12/07/2022
ആസ്മാന്‍ പരതരോ ഗുരു.
"ഓം അഗ്നേ പശ്യന്തോ അന്ധം ദുരിതാദരക്ഷൻ". (ഋഗ്വേദം 4.4.13)
(പരമേശ്വരാ, അവിടുത്തെ പ്രതിനിധികളായ ഗുരുക്കന്മാർ, അജ്ഞാനാന്ധനാക്കുന്ന എന്നെ ദുരിതത്തിൽ നിന്നും രക്ഷിക്കട്ടെ)
ഹിന്ദുക്കൾ പുരാതന ഹിന്ദു കാലഘട്ടത്തിലെ പ്രധാന ഗുരുക്കന്മാരിലൊരാളായ വ്യാസമഹർഷിയെ അനുസ്മരിച്ചാണ് ഈ ദിവസം കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂർണ്ണിമ എന്നും അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മദിനത്തിനോടൊപ്പം ഈ ദിവസമാണ് ബ്രഹ്മസൂത്രം എഴുതിത്തീർത്തത് എന്നു വിശ്വസിക്കപ്പെടുന്നു..
ഗുരുക്കന്മാരുടെ ഗുരുവാണ് അദ്ദേഹം . ദത്താത്രേയന്‍റേയും അയ്യപ്പന്‍റെയും ഗുരു വ്യാസനണെന്നണ്‍ വിശ്വാസം.
ബ്രഹ്മാവ് 18 വ്യാസന്മരായി അവതരിച്ചു എന്ന് പുരാണങ്ങളില്‍ കാണുന്നു.
ദ്വാപരയുഗത്തിന്‍റെ അവസാനം മഹാവിഷ്ണു വ്യാസമുനിയായി അവതരിച്ച് വേദത്തെ വിഭജിച്ചതായാണ് ഐതിഹ്യം പറയുന്നത്. ആദ്യവേദം നാലു പാദങ്ങളുള്ളതും നൂറായിരം ഗ്രന്ഥങ്ങള്‍ ഉള്ളതുമായിരുന്നു. അതിനെ വ്യാസന്‍ ഋഗ്വേദമെന്നും യജൂര്‍വേദമെന്നും സാമവേദമെന്നും അഥര്‍വ്വവേദമെന്നും നാലായി വ്യസിച്ചു- അഥവാ വിഭജിച്ചു. ദ്വാപരയുഗത്തില്‍ കൃഷ്ണദ്വൈപായനനന്‍ എന്നപേരില്‍ പിറന്ന മുനി ഇപ്രകാരം ചെയ്തതുകൊണ്ടാണ് "വേദവ്യാസനായി' അറിയപ്പെടുന്നത്.
ഇദ്ദേഹം ഭാരതത്തിന്‍റെ പുരാണ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്‍റെ കര്‍ത്താവാണ്‍്. 18 പര്‍വ്വത്തില്‍ 2000ത്തില്‍ അധികം അധ്യായങ്ങളുള്ള . ഒന്നേകാല്‍ ലക്ഷം ശ്ലോകങ്ങളുള്ള വ്യാസ മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത ഒന്നുംഈ ലോകത്തില്‍ ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്നാണ് വിശ്വാസം.
വ്യാസന്‍ എന്നാല്‍ വ്യസിക്കുന്നവന്‍ പകുക്കുന്നവന്‍, വിഭജിക്കുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം.
ഗുരു എന്ന രണ്ടക്ഷരത്തിന്റെ മഹിമ അതി ബ്രഹത്താണ്. ഗുരു ഇല്ലാതെ ഒന്നുമില്ല. ഗുരു തന്നെയാണ് എല്ലാം. ഗുരു പരമ്പരയില്‍പ്പെടാത്ത ഒരു സംസ്കാരവും നിലനിൽക്കില്ല. ഗുരുർ ബ്രഹ്മ, ഗുരുർ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരാ, ഗുരുര്‍ സാക്ഷാത് പരബ്രഹ്മ, തസ്മൈ ശ്രീ ഗുരവേ നമ: ...എന്നതില്‍ ഗുരു തത്ത്വം പൂര്‍ണ്ണം ആയിരിക്കുന്നു. അമ്മയുടെ പൊക്കിൾകൊടിയിൽ നിന്ന് വിച്ഛേദിച്ച ശേഷം അറിവാകുന്ന ഗുരുവിന്റെ പൊക്കിൾകൊടിയുമായി നിരന്തരം നമ്മെ ബന്ധിക്കപ്പെടുന്നു.
ജൂലൈ മാസം 13 തീയതി പൂര്‍ണിമ ആണ്. വെറും പൂര്‍ണിമ അല്ല, ഗുരു പൂര്‍ണിമ. വേദ വ്യാസ ആചാര്യൻ ഈ പൂര്‍ണിമയിൽ ജനിച്ചു.
ഗുരു എന്നവാക്കിനു ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക്, ഗരിമയാര്‍ന്നത് , മഹത്വമാര്‍ന്നതു, എന്നിങ്ങനെ ഒക്കെ അർഥമുണ്ട്. ഒരു നോട്ടം കൊണ്ട് ശിഷ്യനു ദീക്ഷ നല്‍കാന്‍ കഴിയുന്ന ഗുരുവിനെ ശ്രദ്ധയോടെ നമിക്കുന്ന, സ്മരിക്കുന്ന ദിനമാകണം ഗുരു പൂർണിമ. ജന്മാന്തര പാപങ്ങള്‍, ഇല്ലാതാക്കാം. നമ്മുടെ, സംസ്കാരത്തിന്റെ ഉറവിടമായ വേദ പഠനത്തിന്റെ അത്യുജ്വലമായ അറിവിനായി നാം യത്നിക്കണം.
ഗുരുവിനെ വന്ദിച്ചു വേണം എല്ലാ പ്രവർത്തികളും തുടങ്ങാന്‍, പൂജാ വിധികളില്‍ പോലും ഗുരുവിനെ വന്ദിച്ചു കൊണ്ടാണ് തുടങ്ങുന്നത്. അങ്ങനെ ഒരു ഗുരുവിനെ വന്ദിച്ചു വേണം നാം നമ്മിലെ ഗുരുവിനെ അറിയാന്‍. അതായത് തന്നിൽ നിന്നും വേറിട്ട് ഒരു ഗുരു ഇല്ല. ഒരു പക്ഷെ ജ്ഞാനത്തിന്റെ ഒടുവില്‍ അതാവും നാം മനസ്സിലാക്കുക. ജ്ഞാനവാന്‍ ഗുരു മുച്യതെ എന്നും മനസ്സിലാക്കുക.
വെറും ഒരു വിളക്കാണ് മനുഷ്യന്‍. അതില്‍ ദൈവാനുഗ്രഹം എന്ന എണ്ണ ഒഴിച്ച്, ഇഷ്ടദേവതയാകുന്ന തിരിയിട്ടു ജ്ഞാനം ആകുന്ന ദീപം തെളിയിച്ചു തരുന്നത് ഗുരുവാണ്. വിശ്വാസം എപ്പോഴും ശാസ്ത്രീയമായ വിജ്ഞാനത്തില്‍ കൂടി വേണം ഉണ്ടാവാന്‍. അതില്‍ ശാസ്ത്രീയത എന്നത് ഗുരു ആകുന്നു, ആകണം എന്നതാണ് കൂടുതല്‍ ശരി.
The Sanatana Dharmik view is that Mata Pita Guru and God.
"Om Agne Pashyantho Andham Mishyadarakshan". (Rigveda 4.4.13)
(Lord Parameshwara, may the gurus who are your representatives, save me from the misery of ignorance)
The majesty of the two letters Guru is very sreshte Nothing without Guru. Guru is everything. No culture can exist without the Guru series. Guru Tattva is complete in Guru Brahma, Guru Vishnu, Guru Devo Maheswara, Guru Saksat Parabrahma Tasmai Sri Guruve Nama... We are constantly attached to the Guru's umbilical cord, which is known after being severed from the mother's umbilical cord.
13th of July is full moon. Not just Poornima, Guru Poornima. Veda Vyasa Acharya was born on this Purnima.
The word Guru means from darkness to light, exalted, glorious, etc. Guru Purnima should be a day of careful bowing and remembrance of the Guru who can initiate the disciple with a glance. Inherent sins can be eradicated. We should strive for the brilliant knowledge of Vedic learning which is the source of our culture.
All activities should be started with salutations to the Guru, even in Pooja Vidhis, Ganesha Pranaam begins with salutations to the Guru. Thus we should salute a Guru to know our Guru. Asman Parataro Guru' means there is no Guru apart from Himself. Perhaps at the end of wisdom we will understand that too. Always understand the wise "Gayanavan Guru Muchyate".
Man is just a lamp. It is the Guru who pours the oil of God's blessing on it and lights the lamp which is the wisdom of the goddess of love. Faith should always be accompanied by scientific knowledge. It is more correct to say that science is the teacher and should be.