ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആലപുരം

  • Home
  • India
  • Elanji
  • ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആലപുരം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആലപുരം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആലപുരം, Hindu temple, Elanji.

ക്ഷേത്ര ഐതിഹ്യം
ആലപുരം ദേശത്തിന്റെ പരദേവത ശാസ്തവാണെന്നു വിശ്വസിക്കപ്പെടുന്നു. ദേശത്തിന്റെ തെക്കുഭാഗത്തുണ്ടായിരുന്ന ഒരു നമ്പൂതിരി ഗൃഹത്തിന്റെ വകയായിരുന്നു ശാസ്താക്ഷേത്രം. അവരുടെ ആരാധനാമൂർത്തിയായിരുന്നു ശ്രീധർമ്മശാസ്താവ്. ഇല്ലത്ത് പുരുഷസന്താനങ്ങൾ ഇല്ലാതെ വന്നപ്പോൾ ആ ഗൃഹം അന്യംനിന്നുപോവുകയും, തുടർന്ന് ക്ഷേത്രത്തിന് നാഥനില്ലാതാകുകയും ചെയ്തു.
അക്കാലത്ത് ഇലഞ്ഞിയിൽ(ഇപ്പോഴത്തെ ബസ് സ്റ്റാന്റിനു പടിഞ്ഞാറുവശം) ഒരു വിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നു. ആലപുരത്തെ ചെറുവള്ളി മനയ്ക്കലെ ഒരു അന്തർജ്ജനം അവിടെ നിത്യദർശനം നടത്തിയിരുന്നു. പ്രായാധിക്യം കൊണ്ട് അവരുടെ ക്ഷേത്രദർശനം തടസപ്പെടും എന്ന അവസ്ഥയിൽ അവർക്ക് സ്വപ്നദർശനത്തിലൂടെ ഭഗവാൻ അവിടുത്തെ വിഗ്രഹത്തിന്റെ ഒരു അംശം നല്കുകയുണ്ടായി (കാലപ്പഴക്കത്താൽ നാശോന്മുഖമായിക്കൊണ്ടിരുന്ന ക്ഷേത്രത്തിൽനിന്നും വിഗ്രഹത്തിന്റെ ഒരു അംശം കിട്ടി എന്നും ഒരു പക്ഷം വിശ്വസിക്കുന്നു). ആ അംശം അന്തർജ്ജനം സ്വഗൃഹത്തിൽ പ്രതിഷ്ഠിച്ച് ആരാധിച്ചുപോന്നു. പ്രതിഷ്ഠയുടെ ചൈതന്യം വർദ്ധിച്ച് വന്നപ്പോൾ ഇപ്പോഴത്തെ ക്ഷേത്രം നിർമ്മിക്കുകയും ഒരു വിഗ്രഹം നിർമ്മിച്ച്‌ പ്രതിഷ്ഠിക്കുകയും ചെയ്തു. ചെറുവള്ളി മനയിൽ പ്രതിഷ്ഠിച്ച് ആരാധിച്ചുപോന്നിരുന്നു എന്ന വിശ്വാസത്തിൽ ക്ഷേത്രോത്സവ ദിനങ്ങളിൽ ഒരുദിവസം ചെറുവള്ളി മനയിൽ ഇറക്കിപ്പൂജ നടത്തിവരുന്നു. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ നാലാമത്തെ അവതാരമായ നരസിംഹാവതാരത്തിൽ ഹിരണ്യകശിപുവിനെ വധിച്ച ഭഗവാൻ ഭക്തനായ പ്രഹ്ലാദന് വിശ്വരൂപത്തിൽ അനുഗ്രഹം കൊടുക്കുന്ന ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ഈ സങ്കല്പത്തിൽ ചതുർബാഹു വിഗ്രഹ പ്രതിഷ്ഠയാണ് ഇവിടെയുള്ളതെങ്കിലും ചെറുവള്ളി മനയിലെ അന്തർജ്ജനം ഉണ്ണിക്കണ്ണന്റെ രൂപത്തിൽ ആരാധിച്ചിരുന്നതിനാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമായി സങ്കൽപ്പിച്ച് ആരാധിച്ചുപോരുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി പൂണൂൽ മാലയായി ധരിച്ചിരിക്കുന്നു എന്നതാണ് സവിശേഷത. ഉഗ്രരൂപിയായ നരസിംഹമൂർത്തി പ്രഹ്ലാദ സ്തുതിയിൽ ശാന്തനായി അനുഗ്രഹവർഷം ചൊരിഞ്ഞിരിക്കുന്ന ഭാവം അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം കണ്ടുവരുന്ന പ്രതിഷ്ഠയാണ്. പ്രധാന പ്രതിഷ്ഠക്ക് സമീപമായി ഗണപതി, ശിവൻ, പാർവ്വതി പ്രതിഷ്ഠകളും ഉണ്ട്. ചുറ്റമ്പലത്തിനുപുറത്ത് വനദുർഗ്ഗ പ്രതിഷ്ഠയും രക്ഷസ്സിന്റെ പ്രതിഷ്ഠയും നടത്തിയിരിക്കുന്നു

21/01/2026

ആലപുരത്തപ്പന്റെ തിരുവാറാട്ട്❤️

16/01/2026
തൃക്കൊടിയേറ്റ്
16/01/2026

തൃക്കൊടിയേറ്റ്

16/01/2026

തൃക്കൊടിയേറ്റ്

ഉത്സവം 2k26❤️
01/01/2026

ഉത്സവം 2k26❤️

10/10/2025

ആലപുരത്തപ്പൻ

ആരുണോദയത്തിലായ് ഉണരുമെൻ ഭാഗവാനേ
നിന്നെ കണികാണ്മതെത്ര പുണ്യം
നിൻ തിരു മുൻപിലായ് നിൽക്കുമ്പോഴെൻ മനം
ശ്രുതിയിട്ടു മീട്ടുന്ന വീണയാകും
(ആരുണോദയ)
അലപുരത്തപ്പാ നീയാണെന്നാശ്രയം
നീയാണീ ദേശത്തിന്നധിപതിയും
നിൻ തിരു നാമമൊന്നുരുവിടുമാത്രയിൽ അഴലുകളൊക്കെയും അലിയുമല്ലോ...
(ആരുണോദയ )
എൻ കൃഷ്ണ ഭാഗവാനേ നിൻ രൂപം കാണുമ്പോൾ
ഭക്തർ തൻ മനമാകെ കുളിർന്നിടുന്നു
കൃഷ്ണാ.... ഭാഗവാനേ
നിൻ കാടാക്ഷമെങ്ങും നിറഞ്ഞിടട്ടേ..
( അരുണോദയ )

✍🏻 ഭവിത ശ്രീജിത്ത്‌ (ഭാവനശ്രീ )
പതിയിൽ വീട്
ആലപുരം
മടുക്ക

“ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള പഞ്ചാരിമേള അരങ്ങേറ്റത്തിന്, ആലപുരം  അരുണിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച കുഞ്ഞുങ്ങൾക്ക് ഹൃദയ...
17/09/2025

“ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള പഞ്ചാരിമേള അരങ്ങേറ്റത്തിന്, ആലപുരം അരുണിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച കുഞ്ഞുങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🎶💐 ആലപ്പുരത്തപ്പന്റെ അനുഗ്രഹങ്ങൾ എന്നും കൂടെയുണ്ടാകട്ടെ 🙏”

Address

Elanji
686665

Opening Hours

Monday 5:30am - 10am
5:30pm - 7:30pm
Tuesday 5:30am - 10am
5:30pm - 7:30pm
Wednesday 5:30am - 10am
5:30pm - 7:30pm
Thursday 5:30am - 10am
5:30pm - 7:30pm
Friday 5:30am - 10am
5:30pm - 7:30pm
Saturday 5:30am - 10am
5:30pm - 7:30pm
Sunday 5:30am - 10am
5:30pm - 7:30pm

Website

Alerts

Be the first to know and let us send you an email when ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആലപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category