Sndp Yogam Cheppad Union

Sndp Yogam Cheppad Union എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയൻ

ശ്രീനാരായണ ഗുരുദേവ തിരു:ജയന്തി ഭക്തിയാദരപൂർവ്വം ആഘോഷമാക്കി ചേപ്പാട് യൂണിയൻ SNDP യോഗം ചേപ്പാട് യൂണിയൻ പരിധിയിലുള്ള ശാഖകളി...
28/08/2026

ശ്രീനാരായണ ഗുരുദേവ തിരു:ജയന്തി ഭക്തിയാദരപൂർവ്വം ആഘോഷമാക്കി ചേപ്പാട് യൂണിയൻ

SNDP യോഗം ചേപ്പാട് യൂണിയൻ പരിധിയിലുള്ള ശാഖകളിലും മേഖല തലങ്ങളിലുമായി തിരു:ജയന്തി ഭക്തിയാദരപൂർവ്വം ആഘോഷിച്ചു. യൂണിയനിൽ രാവിലെ 7 ന് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഭദ്രദീപപ്രജ്വലനം നടത്തി കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. യൂണിയൻ സെക്രട്ടറി എൻ. അശോകൻ ജയന്തി ദിന സന്ദേശം നൽകി. യൂണിയൻ പരിധിയിലുള്ള വിവിധ ശാഖകളിലെ ഗുരുദേവ ക്ഷേത്രങ്ങളിൽ പ്രഭാത പൂജയോട് കൂടി ചതയ ദിനം ആരംഭിച്ചു. തുടർന്ന് ഗണപതിഹോമവും ഗുരുപുഷ്പാഞ്ജലിയും, ഗുരുദേവ കൃതികളുടെ പാരായണവും നടന്നു.

ശാഖ കേന്ദ്രങ്ങളിലെ ആഘോഷങ്ങൾ യൂണിയൻ ഭാരവാഹികളും കൗൺസിൽ അംഗങ്ങളും ഉദ്ഘാടനം ചെയ്തു.യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ നിറസാനിദ്ധ്യമായി.ശാഖകളിൽ വിവിധ വാദ്യമേളങ്ങളോടു കൂടിയ വർണ്ണാഭമായ ജയന്തി ഘോഷയാത്ര, സാംസ്കാരിക സമ്മേളനങ്ങൾ, അനുമോദനങ്ങൾ, ചികിത്സാ ധനസഹായവിതരണം,ചതയ സദ്യ, ദീപകാഴ്ച, തിരുവാതിര, കുട്ടികളുടെ കലാപരിപാടികൾ, ഗാനമേള എന്നിവ നടന്നു

SNDP യോഗം ചേപ്പാട് യൂണിയൻ ചിങ്ങോലി പടിഞ്ഞാറ് 4181-ാം നമ്പർ ശാഖയിൽ ശ്രീനാരാണ ഗുരുദേവതിരു:ജയന്തി ആഘോഷം വിവിധ പരിപാടികളോടു ...
25/08/2026

SNDP യോഗം ചേപ്പാട് യൂണിയൻ ചിങ്ങോലി പടിഞ്ഞാറ് 4181-ാം നമ്പർ ശാഖയിൽ ശ്രീനാരാണ ഗുരുദേവ
തിരു:ജയന്തി ആഘോഷം വിവിധ പരിപാടികളോടു കൂടി നടത്തപ്പെടുന്നു...

പ്രചരണാർത്ഥം: SNDP യോഗം സൈബർസേന ചേപ്പാട്

ശ്രീനാരായണ ഗുരുദേവ തിരു:ജയന്തി ആഘോഷംചേപ്പാട് യൂണിയനിൽ   ശാഖാ, മേഖലാ തലങ്ങളിൽ ആഘോഷിക്കുംലോകാരാദ്ധ്യനായ ശ്രീനാരായ ഗുരുദേവന...
23/08/2026

ശ്രീനാരായണ ഗുരുദേവ
തിരു:ജയന്തി ആഘോഷം
ചേപ്പാട് യൂണിയനിൽ ശാഖാ, മേഖലാ തലങ്ങളിൽ ആഘോഷിക്കും

ലോകാരാദ്ധ്യനായ ശ്രീനാരായ ഗുരുദേവന്റെ 172-ാംമത് തിരു:ജയന്തി ദിനം 2026 ആഗസ്റ്റ് 28 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള ശ്രീനാരായണീയർ ആഘോഷപൂർവ്വം കൊണ്ടാടുകയാണ് അതിന്റെ ഭാഗമായി SNDP യോഗം ചേപ്പാട് യൂണിയനിൽ രാവിലെ 6:00 മണിയ്ക്ക് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു കൊണ്ട് തിരു:ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കും യൂണിയൻ സെക്രട്ടറി എൻ. അശോകൻ ചതയദിനസന്ദേശം നൽകും തുടർന്ന് സമൂഹ പ്രാർത്ഥന നടക്കും..

യൂണിയൻ അതിർത്തിയിലുള്ള
മുട്ടം, പത്തിയൂർ കിഴക്ക്, പത്തിയൂർ പടിഞ്ഞാറ്, ചിങ്ങോലി, മുതുകുളം, മഹാദേവികാട്, ആറാട്ടുപുഴ വടക്ക്, ആറാട്ടുപുഴ തെക്ക് മേഖലകളിലെ ശാഖകളിലുമായി ശ്രീനാരായണ ഗുരുദേവ തിരു:ജയന്തി ആഘോഷം നടക്കും വിവിധ വാദ്യമേളങ്ങളോടു കൂടിയ ഗുരുദേവ ഛായാചിത്രം വഹിച്ചു കൊണ്ടുള്ള വർണ്ണാഭമായ രഥ ഘോഷയാത്രകൾ, ഗുരുദേവ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ, ഗുരുദേവ പ്രഭാഷണങ്ങൾ,
പൊതുസമ്മേളനങ്ങൾ, അനുമോദനങ്ങൾ, ചതയസദ്യ,വിവിധ കലാപരിപാടികൾ എന്നിവയോടു കൂടി സമുചിതമായി ആഘോഷിക്കും യൂണിയൻ വൈസ് പ്രസിഡന്റ് ഡി. കാശിനാഥൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി. ധർമ്മരാജൻ, കൗൺസിൽ അംഗങ്ങളായ തൃക്കുന്നപ്പുഴ പ്രസന്നൻ, അയ്യപ്പൻ കൈപ്പള്ളിൽ,എസ്. ജയറാം,അഡ്വ.യു. ചന്ദ്രബാബു, പി.എൻ. അനിൽകുമാർ,
ബിജു പത്തിയൂർ, ബി.രഘുനാഥ്, പോഷക സംഘടനാ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂണിയൻ സെക്രട്ടറി എൻ. അശോകൻ അറിയിച്ചു.

ഏവർക്കും SNDP യോഗം ചേപ്പാട് യൂണിയന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳
14/08/2026

ഏവർക്കും SNDP യോഗം ചേപ്പാട് യൂണിയന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳

 #ചിങ്ങം1പതാകദിനം172-മത് ശ്രീനാരായണ ഗുരുദേവ തിരു:ജയന്തി.ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ തിരു: ജയന്തി ആഘോഷങ്ങളുടെ വരവ് ...
13/08/2026

#ചിങ്ങം1പതാകദിനം

172-മത് ശ്രീനാരായണ ഗുരുദേവ തിരു:ജയന്തി.

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ തിരു: ജയന്തി ആഘോഷങ്ങളുടെ വരവ് അറിയിച്ചുകൊണ്ട് ചിങ്ങം 1 (2026 ആഗസ്റ്റ് 17) ന് രാവിലെ 7.30 ന് യൂണിയൻ സൗധത്തിൽ യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ പീതപതാക ഉയർത്തുന്നു.

ഇതിനോട് അനുബന്ധിച്ച് എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പീതപതാക ഉയർത്തി കൊണ്ടു പതാകദിനം ആചരിക്കണമെന്ന് യൂണിയൻ സെക്രട്ടറി എൻ. അശോകൻ അറിയിച്ചു.

#സംഘശക്തിയുടെ_മറ്റൊരുണർത്തുപാട്ടാവട്ടെ_ഈ_സുദിനം

🙏🏻🌹ഓം ശ്രീനാരായണ പരമഗുരവേ നമഃ 🌹🙏🏻

എസ്എൻഡിപി യോഗം ചേപ്പാട് യൂണിയനിൽ നിന്നും യോഗം സൈബർ സേന കേന്ദ്ര സമിതി ജോയിൻ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ദിനൽ ഡി തഴേശ്ശേ...
12/08/2026

എസ്എൻഡിപി യോഗം ചേപ്പാട് യൂണിയനിൽ നിന്നും യോഗം സൈബർ സേന കേന്ദ്ര സമിതി ജോയിൻ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ദിനൽ ഡി തഴേശ്ശേരിൽ ചേപ്പാട് യൂണിയൻറെ അഭിനന്ദനങ്ങൾ Dinil Dinesh Panicker

മൈക്രോ ഫിനാൻസ് വായ്പ വിതരണം നടന്നു.ഹരിപ്പാട്: SNDP യോഗം ചേപ്പാട് യൂണിയനിൽ സ്വയം സഹായ സംഘത്തിനുള്ള  മൈക്രോ ഫിനാൻസ് വായ്പ ...
12/08/2026

മൈക്രോ ഫിനാൻസ് വായ്പ വിതരണം നടന്നു.

ഹരിപ്പാട്: SNDP യോഗം ചേപ്പാട് യൂണിയനിൽ സ്വയം സഹായ സംഘത്തിനുള്ള മൈക്രോ ഫിനാൻസ് വായ്പ വിതരണം നടന്നു. വായ്പ വിതരണ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ നിർവ്വഹിച്ചു.
യൂണിയൻ സെക്രട്ടറി എൻ.അശോകൻ,ഫെഡറൽ ബാങ്ക് മാവേലിക്കര ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ വിഷ്ണു രാജ്, കോഡിനേറ്റർ അഞ്ചിത വിശ്വൻ, റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് രമ്യ,
യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗം ജിതിൻ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു
Ashokan N Salikumar Sukumaran

വനിതാ സംഘം വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു....      SNDP യോഗം ചേപ്പാട് യൂണിയൻ കരീലകുളങ്ങര കരുവറ്റുംകുഴ...
09/08/2026

വനിതാ സംഘം വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു....

SNDP യോഗം ചേപ്പാട് യൂണിയൻ കരീലകുളങ്ങര കരുവറ്റുംകുഴി
1121-ാം നമ്പർ ശാഖയിൽ വനിതാ സംഘം വാർഷിക പൊതുയോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും നടന്നു SNDP യോഗം ചേപ്പാട് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുനി തമ്പാൻ അദ്ധ്യക്ഷയായി യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായി

രത്നമ്മ (രക്ഷാധികാരി),

രേണുക ലാൽ
(പ്രസിഡൻ്റ്),

ശ്യാമള (വൈസ് പ്രസിഡൻ്റ്),

ധന്യ ഷാൻകുമാർ (സെക്രട്ടറി),

ഉഷ (ട്രഷറർ),

ആശ, രാജി, മിനി ( യൂണിയൻ സമിതി അംഗങ്ങൾ)

എന്നിവർ അടങ്ങിയ 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു... മുൻ വനിതാ സംഘം യൂണിയൻ സെക്രട്ടറി ആശ യോഗത്തിന് സ്വാഗതവും നിയുക്ത വനിതാ സംഘം പ്രസിഡന്റ് രേണുക ലാൽ നന്ദിയും പറഞ്ഞു.

അഭിനന്ദനങ്ങളോടെ...💐💐

SNDP യോഗം സൈബർസേന ചേപ്പാട് യൂണിയൻ💐💐💐💐

വനിതാ സംഘം സംയുക്ത നേതൃയോഗം നടന്നു  SNDP യോഗം ചേപ്പാട് യൂണിയൻ വനിതാ സംഘം യൂണിയൻ സമിതി അംഗങ്ങളുടേയും,മേഖലാ ഭാരവാഹികളുടേയു...
08/08/2026

വനിതാ സംഘം
സംയുക്ത നേതൃയോഗം നടന്നു

SNDP യോഗം ചേപ്പാട് യൂണിയൻ വനിതാ സംഘം യൂണിയൻ സമിതി അംഗങ്ങളുടേയും,മേഖലാ ഭാരവാഹികളുടേയും സംയുക്ത നേതൃയോഗം 08/08/2026 ശനിയാഴ്ച പകൽ 2 ന് യൂണിയൻ സൗധത്തിൽ വെച്ച് നടന്നു. വനിതാ സംഘം പ്രസിഡന്റ് സുനി തമ്പാൻ അദ്ധ്യക്ഷയായി യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു യൂണിയൻ സെക്രട്ടറി എൻ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘത്തിന്റെ സംഘടനാ പ്രവർത്തനങ്ങളെ കുറിച്ച് യൂണിയൻ കൗൺസിലറും വനിതാ സംഘം കോ-ഓർഡിനേറ്ററുമായ പി.എൻ അനിൽകുമാർ വിശദീകരിച്ചു യോഗത്തിൽ വനിതാ സംഘം യൂണിയൻ എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ സംഘം മേഖലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു വനിതാ സംഘം യൂണിയൻ സെക്രട്ടറി ഹരിപ്രിയ സ്വാഗതവും ട്രഷറർ ബീനാഷാജി നന്ദിയും പറഞ്ഞു.

ആദരാഞ്ജലികൾ🌹🌹🌹എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയൻ ചെറിയ പത്തിയൂർ 360-ാം നമ്പർ ശാഖാ പ്രസിഡന്റ് വല്യേഴത്ത് കെ.സോമൻ (77) നിര്...
08/08/2026

ആദരാഞ്ജലികൾ🌹🌹🌹

എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയൻ ചെറിയ പത്തിയൂർ 360-ാം നമ്പർ ശാഖാ പ്രസിഡന്റ് വല്യേഴത്ത് കെ.സോമൻ (77) നിര്യാതനായി മരണാനന്തര ചടങ്ങുകൾ നാളെ പകൽ 3 ന് വീട്ടുവളപ്പിൽ നടത്തപ്പെടുന്നതാണ്

ആദരാഞ്ജലികളോടെ......🌹🌹

SNDP യോഗം സൈബർസേന ചേപ്പാട് യൂണിയൻ🌹🌹

Address

Nangiarkulangara
Haripad
690513

Alerts

Be the first to know and let us send you an email when Sndp Yogam Cheppad Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share