24/06/2024
ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എറണാകുളം ഗണേശോത്സവം 2024-ന്റെ സ്വാഗതസംഘം രൂപീകരണയോഗം ഇന്നലെ വൈകുന്നേരം നാലുമണിക്ക് നടന്നു. ട്രസ്റ്റ് ജില്ലാ പ്രസിഡന്റ് സജിതുരുത്തിക്കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉൽഘാടനം, എറണാകുളം ശിവക്ഷേത്രം ക്ഷേത്രക്ഷേമസമിതി മുൻ പ്രസിഡന്റ് ശ്രീ പി രാജേന്ദ്രപ്രസാദ് നിർവ്വഹിക്കുകയുണ്ടായി. തദവസരത്തിൽ എറണാകുളം ഗണേശോത്സവം മീഡിയ &പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ശ്രീ അജികുമാർ നായർ, സിനിമ സംവിധായകൻ ശ്രീ ശശീന്ദ്ര കെ ശങ്കർ, ശ്രീ PD രാജീവ് (വൈസ് ചെയർമാൻ), ശ്രീ KY കുഞ്ഞുമോൻ (ട്രസ്റ്റ് സെക്രട്ടറി), ശ്രീ ശിവൻ കുഴിപ്പിള്ളി, S സുഗുണൻ (ജനറൽ കൺവീനർ ) എന്നിവർ സംസാരിക്കുകയുണ്ടായി.
ശിവറാം പെരുമ്പാവൂർ, മുരളി ആലുവ, സാബു അയ്യപ്പൻകാവ്, സജേഷ് പള്ളുരുത്തി, സജീവൻ പെരുമ്പ്പിള്ളി, നിഷാദ് വെണ്ണല, സുന്ദർ പദ്മനാഭൻ, ദിലീപ് എറണാകുളം, KK ബിജു, പ്രമോദ് എറണാകുളം, ഉണ്ണികൃഷ്ണൻ ഇടപ്പള്ളി, അഭിജിത് അങ്കമാലി എന്നിവരും യോഗത്തിൽ സജീവ പങ്കാളികളായി.