വെള്ളയരി) തേങ്ങാപ്പാലുമുപയോ ഗിച്ചാണ് ഈ പലഹാരം നിർമ്മിക്കുന്നത്. അന്നേ ദിവസം എല്ലാ വീടുകളിലും പാച്ചോറും ശർക്കര പാനിയും ഉണ്ടാക്കുകയും അവ കഴിക്കുകയും ചെയ്യുന്ന പതിവുണ്ട്. പള്ളിയിലും അന്നത്തെ നേർച്ച പാച്ചോറായിരിക്കും.

തയ്യാറാക്കിയത്
ഫാ പീറ്റർ കാക്കശ്ശേരി & ഫാ ഇയ്യോബ് OlC

29/12/2025

ഈസ്റ്ൺ ഓർത്തഡോക്‌സ് സഭയും റോമൻ കത്തോലിക്കാ സഭയും – ലളിതമായ വ്യത്യാസങ്ങൾ
1. പോപ്പ്
കത്തോലിക്കാ സഭ: പോപ്പിന് സർവ്വസഭയിലുമുള്ള പരമാധികാരം, തെറ്റില്ലായ്മ.
ഓർത്തഡോക്‌സ് സഭ: റോമിലെ മെത്രാൻക്ക് ബഹുമാനത്തിന്റെ മുൻഗണന മാത്രം; സർവ്വാധികാരം ഇല്ല.
2. ഫിലിയോക്കെ
കത്തോലിക്കർ: പരിശുദ്ധാത്മാവ് പിതാവിലും മകനിലും നിന്ന്.
ഓർത്തഡോക്‌സ്: പരിശുദ്ധാത്മാവ് പിതാവിൽ നിന്ന് മാത്രം.
3. പർഗറ്ററി
കത്തോലിക്കർ: പർഗറ്ററി എന്ന ശുദ്ധീകരണസ്ഥലം.
ഓർത്തഡോക്‌സ്: ഇടക്കാല അവസ്ഥ; അന്തിമ വിധി അവസാന ന്യായവിധിയിൽ.
4. പുരോഹിത വിവാഹം
കത്തോലിക്കർ: പുരോഹിതർ സാധാരണയായി അവിവാഹിതർ.
ഓർത്തഡോക്‌സ്: വിവാഹിതർക്ക് പുരോഹിതരാകാം; മെത്രാന്മാർ ബ്രഹ്മചര്യസ്ഥർ.
5. കുർബാന (യൂഖാരിസ്റ്റ്)
ഓർത്തഡോക്‌സ്: പുളിപ്പുള്ള അപ്പം, അപ്പവും വീഞ്ഞും ഒരുമിച്ച്.
കത്തോലിക്കർ: പുളിപ്പില്ലാത്ത അപ്പം; പലപ്പോഴും അപ്പം മാത്രം.
6. സഭാസമ്മേളനങ്ങൾ
ഓർത്തഡോക്‌സ്: ആദ്യ 7 (അഥവാ 9) സർവ്വസഭാ സഭാസമ്മേളനങ്ങൾ.
കത്തോലിക്കർ: 21 സഭാസമ്മേളനങ്ങൾ (വത്തിക്കാൻ I, II ഉൾപ്പെടെ).
7. കന്യകാമറിയം
കത്തോലിക്കർ: ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ അംഗീകരിക്കുന്നു.
ഓർത്തഡോക്‌സ്: ഈ ഉപദേശം അംഗീകരിക്കുന്നില്ല.
8. ഉപവാസം
ഓർത്തഡോക്‌സ്: വർഷത്തിലെ പകുതിയോളം ദിവസം ഉപവാസം.
കത്തോലിക്കർ: കുറച്ച് ദിവസങ്ങൾ മാത്രം.
9. പ്രാർത്ഥന
ഓർത്തഡോക്‌സ്: യേശു പ്രാർത്ഥന, പ്രാർത്ഥനക്കയർ.
കത്തോലിക്കർ: റോസറി പ്രധാന്യം.
10. കുരിശടയാളം
ഓർത്തഡോക്‌സ്: വലത് → ഇടത്.
കത്തോലിക്കർ: ഇടത് → വലത്.
11. കലയും ഐക്കണുകളും
ഓർത്തഡോക്‌സ്: ശിൽപങ്ങൾ ഇല്ല; ഐക്കണുകൾക്ക് പ്രത്യേക ദൈവശാസ്ത്ര അർത്ഥം.
കത്തോലിക്കർ: ശിൽപങ്ങളും യാഥാർത്ഥ്യകലയും ഉപയോഗിക്കുന്നു.
12. കലണ്ടർ
ഓർത്തഡോക്‌സ്: ഈസ്റ്ററിന് ജൂലിയൻ കലണ്ടർ.
കത്തോലിക്കർ: ഗ്രിഗോറിയൻ കലണ്ടർ.

Address

Idukki

Telephone

+919251000127

Website

Alerts

Be the first to know and let us send you an email when St Thomas Orthodox community posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Thomas Orthodox community:

Shortcuts

Share