01/08/2026
വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ
ശൂനോയോ_നോമ്പ്
(ഓഗസ്റ്റ് 1 - 15 വരെ)
സകല തലമുറകളിലും വെച്ച് ഭാഗ്യങ്ങൾക്ക്
യോഗ്യതയുള്ളവളും സ്തുതിക്കപെട്ടവളും, നിത്യ
കന്യകയും ദൈവ മാതാവുമായ പരിശുദ്ധ കന്യക
മറിയാമേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമെ. ലോകരാജ്യങ്ങളെ ഭീതിയില്‍ ആക്കിയിരിക്കുന്ന പലതരം രോഗവ്യാപനത്തില്‍ നിന്നു വിശുദ്ധ അമ്മേ ദേശത്തെ അവിടുന്നു രക്ഷിക്കുവാന്‍ ഞങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയില്‍ അണയുന്നു.
അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത നാഥേ,
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.
ഞങ്ങളുടെ അപേക്ഷയും, പ്രാർത്ഥനയും കേട്ട് പുത്രന്‍ തമ്പുരാനോട് ഞങ്ങൾക്ക്
വേണ്ടി അപേക്ഷിക്കേണമേ....