29/05/2026
🙏 ഓം നമഃശിവായ 🙏
*മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും ഏറ്റവും വ്യത്യാസം ഉള്ള ക്ഷേത്രമാണ് ശിവക്ഷേത്രം...._*
*കാരണം, ഗരുഡപുരാണം പറയുന്നത്, ഒരു മരിച്ച വ്യക്തിയുടെ ആത്മാവിന് ആകെ കയറി ചെല്ലാൻ കഴിയുന്നത്, ശ്രീ മഹാദേവന്റെ അടുത്ത് മാത്രമാണ്....*
*ഭൂമിയിൽ മറ്റൊരു ക്ഷേത്രത്തിലും ആത്മാവിനു ആശ്രയിക്കാനില്ല....*
*എന്തുകൊണ്ടന്നാൽ ആത്മാനാഥനായ ശ്രീ മഹാദേവന് മാത്രമേ മോക്ഷം നൽകാൻ കഴിയൂ....*
*അതുകൊണ്ട് തന്നെ, ഒരു ശിവക്ഷേത്രം ജീവിച്ചിരിക്കുന്നവർക്കു മാത്രമല്ല, മരിച്ചവർക്കും വലിയ ഒരു ആശ്വാസമാണ് എന്ന് പറയുന്നു.......*
*പക്ഷപാതമില്ലാത്ത ഒരു ആരാധന സമ്പ്രദായമാണ് ശ്രീ മഹാദേവന് ഉള്ളത്....*
*ദേവന്മാർ, അസുരന്മാർ, ഗന്ധർവന്മാർ, പിതൃക്കൾ, പിശാചുകൾ, മഹർഷികൾ, മൃഗങ്ങൾ, പക്ഷികൾ, വിവാഹം കഴിഞ്ഞ ഗൃഹസ്ഥർ, നിത്യബ്രഹ്മചാരികൾ, പ്രേതങ്ങൾ തുടങ്ങി ആർക്കും അവരുടെ ഇഷ്ടത്തിന് ആരാധന നടത്താൻ സാധിക്കുന്ന ഒരേ ഒരു ഭക്തിമാർഗ്ഗമാണു ശിവ സമ്പ്രദായത്തിലുള്ളത്.*
*അതായത്, യാതൊരു നിയമവും ഇല്ലാത്ത ഒരു ആചാരണ ഭാഗമാണ് ശൈവം....*
*ദക്ഷൻ, ശ്രീ മഹാദേവനെ നിന്ദിക്കുമ്പോൾ പറയുന്നത് "ഒരു നിയമവും ഇല്ലാത്ത കപാലികൻ...." എന്നാണ്...*
*പിന്നീട്, നന്ദികേശൻ അതേപറ്റി വിവരിക്കുന്നത് "അദ്ദേഹത്തിന് നിയമമില്ല, കാരണം നിയമവും, പരിധിയും ശരീര മനസ്സുകളെ മാത്രമേ ബാധിക്കൂ.... ആത്മാവിനു എന്ത് പരിധി, എന്ത് നിയമം എന്നാണ്....."*
*ഒരർത്ഥത്തിൽ മരിക്കാതെ ഇരിക്കാനും, (മൃത്യുംജയ മന്ത്രം /ഋഗ്വേദം) മരിച്ചാൽ മോക്ഷത്തിനും ഒരാൾക്ക് ആകെ ആശ്രയിക്കാനുള്ളത് ശ്രീ മഹാദേവൻ മാത്രമാണ്...*
*ഏറ്റവും വലിയ പ്രത്യേകത നിന്റെ മുൻകാലത്തെയോ, ഇനി വരാൻ പോകുന്ന കാലത്തെയോ, നിന്റെ പൂർവികർ ചെയ്ത കാര്യങ്ങളൊ, നിന്റെ മക്കൾ ചെയ്യാൻ പോകുന്ന കാര്യങ്ങളോ കൂട്ടിയും, കിഴിച്ചും കണക്കുകൾ എടുക്കാതെ നിന്നെ മുന്നോട്ട് നയിക്കാൻ ആകെ കഴിയുന്നത് ശ്രീ മഹാദേവന് മാത്രമാണ്....*
*കാരണം, അദ്ദേഹമാണ് കാലത്തിന്റെ ദേവതയായ ശ്രീ മഹാകാലൻ....*
*മറ്റുള്ള ഒരോരുത്തർക്കും കാലം ഒരു തടസ്സമാണ്...*
*എന്നാൽ, കാലനെ തന്നെ കാലപുരിയിലേക്ക് അയച്ച അദ്ദേഹത്തിന് എന്ത് കാലം.....*
*അതുകൊണ്ടാണ് അദ്ദേഹത്തെ നോർത്ത് ഇന്ത്യക്കാർ ബോലെനാഥ് എന്ന് വിളിക്കുന്നത്....*
*(കടപ്പാട്)*