27/08/2026
ആവണി അവിട്ടം
(28-08-2026)
Friday
ആവണി മാസത്തിലെ അവിട്ടം നാൾ. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അർഹിക്കുന്നു. ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്പ് വരുന്ന പൗർണ്ണമി നാളാണ് ആവണി അവിട്ടം.മഹാരാഷ്ട്രയിൽ ഇത് നാരിയൽ പൂർണ്ണിമ എന്ന പേരിലാണ് ആഘോഷിക്കുക
തെക്കേ ഇന്ത്യയിലാണ് ആവണി അവിട്ടം എന്നപേരിൽ അഘോഷം നടക്കാറുള്ളത്. പ്രത്യേകിച്ച് ബ്രാഹ്മണർ ഇത് ആഘോഷിക്കുന്നു.
ആവണി അവിട്ടത്തിനൊരു രക്ഷാ സങ്കൽപം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധൻ ഉത്സവമായി ആഘോഷിക്കുന്നത്.
ബ്രാഹ്മണർ അന്ന് പൂണൂൽ മാറ്റി പുതിയ പൂണൂൽ ധരിക്കുകയും പൂർവ ഋഷിമാരെ സ്മരിച്ച് അർഘ്യം ചെയ്യുന്നു. ഉപാകർമ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേർ. ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്.
ബ്രാഹ്മണ യുവാക്കൾ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂൽ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂൽ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കിൽ വിജ്ഞാനത്തിൻറെ കണ്ണ് തുറന്നു എന്നാണ് സങ്കൽപം.
അമൂല്യങ്ങളായ നാലുവേദങ്ങളും മുൻകാലത്ത് ഒന്നായിരുന്നു. അതിനെ നാലായി വിഭജിച്ചത് വ്യാസനാണ്. ഈക്കാരണത്താലാണ് വ്യാസമുനിക്ക് വേദവ്യാസൻ എന്നു പേരുസിദ്ധിച്ചത്. ബ്രഹ്മാവിൻറെ നിർദ്ദേശപ്രകാരമാണത്രേ വേദത്തെ നാലാക്കി പകുത്തത്. പിന്നീട് ഭൈലമാഹാമുനി ഋഗ്വേദത്തേയും, വൈശമ്പായനൻ യജുർവേദത്തിനും, സാമവേദത്തിന് ജൈമിനി മഹർഷിയേയും ശുമന്തുമുനി അഥർവവേദത്തിൻറെയും സംരക്ഷകരായി വേദവ്യാസൻ നിയമിച്ചു. ഈ മഹത്തായ ഋഷികളുടെ കഠിനപ്രയത്നത്താൽ പരിക്കൊന്നും കൂടാതെ തലമുറകൾകൈമാറി അതുപോലെതന്നെ നിലനിന്നുവരുന്നു.
വേദകാലഘട്ടത്തിൽ നിന്നാണ് ഉപനയനാദി കർമ്മങ്ങളെ പിപുലപ്പെടുത്തിയത് എന്നു വിശ്വസിച്ചുവരുന്നു. വേദം സായത്തമാകണമെങ്കിൽ അടിസ്ഥാന തത്ത്വം ഉപനയനം കഴിഞ്ഞ് സന്ധ്യാവന്ദനം ഗായത്രി മുതലായവയെല്ലാം പഠിച്ച് ഉപാസിക്കണം. തുടർന്നാണ് വേദ പണ്ഡിതന്മാരുടെ കീഴിൽ ഗരുകുല വിദ്യാഭ്യാസംചെയ്ത് വേദത്തെ കമ്പോടു കമ്പ് ചൊല്ലിപഠിക്കുന്നു. ഓരോ കുലത്തിനും ഇന്ന ഇന്ന വേദം എന്ന് മുൻകാലത്ത് തിരിച്ചിട്ടുണ്ട്.
ഗുരുമുഖത്തുനിന്ന് തന്നെ വേദം അഭ്യസിക്കണം. അതിനായി ഗുരുകുല രീതിയിൽ പഠിക്കുകയായിരുന്നു ആദ്യകാലങ്ങളിൽ. ചിലയിടത്ത് വേദ പാഠശാലയും നിലനിന്നു വരുന്നു. ഉച്ചാരണ ശുദ്ധി വരുന്നമുറയ്ക്ക് ഏഴ്, ഒൻപത്, പതിനൊന്ന് എന്നീ വയസ്സുകളിൽ ഉപനയനം നടത്തും. പൂണൂൽ പൊട്ടുമ്പോൾ മാറുമെങ്കിലും ഉപാകർമ്മം എന്ന ആവണി അവിട്ടത്തിന് പഴയ പൂണൂലുമാറ്റി പുതിയവ ധരിക്കുന്നു. വേദങ്ങളുടെ അടിസ്ഥാനത്തിൽ ഇതിന് ചില പ്രാദേശിക മാറ്റം നിലനിൽക്കുന്നുണ്ട്. ഉപാകർമ്മം സാധാരണ അമ്പലങ്ങളിലോ ജലാശയ സാന്നിദ്ധ്യമുള്ളിടത്തോ ആണ് ഇതെല്ലാം പതിവ്. മുഖ്യപുരോഹിതൻറെ നേതൃത്വത്തിൽ പ്രധാന വേദ ഭാഗങ്ങൾ ചൊല്ലി കർമ്മങ്ങൾക്ക് തുടക്കം കുറിക്കും.
പഴയ പൂണൂൽ മാറ്റി പുതിയവ ധരിക്കുമ്പോൾ പ്രത്യേക മൂഹൂർത്തത്തിലായിരിക്കും. തുടർന്ന് ഗായത്രി എല്ലാവരും ചേർന്ന് ഉരുവിടുന്നു. അതിനുശേഷമാണ് ബലിതർപ്പണചടങ്ങ്. സമസ്ത ലോകങ്ങളിലും നന്മപുലർന്നുകാണുവാൻവേണ്ടിയാണ് ഗായത്രീ ജപം. ഉപാകർമ്മത്തിനു പിറ്റേന്ന് ഉദയത്തിന് മുൻപായി ആയിരത്തെട്ട് ഗായത്രി ജപിക്കുക(സഹസ്രാവർത്തി) എന്നത് വളരെയേറെ പ്രാധാന്യ മർഹിക്കുന്നു. ലോകത്ത് സമാധാനം നിനിൽക്കുവാൻ ജപിക്കുന്ന ഗായത്രിക്ക് വളരെ വലിയ അർത്ഥ തലങ്ങൾ ഉണ്ട്.
പരുത്തിനൂൽ കൊണ്ടു നിർമ്മിക്കുന്ന പൂണൂൽ ബ്രഹ്മചാരികൾക്ക് മൂന്നിഴയുള്ള പൂണൂലും, വിഹാഹം കഴിഞ്ഞവർക്ക് മൂന്നിഴവീതമുള്ള രണ്ടു പൂണൂലും. അറുപതുവയസ്സുകഴിഞ്ഞ വർക്ക് ഇത്തരത്തിലെ മൂന്നു പൂണൂവും ധരിക്കണം. ഉപാകർമ്മാനന്തരം വീട്ടിലെത്തുന്നവരെ സുമംഗലികളായിട്ടുള്ള സ്ത്രീകൾ ആരതിയുഴിഞ്ഞ് വരവേൽക്കുന്നു.
Sree Guruvayoorappan
ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ.