Brij Vihar Ayyappa Temple

Brij Vihar Ayyappa Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Brij Vihar Ayyappa Temple, Hindu temple, brij vihar, Ghaziabad.

ഭക്തിയിൽ ലയിക്കാൻ - പരമ്പരാഗത ഭജനകളുമായി ശ്രീരാഗം ഭജൻസ് ചെങ്ങന്നൂർ
23/09/2024

ഭക്തിയിൽ ലയിക്കാൻ - പരമ്പരാഗത ഭജനകളുമായി ശ്രീരാഗം ഭജൻസ് ചെങ്ങന്നൂർ

ശിവരാത്രി ആശംസകൾ കീർത്തനം - ശിവൻ ശംഭോ ശങ്കരനെ ...... ആലാപനം : രാജേന്ദ്രൻ നായർ ഭക്തിയിൽ ലയിക്കാൻ - പരമ്പരാഗത ഭജനകളുമാ.....

15/01/2024
ഭജനാമൃതം ശ്രീരാഗം ഭജൻസ് - ചെങ്ങന്നൂർ മകരവിളക്കിന്   ബ്രിജ് വിഹാർ ശ്രീ അയ്യപ്പ സന്നിധിയിൽ (15-01-2024 വൈകിട്ട് 7.30 മുതൽ)
05/01/2024

ഭജനാമൃതം
ശ്രീരാഗം ഭജൻസ് - ചെങ്ങന്നൂർ
മകരവിളക്കിന് ബ്രിജ് വിഹാർ ശ്രീ അയ്യപ്പ സന്നിധിയിൽ
(15-01-2024 വൈകിട്ട് 7.30 മുതൽ)

ശ്രീരാഗം ഭജൻസ്, ചെങ്ങന്നൂർ,മണ്ഡലകാല ഭജന ബുക്കിങ്ങ് തുടരുന്നു .......
02/06/2023

ശ്രീരാഗം ഭജൻസ്, ചെങ്ങന്നൂർ,
മണ്ഡലകാല ഭജന ബുക്കിങ്ങ് തുടരുന്നു .......

ഭക്തിയിൽ ലയിക്കാൻ - പരമ്പരാഗത ഭജനകളുമായി ശ്രീരാഗം ഭജൻസ് ചെങ്ങന്നൂർMalayalam Traditional Bhajana, Ayyappa BhajansFor Booking 8700454503

28/11/2022

*സ്വാമി ശരണം*

പന്ത്രണ്ടു വിളക്കു മഹോത്സവം

ബ്രിജ് വിഹാർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പന്ത്രണ്ടു വിളക്കു മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന മഹാദീപാരാധനയിലും ഭജനയിലും പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളെയും ആദരപൂർവ്വം ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു. തുടർന്ന് ഹരിവരാസനത്തിനു ശേഷം 9.30 ന് അന്നദാനം വഴിപാടായി സമർപ്പിക്കുന്നത് മാസ്റ്റർ അദ്വൈത് & കുമാരി അനന്യ (ശ്രീ പ്രമോദ് കുമാറിന്റെ മക്കൾ)

സ്വാമി ശരണം

'രാമ' എന്ന ഒറ്റ മന്ത്രം മതി മോക്ഷ പ്രാപ്തിക്കു.  രാമ ഭക്തർക്കെല്ലാം രാമനോടൊപ്പം സ്വർഗ്ഗം പൂകാൻ സാധിച്ചത് ഇതുകൊണ്ടാണ്.  ഒ...
25/07/2019

'രാമ' എന്ന ഒറ്റ മന്ത്രം മതി മോക്ഷ പ്രാപ്തിക്കു. രാമ ഭക്തർക്കെല്ലാം രാമനോടൊപ്പം സ്വർഗ്ഗം പൂകാൻ സാധിച്ചത് ഇതുകൊണ്ടാണ്. ഒന്നിനോടൊന്നു സംയോഗമില്ലാത്തതും ഒന്നിനോടും വിയോഗമില്ലാ ത്തതുമായ പരമാത്മാവിന്ടെ മാഹാത്മ്യത്തെ മന സ്സിലാക്കുന്നവൻ സംസാരദുഃഖങ്ങളിൽ നിന്നും മുക്തനാകുന്നു - ജീവിച്ചിരിക്കെതന്നെ മോക്ഷ പ്രാപ്തിയിലെത്തുന്നു. സീതാജനകനായ ജനക രാജാവിനെപ്പോലെ.
ഭക്തജനങ്ങളെ,
ബ്രിജ് വിഹാർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ
സമ്പൂർണ്ണ രാമായണ പാരായണം (അഹോരാത്രം)
ജൂലൈ 28, 2019 ഞായറാഴ്ച (കർക്കിടകം 12, 1194)
കർക്കിടകത്തിൽ രാമായണം പാരായണം ചെയ്യുന്നതും ഒപ്പം സമ്പൂർണ്ണരാമായണ പാരായണം ശ്രവിക്കുന്നതും മോക്ഷദായകമാണ്. സമ്പൂർണ്ണ രാമായണ പാരായണത്തിൽ ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ കരുണാകടാക്ഷങ്ങളേൽക്കുവാൻ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രാങ്കണത്തിലേക്കു സ്വാഗതം ചെയ്യുന്നു. അന്നേദിവസം രാവിലെയും ഉച്ചക്കും വൈകിട്ടും ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

Shree Ayyappa Pooja Religious & Charitable Trust
Brij Vihar, Ghaziabad

16/07/2019

ഭക്തജനങ്ങളെ,

നാളെ ചന്ദ്രഗ്രഹണമാണ് എന്നുള്ളത് ഇതിനകം ഏവരും അറിഞ്ഞിരിക്കുമല്ലോ. നാളത്തെ ചന്ദ്രഗ്രഹണം-സമയം:
------------
17-7-2019, ബുധൻ, പുലർച്ചെ 12.11.45 സെക്കന്‍റിന് ആരംഭിച്ച് അതിപുലര്‍ച്ചെ 05.49.34 സെക്കന്‍റ് വരെയാണ് . ആയതിനാൽ ക്ഷേത്ര ചൈതന്യത്തിന് കോട്ടം വരാതിരിക്കാനായി നമ്മുടെ ക്ഷേത്രം ഇന്നു വൈകിട്ട് 6 മണിയോടുകൂടി അടക്കും എന്നത് അറിയിച്ചു കൊള്ളുന്നു. ഭക്തജനങ്ങൾ ഇതൊരറിയിപ്പായി കരുതാൻ അപേക്ഷ. നാളെ പതിവു പൂജകളോടെ രാവിലെ ക്ഷേത്രനട തുറക്കുന്നതായിരിക്കും. ഒപ്പം നാളെ രാമായണ മാസം ആരംഭിക്കുകയുമാണ്. എല്ലാ ഭക്തജനങ്ങളുടെയും സജീവ സാന്നിധ്യം രാമായണ മാസത്തിലും പ്രതീക്ഷിച്ചു കൊള്ളുന്നു. രാമായണമാസത്തോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ ബുക്കു ചെയ്യാത്തവർ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടുക.

സ്വാമിയേ ശരണമയ്യപ്പ .

വിനയത്തോടെ,

ശ്രീ അയ്യപ്പപൂജ റിലീജിയസ് & ചാരിറ്റബിൾ ട്രസ്റ്റിനു വേണ്ടി

രാജേന്ദ്രൻ നായർ
ജോയിന്റ് സെക്രട്ടറി

സകല ചരാച്ചരങ്ങള്ക്കുള്ളില് വാഴുന്ന ശാസ്താസകല ലോകങ്ങള് തന്നാധരമാകുന്ന ശാസ്താസകല ദുരിതങ്ങളേയും ഭസ്മമാക്കുന്ന ശാസ്താസകല അഭയ...
27/11/2018

സകല ചരാച്ചരങ്ങള്ക്കുള്ളില് വാഴുന്ന ശാസ്താ
സകല ലോകങ്ങള് തന്നാധരമാകുന്ന ശാസ്താ
സകല ദുരിതങ്ങളേയും ഭസ്മമാക്കുന്ന ശാസ്താ
സകല അഭയങ്ങളേയും ഏകിടും എന്റെ ശാസ്താ
സകല ഭൂതങ്ങല്ക്കേശുo സര്വ ദുഖങ്ങളേയും
ത്വരിതം അകലെ നീക്കാന് സ്വാമി തൃപ്പദം കുമ്പിടുന്നേന്
(ശ്രീമദ് അയ്യപ്പ ഭാഗവതം മാഹാത്മ്യം)

ഈ പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും ഒരേ ഒരു ഈശ്വര തത്ത്വത്തിലാണ് നിറഞ്ഞു നിൽക്കുന്നത്. ആ അചഞ്ചലമായ ഈശ്വര തത്ത്വമാണ് സഗുണാകാരമായി ശബരിമലയിൽ കുടികൊള്ളുന്ന അയ്യപ്പസ്വാമി. അകവും പുറവും നിറഞ്ഞു നില്ക്കുന്ന ആത്മജ്യോതിയായി ആ അയ്യപ്പനെ തിരിച്ചറിയുന്നവര് ജീവിതവിജയം കൈവരിക്കുന്നു. ഈയൊരു മഹാസത്യം അറിയുവാനും അത് നിത്യജീവിതത്തിൽ സദാ ഉൾക്കൊള്ളുവാനും നമ്മെ പ്രാപ്തരാക്കുന്ന സാധനാ സമ്പ്രദായമാണ് ശബരിമലദർശനത്തിനായി ഭക്തർ പാലിക്കേണ്ടതായ വ്രതചര്യകൾ. തന്റെ ഉള്ളിലും മറ്റുള്ളവരുടെ ഉള്ളിലും നിറഞ്ഞിരിക്കുന്നത് ഒരേ ഈശ്വരശക്തിതന്നെ എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ നല്ലതു ചിന്തിക്കുവാനും നന്മ പ്രവർത്തിക്കുവാനും മനുഷ്യന് ഉയരുവാനുമുള്ള മാർഗവും പ്രേരണയും ഉണ്ടാകുന്നു.

05/05/2018

Address

Brij Vihar
Ghaziabad
201011

Alerts

Be the first to know and let us send you an email when Brij Vihar Ayyappa Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Brij Vihar Ayyappa Temple:

Share

Category