I.P.C Sunday School's Association, Alappuzha West

I.P.C Sunday School's Association, Alappuzha West ഐ പി സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് സണ്ടേസ്കൂൾസ് അസോസിയേഷൻ വിശേഷങ്ങൾ

ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് താലന്ത് പരിശോധന ശ്രദ്ധേയമായി; മുതുകുളം ഐ പി സി പ്രയർ സെന്ററിന് ഓവറോൾ ചാമ്പ്യൻഷിപ്പ...
26/08/2026

ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് താലന്ത് പരിശോധന ശ്രദ്ധേയമായി; മുതുകുളം ഐ പി സി പ്രയർ സെന്ററിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ചേപ്പാട്: ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് സണ്ടേ സ്കൂൾസ് അസോസിയേഷന്റെ 2026-ലെ താലന്ത് പരിശോധന ഓഗസ്റ്റ് 25 ചൊവ്വാഴ്ച ചേപ്പാട് 'പ്രത്യാശ ദീപ'ത്തിൽ വെച്ച് അത്യന്തം അനുഗ്രഹപ്രദമായി നടന്നു.

രാവിലെ 8.30-ന് തന്നെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.

തുടർന്ന് 9.30-ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിന് സണ്ടേസ്കൂൾസ് അസോസിയേഷൻ ഡിസ്ട്രിക്ട് സൂപ്രണ്ട് ബ്രദർ അനിൽ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഗോഡ്ലി സി. ഉതുപ്പിന്റെ പ്രാർത്ഥനയോടെ പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമായി. സമ്മേളനത്തിൽ പാസ്റ്റർ ബിജോയ്‌ കെ. ജെ. സങ്കീർത്തനം വായിക്കുകയും, ഡിസ്ട്രിക്ട് സൺഡേസ്കൂൾ സെക്രട്ടറി പാസ്റ്റർ ജോയ് തോമസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. ഐ.പി.സി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മാത്യു എബ്രഹാം താലന്ത് പരിശോധനയുടെ ഉദ്ഘാടനം നിർവഹിച്ചു. മത്സരങ്ങളെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദേശങ്ങൾ താലന്ത് കമ്മിറ്റി കൺവീനർ സിസ്റ്റർ പ്രയ്‌സി മാത്യു നൽകി.

ഡിസ്ട്രിക്റ്റിലെ 24 സണ്ടേസ്കൂളുകളിൽ നിന്നായി ആറ് വിവിധ വിഭാഗങ്ങളിലായി 160-ൽ പരം കുട്ടികളും അധ്യാപകരും ഈ വർഷത്തെ താലന്ത് പരിശോധനയിൽ സജീവമായി പങ്കെടുത്തു. 3 വേദികളിലായി നടന്ന മത്സരങ്ങളുടെ മൂല്യനിർണ്ണയം 6 വിധികർത്താക്കൾ നിർവഹിച്ചു.

പ്രധാന മത്സര ഫലങ്ങൾ

🏆ഓവറോൾ ചാമ്പ്യൻ: ഐ പി സി പ്രയർ സെന്റർ, മുതുകുളം (104 പോയിന്റ്)

🥈ഓവറോൾ റണ്ണർ അപ്പ്‌: ഐപിസി പെനിയേൽ , പത്തിയൂർ (95 പോയിന്റ്)

🥉ഓവറോൾ ഫസ്റ്റ് റണ്ണർ അപ്പ്‌ : ആറാട്ടുവഴി പ്രയർ സെന്റർ - (88 പോയിന്റ്)

🎖️വ്യക്തിഗത ചാമ്പ്യൻ: ബെറ്റിന കെ. സാബു (പെനിയേൽ , പത്തിയൂർ - 41 പോയിന്റ്)

🥈വ്യക്തിഗത റണ്ണർ അപ്പ്‌: ഡാനിയേൽ മാത്യു (ചുങ്കം - 40 പോയിന്റ്)

*🏕️സഭകൾക്ക് ലഭിച്ച പോയിന്റുകൾ*
* മുതുകുളം -104
* പത്തിയൂർ -95
* ആറാട്ടുവഴി പ്രയർ സെന്റർ - 88
* പള്ളിച്ചിറ - 74
* ചുങ്കം - 70
* പരിമണം -70
* കാർത്തികപള്ളി - 62
* തകഴി - 48
* കാഞ്ഞൂർ - 39
* കരുവാറ്റ ഹെബ്രോൺ - 38
* തോട്ടപ്പള്ളി - 37
* വാഴക്കൂട്ടം - 29
* കരുവാറ്റ ശാലേം -19
* വണ്ടാനം -19
* കണ്ണമംഗലം - 13
* പട്ടോളിമാർക്കറ്റ് - 11
* പുളിങ്കുന്ന് - 11
* വേണാട്ടുകാട് - 09
* ചേപ്പാട് - 04
* കിടങ്ങറ - 03
* മറ്റം നോർത്ത് - 03
* കള്ളിക്കാട് - 00
* പറവൂർ - 00
* തടുത്തുവെളി - 00

ഡിസ്ട്രിക്ട് സൺഡേസ്കൂൾ എക്സിക്യൂട്ടീവ്സ്‌ ആയ പാസ്റ്റർ കെ. രമേശ്‌, പാസ്റ്റർ സാബു തോമസ്, ബ്രദർ പി. വി. സാം, പാസ്റ്റർ സാജൻ ഈശോ, ബ്രദർ ജോബി ജോൺ, ബ്രദർ പി. സി. ജോയ്, സിസ്റ്റർ ബാബിന ജോസഫ്, സിസ്റ്റർ വിജി മനു എന്നിവർ പരിപാടികളുടെ സമ്പൂർണ്ണ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. മത്സരങ്ങളുടെ ടാബുലേഷൻ വർക്കുകൾ ബ്രദർ ഫെബിൻ ജെ. മാത്യു ഭംഗിയായി നിർവഹിച്ചു.
മികച്ച സംഘാടനം കൊണ്ടും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ടും ഈ വർഷത്തെ താലന്ത് പരിശോധന വൻ വിജയമായി തീർന്നു.
#𝓣𝓮𝓪𝓶 𝓢𝓢𝓐 𝓐𝓵𝓹𝔂 𝓦𝓮𝓼𝓽

10/08/2026
ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് പ്രവർത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നുകാർത്തികപ്പള്ളി:  ഐപിസ...
09/06/2026

ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് പ്രവർത്തന ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു

കാർത്തികപ്പള്ളി: ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ 2026-2030 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന സമ്മേളനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കാർത്തികപ്പള്ളി ഐപിസി ഗിൽഗാൽ ചർച്ചിൽ വെച്ച് നടന്നു. ജൂൺ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00-ന് ആരംഭിച്ച യോഗത്തിൽ ഡിസ്ട്രിക്ട് സൺഡേസ്കൂൾ സൂപ്രണ്ട് ബ്രദർ അനിൽ കാർത്തികപ്പള്ളി അധ്യക്ഷത വഹിച്ചു.

​ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് വൈസ് പ്രസിഡന്റ് പാസ്റ്റർ മാത്യു എബ്രഹാം ഔദ്യോഗികമായി പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. വരുംതലമുറയെ ദൈവവചനത്തിലും ക്രിസ്തീയ മൂല്യങ്ങളിലും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. എക്സൽ മിനിസ്ട്രീസ് കോ-ഓർഡിനേറ്റർ ഇവാ. കെ.സി. ജോബി മുഖ്യപ്രഭാഷണം നടത്തി. പ്രത്യേക സാഹചര്യങ്ങളാൽ യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാതെപോയ ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജിന്റെ ആശംസാസന്ദേശം ചടങ്ങിൽ വായിച്ചറിയിച്ചു.

​തുടർന്ന്, പുതിയ പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെ പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി സഭയ്ക്ക് പരിചയപ്പെടുത്തുകയും, പുതിയ സാരഥികൾക്കായി പാസ്റ്റർ ഗോഡ്ലി സി. ഉതുപ്പ് അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു.

​ചടങ്ങിൽ ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ മനു വർഗീസ്, വിമൻസ് ഫെല്ലോഷിപ്പ് സ്റ്റേറ്റ് പ്രസിഡന്റ് സിസ്റ്റർ ആനി തോമസ്, ഡിസ്ട്രിക്ട് പി.വൈ.പി.എ. സെക്രട്ടറി ബ്രദർ മിജോയ് ടി. മോൻസി, ഇവാഞ്ചലിസം ബോർഡ് ഡിസ്ട്രിക്ട് ട്രഷറർ ബ്രദർ മാത്യു ജെയിംസ്, പ്രയർ ബോർഡ് ഡിസ്ട്രിക്ട് ട്രഷറര്‍ പാസ്റ്റർ സി ജെ ഷിജുമോൻ എന്നിവർ സൺഡേസ്കൂൾ പ്രസ്ഥാനത്തിന് പിന്തുണയേകി ആശംസകൾ അറിയിച്ചു സംസാരിച്ചു.

​കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എ.ൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഡിസ്ട്രിക്ടിലെ മിടുക്കരായ വിദ്യാർത്ഥികളെ യോഗത്തിൽ മൊമെന്റോ നൽകി ആദരിച്ചു. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് (Full A+) നേടി ഡിസ്ട്രിക്ടിന്റെ അഭിമാനമായി മാറിയ പ്രതിഭകൾക്ക് പ്രത്യേക ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.

​സമ്മേളനത്തിൽ പാസ്റ്റർ ജോയ് തോമസ് (സെക്രട്ടറി) സ്വാഗതവും പാസ്റ്റർ സാബു തോമസ് (ട്രഷറർ) നന്ദിയും രേഖപ്പെടുത്തി.

​ ഭാരവാഹികളായ പാസ്റ്റർ രമേശ് കെ., ബ്രദർ പി.വി. സാം (ഡെപ്യൂട്ടി സൂപ്രണ്ടുമാർ), പാസ്റ്റർ സാജൻ ഈശോ, ബ്രദർ ജോബി ജോൺ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരും കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ മാത്യു എബ്രഹാം, പാസ്റ്റർ ജൂബി ചെറിയാൻ, പാസ്റ്റർ ബിജോയ്, ബ്രദർ പി.സി. ജോയ്, സിസ്റ്റർ ബബിന ജോസഫ്, സിസ്റ്റർ പ്രയ്‌സി മാത്യു, സിസ്റ്റർ വിജി മനു, സിസ്റ്റർ മിനി ജൂബി എന്നിവരും പരിപാടികളുടെ വിജയത്തിനായി നേതൃത്വം നൽകി.

പ്രാർത്ഥനയോടെയും പ്രത്യാശയോടെയും കൂടിയാണ് ഡിസ്ട്രിക്ടിന്റെ പുതിയ പ്രവർത്തനവർഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

#𝐓𝐞𝐚𝐦 𝐒𝐒𝐀, 𝐀𝐋𝐏𝐘 𝐖𝐞𝐬𝐭 𝟐𝟎𝟐𝟔-𝟑𝟎*

Address

Haripad

Telephone

+17012004513

Website

Alerts

Be the first to know and let us send you an email when I.P.C Sunday School's Association, Alappuzha West posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to I.P.C Sunday School's Association, Alappuzha West:

Shortcuts

Share