നമ്മുടെ സ്വന്തം ചെട്ടികുളങ്ങര

നമ്മുടെ സ്വന്തം ചെട്ടികുളങ്ങര അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അ?

പണ്ട് ഈരേഴ(തെക്ക്) കരയിലെ ചെമ്പോലിൽ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവര് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിര്മ്മിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു. അവർ തീർഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജനം പാർക്കുകയും ചെയ്തു. പന്ത്രണ്ടാം ദിവസം ദേവി അവർക്ക് സ്വപ്ന ദർശനം നൽകുകയും, ചെട്ടികുളങ്ങരയിൽ ദേവീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാൾ അവര്ക്ക് കൊടുക്കുകയും ചെയ്തു. ഏതാനും നാളുകൾ കഴിഞ്ഞ് ഒരു വൃദ്ധ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, ഒരു കടത്തുകാരൻ അവരെ ഇക്കരെ കടത്തുകയും ചെയ്തു. ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിൽ ജോലികൾ നടന്നു കൊണ്ടിരിക്കുമ്പോൾ വൃദ്ധ അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വൃദ്ധ പൊടുന്നനെ അപ്രത്യക്ഷയായി. ഈ സംഭവത്തെത്തുടർന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നം വയ്പ്പിക്കുകയും ദേവീസാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് അവിടെ ക്ഷേത്രം പണികഴിപ്പിച്ചു.
ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2020 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻ‌കൂർ ഉറപ്പിച്ചു കഴിഞ്ഞു.
ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു. കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.
ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ
വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.
ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉൽസവമാണ്‌ കെട്ടുകാഴ്ച.
ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും [കുതിരയുടെ] മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം. കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.
നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.
ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.
ഭക്തജനങ്ങൾ നടത്തുന്ന ഒരു നേർച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരമ്പരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്.മുതിരപ്പുഴുക്കും,അസ്ത്രവും,കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും. മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം.
കൊഞ്ചും മാങ്ങ കറി[തിരുത്തുക]
ഒരു ഭരണി നാളിൽ കൊഞ്ചും മാങ്ങ പാകം ചെയ്യുന്നത്തിനിടെ വിടിനു സമീപത്തു കൂടെ കുത്തിയോട്ട ഘോഷയാത്ര കടന്നു പോയപ്പോൾ, ഘോഷയാത്ര കാണണം എന്ന് ആ വീട്ടമ്മക്ക്‌ അതിയായ ഉണ്ടായി. എന്നാൽ അടുപ്പിൽ ഇരിക്കുന്ന കൊഞ്ചും മാങ്ങ വിട്ടുപോകാൻ വിട്ടമ്മക്ക് ആകുമായിരുന്നില്ല. ഒടുവിൽ കറി കരിയരുതേ എന്ന് ഭഗവതിയെ വിളിച്ച്കേണപേക്ഷിച്ച് വിട്ടമ്മ കുത്തിയോട്ടം കാണാൻ പോയി . മടങ്ങി എത്തിയപ്പോൾ കറി തയ്യാറായിരുന്നു . ഈ കാര്യം പ്രദേശമാകെ പരന്നു . കാലാന്തരത്തിൽ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭഭരണിക്ക് ചെട്ടികുളങ്ങരകാർക്ക്‌ ഒഴിച്ചു കുടാനാവാത്തതായി . കൊടുങ്ങല്ലോരിൽ നിന്നും ചെട്ടികുളങ്ങരയിലെത്തിയ ഭഗവതിക്ക് കരയിലെ ഒരു വിട്ടിൽ നിന്നും കൊഞ്ചും മാങ്ങയും കൂട്ടി ഭക്ഷണം നൽകി എന്നാണ് മറ്റൊരു ഐതിഹ്യം.

തിരുവോണാശംസകൾ 🙏
25/08/2026

തിരുവോണാശംസകൾ 🙏

02/08/2026
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 1202-ാംആണ്ട് (2026-2027) *പുറപ്പെടാ മേൽശാന്തി* നറുക്കെടുപ്പ് *നാളെ* ഉച്ചപൂജയ്ക്ക് ശേഷം ക...
30/07/2026

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 1202-ാംആണ്ട് (2026-2027) *പുറപ്പെടാ മേൽശാന്തി* നറുക്കെടുപ്പ് *നാളെ* ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രനടയിൽ നടക്കും.

പുറപ്പെടാ മേൽശാന്തി നിയമനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ നിന്നും തെരഞ്ഞെടുത്തവരെ അഭിമുഖത്തിനു ക്ഷണിച്ചു. അഭിമുഖത്തിൽ നിന്ന് അഞ്ച് പേരടങ്ങുന്ന നറുക്കെടുപ്പിന്റെ പട്ടിക തയാറാക്കി.

മാവേലിക്കര ഗ്രൂപ്പ് കാട്ടുവള്ളിൽ ദേവസ്വത്തിലെ ശ്രീ ടി.സി.വിഷ്ണു നമ്പൂതിരി, ചങ്ങനാശ്ശേരി ഗ്രൂപ്പ് വാകത്താനം ദേവസ്വത്തിലെ ശ്രീ.എം.ഇ മനുകുമാർ, ആറന്മുള ഗ്രൂപ്പ്‌ കൊടുന്തറ ദേവസ്വത്തിലെ ശ്രീ എസ്.രമേശ്, കരുനാഗപ്പള്ളി ഗ്രൂപ്പ്‌ കോമളവല്ലീശ്വരം ദേവസ്വത്തിലെ ശ്രീ വി.യു.ബിനു, മുണ്ടക്കയം ഗ്രൂപ്പ്‌ പാർഥസാരഥി ദേവസ്വത്തിലെ ശ്രീ ടി.എസ്.രാജേഷ് എന്നിവരാണ് നറുക്കെടുപ്പിനുള്ള പട്ടികയിൽ ഉള്ളത്. നാളെ ക്ഷേത്രത്തിൽ ഉച്ചപൂജയ്ക്കു ശേഷം കിഴക്കേനടയിലാണ് നറുക്കെടുപ്പ്. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നറുക്കെടുപ്പിനുള്ള കുംഭങ്ങൾ ശ്രീകോവിലിൽ പൂജിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തുക. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ശ്രീദേവീവിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികൾ, കരനാഥന്മാർ തുടങ്ങിയവർ പങ്കെടുക്കും.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടുന്ന നിയുക്‌ത മേല്‍ശാന്തിയുടെ അവരോധന ചടങ്ങ്‌ ചിങ്ങപ്പുലരി ദിനമായ ആഗസ്റ്റ് 17ന് നടക്കും. തുടർന്ന് ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന പുറപ്പെടാ മേല്‍ശാന്തി സെപ്റ്റംബർ ഒന്നു മുതൽ ഒരു വർഷം ചെട്ടികുളങ്ങര ഭഗവതിക്കു പൂജകൾ ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ശബരിമല കഴിഞ്ഞാൽ പുറപ്പെടാ മേല്‍ശാന്തിയായി ദേവീക്ക് പാദസേവചെയ്യുന്നത് ചെട്ടികുളങ്ങരയിലാണ്.

*രാമായണോത്സവം 2026*ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കർക്കിടക മാസത്തോടനുബന്ധിച്ച് ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്...
08/07/2026

*രാമായണോത്സവം 2026*

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ കർക്കിടക മാസത്തോടനുബന്ധിച്ച് ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള #ആടിമാസ_കച്ചേരി ഈ വർഷവും പൂർവ്വാധികം ഭംഗിയായി 2026 ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെ നടത്തുന്ന വിവരം എല്ലാ ഭക്തജനങ്ങളേയും ദേവീനാമത്തിൽ അറിയിച്ചുകൊള്ളുന്നു.

ആടിമാസ കച്ചേരി വഴിപാടായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തർ കൺവൻഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

രജിസ്ട്രേഷൻ ഫീസ് 1000 രൂപ

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും 📞 8943 292 982, 9961 571 532

12/04/2026
24/03/2026

പൊന്നാരംതോട്ടം ദേവിയുടെ അൻപൊലി

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 1201 -ാം ആണ്ട് (2026) പറയ്ക്കെഴുന്നള്ളത്ത്*നാളെ* ഇരുപത്തിയാറാം ദിവസം (18-03-2026)*മറ്റം ...
17/03/2026

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 1201 -ാം ആണ്ട് (2026) പറയ്ക്കെഴുന്നള്ളത്ത്

*നാളെ* ഇരുപത്തിയാറാം ദിവസം (18-03-2026)

*മറ്റം വടക്ക് പറയ്ക്കെഴുന്നള്ളത്ത്*

അഭിമാനം INDIA 🔥
08/03/2026

അഭിമാനം INDIA 🔥

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 1201 -ാം ആണ്ട് (2026) പറയ്ക്കെഴുന്നള്ളത്ത്*നാളെ* ഇരുപത്തിമൂന്നാം ദിവസം (09-03-2026)*പേള ...
08/03/2026

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 1201 -ാം ആണ്ട് (2026) പറയ്ക്കെഴുന്നള്ളത്ത്

*നാളെ* ഇരുപത്തിമൂന്നാം ദിവസം (09-03-2026)

*പേള പറയ്ക്കെഴുന്നള്ളത്ത്*
(രാവിലെ 7:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

Address

Chettikulangara
Chettikulangara

Website

Alerts

Be the first to know and let us send you an email when നമ്മുടെ സ്വന്തം ചെട്ടികുളങ്ങര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category