Sree Mookambika Temple

Sree Mookambika Temple Hindu Temple

14/12/2025
26/11/2025

2025 ഡിസംബര്‍ 4 (വൃശ്ഛികം 18)വ്യാഴാഴ്ചയാണ് ദേവീ പ്രീതികരമായ തൃകാര്‍ത്തിക. രാവിലെ ഹരിനാമകീര്‍ത്തനം, ഗണപതിഹോമം, വിശേഷാല്‍ പൂജ, രാവിലെ മുതല്‍ സമൂഹ നാമജപം.
വൈകീട്ട് ചുറ്റുവിളക്ക്, ഭജന എന്നിവയോടെ സമാപനം. രാവിലെ പ്രഭാതഭക്ഷണം, ഉച്ചക്ക് കാര്‍ത്തിക ഊട്ട്, വൈകീട്ട് അത്താഴ ഊട്ടും ഉണ്ടായിരിക്കും.

20/11/2025

തൃകാര്‍ത്തികയും വേട്ടേക്കരന്‍ പാട്ടും
ഭക്തരെ,
പെരുമ്പറമ്പ് ശ്രീ മൂകാംബികയില്‍ ഇത്തവണയും മഢലകാലാചരണത്തിന്‍റെ ഭാഗമായി തൃകാര്‍ത്തിക ആഘോഷവും വേട്ടേക്കരന് കളമെഴുത്തുപാട്ടും ഭഗവത് സേവയും നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

2025 ഡിസംബര്‍ 4 (വൃശ്ഛികം 18)വ്യാഴാഴ്ചയാണ് ദേവീ പ്രീതികരമായ തൃകാര്‍ത്തിക. രാവിലെ ഹരിനാമകീര്‍ത്തനം, ഗണപതിഹോമം, വിശേഷാല്‍ പൂജ, രാവിലെ മുതല്‍ സമൂഹ നാമജപം.
വൈകീട്ട് ചുറ്റുവിളക്ക്, ഭജന എന്നിവയോടെ സമാപനം. രാവിലെ പ്രഭാതഭക്ഷണം, ഉച്ചക്ക് കാര്‍ത്തിക ഊട്ട്, വൈകീട്ട് അത്താഴ ഊട്ടും ഉണ്ടായിരിക്കും.
ഭഗവത് സേവ
2025 ഡിസംബര്‍ 9(വൃശ്ഛികം 29)ചൊവ്വാഴ്ച സര്‍വ്വ ദുരിത,ദുഃഖ ശാന്തിക്കായി വൈകീട്ട് ഭഗവത് സേവ. അഷ്ടദളപത്മത്തില്‍ ഭഗവതിയെ ആവാഹിച്ച് നടത്തുന്ന പ്രത്യേക പൂജയാണ്. സമൂഹസഹസ്രനാമ പാരായണത്തോടെ അര്‍ച്ചനയും ഉണ്ടാകും.
കളമെഴുത്ത് പാട്ട്
2025 ഡിസംബര്‍ (20 ധനു 5) ശനിയാഴ്ച വേട്ടേക്കരന് കളമെഴുത്ത് പാട്ട്. രാവിലെ പതിവ് പൂജകള്‍, വേട്ടേക്കരന് തൃകാലപൂജ, തുടര്‍ന്ന് ഉച്ചപാട്ട്, വൈകീട്ട് ദീപാരാധന, എഴുന്നള്ളിപ്പ്, തുടര്‍ന്ന് കളം പൂജ, കോമരനൃത്തം, തേങ്ങയേറ്, ശേഷം കളം മായ്ക്കുന്നതോടെ സമാപനമാവുന്നു. എല്ലാഭക്തജനങ്ങളേയും കുടുംബത്തോടൊപ്പമുള്ള സാന്നിധ്യത്തിനായി ക്ഷണിച്ചുകൊള്ളുന്നു.

1) കളമെഴുത്ത് പാട്ടിന്‍റെ എഴുന്നള്ളിപ്പിന് താലം എടുക്കാവുന്നതാണ്.

2) കളമെഴുത്ത് പാട്ടിന് ഉദാരമായി സംഭാവന നല്‍കുകയും വഴിപാടായും നടത്താവുന്നതാണ്.

3) നാളികേരം എറിയുന്നതിനായി കൊണ്ടുവരാവുന്നതാണ്.

4)ഭഗവത് സേവ ഭക്തര്‍ക്ക് വഴിപാടായി നടത്താവുന്നതാണ്.

5) കാര്‍ത്തിക നാളില്‍ ഉണ്ണിയപ്പം വഴിപാട് നടത്താം.

അപ്പം 50
ഭഗവത് സേവ 101
അന്വേഷണംഃ 7510179629

18/09/2025

നവരാത്രിദിവസങ്ങളില്‍ ക്ഷേത്രത്തിലെ പൂജാവിധാനങ്ങള്‍
രാവിലെ 5ന് നടതുന്ന് നിര്‍മ്മാല്യദര്‍ശനം, അഭിഷേകാദികള്‍,6 മണിക്ക് ഗണപതിഹോമം, 7മണിക്ക് തൃമധുരത്തോടെ ഉഷഃപൂജ,9മണിക്ക് ഉച്ചപൂജ, (വെള്ളനിവേദ്യം, പായസം, പാല്‍ പായസം)തുടര്‍ന്ന് ഉപദേവാധികള്‍ക്ക് നിവേദ്യം,
10മണിക്ക് നടയടക്കും.
വൈകീട്ട് 5 മണിക്ക് നടതുറന്ന് അലങ്കാരങ്ങള്‍, 6.20 ദീപാരാധന, 7മണിക്ക് അത്താഴപൂജ, തുടര്‍ന്ന് ചുറ്റുവിളക്ക്(പുറത്തേക്ക് എഴുന്നള്ളിപ്പ്) 8മണിക്ക് നടയടക്കും.
വിദ്യാപരമായ വിജയം തൃമധുരം, കാര്യവിജയങ്ങള്‍ക്കും ദേവീകൃപക്കും തൃകാലപൂജ, ചുറ്റുവിളക്ക് എന്നിവ നടത്താവുന്നതാണ്.

13/09/2025

നവരാത്രി നാളുകളില്‍ രാവിലെ 6മണിമുതല്‍ സമൂഹ ലളിതസഹസ്രനാമ പാരായണം, 7മുതല്‍ മഹാത്മ്യപാരായണം, 8 മുതല്‍ ശ്രീ മത് ദേവീഭാഗവത പാരായണം. എല്ലാം ഭക്തജനങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്.

പ്രകാശനം നടത്തി
07/09/2025

പ്രകാശനം നടത്തി

Address

Polpakkara Road, Perumparamba
Edappal
679576

Opening Hours

Monday 5am - 10am
5:30pm - 7:30pm
Tuesday 5am - 10am
5:30pm - 7:30pm
Wednesday 5am - 10am
5:30pm - 7:30pm
Thursday 5am - 10am
5:30pm - 7:30pm
Friday 5am - 10am
5:30pm - 7:30pm
Saturday 5am - 10am
5:30pm - 7:30pm
Sunday 5am - 10am
5:30pm - 7:30pm

Telephone

+919995199205

Website

Alerts

Be the first to know and let us send you an email when Sree Mookambika Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category