Kodamkulangara Sreedharma Sastha Temple

Kodamkulangara Sreedharma Sastha Temple Eroor, Tripunithura _ Ernakulam

സ്വാമി ശരണം
14/04/2026

സ്വാമി ശരണം

16/01/2026

സ്വാമി ശരണം,
നമ്മുടെ ഭഗവാൻ്റെ മകരവിളക്കാഘോഷങ്ങൾ പൂർവ്വികന്മാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം തന്നെ അനുഷ്ഠാനപരമായും ആചാരപരമായും പടഹാദികൾകൊണ്ടൊക്കെതന്നെ ആടിയും പാടിയുമൊക്കെത്തന്നെ പൂർവ്വാധികം ഭംഗിയായി സമംഗളം പര്യവസാനിച്ചു.
ആഘോഷ പരിപാടികൾ ഭംഗിയാക്കുവാൻ സഹകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു.

ഇതിനിടയിലും ആശങ്കൾ ഉണ്ടാക്കുന്ന വിധത്തിൽ പോലീസിൻ്റെ ഇടപെടലുകൾ കൊണ്ട് 15-ാം തിയതിയിലെ "ഹൃദയനാമ ജപലഹരി" എന്ന നാമസങ്കീർത്തന പരിപാടി അതർഹിക്കുന്ന രീതിയിൽ പര്യവസാനിപ്പിക്കാൻ പറ്റിയില്ല എന്ന സങ്കടവും പങ്കുവയ്ക്കുന്നു.

ക്ഷേത്രോത്സവങ്ങൾ ഭംഗിയായി പര്യവസാനിപ്പിക്കാൻ ഈ കാലഘട്ടത്തിൽ സംഘാടക സമിതികൾ നേരിടുന്ന വെല്ലുവിളികൾ രണ്ടായിരത്തിൽപരം followers ഉള്ള ഈ ഗ്രൂപ്പിലെ അംഗങ്ങൾ തിരിച്ചറിയണം. ഞങ്ങളെപ്പോലുള്ള നിസാരന്മാരായ സംഘാടകർക്ക് എങ്ങിനെ ഈ പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കും എന്നതും ചോദ്യമായി അവശേഷിക്കുന്നു..

എല്ലാം കോടംകുളങ്ങര ശ്രീ ധർമ്മ ശാസ്താവിന് സമർപ്പിച്ചുകൊണ്ട് വീണ്ടും മുന്നോട്ടുതന്നെ.പിന്നോട്ടില്ല.

15/01/2026

വയലിനിൽ സംഗീതവിസ്മയം തീർത്ത യുവപ്രതിഭ *കുമാരി* . *ഗംഗാശശിധരൻ* നയിക്കുന്ന *ഗംഗാതരംഗം*, മകരവിളക്കാഘോഷത്തോനനുബന്ധിച്ചു, *ജനുവരി* *16ആം* തിയതി വൈകീട്ട് *8മണിക്ക്* അരങ്ങേറുന്നു... ഈ സംഗീതസമന്വയത്തിലേക്ക് എല്ലാ ഭക്തജനങ്ങളെയും, കലാസ്വാദകരെയും സാദരം ക്ഷണിക്കുന്നു...

13/01/2026

മനസ്സിനും ആത്മാവിനും കുളിർമയേകുന്ന
നാമജപങ്ങളുമായി
വൈക്കം ശിവഹരി അവതരിപ്പിക്കുന്ന
“ഹൃദയജപലഹരി” നിങ്ങളിലേക്ക്...

സ്ഥലം:
തൃപ്പൂണിത്തുറ
കോടംകുളങ്ങര ശ്രീധർമ്മ ശാസ്താ ക്ഷേത്രം

തീയതി: 2026 ജനുവരി 15
സമയം: വൈകിട്ട് 8 മണിക്ക്

🙏 എല്ലാവരെയും സാദരം സ്വാഗതം ചെയ്യുന്നു

പങ്കെടുക്കുക – അനുഗ്രഹീതരാകുക
🌸🌸🌸

സ്വാമി ശരണം,ഇന്നത്തെ അലങ്കാരങ്ങൾ
13/01/2026

സ്വാമി ശരണം,
ഇന്നത്തെ അലങ്കാരങ്ങൾ

11/01/2026

സ്വാമി ശരണം,
ഇന്ന് മകരവിളക്കാഘോഷങ്ങളിൽ പങ്കെടുക്കാൻ ചിത്രപ്പുഴയിൽ നിന്നും എത്തിച്ചേർന്ന ആദിദേവ് എന്ന മിടുക്കനായ കൊച്ചുകലാകാരൻ നിമിഷനേരംകൊണ്ട് ആൽത്തറയിൽ മണ്ണുകൊണ്ടു തീർത്ത കലാസൃഷ്ടി. അയ്യപ്പനുള്ള അവൻ്റെ സമർപ്പണം

09/01/2026

കോടംകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്കാഘോഷങ്ങൾക്ക് തുടക്കമാകുന്നു.
വിശേഷാൽ പൂജകളും വൈവിധ്യമാർന്ന കലാപരിപാടികളുമായി ക്ഷേത്രമുറ്റം ഭക്തിസാന്ദ്രമാകുകയാണ്.

ഈ പുണ്യനാളുകളിൽ പങ്കുചേരാൻ
എല്ലാ ഭക്തജനങ്ങളെയും ഭക്തിപൂർവ്വം സ്വാഗതം ചെയ്യുന്നു.

29/12/2025

Address

Eroor South PO , Tripunithura
Eranakulam
682306

Alerts

Be the first to know and let us send you an email when Kodamkulangara Sreedharma Sastha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category