Kanamangalam mahadeva temple

Kanamangalam mahadeva temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kanamangalam mahadeva temple, Religious organisation, kannamangalam south, Chettikulangara.

22/02/2020
കണ്ണമംഗലത്തെ വികാരനിർഭരമായ മഹാരുദ്ര- ഭദ്രകാളീ സമാഗമം അഥവാപിതൃ-പുത്രീ സംഗമം നാളെ............................................
20/02/2020

കണ്ണമംഗലത്തെ വികാരനിർഭരമായ
മഹാരുദ്ര- ഭദ്രകാളീ സമാഗമം അഥവാ
പിതൃ-പുത്രീ സംഗമം നാളെ................................................
സർവ്വൈശ്വര്യപ്രദായിനിയായ ചെട്ടികുളങ്ങര ഭഗവതി നാളെ ശിവരാത്രി നാളിൽ തന്റെ പിതാവായ കണ്ണമംഗലത്തപ്പനെ കാണാനായി പോകും.വൈകിട്ട് ദീപാരാധന കഴിഞ്ഞ് 7 മണിയോടെ ഭഗവതി പടിഞ്ഞാറോട്ടിറങ്ങും.കോമലേഴത്ത് ക്ഷേത്ര മുൾപ്പെടെ പരമ്പരാഗതമായി എടുക്കുന്ന പറകൾക്ക് ശേഷം പാട്ടത്തിൽ മുക്കിലെത്തുന്ന ഭഗവതിയെ കരക്കാർ അവിടെ സ്വീകരിക്കും. ഒരു കിലോമീറ്ററോളം വയലിലൂടെയാണ് യാത്ര. വയലിനു നടുവിലൂടെ പാത തെളിച്ച് വിളക്ക് നാട്ടിയിരിക്കും.
വെട്ടത്തിനായ് കൂറ്റൻ കമ്പങ്ങളും..! ഇടയ്ക്ക് കോയിതറ ക്ഷേത്രത്തിൽ ആദ്യ പറ സ്വീകരിച്ച് വീണ്ടും യാത്ര തുടരുന്നു. 7.30 ന് ഭഗവതി കിഴക്കേ പള്ളിവേട്ടയാൽത്തറയിലെഴുന്നള്ളിച്ചിരുത്തും. തുടർന്ന് അത്താഴ സദ്യയ്ക്കു ശേഷം കണ്ണമംഗലം ക്ഷേത്രത്തിലെ നാലു കരയുടെ പോള വിളക്കുണ്ട്...!
ഒന്നു കാണേണ്ട കാഴ്ചയാണിത്.
11.30 ഓടെ ഭഗവതി വിളക്കിനെഴുന്നള്ളത്ത് കഴിഞ്ഞ് ഭഗവാന്റെ സന്നിധിയിലെത്തുന്നു.
തുടർന്ന് പിതൃ-പുത്രീ സംഗമമാണ്.ഒരു വർഷത്തിനു ശേഷമുള്ള സമാഗമം.
നാലു പോള വിളക്കിന്റെ അകമ്പടിയോടെയുള്ള കൂടിയെഴുന്നെള്ളത്താണ് പിന്നീട്.
ആയിരക്കണക്കിന് ഭക്തരെക്കൊണ്ട് ക്ഷേത്ര മുറ്റം നിറയും. ആർപ്പുവിളികളും, കുരവയും മന്ത്ര സ്തുതികളും കൊണ്ട് ശിവരാത്രി രാവ് ഭക്ത പാരവശ്യത്തിലാറാടും...!
അച്ഛന്റെ ചാരെ അല്പം പുറകിലേക്ക് മാറിയെന്ന് തോന്നുംവിധം സ്മിതമുഖിയായ കാളി...!
വാത്സല്യനിധിയായ പിതാവ് മഹാദേവനും കാളിയുമായുള്ള ഈ കൂടിക്കാഴ്ച കാണാൻ ദേവകൾ മുഴുവൻ നാളെ കണ്ണമംഗലത്തെത്തും.
ആചാരപ്പെരുമയോടെയുള്ള കാപ്പൊലിവിനുശേഷം കണ്ണമംഗലം തെക്ക് കരയിലെ പറയ്ക്കായി ഭഗവതി വടക്കോട്ടിറങ്ങും.
അടുത്ത ദിവസവും വല്യമ്മ കണ്ണമംഗലത്തു തന്നെ. മൂന്നാം ദിവസം വെളുപ്പിനെ തന്റെ അച്ഛന്റെ അടുക്കലെത്തി അൻപൊലി സ്വീകരിക്കും.
പോള വിളക്കുകൾ വീണ്ടും തെളിയും ....
ഒരു യാത്ര ചോദിപ്പുണ്ട്. അധികമാരും കാണാത്ത യാത്ര അയപ്പും....!
അടുത്ത കൂടിക്കാഴ്ചയ്ക്ക് അനുവാദവും വാങ്ങി ഭഗവതി തിരികെ പ്പോകും...!
എന്തൊരു നയനാഭിരാമമായ കാഴ്ചയാണത്.
കണ്ടാനന്ദിയ്ക്കണം...!
അതിനായ് നാളെ കണ്ണമംഗലത്തേക്ക് എത്തുമല്ലോ...!

എഴുത്ത്. സജിത് സംഘമിത്ര

16/02/2020

കായംകുളത്തിന്റെ കഥ- 118.
--------------------------------
ഓപ്പറേഷൻ കണ്ണമംഗലം.

കായംകുളത്ത് നിന്നും പത്തിയൂർ വഴിയും
ചെട്ടികുളങ്ങരനിന്നും കരിപ്പുഴയിൽ നിന്നും
കണ്ണമംഗലം ക്ഷേത്രത്തിലെത്താം.
ഇപ്പോൾ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഈ ഭൂപ്രദേശം
ഗ്രാമീണ സൗന്ദര്യം കൊണ്ടും ശാന്തമായ പരിസരം കൊണ്ടും അധ്യാത്മീക അനുഭൂതികൊണ്ടും ധന്യമാണ്.

കണ്വമഹർഷി താമസിച്ചിരുന്ന ദേശമാകയാൽ കണ്ണമംഗലം എന്ന നാമം സിദ്ധിച്ചതായി വിശ്വസിക്കുന്നു. ഇവിടത്തെ ഭഗവാൻ മുനിയുടെ ഉപസനാമൂർത്തിയാ യിരുന്നെന്ന് പറയുന്നു. മുനിതന്നെയാണ്
ക്ഷേത്ര പ്രതിഷ്ഠ ചെയ്തതാണ് ഈ ക്ഷത്രത്തിലെ വിഗ്രഹമെന്നും വിശ്വസിക്കുന്നു.

ശിവഭഗവാനെ തന്റെ ഹൃദയത്തിൽ ആവാഹിച്ചു ജീവിത ശൈലി ചിട്ടപ്പെടുത്തിയ കായംകുളം രാജ്യസൈന്യാധിപൻ എരുവയിൽ അച്യുതവാര്യർ
ആയുധമേന്തുന്ന ഘട്ടത്തിൽ ശിവാനുഗ്രഹം ലഭിക്കുന്നതായി വിശ്വസിക്കുന്നു.

കണ്ണമംഗലം ശിവക്ഷേത്രത്തിൽ നിരായുധ നായി ത്രയോദശി വ്രതം അനുഷ്ഠിച്ചു ഏകാഗ്രധ്യാനത്തിൽ കഴിയാൻ ചില ദിവസങ്ങളിൽ വാര്യർ എത്തുമെന്ന്
ദളവക്ക് ചാരന്മാരിൽ നിന്നും സന്ദേശം ലഭിച്ചു.
സദാ ആയുധമേന്തി നടക്കുന്ന വാര്യരെ
ഒരു ശക്തിക്കും വകവരുത്താൻ സാധ്യമല്ലെന്ന് സഭാതലത്തിലും പട്ടാള ക്യാമ്പിലും അടക്കിപ്പിടിച്ച സംഭാഷണം ആവർത്തിക്കുമ്പോൾ ഉള്ളിൽ പകയുടെ അഗ്‌നിനാളം കത്തിജ്വലിക്കുകയായിരുന്നു
ദളവയുടെ അന്തരാളങ്ങളിൽ.

പല ഉപായങ്ങളും മെനെഞ്ഞെടുത്തെങ്കിലും
വാര്യരുടെ മുന്നിൽ അതൊന്നും വിലപ്പോവില്ലന്ന് കൃത്യമായി അറിയാവുന്ന ദളവക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളാവുന്നു. മഹാരാജാവിനോട് എന്ത് സമാധാനം പറയും? ആളും അർത്ഥവും ദ്രവ്യങ്ങളും നൽകി ദൗത്യസംഘത്തെ അയച്ചു മഹാരാജാവ് കാത്തിരുന്ന് ക്ഷമ നശിച്ചിരിക്കും. എന്താ മാർഗ്ഗം? തിരുവിതാംകൂർ രാജ്യത്തിന്റെ ബദ്ധവൈരിമാത്രമല്ലോല്ലോ കായംകുളം രാജാവ്.

മാന്നാർ ഉടമ്പടി കാറ്റിൽ പറത്തുക മാത്രമോ, അയൽ രാജ്യങ്ങളെയും സാമന്ത രാജ്യങ്ങളെയും കൂട്ടി ചേർത്തു ഏത് നിമിഷവും തിരിച്ചടിക്കാൻ വേണ്ടി തക്കം പാർത്തു കഴിയുന്ന വൻ ആയുധശേഖരവും പടക്കോപ്പും ചാവേർ പടയാളികളും ഉള്ള കായംകുളം കീഴടക്കാതെ തിരുവിതാംകൂറിന്റെ വടക്കൻ ഭൂവിസ്‌തൃതി എങ്ങനെ വർധിപ്പിക്കും. മൈസൂറിന്റെ അക്രമത്തെ ചെറുക്കാൻ കായംകുളവും ചെമ്പകശേരിയും വടക്കൻ കൂറും തെക്കൻകൂറും കൂടെ നിന്നേ പറ്റൂ. അതിനായി സന്ധിക്ക് യാതൊരു സാധ്യതയുമില്ല. മാത്രമോ, കോയിക്കൽ കൊട്ടാരസന്ധിയുടെയും മാവേലിക്കര സന്ധിയുടേയും അവസ്ഥ ഇപ്പോൾ എന്താണ്?
രാത്രി വെളിപ്പിക്കാൻ ദളവ എന്തെല്ലാം പദ്ധതികൾ സ്വപ്നം കാണുകയാണ്.

ഭക്ഷണത്തിലോ അമ്പിലോ വിഷം ചേർത്ത് വകവരുത്താമെന്നും, എതിർലിംഗ സംസർക്കത്തിലൂടെ ചതിയിൽ വീഴുത്താമെന്നും, മോഹന വാഗ്ദാനങ്ങൾ വെച്ച് നീട്ടാമെന്നും അങ്ങനെ എന്തെല്ലാം ഉപായങ്ങൾ ചിന്തിച്ചിട്ടും എങ്ങുമെങ്ങും എത്തുന്നില്ലല്ലോ ഭഗവാനെ. ദളവയുടെ നെഞ്ചിടിപ്പ് അടിക്കടി വര്ധിക്കുമ്പോഴാണ്
ചാരന്മാരുടെ റിപ്പോർട് ലഭിക്കുന്നത്.
നിരായുധനായി വാര്യർ കണ്ണമംഗലം ക്ഷേത്ര ദര്ശനത്തിനെത്തുമ്പോൾ വകവരുത്താമെന്ന പദ്ധതി ഒന്ന് പരീക്ഷിക്കാമെന്നു ദളവക്ക് തോന്നി.

കൂട്ടത്തിൽ കേമനും മല്ലനും ആയോധന കലയിൽ നൈപുണ്യം നേടി ശാരീരിക പൃഷ്ട്ടിയിൽ മുൻപനായ ഒരു ഡസൻ യോദ്ധാക്കളെ ഓപ്പറേഷൻ കണ്ണംമംഗ ലത്തിനായി തെരഞ്ഞെടുത്തു.
വാര്യരുടെ ഓരോ നീക്കവും സൂക്ഷമായി ചോർത്തി നൽകിയ അടുക്കള വേലക്കാരും
പുറംപണിക്കാരും തത്സമയ ഭക്തരും ദളവയുടെ ചാരന്മായിരുന്നു.

പുലർച്ചെ ക്ഷേത്ര ദർശനത്തിന് എത്തിയ വാര്യർ ചുറ്റും വലം വെച്ച് തൊഴുത് ഏകാഗ്ര ധ്യാനത്തിനായി ചമ്രം പടിഞ്ഞിരുന്നു
പ്രാര്ഥിക്കവെ ചാരന്മാർ സടകുടഞ്ഞെഴുനേറ്റ് ജഗ്രരൂപരായി
പിന്നിൽ നിന്ന് മുന്നോട്ട് കുതിച്ചു വാര്യരുടെ വലത് കൈനോക്കി ആഞ്ഞു വെട്ടി.
ദൂരേക്ക് തെറിച്ചു പോയ കരം ശ്രദ്ധിക്കാതെ വാര്യർ തന്റെ ഇടത് കൈകൊണ്ട് സമീപത്തിരുന്ന ആവണപ്പലക കൈക്കലാക്കി അടുത്ത വെട്ട് ആഞ്ഞു തടുത്തു.

എണ്ണത്തിൽ കൂടുതലുള്ള ശത്രുക്കളുടെ ക്ഷണനേരം കൊണ്ടുള്ള മിന്നൽ പ്രഹരം തടുക്കാനാവാതെ വെട്ടേറ്റ് വാര്യർ ആ തിരുനടയിൽ കിടന്ന് രണം വാർന്ന് കാലയവനിക പൂണ്ടു.
വാര്യരെ രാമയ്യൻ ചതിച്ചു കൊന്ന വാർത്ത കേട്ട് ജനങ്ങൾ സങ്കടം കൊണ്ടും കോപം കൊണ്ടും വിറപിടിച്ചു. അവർ ദേഷ്യം കൊണ്ട് നാട്ടിലെ ബണ്ടു പൊട്ടിച്ചു പകരം ചെയ്തു.
അവർ നെൽപ്പാടങ്ങളിൽ ഉപ്പു വെള്ളം കയറ്റിവിട്ട് കൃഷി നശിപ്പിച്ചു.

വാർത്ത കേട്ട് ദളവ മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് ദൂത് കൊടുത്തവിട്ടു.
കായംകുളം നമ്മുക്ക് കീഴടങ്ങിയെന്നാണ്
വാര്യരുടെ മരണത്തെ ദൂതിൽ കുറിച്ചത്.
അങ്ങനെ ചരിത്രത്തിലേ ഒരു യുഗം അവസാനിക്കുന്നതായി കുറിക്കപ്പെട്ട ആ ദിനം നമ്മുടെ ചരിത്രത്തിൽ കറുത്ത ദിനവും
പുതിയ ചരിത്രവുമാണ് വിരചിക്കപ്പെട്ടത്.

-----------πππππ--------------

06/02/2020

കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം.
ഈ ക്ഷേത്രത്തിലെ ഒരു ഉപദേവതാ പ്രതിഷ്ഠ നിൽക്കുന്ന ഇടമാണ് കുമാര ധാര.

കോട്ടയം രാജവംശത്തിൽ ഒരിക്കൽ ബുദ്ധിമാന്ദ്യമുള്ളൊരു തമ്പുരാൻ ജനിച്ചു.
ഗുരുക്കന്മാർ പലരും മാറി മാറി പഠിപ്പിച്ചിട്ടും കുഞ്ഞുതമ്പുരാന് അറിവുണ്ടായില്ല.
മാനക്കേടു മറയ്ക്കാൻ അച്ഛൻ തമ്പുരാൻ കുമാരനെ അൽപം ദൂരെയൊരിടത്ത് ജലധാരയ്ക്കടുത്ത് ഉപേക്ഷിച്ചു.
ഇന്ന് കുമാരധാര എന്നറിയപ്പെടുന്നത് ഈ സ്ഥലമാണ്.
ശിവനാണ് പ്രതിഷ്ഠ.

ആ ധാരയിൽ നിന്നുള്ള പ്രവാഹം പതിച്ചതോടെ കുമാരൻ ബുദ്ധിമാനായി കോവിലകത്ത് മടങ്ങിയെത്തി.
‘കഥകളി തമ്പുരാൻ’ എന്നറിയപ്പെടുന്ന കോട്ടയം തമ്പുരാനായിരുന്നു അത്. കഥകളിയിലെ പ്രശസ്തമായ ബകവധം, കിർമീരവധം, കല്യാണ സൗഗന്ധികം, നിവാതകവച കാലകേയവധം ആട്ടക്കഥകൾ അദ്ദേഹം രചിച്ചത് ഈ ദേവി സന്നിധിയിൽ വച്ചാണെന്ന് കരുതപ്പെടുന്നു.

06/02/2020

ഹനുമാൻ സ്വാമിയുടെ ജന്മസ്ഥലത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ.?

🙏 ഹനുമാൻ സ്വാമിയുടെ ജന്മസ്ഥാനമായി കരുതി പോരുന്ന അഞ്ജനേരി മല 🙏

ഭക്തോത്തമനും ചിരഞ്ജീവിയുമായ ആഞ്ജനേയ സ്വാമി ഭാരതമൊട്ടുക്കു ആരാധിക്കപ്പെടുന്ന ദേവ സ്വരൂപമാണ്. രാമായണവുമായി ബന്ധപ്പെട്ടും അല്ലാതെയും ഹനുമാനെ കുറിച്ചുള്ള സങ്കല്പങ്ങളും കഥകളും ഏറെ പ്രചാരത്തിലുണ്ട്. കേരള കരയിലും തമിഴകത്തും ഹനുമാൻ ക്ഷേത്രങ്ങൾ ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു താരതമ്യേന കുറവാണു. മലയാള ദേശത്തു പഴയ കളരികളിലും മറ്റും പ്രതിഷ്ഠിച്ചു ഉപാസിച്ചു പോരുന്ന ഹനുമാൻ സങ്കല്പത്തിന് രാമായണവുമായി ബന്ധമില്ല എന്നാണ് കാണുന്നത്. ഹനുമാന്റെ ഉത്പത്തിയെ കുറിച്ച് സുവിദിതമായ ഐതീഹ്യം അദ്ദേഹം, ശാപമേറ്റു വാനര നാരിയായി ജനിച്ച അഞ്ജനയുടേയും കേസരിയുടെയും പുത്രനാണ് എന്നുള്ളതാണ്. വാനര രൂപത്തിൽ ലീലകളാടിയ ശിവനും ശ്രീപാർവ്വതിയ്ക്കും ഉണ്ടായ പുത്രനാണ് ഹനുമാനെന്നും ഗർഭാവസ്ഥയിൽ തന്നെ ആ ചൈതന്യത്തെ അഞ്ജനയുടെ ഉദരത്തിലേക്കു നിക്ഷേപിക്കുവാൻ വായുദേവനെ ചുമതലപ്പെടുത്തിയെന്നുമുള്ള കഥകൾ അതിനോടനുബന്ധിച്ചു പറഞ്ഞു പോരുന്നുണ്ട്. അഞ്ജനയും കേസരിയും താമസിച്ചിരുന്ന മലയാണ് അഞ്ജനേരി മലയെന്നാണ് വിശ്വാസം. ഇവിടെയാണത്രെ ഹനുമാന്റെ ജനനവും.
മഹാരാഷ്ട്രാ സംസ്ഥാനത്തു നാസിക്കിൽ നിന്നും ദ്വാദശ ലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ ത്രയംബകേശ്വറിലേക്കു പോകുന്ന പാതയിൽ 20 കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ജനേരി മലയുടെ അടിവാരത്തു ചെന്നുചേരാം. താഴ്‌വാരത്തിൽ ഹനുമാൻ സ്വാമിക്ക് വേണ്ടി ഒരു ക്ഷേത്രം പണികഴിപ്പിച്ചിട്ടുണ്ട്. ചമ്രം പണിഞ്ഞു അഞ്ജലീ ഹസ്തനായി ഇരിക്കുന്ന ബൃഹത്തായ ആഞ്ജനേയ വിഗ്രഹമാണ് ഇവിടെ ഉള്ളത്. സന്ദർശകർ ആദ്യം ഇവിടം സന്ദർശിക്കും, അഞ്ജനേരി മലയിലേക്കുള്ള പാത ഇവിടെ നിന്നും ആരംഭിക്കുന്നു. അവിടെ നിന്നും ഒരു കിലോമീറ്ററോളം ദൂരം വരെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടും. പിന്നീട് പാസ്സ് എടുത്ത ശേഷം ദുർഘടമായ മലമ്പാത കാൽനടയായി കയറണം. സമുദ്ര നിരപ്പിൽനിന്നും 4264 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാനമാണ് അഞ്ജനേരി. അധികവും പുല്മേടുകളാണ്, ഇടതൂർന്ന വനങ്ങൾ എങ്ങും കാണാനില്ല. കുത്തനെയുള്ള കയറ്റങ്ങളിൽ ചില ഭാഗങ്ങളിൽ പടവുകൾ നിർമ്മിച്ചിട്ടുണ്ട് ഭക്തന്മാരും സഞ്ചാരികളും എല്ലാ കാലയളവിലും ഇവിടം സന്ദർശിക്കാറുണ്ട്. മഴക്കാലങ്ങളിൽ രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളും ഒരിയ്ക്കലും വറ്റാത്ത പാദാകൃതിയിലുള്ള കുളവും യാത്രാമധ്യേ കാണാനാകും. ഏകദേശം മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം വേണം മലമുകളിൽ എത്തുവാൻ. അഞ്ജനാ ദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ള ഒരു ക്ഷേത്രം അവിടെ ആരാധന നടത്തുന്ന മുഖ്യ ക്ഷേത്രങ്ങളിൽ ഒന്നാണ്. അഞ്ജനാ ദേവീ ക്ഷേത്രത്തിനു കുറച്ചു അകലെ മാറി ഒരു ഉത്തുംഗ സ്ഥാനത്തു ഹനുമാൻ സ്വാമിക്ക് വേണ്ടി പണികഴിപ്പിച്ച ക്ഷേത്രം. താരതമ്യേന ചെറുതെങ്കിലും പ്രദേശം പ്രശാന്ത സുന്ദരമാണ്, അതാണ് ഹനുമാന്റെ ജന്മ സ്ഥാനമായി കരുതുന്ന ഇടം. 12ആം നൂറ്റാണ്ടിൽ ഈ പ്രദേശം ഒരു വലിയ ജൈന സങ്കേതമായിരുന്നു. ജൈന സന്യാസിമാർ തപമനുഷ്ഠിച്ചിരുന്ന ഗുഹകൾ അഞ്ജനേരി മലയിൽ കാണുവാനാകും. പാർശ്വ നാഥനുൾപ്പെടെ പല തീർത്ഥങ്കരന്മാരുടെയും രൂപങ്ങൾ ഗുഹകളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ താഴ്‌വാരത്തു ഒരു ജൈന ആരാധനാ കേന്ദ്രവും മഹാവീരന്റെ വലിയ പ്രതിമയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

28/01/2020

ദേവന്മാരുടെ ദേവനായിട്ടാണ് പരമേശ്വരനെ കണക്കാക്കുന്നത്.ശിവഭഗവാൻ സത്യം ധർമ്മം നീതി ദയ എന്നി സ്ഥായി ഭാവങ്ങളിൽ ആണ് കുടികൊള്ളുന്നത്.ഭഗവത്ദ്ദർശനത്തിനായി പുറപ്പെടുന്നവർ ഇതാദി ഗുണങ്ങളോടുകൂടിയവരായിരിക്കണം. അല്ലാത്തവർ ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തിയതുകൊണ്ട് യാതൊരു ഫലസിദ്ദിയും ലഭിക്കുകയില്ല. ശിവക്ഷേത്ര ദർശനത്തിനു പുറപ്പെടുന്നതിന് മുമ്പ് കുളിക്കാൻ തുടങ്ങുന്നതു മുതൽ ക്ഷേത്ര ദർശനം കഴിഞ്ഞ് ഭക്തൻ മടങ്ങുന്നതു വരെ ഭഗവാന്റെ ഭൂതഗണങ്ങൾ ഭക്തരെ അനുഗമിക്കുന്നുണ്ട്.ശിവക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തർ ആദ്യം നന്തിയെയാണ് വന്ദിക്കേണ്ടത് .നന്തിയുടെ വലതുവശത്തു നിന്ന് നന്തിയുടെ കാതിൽ ചെയ്ത പാപങ്ങൾ ഏറ്റു പറയണം. ഭഗവാൻ കാണത്തക്ക രീതിയിൽ വേണം ഇത് ചെയ്യാൻ.ശിവക്ഷേത്ര ദർശനത്തിൽ മൂന്ന് പ്രദിക്ഷണമാണ് നടത്തേണ്ടത് ഒരോ പ്രദിക്ഷണം വയ്ക്കുമ്പോഴും നാലു പ്രാവശ്യം നന്തിയെയും മൂന്ന് പ്രാവശ്യം ഭഗവാനെയും തൊഴണം'' ശിവക്ഷേത്രങ്ങളിൽ പ്രദിക്ഷണം വയ്ക്കുമ്പോൾ ഭഗവാന്റെ തീർത്ഥം ഒഴുകുന്ന ചാൽ മുറിച്ചുകടക്കരുത്. ഭഗവാന്റെ ജടയിലാണ് ഗംഗ ദേവികുടികൊള്ളുന്നത്.ശിവനെ തൊഴുമ്പോൾ പഞ്ചാക്ഷര മന്ത്രമായ ഓം നമശിവായ ശിരസ്സിനു മുകളിൽ കൈകൾ ഉയർത്തി ദേവാദി ദേവനായ ഭഗവാന്റെ താഴികക്കുടത്തെ നോക്കി വന്ദിക്കണം'ഭഗവാന്റെ അഭിമുഖമായി നിന്ന് ക്ഷേത്ര ദർശനം നടത്തരുത്.നടയുടെ സൈഡിൽ നിന്ന് തൊഴുന്നതാണ് ഉത്തമം.സാധാരണമനുഷ്യർക്ക് താങ്ങാൻ കഴിയാത്ത വിധം ഭഗവാന്റെ ദിവ്യതേജസ് പ്രസരിക്കുന്നുണ്ട്. നട മറഞ്ഞ് നില്ക്കരുതെന്ന് പഴമക്കാർ പറയുന്നതിന്റെ കാരണമതാണ്.ശിവക്ഷേത്രങ്ങളിൽ കിഴക്കോട്ടുംപടിഞ്ഞാറോട്ടും ദർശനമായി ഭഗവാൻ കുടികൊള്ളാറുണ്ട്. ഉഗ്രമൂർത്തി സദാശിവ സങ്കല്പം അർദ്ധനാരിശ്വര സങ്കല്പം കിരാതമൂർത്തി ശരഭ മൂർത്തി ചിദംബരനാഥൻ വൈദ്യനാഥൻ അങ്ങനെ പല രൂപത്തിൽ ഭാവത്തിൽ ഭഗവാൻ കുടികൊള്ളുന്നത്.പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രങ്ങളിലെ പ്രതിഷ്ഠയ്ക്ക് ഉഗ്രത കൂടും. ചിലയിടങ്ങളിൽ ക്ഷേത്ര കുളത്തിലേക്കോ വലിയ ജലാശയങ്ങളിലേക്കോ ദർശനമായി ഭഗവാനേ കാണാം. ഭഗവാന്റെ ഉഗ്രത കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.പാർവ്വതി ദേവിയെ സമീപത്തായി പ്രതിഷ്ഠിക്കുന്നതും ഭഗവാന് ശാന്ത സ്വഭാവം കൈവരിക്കാൻ സഹായിക്കുന്നു. ഭഗവാന് എറ്റവും പ്രധാനപ്പെട്ട വഴിപാട് ജലധാരയാണ് .ഭഗവാന്റെ കോപം കുറയ്ക്കാനാണ് ധാര നടത്തുന്നത്. ക്ഷീരധാരയും ചിലയിടങ്ങളിൽ വഴിപാടായുണ്ട് .ശിവക്ഷേത്രത്തിൽ മൂന്നിതളുള്ള കൂവളമാണ് ഏറെ പ്രധാനം മഞ്ഞ അരളി ചെമ്പകം താമര, നന്ത്യാർവട്ടം എരിക്ക് പൂവ് ഇതൊക്കെ ശിവഭഗവാന് പ്രിയപ്പെട്ടതാണ്. __ഓം നമശിവായ

17/01/2020

#കണ്ണമംഗലം_ശ്രി_മഹാദേവ_ക്ഷേത്രം

കണ്വമുനിയാൽ പ്രതിഷ്ഠ നടത്തപ്പെട്ട ക്ഷേത്രമാണ് കണ്ണമംഗലം മഹാദേവ ക്ഷേത്രം.. കണ്ണമംഗലം തെക്ക് കരയിലെ മഹാദേവൻ ചെട്ടികുളങ്ങര അമ്മയുടെ പിതൃസ്ഥാനീയനാണ്.. പിതാവിനെ ദർശിക്കാൻ മഹാശിവരാത്രി നാളിൽ ചെട്ടികുളങ്ങര ദേവിയെത്തിന്നതോടെ കണ്ണമംഗലം മഹാദേവക്ഷേത്രം മഹാദേവന്റെയും ചെട്ടികുളങ്ങര ദേവിയുടെയും സംഗമവേദിയാകും.. അച്ചനും മകളും ഒന്നിച്ചിരുന്നാണ് അത്താഴപൂജ സ്വീകരിക്കുന്നത്.. മഹാശിവരാത്രി നാളിൽ
ചെട്ടികുളങ്ങര അമ്മയെ വൈകിട്ട് പാട്ടത്തിൽ ജംഗ്ഷനിൽ നിന്നാണ് കണ്ണമംഗലം ക്ഷേത്രത്തിലേക്ക് സ്വീകരിച്ച്.. രാത്രി കണ്ണമംഗലം ക്ഷേത്രത്തിലെ നാല് കരകളിൽ നിന്ന് പോളവിളക്ക് വരവിന് ശേഷമാണ് പിതൃ,പുത്രി സംഗമവും കൂടിയെഴുന്നള്ളത്തും നടക്കുന്നത്..

20/06/2014

Address

Kannamangalam South
Chettikulangara
690106

Website

Alerts

Be the first to know and let us send you an email when Kanamangalam mahadeva temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share