Guruvayur temple

Guruvayur temple "I am responsible for the welfare of those who think of me to the exclusion of all else and who remain devoted to me all the time" - Bhagavat Gita

ഏവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.. കൃഷ്ണാ ഗുരുവായൂരപ്പാ..  #ഗുരുവായൂർ       #ഗുരുവായൂരമ്പലം
22/05/2026

ഏവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.. കൃഷ്ണാ ഗുരുവായൂരപ്പാ..
#ഗുരുവായൂർ


#ഗുരുവായൂരമ്പലം

🙏ഗുരുവായൂര് ക്ഷേത്രം          ദർശന സമയം  🙏ഗുരുവായൂർ ക്ഷേത്രം സാധാരണയായി പുലർച്ചെ 3:00-ന് നടതുറന്ന് ഉച്ചയ്ക്ക് 1:30-ന് അട...
19/05/2026

🙏ഗുരുവായൂര് ക്ഷേത്രം
ദർശന സമയം 🙏

ഗുരുവായൂർ ക്ഷേത്രം സാധാരണയായി പുലർച്ചെ 3:00-ന് നടതുറന്ന് ഉച്ചയ്ക്ക് 1:30-ന് അടയ്ക്കുകയും (ചിലപ്പോൾ 2:00 വരെ), വൈകുന്നേരം 4:30-ന് (ചില സമയങ്ങളിൽ 3:30/4:00) വീണ്ടും തുറന്ന് രാത്രി 9:15-ന് അടയ്ക്കുകയും ചെയ്യുന്നു. ഈ സമയങ്ങളിൽ നിർമാല്യം, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയുണ്ട്.

പ്രധാന ദർശന സമയങ്ങൾ:
രാവിലെ: 3:00 AM മുതൽ 12:30 PM വരെ
വൈകുന്നേരം: 4:30 PM മുതൽ 9:15 PM വരെ

ശ്രദ്ധിക്കുക:
ഉത്സവങ്ങൾ, മണ്ഡല മകരവിളക്ക് കാലം, വിശേഷ ദിവസങ്ങളിൽ ദർശന സമയം നീട്ടാറുണ്ട് (ഉച്ചയ്ക്ക് 3:30-ന് നട തുറക്കുന്ന രീതിയിൽ).
ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ സമയത്തിൽ വ്യത്യാസമുണ്ടാകാം.
നിർമാല്യ ദർശനം രാവിലെ 3:00 മുതൽ 3:30 വരെയാണ്.


#ഗുരുവായൂരമ്പലം
#ഗുരുവായൂർവാർത്തകൾ

Thanks for being a top engager and making it on to my weekly engagement list! 🎉 Sreekumar Nair, കൃഷ്ണനെ ഇഷ്ടപെടുന്നവൻ, E...
18/05/2026

Thanks for being a top engager and making it on to my weekly engagement list! 🎉 Sreekumar Nair, കൃഷ്ണനെ ഇഷ്ടപെടുന്നവൻ, Eldho Mathew Eldho, Chandrika Venkitesh, Vinod Kumar Unni, Sasidharan Cherambath, P.G. Menon, Gopi Nk, Savitha Puthanveettil, Ram Dasan, Usha U Sha, Vidyadharan A R, Sreevalsan Nair, Anilprakash Sooranadu, Sunil Kumar, Babu Pulikot, PG Santhamma, Ajith Chandran, Indira Maniyan, Deepa Suresh, Manoj Chavaratil, Prasanth Krishnan Prasanth Krishnan, Ajaykumar Ps, Praveena T, Leenamma Ponjalil, M Sreedharan, Krishna Reddy Kovvuri, Shanmugam Ksm, Sreedevi K, Rajesh G, Kairaly Mohanrajan, Radha Gopi, K Chandra Kumar, Ajantha Thankappan, Retheesh Mani, Manoj Manojsaritha, Biju Somanathanpillai, Kr Ratheesh, Revathi V S, Sreekumar Mukkonathil, Sivakumar Ca, Damodaran Swastik TK, Lalitha Soman, Shaiju Nc, Jalaja M S, Madhu M, Manoj Manoj, Anilkumar Gopalapillai, Raji Radhakrishnan, Jaya Rathnam

ആരും കൂടെയില്ലാത്തപ്പോൾ തനിച്ചാണെന്ന് കരുതരുത്, നിന്റെ നിഴലായി, നിന്റെ ഉള്ളിലെ പ്രകാശമായി ഞാനുണ്ടാകും.എല്ലാ ഗുരുവായൂരപ്പ...
16/05/2026

ആരും കൂടെയില്ലാത്തപ്പോൾ തനിച്ചാണെന്ന് കരുതരുത്, നിന്റെ നിഴലായി, നിന്റെ ഉള്ളിലെ പ്രകാശമായി ഞാനുണ്ടാകും.എല്ലാ ഗുരുവായൂരപ്പ ഭക്തർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു.
#ഗുരുവായൂരമ്പലം

ആരോടും വിദ്വേഷമില്ലാത്തവനും, എല്ലാവരോടും കരുണയുള്ളവനും, അഹംഭാവം ഇല്ലാത്തവനും, സുഖദുഃഖങ്ങളെ ഒരുപോലെ കാണുന്നവനുമായ ഭക്തനാണ...
12/05/2026

ആരോടും വിദ്വേഷമില്ലാത്തവനും, എല്ലാവരോടും കരുണയുള്ളവനും, അഹംഭാവം ഇല്ലാത്തവനും, സുഖദുഃഖങ്ങളെ ഒരുപോലെ കാണുന്നവനുമായ ഭക്തനാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ."
​"എന്റെ ഭക്തൻ ഒരിക്കലും നശിച്ചുപോകില്ല. അത് എന്റെ വാക്കാണ്.

കൃഷ്ണാ.. ഗുരുവായൂരപ്പാ... ❤️
#കൃഷ്ണലീലകൾ



#ഗുരുവായൂരമ്പലം

Happy mothers day wishes to all the lovely women..
10/05/2026

Happy mothers day wishes to all the lovely women..




"നീ എനിക്ക് എന്ത് നൽകുന്നു എന്നതിലല്ല, എത്രത്തോളം സ്നേഹത്തോടെ നൽകുന്നു എന്നതിലാണ് ഞാൻ സംതൃപ്തനാകുന്നത്." #കൃഷ്ണലീലകൾ    ...
09/05/2026

"നീ എനിക്ക് എന്ത് നൽകുന്നു എന്നതിലല്ല, എത്രത്തോളം സ്നേഹത്തോടെ നൽകുന്നു എന്നതിലാണ് ഞാൻ സംതൃപ്തനാകുന്നത്."
#കൃഷ്ണലീലകൾ

#ഗുരുവായൂർ

ഒരു പ്രശ്നത്തിനുള്ള പരിഹാരം നിങ്ങളുടെ ഉപദേശകൻ ആരാണ് എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും. ഇത് വളരെ പ്രധാനമാണ്. കാരണം ദുര്യോധ...
08/05/2026

ഒരു പ്രശ്നത്തിനുള്ള പരിഹാരം നിങ്ങളുടെ ഉപദേശകൻ ആരാണ് എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും. ഇത് വളരെ പ്രധാനമാണ്. കാരണം ദുര്യോധനൻ ഉപദേശം തേടിയിരുന്നത് ശകുനിയിൽ നിന്നായിരുന്നു. എന്നാൽ അർജ്ജുനനാകട്ടെ ശ്രീ കൃഷ്ണനിൽ നിന്നും.
കൃഷ്ണാ.. ❤️ ഗുരുവായൂരപ്പാ ..


#ഗുരുവായൂർ
#ഗുരുവായൂരമ്പലം
#കൃഷ്ണലീലകൾ

നീ:നിന്നെത്തന്നെ വിശ്വസിക്കുക, അപ്പോൾ നിനക്ക് എന്നെയും കാണാൻ സാധിക്കും.കൃഷ്ണാ ഗുരുവായൂരപ്പാ ❤️ #ഗുരുവായൂർ    #ഗുരുവായൂരമ...
07/05/2026

നീ:നിന്നെത്തന്നെ വിശ്വസിക്കുക, അപ്പോൾ നിനക്ക് എന്നെയും കാണാൻ സാധിക്കും.
കൃഷ്ണാ ഗുരുവായൂരപ്പാ ❤️
#ഗുരുവായൂർ

#ഗുരുവായൂരമ്പലം
#കൃഷ്ണലീലകൾ

06/05/2026

ഗുരുവായൂർ ദേവസ്വത്തിൽ വാച്ച് മാൻ, ലേഡി സെക്യൂരിറ്റി ഗാർഡുകളുടെ 30 ഒഴിവ്.....
ഗുരുവായൂർ ദേവസ്വത്തിൽ 01.07.2026 മുതൽ ഒഴിവ് വരുന്ന താഴെ കാണിച്ച തസ്തികകളിലേക്ക് താല്ക്കാലികമായി നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം പൂർണ്ണമായും വായിച്ചതിന് ശേഷം മാത്രം അപേക്ഷഫോറം ലഭ്യമാക്കേണ്ടതാണ്.

1. സോപാനം വാച്ച്മാൻ

നിയമന കാലാവധി 01.07.2026 മുതൽ 31.12.2026 കൂടിയ 6 മാസം. പ്രതിമാസ മൊത്തവേതനം Rs. 18,000/- ഒഴിവ്- 15 പ്രായം 1.1.2026 ന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്. യോഗ്യതകൾ- 7-ാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്ത അരോഗദൃഢഗാത്രരായ പുരുഷൻ ' മാരായിരിക്കണം. അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ചശക്തി യുള്ളവരായിരിക്കണം. നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണി ക്കുന്നതല്ല.

2. ലേഡി സെക്യൂരിറ്റി ഗാർഡ്............
നിയമന കാലാവധി 01.07.2026 മുതൽ 31.12.2026 കൂടിയ 6 മാസം. പ്രതിമാസ മൊത്തവേതനം Rs. 18,000/- ഒഴിവ് - 15. പ്രായം -1.1.2026 ന് 55 വയസ്സ് കുറയുവാനോ 60 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്. യോഗ്യതകൾ - 7-ാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്തവരായിരിക്കണം. അസിസ്റ്റൻറ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്‌ചശക്തിയുള്ളവരായിരിക്കണം. നിലവിലുള്ള ലേഡീ സെക്യൂരിറ്റി ഗാർഡുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
അപേക്ഷാ ഫോറം ദേവസ്വം ഓഫീസിൽ നിന്ന് Rs.118/-(Rs.100/- Rs.18/-(18% GST)) നിരക്കിൽ 8.5.2026 മുതൽ 23.5.2026-ാം തീയതി വൈകിട്ട് 5.00 മണി വരെ ഓഫീസ് പ്രവ്യത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒറിജിനൽ (കാലാവധി 6 മാസം-തീയതി സഹിതം സാക്ഷ്യപ്പെടുത്തിയത്) തന്നെ അപേക്ഷ യോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്ടറുടെ യോഗ്യത, രജി.നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതായിരിക്കും. അപേക്ഷകരായ പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫോറം സൗജന്യമായി നൽകുന്നതാണ്. ഈ തസ്തികകളിൽ വയസ്സിളവ് ബാധകമല്ല. അപേക്ഷാഫോറം തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല. വയസ്സ്, യോഗ്യതകൾ, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം
സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (കാലാവധി 6 മാസം) സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ 1.6.2026 ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.

ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും മതിയായ രേഖകളി ല്ലാത്തതും അപൂർണ്ണവും അവ്യക്ലവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും ഒപ്പ് വെയ്ക്കാത്തതും അതത് തസ്‌തികകളിലേക്ക് ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്ന തായിരിക്കും. ഇത് സംബന്ധിച്ച് യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദ വിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാവുന്നതാണ്.

നിന്റെ ഉള്ളിലെ പോരാട്ടങ്ങളിൽ നീ ഒറ്റയ്ക്കല്ല. ശരിയായ വഴിയിലൂടെ സഞ്ചരിക്കാൻ ധൈര്യം കാണിച്ചാൽ എന്റെ സാന്നിധ്യം എപ്പോഴും കൂ...
03/05/2026

നിന്റെ ഉള്ളിലെ പോരാട്ടങ്ങളിൽ നീ ഒറ്റയ്ക്കല്ല. ശരിയായ വഴിയിലൂടെ സഞ്ചരിക്കാൻ ധൈര്യം കാണിച്ചാൽ എന്റെ സാന്നിധ്യം എപ്പോഴും കൂടെയുണ്ടാകും.

#ഗുരുവായൂരമ്പലം
#കൃഷ്ണലീലകൾ



#ഗുരുവായൂർ

Address

Guruvayoor
Guruvayoor

Website

Alerts

Be the first to know and let us send you an email when Guruvayur temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share