12/02/2023
2023 ഫെബ്രുവരി 12 ആനീദേ ഞായർ - ഓർത്തഡോക്സ് ക്രൈസ്തവ പാരമ്പര്യത്തിൽ സകല വാങ്ങി പോയവരെയും ഓർക്കുന്ന ഞായർ.
ഈ ഭൂമിയിൽ ജീവിക്കുന്ന ഞാൻ എവിടെയൊ ഏതൊ കാലഘട്ടത്തിൽ തുടങ്ങിയ ജീവിത ചങ്ങലയിലെ ഒരു കണ്ണി മാത്രം. കണ്ടിട്ടുള്ളവരും അറിയുന്നതും കണ്ടിട്ടില്ലാത്തതും അറിയപ്പെടാത്തതും ആയ പൂർവ്വമാതാ -പിതാ -സഹോദര - സുഹൃത്തുക്കൾ ലോകത്തോട് വിട പറഞ്ഞിരിക്കുന്ന യാഥാർത്ഥ്യം വീണ്ടും ഓർമകളിലൂടെ ഉൾക്കൊള്ളാൻ കഴിയുന്ന ഞായറാഴ്ച. വാങ്ങിപോയവരെ ഓർക്കുക എന്ന മഹത്തായ പാരമ്പര്യം കൈമുതലായതിനാൽ എല്ലാ വർഷവും വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് നമുക്ക് അവരെ ഓർമ്മിക്കുവാൻ പ്രത്യേകം കഴിയുന്നു. ജീവിതയാത്രയിൽ നാമും ഇതുപോലെ ഓർക്കപ്പെടുവാനുള്ള വരാണല്ലൊ. സെമിത്തേരിയിൽ തിരികത്തിച്ച് എല്ലാവരും ഒരേ മനസ്സോടെ തങ്ങളുടെ ബന്ധുക്കളുടെ കല്ലറക്ക് മുന്നിൽ പ്രാർത്ഥനാനിരതരായി നിൽക്കുമ്പോൾ വന്ദ്യ വൈദികരാൽ പ്രാർത്ഥനകളും ധൂപകുറ്റിയിലെ കുന്തിരിക്കത്തിൻ്റെ സുഗന്ധധൂപവും അർപ്പിക്കപ്പെടുമ്പോൾ ഒരു നിമിഷം നമ്മെ വിട്ടുപോയവർ എപ്പോഴും നമുക്കൊപ്പമുണ്ടെന്നുള്ള വലിയ പ്രത്യാശ നമ്മെ ഭരിക്കും. അത് മുന്നോട്ടുള്ള ജീവിതയാത്രകൾക്ക് വലിയ
പ്രതീക്ഷകൾ നൽകും.
സകല വാങ്ങിപ്പോയവരെയും ഓർക്കാം.