Eph"phatha Ministries, Nilambur-Kerala

Eph"phatha Ministries, Nilambur-Kerala "For Christ , and His Church". Minister the Church

Permanently closed.
12/08/2024

"ഇനി താജ് മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനും വേണ്ടിവഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുമോ ?"

വഖഫ് നിയമഭേദഗതിയുടെ പ്രസക്തിയെക്കുറിച്ച് ഫാ. ജോഷി മയ്യാറ്റിൽ എഴുതിയ ലേഖനം.

🔶 2024 ജൂലൈ 26 ന് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ഗുർബാൻ സിങ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ആർക്കിയളോജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരേ (ASI) മൂന്നു ചരിത്രസ്മാരകങ്ങളും അവയുൾക്കൊള്ളുന്ന പറമ്പുകളും തങ്ങളുടേതാണെന്ന വഖഫ് ബോർഡിൻ്റെ 19.07.2013-ലെ വിധിതീർപ്പു തള്ളിക്കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ഈ ചോദ്യം ഉയർന്നത്. നമ്മുടെ മാധ്യമങ്ങളെല്ലാം ഈ വിധി മറച്ചുവയ്ക്കുന്നതിൽ പ്രത്യേകം നിഷ്കർഷ പുലർത്തി എന്നത് എടുത്തുപറയണം!

🔷നിയമപരിരക്ഷയുള്ള കൊള്ളസംഘം !

32 വഖഫ് ബോർഡുകളാണ് 1995 മുതൽ ഇന്ത്യയിൽ നിലവിലുള്ളത്. ഇന്ന് ഇന്ത്യയിൽ വഖഫിനു കീഴിൽ എട്ടു ലക്ഷം ഏക്കർ ഭൂമിയിലായി 872,292 രജിസ്റ്റേർഡ് സ്ഥാവരജംഗമ വസ്തുക്കളാണുള്ളത്. ഇന്ത്യൻ സൈന്യത്തിനും റെയിൽവേക്കും ശേഷം ഏറ്റവും കൂടുതൽ വസ്തുവകകളുള്ളത് വഖഫ് ബോർഡിനാണ്. 1995-ൽ പാസാക്കിയ നിയമമനുസരിച്ച്, യാതൊരു രേഖയുമില്ലാതെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളിൽ ഉള്ള വസ്തുവകകളുടെ രേഖകൾ ഹാജരാക്കാൻ ബാധ്യതയുള്ളത് ആ പ്രദേശവാസികൾക്കാണ്. അവർ തെളിവുകളുമായി പോകേണ്ടത് കോടതിയിലേക്കല്ല, വഖഫ് ട്രിബ്യൂണൽ കോർട്ടിലേക്കാണ്! അത്തരം ജനദ്രോഹപരമായ നിയമനിർമ്മാണമാണ് മുസ്ലീം പ്രീണനത്തിൽ അതിവൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള കോൺഗ്രസ്സ് സർക്കാർ നടത്തിയത്.

🔷 വഖഫ് ചരിത്രം

'വഖഫ്' എന്ന അറബി പദത്തിൻ്റെ അർത്ഥം 'നിയന്ത്രണം', 'നിരോധനം' എന്നൊക്കെയാണ്. വില്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്ത വിധം അല്ലാഹുവിന് നല്കപ്പെട്ടത് എന്നർത്ഥം. ശരി അത്ത് നിയമം അനുസരിച്ച്, വഖഫ് ഒരിക്കൽ പ്രഖ്യാപിക്കപ്പെട്ടാൽ അത് എന്നന്നേക്കുമായി വഖഫ് ആണ്.

ഡൽഹി സുൽത്താനേറ്റിൻ്റെ ആദ്യകാലത്തോടു ബന്ധപ്പെട്ട ചരിത്രമാണ് അതിനുള്ളത്. സുൽത്താൻ മുയിസുദ്ദീൻ സാം ഗാവോർ മുൽതാനിലെ ജമാ മസ്ജിദിനു വേണ്ടി രണ്ടു ഗ്രാമങ്ങൾ വിട്ടുകൊടുത്തു. തുടർന്ന് ഇസ്ലാമിക ഭരണത്തിൻ കീഴിൽ വഖഫ് ഭൂമികൾ വർധിച്ചു. 19-ാം നൂറ്റാണ്ടിൽ ഒരു തർക്കത്തിൽ ബ്രിട്ടിഷ് ന്യായാധിപന്മാർ വഖഫിനെ "ഏറ്റവും മോശമായതും വിനാശകരവുമായ ഏർപ്പാട്" എന്നു വിശേഷിപ്പിച്ചു കൊണ്ടാണ് അസാധുവാക്കിയത്. എന്നാൽ 1913-ലെ മുസൽമാൻ വഖഫ് സാധൂകരണ നിയമത്തിലൂടെ വഖഫ് പുന:സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം 1954ൽ നെഹ്രു സർക്കാർ പാസാക്കിയ വഖഫ് ആക്റ്റ് വഖഫുകളുടെ കേന്ദ്രീകരണം സാധ്യമാക്കി. 1964-ൽ സെൻട്രൽ വഖഫ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന നൈയാ മിക സംവിധാനം നിലവിൽ വന്നു. 1995-ലെ നിയമ ഭേദഗതി വഖഫ് ബോർഡിൻ്റെ കടന്നുകയറ്റത്തിന് പച്ചപ്പരവതാനി വിരിച്ചു കൊടുത്തു. നവംബർ 22-ന് പാസാക്കിയ ഈ ആക്റ്റ് വഖഫ് കൗൺസിലിൻ്റെയും സ്റ്റേറ്റ് വഖഫ് ബോർഡുകളുടെയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെയും മുതവല്ലിയുടെയും (മാനേജർ) അധികാരവും പ്രവർത്തനങ്ങളും വ്യക്തമാക്കുകയും വഖഫ് ട്രൈബ്യൂണലിന്, സാധാരണ സിവിൽ കോടതികളിൽ ചോദ്യം ചെയ്യാനാവാത്ത, വിധിതീർപ്പവകാശം അനുവദിച്ചു കൊടുക്കുകയും ചെയ്തു. 2013-ലെ വഖഫ് ആക്ട് വഖഫ് വസ്തുവകകളുടെ ആഭ്യന്തര ഭരണവും നടത്തിപ്പും കൂടുതൽ സുതാര്യവും ഉത്തരവാദിത്വപൂർണവും ആക്കി. സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷിയ സെൻട്രൽ വഖഫ് ബോർഡ് എന്നിവ നിലവിലുണ്ട്.

തുർക്കി, ലിബിയ, ഈജിപ്ത്, സുഡാൻ, ലെബനോൻ, സിറിയ, ജോർദാൻ, ടുനീഷ്യ, ഇറാഖ് എന്നിവിടങ്ങളിലൊന്നും ഇല്ലാത്ത വഖഫ് ഇന്ത്യയിൽ ഇത്ര സംഭവമായിത്തീർന്നതിനു പിന്നിലുള്ളത് ചീഞ്ഞളിഞ്ഞ വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രമാണ്. ഇന്ത്യൻ മതേതര ഭരണഘടനയെ ശരി അത്തു നിയമത്തിൽ അടിത്തറയിട്ട ഒരു നിയമനിർമാണം കൊണ്ട് ദുർബലമാക്കിയിരിക്കുന്ന ഏർപ്പാടാണിത്. ഇന്ത്യൻ പൗരന്മാരുടെയും വിവിധ മതസ്ഥരുടെയും ഇന്ത്യൻ സർക്കാരിൻ്റെ മേൽ പോലും കുതിര കയറാൻ ഇടയാക്കുന്ന ഈ കാടൻ നിയമം പരിശോധനയ്ക്കു വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

🔷 ആരും ചോദിക്കാത്ത ചോദ്യങ്ങൾ

സുൽത്താൻ ഒരിക്കൽ വഖഫ് ആക്കിയത് എന്നന്നേക്കും വഖഫ് എന്ന കാഴ്ചപ്പാടിൽ അടങ്ങിയിരിക്കുന്ന അനീതിയും അക്രമവും കണ്ടില്ലെന്നു നമ്മൾ നടിക്കുന്നത് എന്തുകൊണ്ടാണ്? സുൽത്താൻ വരുന്നതിനു മുമ്പ് ആ ഭൂമി ആരുടേതായിരുന്നു എന്ന ചോദ്യം എന്തേ ആരും ചോദിക്കാത്തത്?

ആദ്യത്തെ അധിനിവേശ ശക്തികളായ പേർഷ്യൻ സുൽത്താനും മുഗൾ വംശവുമൊക്കെ കാലഹരണപ്പെട്ടപ്പോൾ പുതിയ അധിനിവേശ ശക്തികളായ യൂറോപ്യന്മാർ ഇവിടെ അധികാരം പിടിച്ചല്ലോ. ബ്രിട്ടീഷ് ഭരണം നടന്നപ്പോൾ അവർ അത് തങ്ങളുടെ ദൈവത്തിന് നേർച്ചയായി സമർപ്പിച്ചിരുന്നെങ്കിൽ അത് എന്നേക്കുമായി അങ്ങനെ നിലനിറുത്തേണ്ടി വരുമായിരുന്നോ? ഇന്ത്യ സ്വതന്ത്രയായി സ്വയംഭരണാവകാശമുള്ള രാജ്യമായി മാറുകയും ഭരണഘടന നമ്മുടെ വിശുദ്ധ ഗ്രന്ഥമാവുകയും ചെയ്തപ്പോൾ അധിനിവേശശക്തികൾ സമ്മാനിച്ച മതഭരണാവശിഷ്ടങ്ങൾ നിലനിറുത്താനും അത് വിപുലീകരിക്കാനും അവസരമൊരുക്കുന്നത് പരിഹാസ്യമല്ലേ?

മതത്തിൻ്റെ അവകാശവാദങ്ങൾക്ക് പൊതുസമൂഹത്തിൽ അനുവദിച്ചു നല്കാവുന്ന ഇടത്തിന് ഒരു പരിധിയില്ലേ? പൗരസമൂഹത്തിന് ദ്രോഹകരമാവുകയും മറ്റു മതസ്ഥർക്ക് ഭീഷണിയാവുകയും ക്രമസമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്യുന്ന അവകാശവാദങ്ങൾ, ഏതു മതത്തിൽ നിന്നാണെങ്കിലും, എതിർക്കപ്പെടേണ്ടതാണ്.

🔷അതിക്രമത്തിൻ്റെ ഏതാനും ഉദാഹരണങ്ങൾ

2014-ൽ ഡൽഹിയിൽ ഏറ്റവും മുന്തിയ 123 പ്രോപ്പർട്ടികളാണ് ആണ് കേന്ദ്ര സർക്കാർ വഖഫ് ബോർഡിന് കൊടുത്തത്.

ചെറായി-മുനമ്പം തീരദേശത്ത് താമസിക്കുന്ന 600-ഓളം വരുന്ന കുടുംബങ്ങളുടെ ജീവിതം 2019 മുതൽ നിശ്ചലമാക്കിയിട്ടിരിക്കുകയാണ് കേരള വഖഫ് ബോർഡ്. മുനമ്പം വേളാങ്കണ്ണി മാതാ ഇടവക ദേവാലയത്തിനു മേലും പാഷനിസ്റ്റ് ആശ്രമത്തിനു മേലും വഖഫ് ബോർഡിൻ്റെ അവകാശവാദമെന്ന ഡമോക്ലിയൻ വാൾ തൂങ്ങിക്കിടക്കുകയാണ്.

കാവേരി നദീതീരത്തുള്ള തിരുചെന്തുറൈ ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് 2022-ൽ തമിഴ്നാട് വഖഫ് ബോർഡ് ആ ഗ്രാമം മുഴുവൻ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചു. 1500 വർഷം പഴക്കമുള്ള സുന്ദരേശ്വരർ അമ്പലവും അവിടെയുണ്ടെന്നോർക്കണം!

ഹൈദരാബാദിൽ മാരിയറ്റ് ഫൈവ് സ്റ്റാർ ഹോട്ടലിനുമേലാണ് തെലുങ്കാന വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. തെലുങ്കാന ഹൈക്കോടതി വഖഫ് ബോർഡിൻ്റെ ആർത്തിയെ പിടിച്ചുകെട്ടി.

ഇപ്പോൾ ഇന്ത്യയിലാകമാനം വഖഫ് ബോർഡ് അവകാശമുന്നയിച്ച് തർക്കത്തിൽ കിടക്കുന്ന 194 സ്ഥലങ്ങളുണ്ടത്രേ!

വഖഫ് വസ്തുക്കളും വഖഫ് ഭൂമിയും സംബന്ധിച്ച അഴിമതി വിവാദങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ വസ്തുക്കളുടെയും ഭൂമിയുടെയും മേൽ അവകാശാധികാരങ്ങൾ ഉന്നയിച്ചു കൊണ്ടും വഖഫ് പ്രോപ്പർട്ടികൾ ദുരുപയോഗം ചെയ്തുകൊണ്ടും അതിരില്ലാത്ത അധികാരപ്രയോഗം നടത്തിക്കൊണ്ടും തുടരെത്തുടരെ വിവാദത്തിലാകുന്ന വഖഫ് ബോർഡിനെ വേണ്ടവിധം ഭരണഘടനയുടെ വരുതിക്കു നിറുത്തേണ്ടതിൻ്റെ ആവശ്യകത ഇസ്ലാം വിശ്വാസികളിൽ പോലും പലർക്കും ബോധ്യപ്പെട്ടിട്ടുണ്ട്.

🔷ലോക്സഭയിലെ ബിൽ

2024 ആഗസ്റ്റ് എട്ടാം തീയതി ന്യൂനപക്ഷകാര്യ വകുപ്പുമന്ത്രി കിരൺ റിജിജു ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ഇപ്പോൾ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു വസ്തു അഥവാ ഭൂമി വഖഫിൻ്റേതാണോ എന്നു വ്യവച്ഛേദിക്കാൻ വഖഫ് ബോർഡിന് അധികാരം നല്കുന്ന 1995 വഖഫ് ആക്ടിലെ 40-ാം അനുച്ഛേദം അധികാര ദുർവിനിയോഗത്തിന് വഴിയൊരുക്കുന്നു എന്ന ആരോപണം പണ്ടേ ഉള്ളതാണ്. കൂടാതെ, സൂക്ഷിപ്പുകാരൻ്റെയും (മുത്തവാലി) കാര്യസ്ഥൻ്റെയും നിയമനത്തിലുള്ള അഴിമതിയാരോപണങ്ങളും നിലവിലുണ്ട്. അതിനാൽ, 40-ാം അനുച്ഛേദം പൂർണമായും ഒഴിവാക്കാനും ജില്ലാ കളക്ടർമാരിൽ ആ ദൗത്യം നിക്ഷിപ്തമാക്കാനുമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്. ആ നിർദേശം രാഷ്ട്രീയ കൈകടത്തലുകൾക്ക് വഴിവച്ചേക്കാം എന്ന് നിഷ്പക്ഷമനസ്സുകൾ ചിന്തിക്കുന്നു.

സുതാര്യത ഉറപ്പാക്കുന്ന തരത്തിൽ, വഖഫ് ബോർഡുകളുടെ എല്ലാത്തരം അവകാശവാദങ്ങളും സ്ഥിരീകരിക്കൽ, വഖഫ് ബോർഡുകളിലെ അംഗത്വവും അതിൻ്റെ പ്രവർത്തനങ്ങളും വിവരിക്കുന്ന 9, 14 എന്നീ അനുച്ഛേദങ്ങളിൽ മാറ്റംവരുത്തൽ, വനിതാപ്രാതിനിധ്യം നിർബന്ധമാക്കൽ എന്നിവയും ഭേദഗതിയിലുണ്ട്. വഖഫ് ഭൂമി പുതുതായി അളന്നു തിട്ടപ്പെടുത്താനും വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കാനും ജില്ലാ ജഡ്ജിമാരുടെ മേൽനോട്ടം ഉറപ്പാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

അധിനിവേശത്തിൻ്റെ ആവേശം സ്ഥിരമായി പ്രകടമാക്കുകയും സാധാരണക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുകയും ക്രമസമാധാനനിലയ്ക്ക് ഭംഗം വരുത്തുകയും ചെയ്യുന്ന വഖഫ് ബോർഡു ശൈലികൾക്ക് കടിഞ്ഞാണിടാൻ സ്വതന്ത്ര ജുഡീഷ്യറിയുടെ സാന്നിധ്യം വഖഫ് ട്രൈബ്യൂണലിൽ അനിവാര്യമാണ്. മതത്തിൻ്റെ അടിസ്ഥാനത്തിൽ വ്യവഹാരങ്ങൾ തീർപ്പു കല്പിക്കാൻ ഇന്ത്യ ഒരു മതരാഷ്ട്രം അല്ലല്ലോ. ബില്ലിനെക്കുറിച്ച് ഉയർന്നിട്ടുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ സംയുക്ത പാർലിമെൻ്ററി സമിതിയുടെ പരിഗണനയിലൂടെ കഴിയും എന്നാണ് എൻ്റെ വിചാരം.

ഫാദർ ജോഷി മയ്യാറ്റിൽ

17/04/2024

തെലുങ്കാനയിലെ മദർ തെരേസ സ്കൂളിന് നേരെ ഉണ്ടായ ആക്രമണം.സ്കൂൾ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടു....

20/03/2024
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി ഡോ. ​മൈ​ക്കി​ൾ പു​ളി​ക്ക​ൽ സി​എം​ഐ (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മ...
07/06/2022

നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി

ഡോ. ​മൈ​ക്കി​ൾ പു​ളി​ക്ക​ൽ സി​എം​ഐ (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)

ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന ക്രി​സ്തീ​യ വം​ശ​ഹ​ത്യ​യു​ടെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് ഞാ​യ​റാ​ഴ്ച പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ ദി​ന​ത്തി​ൽ നൈ​ജീ​രി​യ​യി​ലെ ഓ​വോ ന​ഗ​ര​ത്തി​ലെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്പ​തി​ല​ധി​കം വി​ശ്വാ​സി​ക​ൾ ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വം. ക്രൈ​സ്ത​വ​രാ​ണെന്നതി​ന്‍റെ പേ​രി​ൽ മാ​ത്രം ര​ക്ത​സാ​ക്ഷി​ക​ളാ​കേ​ണ്ടി വ​ന്ന​വ​രാ​ണ് അ​വ​ർ. നൈ​ജീ​രി​യ​യി​ലെ ആ​ദ്യ സം​ഭ​വ​മ​ല്ല ഇ​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​വി​ടെ ക്രൈ​സ്ത​വ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ കൂ​ട്ട​ക്കൊ​ല ചെ​യ്യു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ ലോ​കശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ ഇ​നി​യും മു​ഖ്യധാ​രാ മാ​ധ്യ​മ​ങ്ങ​ൾ വേ​ണ്ട​വി​ധം ശ്ര​മി​ച്ചി​ട്ടി​ല്ല. ഇ​തു​പോ​ലു​ള്ള കി​രാ​ത സം​ഭ​വ​ങ്ങ​ളോ​ട് ഇ​നി​യും ലോ​ക​മ​ന​ഃസാ​ക്ഷി വേ​ണ്ട രീ​തി​യി​ൽ ഉ​ണ​രു​ക​യോ പ്ര​തി​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല എ​ന്ന​തു പ​രി​താ​പ​ക​ര​മാ​ണ്.

നൈ​ജീ​രി​യ​യി​ലെ ര​ക്ത​സാ​ക്ഷി​ക​ൾ

2015 ഫെ​ബ്രു​വ​രി​യി​ൽ ലി​ബി​യ​യി​ൽ 21 ഈ​ജി​പ്ഷ്യ​ൻ കോ​പ്റ്റി​ക് ക്രി​സ്ത്യാ​നി​ക​ൾ ക​ഴു​ത്ത​റ​ത്തു കൊ​ല്ല​പ്പെ​ട്ട വീ​ഡി​യോ ഇ​സ്‌​ലാ​മി​ക്‌ സ്റ്റേ​റ്റ് ഭീ​ക​ര​ർ പു​റ​ത്തു​വി​ട്ട​പ്പോ​ഴാ​ണ് ആ​ധു​നി​ക​ലോ​കം ഇ​സ്‌​ലാ​മി​ക ഭീ​ക​ര​ത​യു​ടെ ക്രൂ​ര​മു​ഖം ക​ണ്ടു ന​ടു​ങ്ങി​യ​ത്. ത​ങ്ങ​ളു​ടെ വി​ശ്വാ​സം ത​ള്ളി​പ്പ​റ​യാ​ൻ ത​യാ​റാ​കാ​തി​രു​ന്ന അവരുടെ ക​ഴു​ത്തു മു​റി​ച്ചു മാ​റ്റി ര​ക്തം മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ക​ല​ർ​ത്തി​യാ​ണ് അ​ന്നു ഭീ​ക​ര​ർ ത​ങ്ങ​ളു​ടെ കൊ​ല​വി​ളി ലോ​ക​ത്തി​നു മു​മ്പി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ആ ​കി​രാ​ത സം​ഭ​വം ന​ട​ന്നു വ​ർ​ഷ​ങ്ങ​ൾ ക​ഴി​യു​മ്പോഴും നൈ​ജീ​രി​യ​യി​ൽ സ​മാ​ന​മാ​യ കൂ​ട്ട​ക്കൊ​ല ആ​വ​ർ​ത്തി​ക്കു​ന്ന​തു ലോ​കം കാ​ണു​കയാണ്.

സ​ഹ​പാ​ഠി​ക​ളും കൊ​ല​യാ​ളി​ക​ൾ ആ​കു​മ്പോ​ൾ

ഒ​രു പെ​ൺ​കു​ട്ടി​യെ സ​ഹ​പാ​ഠി​ക​ൾ ക​ല്ലെ​റി​ഞ്ഞും മ​ർ​ദി​ച്ചും തീ​യി​ൽ ചു​ട്ടെ​രി​ച്ചും മതമുദ്രാ വാക്യങ്ങൾ വിളിച്ചുകൊണ്ടു നി​ഷ്ഠുര​മാ​യി കൊ​ല​ചെ​യ്യു​ന്ന വീ​ഡി​യോ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​താ​ണ്. നൈ​ജീ​രി​യ​യു​ടെ വ​ട​ക്കു പ​ടി​ഞ്ഞാ​റു​ള്ള സോ​കോ​റ്റോ​യി​ൽ ഡ​ബോ​റ സാ​മു​വ​ൽ എ​ന്ന വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​ത​നി​ന്ദ ആ​രോ​പി​ക്ക​പ്പെ​ട്ട് ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്.

ഈ ​കൊ​ല ന​ട​ത്തി​യ​ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട​വ​രാ​യി​രു​ന്നി​ല്ല, മ​റി​ച്ച് മു​സ്‌​ലിം​ക​ളാ​യ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു. അ​തു​വ​രെ ക​രു​തി​യി​രു​ന്ന​ത് നൈ​ജീ​രി​യ​യി​ലെ ക്രൈ​സ്ത​വ​ഹ​ത്യ​ക​ൾ ചെയ്തിരുന്നത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നാ​ണ്. പ്ര​ധാ​ന​മാ​യും ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, ബോ​ക്കോ ഹറാം, ഫു​ലാ​നി തു​ട​ങ്ങി​യ തീ​വ്ര ഇ​സ്‌​ലാ​മി​ക ഭീ​ക​ര ഗ്രൂ​പ്പു​ക​ളി​ൽ​പ്പെ​ട്ട​വ​രാ​ണ് സാ​ധാ​ര​ണ​ക്കാ​രും സ​മാ​ധാ​ന​കാം​ക്ഷി​ക​ളു​മാ​യ ക്രി​സ്ത്യാ​നി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു പൊ​തു​വെ​യു​ള്ള ധാ​ര​ണ. എ​ന്നാ​ൽ, ആ ​ധാ​ര​ണ തെ​റ്റാ​ണെ​ന്നും സാ​ധാ​ര​ണ​ക്കാ​രാ​യ മു​സ്‌​ലിം വി​ശ്വാ​സി​ക​ളി​ൽ, വി​ശി​ഷ്യാ, യു​വാ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും​പോ​ലും തീ​വ്ര​വാ​ദം കു​ത്തി​വ​യ്ക്കു​ന്ന​തി​ൽ തീ​വ്ര​വാ​ദി​ക​ൾ വി​ജ​യി​ച്ചി​രി​ക്കു​ന്നു എ​ന്നു​മു​ള്ള വ​സ്തു​ത ഡാ​ബോ​റ സാ​മുവ​ലി​ന്‍റെ നി​ഷ്ഠുര കൊ​ല​പാ​ത​കം ലോ​ക​ത്തി​നു മു​മ്പി​ൽ അ​നാ​വൃ​ത​മാ​ക്കി.

ക്രി​സ്തീ​യ വം​ശ​ഹ​ത്യ​യി​ൽ ഒ​ന്നാ​മ​ത്

അ​ടു​ത്ത ചി​ല വ​ർ​ഷ​ങ്ങ​ളിൽ ലോ​ക​ത്ത് ഏ​റ്റ​വുമ​ധി​കം ക്രൈ​സ്ത​വ​ർ അ​വ​രു​ടെ വി​ശ്വാ​സ​ത്തെ പ്ര​തി വ​ധി​ക്ക​പ്പെ​ടു​ന്ന​ത് നൈ​ജീ​രി​യ​യി​ലാ​ണ്. 2021ൽ ​ആ​റാ​യി​ര​ത്തോ​ളം ക്രൈ​സ്ത​വ​ർ വി​ശ്വാ​സ​ത്തെപ്ര​തി മാ​ത്രം കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​തി​ൽ എ​ൺ​പ​ത് ശ​ത​മാ​ന​ത്തോ​ളം ​പേ​ർ കൊ​ല്ല​പ്പെ​ട്ട​ത് ഇ​സ്‌​ലാ​മി​ക ഭീ​ക​ര​രാ​ൽ നൈ​ജീ​രി​യ​യി​ലാ​ണ്. 2009 മു​ത​ലു​ള്ള ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് 40,000​ത്തോ​ളം ക്രൈ​സ്ത​വ​ർ ബൊ​ക്കോ ഹ​റാ​മി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ർ​ഷംതോ​റും ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. 2022 ജ​നു​വ​രി​ക്കും മാ​ർ​ച്ചി​നും ഇ​ട​യി​ൽ മാ​ത്രം 531 ക്രൈ​സ്ത​വ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​സ്‌​ലാ​മി​ക ഭീ​ക​ര​രു​ടെ ഇ​ര​ക​ളാ​യി​ത്തീ​ർ​ന്ന​ത്.

എ​ന്തു​കൊ​ണ്ട് ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ?

ഈ ​ആ​ക്ര​മ​ണ​​ങ്ങ​ൾ​ക്കെ​ല്ലാം ഒ​രേയൊ​രു കാ​ര​ണ​മേ​യു​ള്ളൂ; അ​തു സന്പൂർണ ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​ത്തി​ന്‍റെ നി​ർ​മി​തി​യു​ടെ ഭാ​ഗ​മാ​ണ്. ലോ​കം മു​ഴു​വ​ന്‍ ഒ​റ്റ ഇ​സ്‌​ലാ​മി​ക രാ​ഷ്‌​ട്ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യം ഇ​ത്ത​രം തീ​വ്ര​സം​ഘ​ട​ന​ക​ൾ പ​ല​പ്പോ​ഴും പ​ര​സ്യ​മാ​യി പ്ര​സ്താ​വി​ച്ചി​ട്ടു​ള്ള​താ​ണ്. മാ​ത്ര​വു​മ​ല്ല, ഓ​രോ കൊ​ല​പാ​ത​ക​ത്തിലൂ​ടെ​യും ക്രൂ​ര​കൃ​ത്യ​ത്തിലൂ​ടെ​യും പൊ​തു​സ​മൂ​ഹ​ത്തെ ഭ​യ​ച​കി​ത​രാ​ക്കാ​നും മ​നോ​വീ​ര്യം ത​ക​ർ​ക്കാ​നും അ​വ​ർ ല​ക്ഷ്യ​മി​ടു​ന്നു. ഇ​സ്‌​ലാ​മി​സ്റ്റു​ക​ൾ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് ഇ​സ്‌​ലാം മ​തം മാ​ത്ര​മു​ള്ള ലോ​ക​മാ​ണ്, ആ വി​ശ്വാ​സ​മ​നു​സ​രി​ച്ചു​ള്ള ലോ​ക​ക്ര​മ​മാ​ണ്. അ​തി​നാ​യി അ​വി​ശ്വാ​സി​ക​ളെ മു​ഴു​വ​ന്‍ കൊ​ന്നൊ​ടു​ക്ക​ണം എ​ന്ന ആ​ശ​യ​മാ​ണ് ഇ​സ്‌​ലാ​മി​സ്റ്റു​ക​ളും ജി​ഹാ​ദി​ക​ളും പ്രാ​വ​ർ​ത്തി​ക​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

തീ​വ്ര​വാ​ദി​ക​ൾ പി​ടി​മു​റു​ക്കു​ന്ന മ​തം അ​സ​മാ​ധാ​ന​ത്തി​ന്‍റേ​ത്

തീ​വ്ര​വാ​ദ​ചി​ന്ത​ക​ളി​ൽ പെ​ടാ​ത്ത, മി​ത​വാ​ദി​ക​ളാ​യ മു​സ്‌​ലിം വി​ശ്വാ​സി​ക​ളും നൈ​ജീ​രി​യ​യി​ൽ ഇ​സ്‌​ലാ​മി​ക മ​ത​തീ​വ്ര​വാ​ദി​ക​ളാ​ൽ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യും കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​താ​യ​ത്, അ​വ​രു​ടെ രീ​തി​ക​ളോ​ടും വി​ശ്വാ​സ-​നി​യ​മ വാ​ഖ്യാ​ന​ങ്ങ​ളോ​ടും സ​മ​ര​സ​പ്പെ​ടാ​ത്ത​വ​രെ​ല്ലാം തു​ട​ച്ചു​നീ​ക്ക​പ്പെ​ടേ​ണ്ട​താ​ണ് എ​ന്ന ആ​ശ​യ​മാ​ണ് ഇ​വ​രു​ടേ​തെ​ന്ന് സാ​രം. അ​സ​മാ​ധാ​നം ബോ​ധ​പൂ​ർ​വം ഇ​വി​ടെ നി​ർ​മി​ച്ചെ​ടു​ത്തു​കൊ​ണ്ട് സ​മാ​ധാ​ന​ത്തി​ന്‍റെ മ​തം വ​ള​ർ​ത്താ​മെ​ന്നു ക​രു​തു​ന്ന ഈ വൈ​രു​ദ്ധ്യം പൊ​തു​സ​മൂ​ഹം ഇ​നി​യും തി​രി​ച്ച​റി​യേ​ണ്ടതുണ്ട്.

ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ന്ന​വ​ർ

ക്രൈ​സ്ത​വ​ർ കൊ​ല ചെ​യ്യ​പ്പെ​ടു​മ്പോ​ൾ അ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ക്കാ​നും നി​സാ​ര​വ​ത്ക​രി​ക്കാ​നും വി​വി​ധ ലോ​കരാ​ഷ്‌​ട്ര​ങ്ങ​ളും മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളും നി​ര​ന്ത​രം ശ്ര​മി​ക്കു​ന്ന​താ​യി​ട്ടാ​ണു ക​ണ്ടു​വ​രു​ന്ന​ത്. ചി​ല മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഈ ​കൊ​ല​പാ​ത​ക​ങ്ങ​ൾ വെ​റും ഭീ​ക​ര ആ​ക്ര​മ​ണ​ങ്ങ​ളും കൊ​ല​പാ​ത​കി​ക​ൾ ഐ​ഡ​ന്‍റി​റ്റി​യി​ല്ലാ​ത്ത ഭീ​ക​ര​രു​മാ​ണ്.

ലോ​ക​ത്തി​ൽ പ​ല​യി​ട​ത്തും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക്രൈ​സ്ത​വപീ​ഡ​ന​ങ്ങ​ളും ക്രി​സ്തീ​യ വം​ശ​ഹ​ത്യ​ക​ളും യാ​ദൃ​ച്ഛിക സം​ഭ​വ​ങ്ങ​ളാ​യി കാ​ണു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക​പ്പു​റം ആ​ർ​ജ​വ​മു​ള്ള സ​ത്യ​സ​ന്ധ​മാ​യ പ​ഠ​ന​ങ്ങ​ളും നി​ല​പാ​ടു​ക​ളും സ്വീ​ക​രി​ക്കാ​ൻ ആ​ധു​നി​ക സ​മൂ​ഹം കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​ല്ലെ​ങ്കി​ൽ, തിരികെ ഇ​രു​ണ്ട യു​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ നാംത​ന്നെ നി​ർ​മി​ച്ചെ​ടു​ക്കു​ക​യാ​ണ് എ​ന്നു പ​റ​യേ​ണ്ടി​വ​രും.

കേ​ര​ള​ത്തി​ലും തീ​വ്ര​വാ​ദം പി​ടി​മു​റു​ക്കു​ന്നു​വോ?

ഒ​രു കു​ട്ടി​യു​ടെ കൊ​ല​വി​ളിമു​ദ്രാ​വാ​ക്യം കേ​ര​ളം കേ​ട്ടി​ട്ട് ദി​വ​സ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. ഉ​റ​ങ്ങി​യും ഉ​ണ​ർ​ന്നു​മൊ​ക്കെ​യു​ള്ള തീ​വ്ര​വാ​ദി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള നാ​ടാ​ണ് ഇ​വി​ട​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യും പോ​ലീ​സ് മേ​ധാ​വി​ക​ളും വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്തി​നേ​റെ, ഇ​വി​ടെ ഡി​-റാ​ഡി​ക്ക​ലൈ​സേ​ഷ​ൻ പ്ര​ക്രി​യ​ക​ൾ​ക്ക് ഗ​വ​ർ​മെ​ന്‍റ് ത​ന്നെ നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു എ​ന്നു മു​ഖ്യ​മ​ന്ത്രി​യും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ക്ഷേ, റാ​ഡി​ക്ക​ൽ സം​ഘ​ട​ന​ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും ഇ​വി​ടെ പു​ഷ്ടി​പ്പെ​ടു​ക​യാ​ണോ എ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. ഭാ​ര​തം മു​ഴു​വ​ന്‍ ഇ​സ്‌​ലാ​മി​ക രാ​ജ്യ​മാ​ക്കും എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ട്ട​ന​വ​ധി സം​ഘ​ട​ന​ക​ൾ ന​മ്മു​ടെ രാ​ജ്യ​ത്തു പ്രവ​ർ​ത്തി​ക്കു​ന്നു എ​ന്ന​തു വ്യ​ക്ത​മാ​ണ്. രാ​ഷ്‌​ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക​പ്പു​റം ഈ ​നാ​ട്ടി​ൽ ഐ​ക്യ​വും സ​മാ​ധാ​ന​വും ന​ഷ്ട​പ്പെ​ടു​ത്തു​ന്ന എ​ല്ലാ​റ്റി​നോ​ടും സ​ന്ധി​യി​ല്ലാ​ത്ത നി​ല​പാ​ട് ഭ​ര​ണ​കൂ​ട​ങ്ങ​ൾ സ്വീ​ക​രി​ച്ചേ മ​തി​യാ​കൂ.

നൂ​റ്റാ​ണ്ടു​ക​ളാ​യി സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി, രാ​ഷ്‌​ട്ര പു​ന​ർ​നി​ർ​മാ​ണ​ത്തി​നു സ​ർ​ക്കാ​രു​ക​ൾ​ക്കൊ​പ്പം​ നി​ന്നും, സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും നി​ല​നി​ൽ​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തെ പ​ടു​ത്തു​യ​ർ​ത്താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യ ഒ​രു സ​മൂ​ഹ​മാ​ണ് കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ർ.

ഇ​രു​ണ്ട യു​ഗ​ങ്ങ​ളു​ടെ തെ​റ്റു​ക​ളെ തി​രു​ത്തി​യും ഏ​റ്റു​പ​റ​ഞ്ഞും, സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ക​രു​ത​ലും മാ​ന​വി​ക സ്നേ​ഹ​വും ലോ​ക​ത്തു വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ള്ള ന​യ​മാ​ണ് ക്രൈ​സ്ത​വസ​മൂ​ഹം ഒ​ന്ന​ട​ങ്കം പി​ൻ​ചെ​ല്ലു​ന്ന​ത്. ഈ ​ആ​ധു​നി​ക ലോ​ക​ത്തി​ൽ, മാ​ന​വി​ക​ത​യി​ൽ അ​ടി​യു​റ​ച്ച ഒ​രു സ​മൂ​ഹനി​ർ​മി​തി മു​ന്നി​ൽ കാ​ണു​ന്ന ക്രൈ​സ്ത​വ​രെ​യും ക​ത്തോ​ലി​ക്കാ സ​ഭ​യെ​യു​മാ​ണ് ഇ​ന്നു മ​ത​മൗ​ലി​ക​വാ​ദി​ക​ൾ ശ​ത്രു​ക്ക​ളാ​യി കാ​ണു​ന്ന​ത് എ​ന്നു​ള്ള​ത് ഒ​രു വൈ​രു​ദ്ധ്യ​മാ​ണ്.

ഇ​ത്ത​രം വൈ​രു​ദ്ധ്യ​ങ്ങ​ൾ മൂ​ലം രൂ​പ​പ്പെ​ടു​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക​ൾ​ക്കു വ​ഴി​യൊ​രു​ക്കു​ന്നു. മ​ത​മൗ​ലി​ക​വാ​ദ​വും തീ​വ്ര​വാ​ദ പ്ര​വ​ണ​ത​ക​ളും ഏ​തു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ മ​റ​വി​ൽ രൂ​പം​കൊ​ള്ളു​ന്ന​താ​യാ​ലും ചെ​റു​ക്ക​പ്പ​ടേ​ണ്ട​തുതന്നെ യാണ്. മാ​ന​വി​ക​ത​യ്ക്കാ​ണ് ഇ​വി​ടെ പ്രാ​മു​ഖ്യം ല​ഭി​ക്കേ​ണ്ട​ത്.

മ​തേ​ത​ര സ​മൂ​ഹം ഒ​രേ മ​ന​സോ​ടെ ഐ​ക്യ​ത്തി​നും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു​മാ​യി മു​ന്നോ​ട്ടു​വ​രുക​യും എ​ല്ലാ​വി​ധ മൗ​ലി​ക​വാ​ദ​ങ്ങ​ളെ​യും അ​ക​റ്റി​നി​ർ​ത്തു​ക​യു​മാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ സ​ങ്കീ​ർ​ണ പ്ര​ശ്ന​ങ്ങ​ൾ​ക്കും തീ​വ്ര​വാ​ദ ഭീ​ഷ​ണി​ക​ൾ​ക്കു​മു​ള്ള പ്ര​തി​വി​ധി. ഈ ​ല​ക്ഷ‍്യം മു​ന്നി​ൽ​ക്ക​ണ്ട് ഭ​ര​ണ​കൂ​ട​ങ്ങ​ൾ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ഓ​രോ സ​മു​ദാ​യ​വും വ്യ​ക്ത​മാ​യ ന​യ​രൂ​പീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി ത​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള​വ​രെ ബോ​ധ​വ​ത്ക​രി​ക്കാ​നും ത​യാ​റാ​ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം, ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ നൈ​ജീ​രി​യ​യാ​യി നാ​ള​ത്തെ കേ​ര​ളം മാ​റി​യേ​ക്കാം.

സാബത്തിനുശേഷം ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ മഗ്‌ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്‌ദര്‍ശിക്കാന്‍ വന്നു.അപ്പോള്‍ വലി...
17/04/2022

സാബത്തിനുശേഷം ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ മഗ്‌ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്‌ദര്‍ശിക്കാന്‍ വന്നു.
അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്‍െറ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്‌, കല്ലുരുട്ടിമാറ്റി, അതിന്‍മേല്‍ ഇരുന്നു.
അവന്‍െറ രൂപം മിന്നല്‍പ്പിണര്‍പോലെ ആയിരുന്നു, വസ്‌ത്രം മഞ്ഞുപോലെ വെളുത്തതും.
അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ട്‌ മരിച്ചവരെപ്പോലെയായി.
ദൂതന്‍ സ്‌ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന്‌ എനിക്കറിയാം.
അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്‌തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.
മത്തായി 28 : 1-6

Now after the sabbath, toward the dawn of the first day of the week, Mary Mag'dalene and the other Mary went to see the tomb.
And behold, there was a great earthquake; for an angel of the Lord descended from heaven and came and rolled back the stone, and sat upon it.
His appearance was like lightning, and his clothing white as snow.
And for fear of him the guards trembled and became like dead men.
But the angel said to the women, "Do not be afraid; for I know that you seek Jesus who was crucified.
He is not here; for he has risen, as he said. Come, see the place where helay.
Matthew 28 : 1-6

Address

Edakkara

Telephone

+919497741700

Website

Alerts

Be the first to know and let us send you an email when Eph"phatha Ministries, Nilambur-Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Eph"phatha Ministries, Nilambur-Kerala:

Share