29/07/2026
വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ആയിരുന്ന പൂജനീയ ചിത്സ്വരൂപ തീർത്ഥപാദ സ്വാമികൾ.
ഇദ്ദേഹമാണ് ഹരിപ്പാട് പ്രദേശത്തേ മിക്ക ക്ഷേത്രങ്ങളിലും സപ്താഹയജ്ഞം നടത്തുന്നതിന് തുടക്കം കുറിച്ചത്...
ഏതാണ്ട് 60വർക്ഷങ്ങൾക്ക് മുമ്പ്
ശ്രീ തലത്തോട്ട മഹാദേവക്ഷേത്രം ജിർണ്ണാവസ്തയിൽ ആയിരുന്നു ക്ഷേത്രത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ മുൻപോട്ട് കൊണ്ടുപോകുവാൻ വളരെ ബുദ്ധിമുട്ടിയപ്പോൾ..അന്ന് നാട്ടിലെ തലമുതിർന്ന ഭക്തജനങ്ങൾ ക്ഷേത്രം
തന്ത്രിമാരായ കിഴക്കേ പുല്ലാംവഴി, പടിഞ്ഞാറേ പുല്ലാം വഴി ആചാര്യൻമാരുടെ സാന്നിദ്ധ്യത്തിൽ ഒരു യോഗം കൂടി
ക്ഷേത്ര കാര്യങ്ങൾ ചർച്ച ചെയ്യുകയും ഒരു ജീർണ്ണോദ്ധാരണ സമതി രൂപീകരിക്കുകയും ചെയ്തു.
സമതിയുടെ രക്ഷാധികാരിയായി
പടിഞ്ഞാറേ പുല്ലാവഴി ബ്രഹ്മശ്രീ ദേവൻ നാരായണൻനമ്പൂതിരിയേ ഭക്തജനങ്ങൾ തിരഞ്ഞെടുത്തു കൊണ്ട് ഒരു വലിയ കമ്മറ്റി രൂപീകരിച്ചു..
ആക്കമ്മറ്റിയുടെ പ്രവർത്തനത്തെ തുടർന്നാണ് ജീർണത മാറ്റി ക്ഷേത്രം താഴെ വീഴാതെയും പൂജകൾ മുടങ്ങാതെയും മുന്നോട്ട് കൊണ്ടുപോയത്.
പിന്നീട് ഇതേ കമ്മറ്റി ക്ഷേത്രത്തിൽ ഒരു ദേവപ്രശ്നം നടത്തി . അതിനേ തുടർന്ന് ക്ഷേത്ര ഉന്നമനത്തിന് സപ്താഹം നടത്തുന്നവാനും ,അഭിഷേകങ്ങളും ,കരിക്ക അഭിഷേവും, വിവിധ പരിഹാര പൂജകളും നടത്തുവാനും വിധിച്ചു...
പരിഹാരക്രീയകൾക്കൊപ്പം ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ആരംഭിക്കുവാൻ തീരുമാനിച്ചു..അങ്ങനെ വാഴൂർ ആശ്രമത്തിൽ നിന്നും കൊച്ചു സ്വാമി ( ചിത് സ്വരൂപ തീർത്ഥപാദ സ്വാമി)സപ്താഹത്തിന്റെ യജ്ഞാചാര്യനായി എത്തി..
യോഗിവര്യനായ അദ്ധേഹത്തിന്റെ പ്രഭാഷണങ്ങളും നാമജപവുമായി ക്ഷേത്രവും ക്ഷേത്രചുറ്റുപാടുകളും ഭക്തിയുടെ ഊർജ്ജത്താൽ നിറഞ്ഞ് പ്രകാശമേകി ...
ദാരിദ്ര്യത്താൽ കഴിഞ്ഞിരുന്ന ക്ഷേത്ര ചുറ്റുപാടുമുള്ള ഭക്തർ ഭഗവാന്റെ അനുഗ്രഹത്താൽ ഉന്നതങ്ങളിലേക്ക് എത്തുവാൻ തുടങ്ങി ..
മഹാദേവന്റെ അനുഗ്രഹത്താൽ ക്ഷേത്രത്തിൽ എന്തും
നൽകാൻ ഭക്തർ തയ്യാറായി..
ക്ഷേത്രം പുരോഗതിയിലേക്ക്..
നാടും നാട്ടുകാരും ഉന്നതങ്ങളിലേക്കും.. അങ്ങനെ നാട്ടുകാരുടെ അകമഴിഞ്ഞ സഹായത്താൽ മാറി മാറി വന്ന ക്ഷേത്ര ഭരണസമിതികളുടെ മികച്ച ഭരണം ക്ഷേത്രത്തെ ഇന്നത്തെ നിലയിൽ എത്തിച്ചു...
ഇന്ന് 52 ാം ശ്രീമദ് ഭാഗവതസപ്താഹയജ്ഞത്തിലെത്തിനിൽക്കുമ്പോൾ. ഭഗവാന്റെ അനുഗ്രഹകലയാൽ തലത്തോട്ടയിൽ ഒന്നിനും ഒരു കുറവും ഇല്ല...
(കടപ്പാട്..കൃഷ്ണൻ നായർ )