ST: Mary''s church vettimukal

ST: Mary''s church vettimukal Religious

'പുഴ അറിയാതെ..കുളിച്ചു കയറുക'.. ഖലിൽ ജിബ്രാന്റെ വാക്കുകൾക്ക് എത്രമേൽ കരുത്തും അർത്ഥവുമുണ്ടെന്ന് ജീവിതം കൊണ്ട് ലോകത്തോട് ...
31/10/2024

'പുഴ അറിയാതെ..കുളിച്ചു കയറുക'.. ഖലിൽ ജിബ്രാന്റെ വാക്കുകൾക്ക് എത്രമേൽ കരുത്തും അർത്ഥവുമുണ്ടെന്ന് ജീവിതം കൊണ്ട് ലോകത്തോട് വിളിച്ച് പറഞ്ഞ ഒരു പ്രവാചകൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നു.. ആരാണ് പെരുന്തോട്ടം പിതാവ് എന്ന് ചോദിച്ചാൽ- ലാളിത്യം നിറഞ്ഞ, നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ശാന്തപ്രകൃതനായ ഒരു മനുഷ്യൻ എന്ന ഒറ്റ ഉത്തരമേ പറയാനുള്ളൂ...
ജീവിതത്തിൽ വിശുദ്ധരെ നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഒരുപക്ഷേ ഈ മുഖവും ആ ചിരിയും മനസ്സിൽ ആദ്യം തെളിഞ്ഞു വരും. അടുത്തറിഞ്ഞവർക്ക്, കൂടെ നടന്നവർക്ക്, ആ സ്നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞവർക്ക് എല്ലാം അദ്ദേഹം പ്രിയപ്പെട്ടവനാണ്..

ഒരുപാട് ഒന്നും സംസാരിക്കില്ല.. ആ നിഷ്കളങ്കമായ, നിസ്വാർത്ഥമായ പുഞ്ചിരി, ആ നോട്ടം അത് ആത്മാർത്ഥതയുള്ളതാണ്.. അത്രമേൽ കരുത്തും,കരുതലും ഉള്ളതാണ്..

അല്മായ ശാക്‌തികരണം സഭയിൽ, അത് എത്രത്തോളം ആവശ്യമാണ് എന്ന് വിശാലമായ ചിന്തിച്ച് ഒരു മനുഷ്യൻ, അതിനുവേണ്ടി നിലകൊണ്ട വ്യക്തിത്വം. ഒരുപക്ഷേ ഈ നിലപാട് ഒരുപാട് വ്യക്തികളെ സഭയോട് ചേർന്ന് നിൽക്കാനും സഭാ ശുശ്രൂഷകളിൽ നേതൃനിരയിൽ പങ്കാളികളാകുവാനും സഹായിച്ചിട്ടുണ്ട്.പടിയിറങ്ങുന്നത് സഭയിൽ അല്മായ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച ഒരു വക്താവ് കൂടിയാണ് എന്ന് പറയുന്നതിൽ സംശയമില്ല.

വ്യക്തിപരമായ ജീവിതത്തിൽ ഒത്തിരിയേറെ ഇടപെടലുകളും അവസരങ്ങളും സഹായങ്ങളും പ്രാർത്ഥനകളും പിതാവ് നൽകിയിട്ടുണ്ട്. നന്ദി പിതാവേ ഒറ്റവാക്കിൽ എല്ലാത്തിനും.

പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തിൽ അങ്ങയുടെ ശക്തമായ പ്രാർത്ഥന ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങിയാലും ഈ അതിരൂപതയ്ക്ക് ആവശ്യമാണ്. അങ്ങയുടെ അതിശക്തമായ പ്രാർത്ഥന ഈ അതിരൂപത കുടുംബത്തിന് എന്നും കരുത്ത് ആയിരിക്കും.

ചങ്ങനാശ്ശേരിയുടെ പുതിയ ശ്രേഷ്ഠനായി അഭിവന്ദ്യ തറയിൽ പിതാവ് സ്ഥാനം ഏൽക്കുമ്പോൾ ക്രൈസ്തവർക്കിടയിൽ സമുദായ ബോധത്തിന്റെ പ്രസക്തി, അതിന്റെ ആവശ്യകതയുടെ വിത്ത് പാകിയ ഒരു വ്യക്തിത്വം നേതൃനിരയിലേക്ക് കടന്നു വരുന്നു എന്നതിൽ നമുക്ക് സന്തോഷിക്കാം.

സമുദായത്തോടുള്ള പിതാവിന്റെ തീക്ഷ്ണത, ധീരതയുള്ള നിലപാടുകൾ കൂടുതൽ കരുത്തോടെ, ശക്തിയോടെ ഇനിയും തുടരട്ടെ എന്ന് ആശംസിക്കുന്നു. കോവിഡാനന്തരസഭ പുതിയ മാറ്റങ്ങളും വെല്ലുവിളികളും സഭയ്ക്ക് അകത്തും പുറത്തും സമ്മാനിക്കുമ്പോൾ, കാലത്തിന്റെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞ് വെല്ലുവിളികളെ സധൈര്യം ഏറ്റെടുത്ത് രൂപതയെ നയിക്കാൻ ദൈവം കരുത്ത് പകരട്ടെ... ആശംസകളും.. പ്രാർത്ഥനകളും പിതാവേ..

ലോകചരിത്രത്തിൽ എന്നും രാജാവ് വീണാൽ പടയാളികൾ ചിതറിക്കപ്പെടുകയും രാജ്യം നാമവിശഷമാവുകയും ചയ്തിട്ടുണ്ട്. തങ്ങളുടെ ഗുരുവും നാ...
09/04/2023

ലോകചരിത്രത്തിൽ എന്നും രാജാവ് വീണാൽ പടയാളികൾ ചിതറിക്കപ്പെടുകയും രാജ്യം നാമവിശഷമാവുകയും ചയ്തിട്ടുണ്ട്.
തങ്ങളുടെ ഗുരുവും നാഥനുമായ ഈശോയുടെ പ്രാണനെടുത്ത ഭരണാധികാരികളോട്, അവനെ ക്രൂശിക്കണമെന്നു ആർത്തട്ടഹസിച്ച ജനതയോട് “നിങ്ങൾ ക്രൂശിച്ച ഈശോയെ കുറിച്ചാണ് ഞങ്ങൾ പ്രസംഗിക്കുന്നത്” എന്ന് പറയാനുള്ള ആർജവം ശിഷ്യൻമാർക്ക് എങ്ങനെയുണ്ടായി?
ഭയവിഹ്വലരായി ഓടി ഒളിച്ചവർക്കു ലോകത്തിന്റെ അതിർത്തികളിലേക്കു സുവിശേഷത്തിന്റെ വെളിച്ചം പകരാൻ കരുത്തായത് എന്താണ്? ഉത്ഥിതനെ മുഖാമുഖം ദർശിച്ച അനുഭവം!!. ഈശോയുടെ ഉത്ഥാനം വിശ്വസത്തിനപ്പുറം ലോകചരിത്രത്തിലെ സാമാനകളില്ലാത്ത സാക്ഷ്യമായി മാറുന്നത് അതുകൊണ്ടാണ്.

“ ഉത്ഥാന തിരുന്നാളിന്റെ പ്രാർത്ഥനാ ആശംസകൾ”

06/04/2023

"ഇത് നിങ്ങൾ എന്റെ ഓർമ്മക്കായി ചെയ്യുവിൻ"

ഒപ്പമായിരിക്കാൻ അപ്പത്തോളം ചെറുതായ മിശിഹാ,
കാരുണ്യമാകുവാൻ പാദങ്ങളോളം താഴ്ന്ന ദിവ്യനാഥൻ,

ഓരോ കുടുംബങ്ങളിലും പെസഹ ദൈവാനുഭവത്തിന്റെ മഹാത്തിരുന്നാൾ ആയിതീരട്ടെ 🙏🏻

"ഏവർക്കും പെസഹാ ദിനത്തിന്റെ എല്ലാവിധ മംഗളങ്ങളും നേരുന്നു"

ദാവീദിന്റെ പുത്രനു ഹോസാന..കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ..ഉന്നതങ്ങളിൽ ഹോസാന..(മത്തായി 21/9)🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
02/04/2023

ദാവീദിന്റെ പുത്രനു ഹോസാന..കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ..ഉന്നതങ്ങളിൽ ഹോസാന..
(മത്തായി 21/9)
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

അഭിവന്ദ്യ പവ്വത്തിൽ പിതാവിൻ്റെ ഏഴാം ചരമ ദിനവും അനുസ്മരണ സമ്മേളനവും.
23/03/2023

അഭിവന്ദ്യ പവ്വത്തിൽ പിതാവിൻ്റെ ഏഴാം ചരമ ദിനവും അനുസ്മരണ സമ്മേളനവും.

https://www.youtube.com/live/uklw0ExInBI?feature=share
22/03/2023

https://www.youtube.com/live/uklw0ExInBI?feature=share

പവ്വത്തിൽ പിതാവിന്റെ കബറടക്കം | MAC TV LIVE | കത്തീഡ്രൽ പള്ളിയിൽ© MACTV - is an initiative of the media apostolate of the Archdiocese of Changanacherry.

അഭിവന്ദ്യ മാര്‍ ജോസഫ് പൗവത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ - ഒന്നാം ദിവസം
21/03/2023

അഭിവന്ദ്യ മാര്‍ ജോസഫ് പൗവത്തില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ - ഒന്നാം ദിവസം

6 PM |പവ്വത്തിൽ പിതാവിന്റെ ഭൗതീക ശരീരം പൊതു ദർശനം | റംശാ | ലെലിയ | MACTV LIVE © MACTV - is an initiative of the media apostolate of the Archdiocese of Chan...

മൃതസംസ്കാര ചടങ്ങുകള്‍ https://youtu.be/rr08pei2wZcമാര്‍ച്ച്‌ 21 ചൊവ്വ© 7.00 am ചങ്ങനാശേരി അതിരൂപതാഭവനത്തില്‍ വി.കുര്‍ബാന...
18/03/2023

മൃതസംസ്കാര ചടങ്ങുകള്‍

https://youtu.be/rr08pei2wZc

മാര്‍ച്ച്‌ 21 ചൊവ്വ
© 7.00 am ചങ്ങനാശേരി അതിരൂപതാഭവനത്തില്‍ വി.കുര്‍ബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും
© 9.30 am ചങ്ങനാശേരി മ്മെതാപ്പോലീത്തന്‍പള്ളിയിലേയ്ക്ക്‌ വിലാപയാത്ര, പൊതുദര്‍ശനം

മാര്‍ച്ച്‌ 22 ബുധന്‍
© 9. 30 am മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം
© 10.00 am വി.കുര്‍ബാന. നഗരി കാണിക്കല്‍, മൃതസംസ്കാരം

മേജര്‍ ആര്‍ച്ചുബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും.

1969ൽ മാർ മാത്യു കാവുകാട്ട്‌ പിതാവിന്റെ മൃതസംസ്കാരത്തിനു ശേഷം 54 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ചങ്ങനാശ്ശേരി നഗരം ഒരു അതിരൂപതാദ്ധ്യക്ഷന്റെ മൃതസംസ്കാര കര്‍മ്മങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുന്നത്‌.

© MACTV - is an initiative of the media apostolate of the Archdiocese of Changanacherry.

നസ്രാണി സഭയുടെ സൂര്യതേജസ്സ് നിത്യതയിൽ...ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻമെത്രാപ്പോലീത്ത പവ്വത്തിൽ മാർ ജോസഫ് പിതാവ് കാലംചെയ്ത...
18/03/2023

നസ്രാണി സഭയുടെ സൂര്യതേജസ്സ് നിത്യതയിൽ...

ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ
മെത്രാപ്പോലീത്ത പവ്വത്തിൽ മാർ ജോസഫ് പിതാവ് കാലംചെയ്തു.

Address

Vettimukal
Ettumanoor
686631

Alerts

Be the first to know and let us send you an email when ST: Mary''s church vettimukal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share