Malankara Evangelical Church.

Malankara Evangelical Church. Malankara Evangelical Church is an independent Indigenous Episcopal Church in India. The Church Headquarters in Eranakulam https://malankaraevangelicalchurch.com

This church stands against caste discrimination, , and spiritual degradation in the Christian community. ഭാരതത്തിലെ ഒരു സ്വതന്ത്ര തദ്ദേശീയ എപ്പിസ്കോപ്പൽ സഭയാണ് മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് .കേരളത്തിലെ തിരുവനന്തപുരം ജില്ലാ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സഭ 2016- ന് സ്ഥാപിതമായ മലങ്കര ഇവാഞ്ചലിക്കൽ മിഷൻ്റെ പ്രവർത്തനഫലമായാണ് നിലവിൽ വന്നത് . ക്രിസ്തീയ സമൂഹത്തിലെ ജാതി വിവേചനം ,ധൂർത്ത് ,സുവിശേഷ വിരുദ്ധത, ആ

ത്മീയ അധ:പതനം എന്നിവയ്ക്കെതിരായി ഈ സഭ നിലകൊള്ളുന്നു . സഭയ്ക്ക് നിലവിൽ കേരളം, തമിഴ്നാട് ,നോർത്ത് ഇന്ത്യ ,കുവൈറ്റ്, കാനഡ എന്നിവിടങ്ങളിലായി 25-ലധികം പ്രാദേശിക സഭകൾ ഉണ്ട് .ബിഷപ്പ് : സാം ബർണബാസ് സഭയുടെ മേലധ്യക്ഷനായും വെരി.റവ.പ്രജീഷ് മാത്യു വികാർ ജനറലായും,സഭ അഡ്മിനിസ്ട്രേറ്റർ ആയും പ്രവർത്തിച്ച് വരുന്നു.

പ്രത്യേകതകൾ


* ജാതി വിവേചനം ഉൾപ്പെടെ ഏത് തരത്തിലുള്ള വിവേചനവും ക്രൈസ്തവ മൂല്യങ്ങൾക്ക് എതിരും ദൈവവചന വിരുദ്ധമാണെന്ന് സഭ പഠിപ്പിക്കുന്നു
* മലങ്കര ക്രിസ്ത്യാനികൾ ബ്രാഹ്മണർ മതംമാറി വന്നവരുടെ തലമുറകൾ ആണെന്നും ഉള്ള വിശ്വാസം ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതും നിർമ്മിതവും ആയ ഒരു കഥയാണെന്നും യഥാർത്ഥത്തിൽ അവർ മുസിരിസ് വഴി കുടിയേറിയ യഹൂദ ക്രിസ്ത്യാനികളുടെ സുവിശേഷ പ്രവർത്തനഫലമായി രൂപപ്പെട്ട കേരളത്തിലെ അബ്രാഹ്മണരായ തദ്ദേശവാസികൾ ആണെന്നും സഭ വിശ്വസിക്കുന്നു .

* സഭ സമൂഹത്തിൽ നിന്നും അകന്നു നിൽക്കണം എന്ന പഠിപ്പിക്കൽ എതിർക്കുന്നു. സഭ സമൂഹത്തിസമൂഹത്തിൻ ഭാഗമാണെന്നും സമൂഹത്തിനകത്ത് നിന്നുകൊണ്ട് ദൈവരാജ്യത്തിലെ സന്ദേശം പ്രചരിപ്പിക്കുകയാണ് സഭയുടെ ഉത്തരവാദിത്വം എന്ന് വിശ്വസിക്കുന്നു. ഒരു ക്രിസ്ത്യാനിക്ക് ഉത്തരവാദിത്വം ഉള്ളത് ദൈവത്തോട് മാത്രമല്ല തൻ്റെസഹജീവികളായ മനുഷ്യരോടും ഉണ്ട് എന്നുള്ളത് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

* മനുഷ്യനോടുള്ള സഭയുടെ ഏറ്റവും പ്രഥമവും പ്രധാനവുമായ കടമ സുവിശേഷം പറയുകയും സുവിശേഷ വിഹിതമായ ജീവിതം നയിക്കുകയും ചെയ്യുകയാണ് എന്ന് ഈ സഭ വിശ്വസിക്കുന്നു . സുവിശേഷം പറയുന്നത് മറ്റുള്ളവരുടെ ഹൃദയത്തെ വ്രണപ്പെടുത്തി കൊണ്ടു നിർബന്ധബുദ്ധിയാലോ സ്വാർത്ഥതാല്പര്യങ്ങളോട് കൂടിയോ ആകരുത്. തികഞ്ഞ ദൈവസ്നേഹത്തിൽ സദുദ്ദേശപര മായി ആയിരിക്കണമെന്നും പഠിപ്പിക്കുന്നു.
* ആഡംബര പൂർണമായ ജീവിതം,അധികം ധനം ചെലവഴിച്ചുള്ള ദേവാലയ നിർമ്മാണങ്ങൾ, തുടങ്ങിയവ ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമാണെന്നും ദൈവപുത്രൻ്റെ ലാളിത്യ ജീവിതം അനുകരിക്കുവാൻ സഭ ബാധ്യസ്ഥമാണ് എന്നും പഠിപ്പിക്കുന്നു.

* വെസ്ലിയൻ അർമേനിയൻ ദൈവശാസ്ത്രം ആണ് സഭ പിന്തുടരുന്നത്.
* വിശ്വസിച്ചു കൊണ്ടുള്ള മുഴുകൽ സ്നാനം ,വിശുദ്ധ സംസർഗ്ഗം എന്നീ രണ്ടു കൂദാശകൾ ആണ് സഭ അനുഷ്ഠിക്കുന്നത്.
* പരിശുദ്ധാത്മവരങ്ങളെ സഭ അംഗീകരിക്കുന്നുണ്ടെങ്കിലും അന്യഭാഷ പരസ്യാരാധനകളിൽ ഉപയോഗിക്കുന്നതിനുപകരം വ്യക്തിപരമായ പ്രാർത്ഥനകളിലും ആരാധനകളിലും ഉപയോഗിക്കുവാനായി സഭ പ്രോത്സാഹിപ്പിക്കുന്നു.

* ദൈവവചന അധിഷ്ഠിതവും ചരിത്രപരവും ആയിട്ടുള്ള എപ്പിസ്കോപ്പൽ ഭരണ ക്രമമാണ് സഭ പിന്തുടരുന്നത്.

19/12/2024
Ordination Services. Rev. Vinod P Alexമലങ്കര ഇവഞ്ചലിക്കൽ സഭയുടെ കശിശ ആയി ഉയർത്തപ്പെട്ട റെവ. വിനോദ് പി അലക്സ്‌ അച്ചന് ആശം...
30/08/2022

Ordination Services. Rev. Vinod P Alex
മലങ്കര ഇവഞ്ചലിക്കൽ സഭയുടെ കശിശ ആയി ഉയർത്തപ്പെട്ട റെവ. വിനോദ് പി അലക്സ്‌ അച്ചന് ആശംസകൾ 🌹🌹🌹🌹

Church Clergy Conference at Kottayam-Malankara Evangelical Church
30/08/2022

Church Clergy Conference at Kottayam-Malankara Evangelical Church

ജോലി ഇല്ലാതെ ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്ന കുവൈറ്റ്‌ സാൽമീയയിൽ, ചെങ്ങന്നൂർ മുളക്കുഴ സ്വദേശിക്കു മലങ്കര ഇവഞ്ചലിക്കൽ ക...
24/06/2022

ജോലി ഇല്ലാതെ ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്ന കുവൈറ്റ്‌ സാൽമീയയിൽ, ചെങ്ങന്നൂർ മുളക്കുഴ സ്വദേശിക്കു മലങ്കര ഇവഞ്ചലിക്കൽ കുവൈറ്റ്‌ സഭയുടെ ഫുഡ് കിറ്റ് ഇടവക വികാരി വെരി. റെവ. പ്രജീഷ് മാത്യുവിന്റെ നേതൃത്വത്തിൽ വിതരണം ചെയ്‌തു.അതിലേക്കു സഹായിച്ച എല്ലാ ഇടവക അംഗങോളോടുള്ള നന്ദി അറിയിക്കുന്നു🙏🏻😇

Address

Malankara Evangelical Church Head Office
Eranakulam

Website

Alerts

Be the first to know and let us send you an email when Malankara Evangelical Church. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Malankara Evangelical Church.:

Share