Maniyassery Vaishnava Gandharva Swamy Temple

Maniyassery Vaishnava Gandharva Swamy Temple Maniyassery is a renowned abode of Lord Gandharva Swamy, Yakshi Ammas and other deities in Central Travancore (Vaikom).

കേരളത്തിലെ അത്യപൂ൪വമായ ഗന്ധ൪വ ക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമ൪ഹിക്കുന്ന ക്ഷേത്രമാണ് ശ്രീ മണിയശ്ശേരി വൈഷ്ണവ ഗന്ധ൪വ്വ സ്വാമി ക്ഷേത്രം. വൈഷ്ണവ വംശജനായ ഗന്ധ൪വ൯ പ്രധാന ദേവനായി കുടികൊള്ളുന്ന ഈ ക്ഷേത്രം, പ്രസിദ്ധമായ ശ്രീ വയ്ക്കത്തപ്പ൯ വാണരുളുന്ന വൈക്കം താലൂക്കില്‍ മറവ൯തുരുത്തിലാണ് സ്തിഥി ചെയ്യുന്നത്. വൈക്കത്ത് ചെമ്പ്-ടോള്‍ ജംക്ഷനില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റ൪ കിഴക്കോട്ട് പോകുമ്പോള്‍ ചരിത്രപ്രധാനവും അതിപുരാതനവുമായ ഈ പുണ്യ ക്ഷേത്രം കാണാം.

തിരുവതാംകൂറില്‍ വിശാഖം തിരുനാള്‍ മഹാരാജവി൯റെ കാലത്ത് സുപ്രസ്സിദ്ധനായിരുന്ന ശ്രീ നീലകണ്‌ഠ പിള്ള സ൪വാധികാര്യക്കാരുടെ തറവാടാണ്, 'സ്വാമി' എന്ന് ഭക്തജനങ്ങളും കുടുംബാംങ്ങളും വിളിച്ചു പോരുന്ന ആ ശക്തിസ്വരൂപ്പ൯റെ ആവാസ സ്ഥലം.

പണ്ട് ആ തറവാടി൯റെ അറയ്ക്കകത്ത് ആരാധിച്ച് പോന്നിരുന്ന സ്വാമിയേയും, രണ്ട് അമ്മമാരെയും പില്‍ക്കാലത്ത്‌ ക്ഷേത്രം നി൪മ്മിച്ച്‌ പ്രതിഷ്ഠിച്ചു. ഇന്ന് ആ ക്ഷേത്രം, ഒരു മ്ഹാക്ഷേത്രത്തി൯റെ കെട്ടിലും, മട്ടിലും ഉയ൪ന്ന് സ്വാമി ആ ദേശ ദേവനായി ലക്ഷ്മീനാരായണ സങ്കല്പത്തില്‍ കുടിക്കൊള്ളുന്നു. ഗണപതി, അയ്യപ്പ൯, ത്രിപുരസുന്ദരീദേവി, വെള്ളാംഭഗവതി എന്നീ ഉപദേവന്മാരുടെയും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തി൯റെ മാഹാത്മ്യം വദ്ധിപ്പിക്കുന്നു. കൂടാതെ ബ്രഹ്മരക്ഷസ്സ്, യോഗീശ്വര൯ എന്നിവരുടെ പ്രതിഷ്ഠയും ഈ ക്ഷേത്രസങ്കേതത്തില്‍ ഉണ്ട്. നാഗരാജാവ്, നാഗരക്ഷിയമ്മ, മണിനാഗം, അഞ്ചുതലമണിനാഗം, പറനാഗം, കുഴിനാഗം, കരിനാഗയക്ഷിയമ്മ എന്നീ സ൪പ്പദേവതകളുടെ പ്രതിഷ്ഠകള്‍ ഉള്‍പടെ ക്ഷേത്രപരിസരം ഒരു ദൈവീകശക്തിയുടെ അന്തരീക്ഷം ഭക്തജനങ്ങള്‍ക്ക്‌ നല്‍കുന്നു.

ഈ ക്ഷേത്രത്തി൯റെ മാഹത്മ്യം കേട്ടറിഞ്ഞ് കേരളത്തില്‍ നിന്നും, കേരളത്തിന് പുറത്തു നിന്നും, വിദേശങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ഇവിടെ എത്തി പൂജകള്‍ ചെയ്ത് തൃപ്തരായി മടങ്ങുന്നു.

15/04/2026

Address

Palamkadavu Road, Maravanthuruthu, Vaikom
Ernakulam
686608

Opening Hours

Monday 6am - 10:30am
5:30pm - 7pm
Tuesday 6am - 10:30am
5:30pm - 7pm
Wednesday 6am - 10:30am
5:30pm - 7pm
Thursday 6am - 10:30am
5:30pm - 7pm
Friday 6am - 10:30am
5:30pm - 7pm
Saturday 6am - 10:30am
5:30pm - 7pm
Sunday 6am - 10:30am
5:30pm - 7pm

Telephone

+919446225012

Alerts

Be the first to know and let us send you an email when Maniyassery Vaishnava Gandharva Swamy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Maniyassery Vaishnava Gandharva Swamy Temple:

Shortcuts

Share