Sri Subhrahmanya Swami Temple, Cheruvannur

Sri Subhrahmanya Swami Temple, Cheruvannur ഓം ശരവണഭവഃ പുരതന ക്ഷേത്രമായ ചെറുവണ്ണുര്‍ ശീ സുബ്രഹ്മണ്ണ്യ ക്ഷേത്രം ,
കോഴിക്കോട് ജില്ലയിലെ , ഫറോക്കിനടുത്ത് നില കൊള്ളുന്നു

*ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം 2026 ഫെബ്രുവരി 1-ാം തിയ്യതി ഞായറാഴ്ച വിവിധ പരിപാടിക...
21/01/2026

*ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം 2026 ഫെബ്രുവരി 1-ാം തിയ്യതി ഞായറാഴ്ച വിവിധ പരിപാടികളോട് കൂടി ആഘോഷിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു. അന്ന് രാവിലെ നടക്കുന്ന വിവിധ തന്ത്രിക കർമ്മങ്ങൾ, മഹാഗണപതിഹോമം, പ്രത്യേക പഞ്ചാമൃത അഭിഷേകം, ക്ഷേത്ര വാദ്യമേള സംഘത്തിന്റെ പഞ്ചാരിമേളം,ദേവരഥത്തോട് കൂടിയുള്ള കാവടി എഴുന്നള്ളത്തിനും ഉച്ചക്ക് നടക്കുന്ന പ്രസാദഊട്ടിലും വൈകുന്നേരം നടക്കുന്ന ഭജന, മയിൽ നൃത്തം തുടങ്ങി എല്ലാ പരിപാടികളിലും ഭക്തജനങ്ങളുടെ പങ്കാളിത്തവും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു.*
എന്ന് ക്ഷേത്ര സംരക്ഷണ സമിതി

*ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ 7 ദിവസമായി നടന്നുവന്ന ഉത്സവം ശുഭമംഗളകരമായി പര്യവസാനിച്ചു. 18-ാം ...
26/12/2025

*ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കഴിഞ്ഞ 7 ദിവസമായി നടന്നുവന്ന ഉത്സവം ശുഭമംഗളകരമായി പര്യവസാനിച്ചു. 18-ാം തിയ്യതി രാവിലെ ക്ഷേത്ര ഭജന സമിതിയുടെ ഭജനയോടുകൂടി ആരംഭിച്ച ഉത്സവം ഇന്നലെ രാത്രി നടന്ന വിൽകലാമേളയോടുകൂടി സമാപിച്ചു. 19-ാം തിയ്യതി രാത്രി ക്ഷേത്രം തന്ത്രി ശ്രീ പുടയൂർമന കുബേരൻ നമ്പൂതിരിപ്പാട് കൊടിയേറ്റം കർമ്മം നടത്തി ഇരുപത്തിനാലാം തീയതി രാവിലെ അനിയൻ നമ്പൂതിരിപ്പാട് കൊടിയിറക്കൽ കർമ്മം നിർവഹിച്ചു. താന്ത്രിക കർമ്മങ്ങൾക്ക് ഏറെ പ്രാധാന്യം ഉള്ള ഉത്സവത്തിന് വാദ്യമേളത്തിന്റെ അകമ്പടിയും വളരെ ശ്രദ്ധേയമായി.വിവിധ ദിവസങ്ങളിലായി ഭജന, പ്രഭാഷണം, നൃത്ത നൃത്യങ്ങൾ, സംഗീത കച്ചേരി, താലപ്പൊലി, ദേവരഥം, ഭക്തിഗാനസുധ, വിൽക്കലാമേള, പള്ളിവേട്ട, ആറാട്ട് കരിമരുന്നു പ്രയോഗം, എന്നിവ നടക്കുകയുണ്ടായി എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും രാത്രിയും അന്ന പ്രസാദം നൽകുകയുണ്ടായി. ഭക്തജനങ്ങളുടെ സാന്നിധ്യം കൊണ്ടും സംഘാടക മികവുകൊണ്ടും ക്ഷേത്രത്തിലെ ആദ്യ ഉത്സവം അത്യന്തം ആകർഷണീയമായും ചിട്ടയോടും കൂടി നടന്നു. ഈ അവസരത്തിൽ ക്ഷേത്ര ഉത്സവവുമായി സഹകരിച്ച ക്ഷേത്രം തന്ത്രിമാർ, നമ്പൂതിരിമാർ, മേൽശാന്തി, കഴകം, മരാർ, ദേഹണ്ണം,ശുചിത്വ ജീവനക്കാർ, ഓഫീസ് ജീവനക്കാർ,വിവിധ ക്ഷേത്രങ്ങളിൽ നിന്നും എത്തിച്ചേർന്ന ആഘോഷ വരവുകൾ, താലപ്പൊലിയിൽ പങ്കെടുത്തവർ, ദേവരഥം ഒരുക്കിയവർ, ക്ഷേത്രത്തിലേക്ക് സൗജന്യമായി വാഹനങ്ങൾ വിട്ട് നൽകിയവർ, വിവിധ ഭജന സമിതികൾ, പ്രഭാഷണങ്ങൾ നടത്തിയ മഹത് വ്യക്തിത്വങ്ങൾ, വേദിയിൽ കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർ കലാകാരികൾ, പന്തൽ ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തകർ, പരസ്യം നൽകിയവർ, മാതൃസമിതി, ക്ഷേത്ര വാദ്യമേള സംഘം, പോലീസ് ഡിപ്പാർട്ട്മെന്റ്, പള്ളിവേട്ടക്കുള്ള പന്നിയെ ഒരുക്കിയവർ, ഭക്ഷണം പാചകം ചെയ്തവർ സർവ്വോപരി തന: മന: ധന: എല്ലാത്തിനും സഹകരിക്കുകയും സഹായിക്കുകയും ചെയ്ത ഭക്തജനങ്ങൾ, എന്നിവർക്കെല്ലാം ക്ഷേത്ര സമിതിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കിൽ വരും വർഷങ്ങളിൽ അത് പരിഹരിച്ചുകൊണ്ട് കൂടുതൽ ഭംഗിയായി നടത്താമെന്നും അറിയിച്ചുകൊണ്ട്.....*
ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സംരക്ഷണ സമിതി

*ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ആദ്യമായി നടക്കുന്ന കൊടിയേറ്റത്തോടെയുള്ള ഉത്സവം ഡിസംബർ 18 വ്യാഴാഴ്ച മുതൽ...
18/12/2025

*ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ആദ്യമായി നടക്കുന്ന കൊടിയേറ്റത്തോടെയുള്ള ഉത്സവം ഡിസംബർ 18 വ്യാഴാഴ്ച മുതൽ 24 ബുധനാഴ്ച വരെ (ധനു 3 മുതൽ 9 വരെ ) സമുചിതമായി ആഘോഷിക്കുന്ന വിവരം എല്ലാ ഭക്ത ജനങ്ങളെയും അറിയിക്കുന്നു.ഉത്സവത്തിന് എല്ലാവിധ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.*
ഉത്സവാഘോഷ കമ്മിറ്റി

ഭക്തജനങ്ങളെ....*ദേശ ക്ഷേത്രമായ ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്ന വിധി പ്രകാരവും, ക്ഷേത്രം ...
27/11/2025

ഭക്തജനങ്ങളെ....
*ദേശ ക്ഷേത്രമായ ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്ന വിധി പ്രകാരവും, ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരവും ഈ വർഷം മുതൽ കൊടിയേറ്റത്തോട് കൂടിയ ഉത്സവം നടത്താൻ തീരുമാനിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. ഡിസംബർ 18 മുതൽ 24 വരെ വിവിധ പരിപാടികളോടും അതിലുപരി കൊടിയേറ്റം പള്ളിവേട്ട, ആറാട്ട് തുടങ്ങിയ ആചാരകർമ്മങ്ങളോടും കൂടി സമൂചിതമായി നടക്കുന്ന ഉത്സവത്തിനു എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു.*
എന്ന്
ഉത്സവാഘോഷ കമ്മിറ്റി

ഭക്തജനങ്ങളെ *ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മെയ് 21 മുതൽ 31 വരെ നടന്ന പുന:പ്രതിഷ്ഠ-  നവീകരണ കലശം സംഘാടക...
03/06/2025

ഭക്തജനങ്ങളെ
*ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മെയ് 21 മുതൽ 31 വരെ നടന്ന പുന:പ്രതിഷ്ഠ- നവീകരണ കലശം സംഘാടക മികവ് കൊണ്ടും ഭക്തജന പങ്കാളിത്തം കൊണ്ടും വൻ വിജയമാക്കി തന്ന എല്ലാ ഭക്തജനങ്ങളോടും ക്ഷേത്ര സമിതിയുടെ നിസ്സീമമായ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. നമുക്കറിയാം അപ്രതീക്ഷിതമായി എത്തിയ കാലവർഷവും കാറ്റും ഈയൊരു സദുദ്യമത്തെ തികച്ചും ബാധിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നു എന്നാൽ അതിനെയെല്ലാം അതിജീവിക്കുവാൻ നമുക്ക് സാധിച്ചത് ഒരുപാട് പേരുടെ അത്യധ്വാനത്തിന്റെ ഫലമായാണ്. എടുത്തു പറയേണ്ട പേരുകൾ ഇവിടെ സൂചിപ്പിക്കാതിരിക്കാൻ ആവില്ല. ക്ഷേത്രം ശാന്തിക്കാരായ തങ്കരാജ് നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, പ്രേമാനന്ദ് ഭട്ട് കഴകം ശബരി, ജീവനക്കാരായ വിനോദ്കുമാർ, ലീല, എന്നിവർ തങ്ങളുടെ കർമ്മം നല്ലതു പോലെ നിർവ്വഹിച്ചു. ഇങ്ങനെയൊരു കാലവർഷത്തെയും കാറ്റിനെയും അതിജീവിച്ചുകൊണ്ടുള്ള ഒരു പന്തൽ നമുക്കായി നിർമ്മിച്ചു നൽകിയ നിഖിൽ. നിരവധി തവണ കാറ്റിൽ പന്തലിന്റെ പായകൾ പൊട്ടിയപ്പോഴും മറ്റും നിഖിലും അവന്റെ ജോലിക്കാരും നൽകിയ സേവനം വിലമതിക്കാനാവാത്തതാണ്. മറ്റൊന്ന് ക്ഷേത്രത്തിലേക്ക് വേണ്ട വെളിച്ചവും ശബ്ദവും നൽകിയ സുന്ദരേട്ടൻ, റഹീം, യാസിർ എന്നിവരുടെ പ്രവർത്തനമാണ് നിരവധി തവണ അർദ്ധരാത്രി കരണ്ട് പോയപ്പോഴും ഒരു മടിയും കൂടാതെ വന്നു ജനറേറ്റർ പ്രവർത്തിപ്പിക്കാനും ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കും വേണ്ട വെളിച്ചവും ശബ്ദവും നൽകി അവരും സേവന തൽപരരായി തന്നെ കൂടെ നിന്നു. 11 ദിവസവും രാവിലെയും ഉച്ചയ്ക്കും രാത്രിയും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് ഭക്ഷണം ഒരുക്കാൻ സുരേഷ്, രാമകൃഷ്ണൻ, ഉണ്ണി എന്നിവർ ക്ഷേത്ര സമിതിയുമായി ചേർന്നു നിന്നു തന്നെ പ്രവർത്തിച്ചു. എടുത്തു പറയേണ്ട മറ്റൊരു പേര് എം പത്മകുമാറിന്റെതാണ് 11 ദിവസത്തെ താന്ത്രിക കർമ്മങ്ങൾക്കായി എത്തിയ 25 ഓളം വരുന്ന നമ്പൂതിരിമാരുടെയും തന്ത്രിവര്യന്മാരുടെയും താമസ വ്യവസ്ഥ അദ്ദേഹത്തിന്റെ മാധവം ഹാളിൽ ഒരുക്കിത്തന്ന അദ്ദേഹത്തിനും ക്ഷേത്രസമിതിയുടെ നന്ദി രേഖപ്പെടുത്തുന്നു. കൂടാതെ 11 ദിവസങ്ങളിലായി രാവിലെ പ്രഭാഷണങ്ങൾക്കും വൈകുന്നേരം വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും എത്തിച്ചേർന്ന എല്ലാവർക്കും കൂടാതെ പരിസര പ്രദേശത്തെ ക്ഷേത്രഭജന സമിതികൾക്കും ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര സമിതിയുടെ നന്ദി രേഖപ്പെടുത്തുന്നു. ഈയൊരു പ്രതികൂല കാലാവസ്ഥയിലും അതിനെയെല്ലാം അവഗണിച്ച് ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഭക്തജനങ്ങളോടും, വിവിധ കലശങ്ങൾ നൽകി സഹകരിച്ചവർക്കും, കൂടാതെ ഈ നവീകരണ കലശവുമായി ബന്ധപ്പെട്ട് ക്ഷേത്ര സമിതിയുമായി ചേർന്ന് പ്രവർത്തിച്ച ഓരോരുത്തർക്കും ചെറുവണ്ണൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സമിതിയുടെ നന്ദി രേഖപ്പെടുത്തുന്നു കൂടാതെ എല്ലാവർക്കും ഭഗവാന്റെ കൃപാകടാക്ഷത്താൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.*
എന്ന്
ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സംരക്ഷണ സമിതി,
നവീകരണ കലശ കമ്മിറ്റി

23/05/2025
നാളെ തൈപ്പൂയ്യം
10/02/2025

നാളെ തൈപ്പൂയ്യം

05/02/2025

ഗുരു കുംഭമേളയെക്കുറിച്ച് സംസാരിക്കുന്നു

*ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഉദ്ഘാടനം ഇന്ന് ബുധനാഴ്ച വൈകുന്നേരം 6 മണിക്ക്. ശ്രീ ...
05/02/2025

*ചെറുവണ്ണൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവം ഉദ്ഘാടനം ഇന്ന് ബുധനാഴ്ച വൈകുന്നേരം 6 മണിക്ക്. ശ്രീ വത്സൻ തില്ലങ്കേരി. എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.*

21/01/2025

Address

Feroke

Telephone

+914952485966

Website

Alerts

Be the first to know and let us send you an email when Sri Subhrahmanya Swami Temple, Cheruvannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share