13/11/2025
യു.പി.വൈ.എം കോട്ടേജ് മീറ്റിംഗ്
ദൈവത്തിന്റെ കൃപയാൽ, 2025 - 2026 പ്രവർത്തന വർഷത്തിലെ ആദ്യ കോട്ടേജ് മീറ്റിംഗ് 9/11/2025 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ബ്രദർ രഞ്ജിത്ത് വി മാത്യുവിന്റെ ഭവനത്തിൽവെച്ച് നടത്തുവാൻ ദൈവം സഹായിച്ചു. ബ്രദർ ജിൻസൺ ഫിലിപ്പോസ് അധ്യക്ഷനായ മീറ്റിംഗിൽ പ്രാരംഭമായി Pr. ജോയ്മോൻ പ്രാർത്ഥിക്കുകയും തുടർന്ന് എല്ലാവരും ചേർന്ന് ഒരു പാട്ടു പാടുകയും ചെയ്തു. തുടർന്ന് ബ്രദർ ലിജോ പ്രാർത്ഥിക്കുകയും ആരാധനയ്ക്കു ബിനോ മാത്യു നേതൃത്വം നൽകുകയും ചെയ്‍തു. അനന്തരമായി ബ്രദർ ജിൻസൺ ഫിലിപ്പോസ് അദ്ധ്യക്ഷപ്രസംഗം നടത്തുകയും ചെയ്തു. മധ്യസ്ഥ പ്രാർത്ഥനക്ക് ഇവാ. ജോമോൻ എസ്സ് നേതൃത്വം നൽകി. കടന്ന് വന്ന ദൈവമക്കൾ വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ബ്രദർ രഞ്ജിത്ത്, ബ്രദർ ലിജോ, ബ്രദർ പ്രശാന്ത് എന്നിവർ സാക്ഷ്യം പറയുകയും ചെയ്തു. അവർക്കു വേണ്ടി പാസ്റ്റർ ബിബു ജേക്കബ് പ്രാർത്ഥിച്ചു. തുടർന്ന് Pr. റോഷി ദേവസ്യ ദൈവവചനം ശു(ശൂഷിച്ചു. സ്തോത്രകാഴ്ച്ചയ്ക്കു ശേഷം ഇവാ. ഡെന്നി സാമുവേൽ പ്രാർത്ഥിക്കുകയും ആശിർവാദം പറയുകയും ചെയ്തു. മീറ്റിംഗിൽ പങ്കെടുത്തവർക്ക് Evg.ഷൈജു എസ്സ് നന്ദി പറഞ്ഞു. 6:50 ന് മീറ്റിംഗ് പര്യവസാനിച്ചു. വിശേഷാൽ ബ്രദർ രഞ്ജിത്തിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
സെക്രട്ടറി
Evg. ഷൈജു. എസ്സ്