31/08/2026
നെടുമുണ്ട സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ആണ്ടുതോറും നടത്തിവരുന്ന ഏട്ടുനോമ്പാചരണവും പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുന്നാളും ഈ വർഷവും ഭക്ത്യാദരപൂർവ്വം നടത്തുവാൻ ആഗ്രഹിക്കുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച്, കുടംബങ്ങളുടെയും വ്യക്തികളുടെയും അപേക്ഷകൾക്കും നിയോഗങ്ങൾക്കും കൃപയുടെ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
NB;
പരിശുദ്ധ കന്യകാമറിയം അമ്മയുടെ മാധ്യസ്ഥം യാചിച്ചുകൊണ്ട് പെരുന്നാൾ ഏറ്റു കഴിക്കുന്നതിനും മധ്യസ്ഥ പ്രാർത്ഥനക്ക് പേരുനൽകുന്നതിനും അവസരമുണ്ടായിരിക്കും : ഓഫീസുമായി ബന്ധപ്പെടുക
മധ്യസ്ഥ പ്രാർത്ഥനക്കു പേര് ഒരു ദിവസം മുമ്പേ ഓഫീസിൽ നൽകണമെന്ന് ഓർമിപ്പിക്കുന്നു.
മധ്യസ്ഥ പ്രാർത്ഥനക്കു പേര് നൽകിയവർ മധ്യസ്ഥ പ്രാർത്ഥനക്കു തിരികൾ പിടിച്ചു നിൽക്കണമെന്ന് ഓർമിപ്പിക്കുന്നു